Malabar Vartha

രാജിയില്ലെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം:സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ...
25/07/2013

രാജിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് വ്യക്തമാക്കി. സോളാര്‍ കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ പറയുന്നത് പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.

ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ സമരക്കൊടുങ്കാറ്റ്; പിണറായിനീലേശ്വരം: സോളാര്‍ അഴിമതിക്കേസില്‍ കോടതി തന്നെ പരാമര്‍ശം നടത്തിയ...
25/07/2013

ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ സമരക്കൊടുങ്കാറ്റ്; പിണറായി

നീലേശ്വരം: സോളാര്‍ അഴിമതിക്കേസില്‍ കോടതി തന്നെ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ അടുത്ത നിമിഷം അധികാരം ഒഴിയാനുള്ള രാഷ്ട്രീയ ധാര്‍മ്മികത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണിക്കണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി രാജിവെക്കുംവരെ എല്‍ഡിഎഫ് കേരളത്തില്‍ സമരക്കൊടുങ്കാറ്റ് ഉയര്‍ത്തുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മടിക്കേരിയില്‍ യുവതികളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തിന്റെ ഇടനിലക്കാരില്‍ കാസര്‍കോട് സ്വദേശികളുംകാസര്‍കോട്: കര്‍ണ്ണാടക ...
25/07/2013

മടിക്കേരിയില്‍ യുവതികളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തിന്റെ ഇടനിലക്കാരില്‍ കാസര്‍കോട് സ്വദേശികളും

കാസര്‍കോട്: കര്‍ണ്ണാടക മടിക്കേരി കേന്ദ്രീകരിച്ച് യുവതികളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തില്‍ കാസര്‍കോട് സ്വദേശികളായ ചിലര്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. ഇന്നലെ അറസ്റ്റിലായ മൂന്നുപേരെ മടിക്കേരി പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്.

ആദിവാസി യുവതിയെ കോടതി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി വ്യാജം; കേസ് എഴുതിത്തള്ളികാഞ്ഞങ്ങാട്: ഒരു വര്‍ഷം...
25/07/2013

ആദിവാസി യുവതിയെ കോടതി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി വ്യാജം; കേസ് എഴുതിത്തള്ളി

കാഞ്ഞങ്ങാട്: ഒരു വര്‍ഷം മുമ്പ് പെരിയ മൂന്നാം കടവില്‍ ആദിവാസി യുവതിയെ കോടതി ജീവനക്കാരന്‍ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി പൂര്‍ണ്ണമായും വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേ തുടര്‍ന്ന് കേസ് എഴുതി തള്ളിയതായി കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഫയല്‍ കാണാതായ സംഭവം: അനേ്വഷിക്കാന്‍ വിജിലന്‍സിന് മടി; പോലീസിനെ സമീപിക്കാന്‍ ഉപദേശം :കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തി...
25/07/2013

ഫയല്‍ കാണാതായ സംഭവം: അനേ്വഷിക്കാന്‍ വിജിലന്‍സിന് മടി; പോലീസിനെ സമീപിക്കാന്‍ ഉപദേശം :

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വേണ്ടി കണ്ടെത്തിയ സ്ഥലത്ത് പണിത കെട്ടിടത്തിന് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ നിന്ന് കാണാതായ സംഭവത്തെ കുറിച്ച് അനേ്വഷണം നടത്താ ന്‍ വിജിലന്‍സിന് മടി...

സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം :*സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി കോടതി *പോലീസ് നടപടികള്‍ ന...
25/07/2013

സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം :

*സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി കോടതി *പോലീസ് നടപടികള്‍ നാണക്കേട് *എഡിജിപി ഹേമചന്ദ്രനെ വിളിച്ചുവരുത്തി വിശദീകരണം തേടും *കോടതി ഉത്തരവുകള്‍ പ്രഹസനമാക്കുന്നു * തട്ടിപ്പ് പണം കണ്ടെത്താന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി *കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അനേ്വഷിക്കാത്തത് തെറ്റ് *ഹൈക്കോടതി നിരീക്ഷണങ്ങള്‍ സര്‍ക്കാരിനെ വെട്ടിലാക്കി * ഉമ്മന്‍ചാണ്ടി ഊരാകുടുക്കില്‍ *സരിതയുടെ വിവാദ വെളിപ്പെടുത്തല്‍ 26 ന് പുറത്തുവരും ..

തിലോത്തമ: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടികാഞ്ഞങ്ങാട്: ഉദുമയിലെ ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌...
21/06/2013

തിലോത്തമ: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി

കാഞ്ഞങ്ങാട്: ഉദുമയിലെ ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കുറ്റിക്കോലിലെ തിലോത്തമ(44)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നതിനിടെ മുങ്ങിയ കാഞ്ഞങ്ങാട്ടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശത്തുള്ള എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളിന്റെ ഉടമ അമ്പലത്തറ സ്വദേശി അനിലാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

ആത്മഹത്യക്ക് ശ്രമിച്ച സ്വര്‍ണ തോമസിന്റെ നില ഗുരുതരമായി തുടരുന്നുകൊച്ചി: കേരളത്തിലെ ടിവി പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച നര്‍ത്...
21/06/2013

ആത്മഹത്യക്ക് ശ്രമിച്ച സ്വര്‍ണ തോമസിന്റെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: കേരളത്തിലെ ടിവി പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച നര്‍ത്തകിയാണ് ഇന്നലെ ഫഌറ്റില്‍നിന്നു വീണു ഗുരുതരമായി പരിക്കേറ്റ സ്വര്‍ണ തോമസ്. അച്ഛന്‍ മലയാളിയും അമ്മ മഹാരാഷ്ട്രക്കാരിയുമായ സ്വര്‍ണ മുംബൈയിലാണ് താമസമെങ്കിലും ഷൂട്ടിങ്ങ് തിരക്കുകളെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ഏതാനും നാളുകളായി എറണാകുളത്താണ്.

21/06/2013

ശാലുബന്ധം: കൊടിക്കുന്നിലും കുടുങ്ങുന്നു

തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ ശാലുമേനോനെ സൗരോര്‍ജ്ജ തട്ടിപ്പുമാഫിയാ രാജാവ് ബിജുരാധാകൃഷ്ണനു പരിചയപ്പെടുത്തിക്കൊടുത്തത് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷാണെന്നു വെളിപ്പെടുത്തല്‍. കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശാലുമേനോനും ബിജുരാധാകൃഷ്ണനും മന്ത്രി കൊടിക്കുന്നിലിന്റെ ഓഫീസ് നിരന്തരം സന്ദര്‍ശിച്ചിരുന്നുവെന്ന സൂചനകള്‍ സോളാര്‍ പാനല്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നതായറിയുന്നു.

കാഞ്ഞങ്ങാട്ടെ സോളാര്‍ തട്ടിപ്പ്: അന്വേഷണം എഡിജിപിയുടെ പ്രത്യേക സ്‌ക്വാഡിന് കൈമാറികാഞ്ഞങ്ങാട്: ബിജുരാധാകൃഷ്ണനും സരിത എസ് ...
21/06/2013

കാഞ്ഞങ്ങാട്ടെ സോളാര്‍ തട്ടിപ്പ്: അന്വേഷണം എഡിജിപിയുടെ പ്രത്യേക സ്‌ക്വാഡിന് കൈമാറി

കാഞ്ഞങ്ങാട്: ബിജുരാധാകൃഷ്ണനും സരിത എസ് നായരും പ്രതികളായ കാഞ്ഞങ്ങാട്ടെ സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല ഹൊസ്ദുര്‍ഗ് പോലീസ് തിരുവനന്തപുരത്തെ സൗത്ത് സോണ്‍ എഡിജിപിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ജില്ലാ പോലീസ് ചീഫ് എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ന് ഉച്ചയോടെ ഹൊസ് ദുര്‍ഗ് പോലീസ് അന്വേഷണ ചുമതല പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.

സരിത മുംതാസായി കാസര്‍കോട്ടെ പ്രമുഖനെ പറ്റിച്ചുകാസര്‍കോട്: തട്ടിപ്പ് നായിക സരിത കാസര്‍കോട്ടെ ഒരു പ്രമുഖനെയും പറ്റിച്ചു. വ...
21/06/2013

സരിത മുംതാസായി കാസര്‍കോട്ടെ പ്രമുഖനെ പറ്റിച്ചു

കാസര്‍കോട്: തട്ടിപ്പ് നായിക സരിത കാസര്‍കോട്ടെ ഒരു പ്രമുഖനെയും പറ്റിച്ചു. വന്‍ വ്യവസായിയായ പ്രമുഖന്റെ വീട്ടില്‍ സരിത എത്തിയത് മുംതാസ് എന്ന പേരിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇടനിലക്കാരി എന്ന നിലയില്‍ അധികാരത്തിന്റെ ഇടനാഴിയിലെ ശക്തമായ സാന്നിധ്യമായ സരിത കാസര്‍കോട്ടെ പ്രമുഖനെ ബന്ധപ്പെട്ടതിന്റെ പൊരുള്‍ രഹസ്യാനേ്വഷണ വിഭാഗം അനേ്വഷിച്ചുതുടങ്ങിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തും ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുള്ള പ്രമുഖനെ സൗരോര്‍ജ പദ്ധതിയില്‍ പങ്കാളിയാക്കാനായിരുന്നു സരിത വേഷം മാറി മുംതാസായി കാസര്‍കോട്ടെത്തിയതെന്നാണ് വിവരം.

21/06/2013

ഉദുമയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീയിട്ട് നശിപ്പിച്ചു

ഉദുമ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ചു നശിപ്പിച്ചു. ഉദുമ പടിഞ്ഞാര്‍ ബേപ്പൂരിയിലെ ബീഫാത്തിമയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍.60 ഡി 1944 ഹീറോ ഹോണ്ട യൂണികോണ്‍ ബൈക്കാണ് കത്തി നശിച്ചത്.

Address

Hosdurg Market, Kanhangad Post
Kasargod
671121

Alerts

Be the first to know and let us send you an email when Malabar Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share