Everest Media

Everest Media Growing online entertainment & News channel From Kerala

ചരമ അറിയിപ്പ് വണ്ടിപ്പെരിയാർ 63 മൈൽ  തെക്കേൽ വീട്ടിൽ  ടി എസ് ചെറിയാന്റെ ഭാര്യ ചിന്നമ്മ ചെറിയാൻ (80)നിര്യാതയായി.. സംസ്കാര...
04/08/2025

ചരമ അറിയിപ്പ്

വണ്ടിപ്പെരിയാർ 63 മൈൽ
തെക്കേൽ വീട്ടിൽ ടി എസ് ചെറിയാന്റെ ഭാര്യ ചിന്നമ്മ ചെറിയാൻ (80)നിര്യാതയായി.. സംസ്കാരം നാളെ 5 -8 -2025 രാവിലെ 11 മണിക്ക് വാളാർഡി ഹോളി ക്രോസ് ദേവാലയ സിമിത്തേരിയിൽ നടക്കും.
സ്കറിയ (ജോയി ) സിസ്റ്റർ ട്രീസ, ദേവസ്യ(സിബി ) ജോസഫ് (ഷാജി ) ലീന ചെറിയാൻ. മരുമക്കൾ ബിനു സ്കറിയ, റെനി സിബി,സിൻസി ഷാജി ബില്‍ബി കലോലിക്കൽ എന്നിവർ........

37 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനംന്യൂഡൽഹി: 37 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്...
04/08/2025

37 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: 37 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പാരസെറ്റാമോൾ, അമോക്‌സിലിൻ, മെറ്റ്ഫോർമിൻ ഉൾപ്പടെയുള്ള മരുന്നുകൾക്ക് വിലകുറയും. കാർഡിയോവാസ്‌കുലർ, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് മരുന്നുകളും നാഷണൽ ഫാർമസ്യൂട്ടിക്കൽ അതോറിറ്റി വില കുറച്ചവയുടെ പട്ടികയിലുണ്ട്.

വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഫിക്സഡ്-ഡോസ് കോമ്പിനേഷനുകളും വില കുറച്ചവയിൽ ഉൾപ്പെടുന്നു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അസെക്ലോഫെനാക്, ട്രിപ്‌സിൻ കൈമോട്രിപ്‌സിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫോസിൻ, സിറ്റാഗ്ലിപ്റ്റിൻ, കുട്ടികൾക്കു നൽകുന്ന തുള്ളി മരുന്നുകൾ, വൈറ്റമിൻ ഡി, കാൽസ്യം ഡ്രോപ്പുകൾ, ഡൈക്ലോഫെനാക് തുടങ്ങിയവയ്ക്കും വില കുറയും. മുൻ വർഷത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണ് അവശ്യ മരുന്നുകളുടെ വില നിർണയിക്കുന്നത്. നിശ്ചയിച്ച വിലകൾ ചരക്ക് സേവന നികുതി (GST) ഒഴികെയുള്ളതാണെന്ന് എൻപിപിഎ വ്യക്തമാക്കി.
ചില്ലറ വ്യാപാരികളും ഡീലർമാരും ഈ പുതുക്കിയ വിലവിവര പട്ടികകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിജ്ഞാപനം ചെയ്ത വിലയിൽ കൂടുതൽ വാങ്ങിയാൽ പിഴ ചുമത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

രാജ്യസ്‌നേഹത്തിന്റെ മഹത്തരമായ പ്രതീകമായി ഖാദി ഉല്‍പ്പന്നങ്ങളെ നിലനിറുത്താന്‍ സാധിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി ...
04/08/2025

രാജ്യസ്‌നേഹത്തിന്റെ മഹത്തരമായ പ്രതീകമായി ഖാദി ഉല്‍പ്പന്നങ്ങളെ നിലനിറുത്താന്‍ സാധിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനപ്പെട്ട ഉല്‍പ്പന്നമാണ് ഖാദി. മഹാത്മാ ഗാന്ധിയുടെ ഓര്‍മ്മകളും സ്വാതന്ത്ര്യ സമരവും സ്വാതന്ത്ര്യാനന്തര ഭാരതവും തുടങ്ങി ഒരു കാലഘട്ടത്തിന്റെ സ്മരണകള്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത മേഖലയായി ഖാദിയെ നമ്മള്‍ കാണുന്നു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ആധുനിക ഡിസൈനുകളോട് കൂടി സമൂഹത്തിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ വിജയിച്ചുവെന്നും മന്ത്രി പറഞ്ഞു. .

സ്വർണവിലയിൽ നേരിയ കയറ്റം; ഇന്നത്തെ നിരക്കറിയാം
04/08/2025

സ്വർണവിലയിൽ നേരിയ കയറ്റം; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. ഗ്രാമിന് 5 രൂപ മാത്രം ഉയർന്ന് വില 9,295 രൂപയിലെത്തി. പവന് വില 40 രൂപ വർധിച്ച് 74,360...

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു; മരണം അസുഖബാധിതനായി ചികിത്സയിലിരിക്കെ ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷ...
04/08/2025

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു; മരണം അസുഖബാധിതനായി ചികിത്സയിലിരിക്കെ

ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലായിരുന്നു ചികിത്സ. രാവിലെ 8.56ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ.

ഒന്നരമാസത്തോളമായി വെൻ്റിലേറ്ററിൻ്റെ പിന്തുണയോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെ മകൻ ആശുപത്രിയിൽ ഷിബു സോറനെ സന്ദർശിച്ചിരുന്നു. പിതാവിൻ്റെ ആരോഗ്യനില ഗുരുതരമാണെന്ന് അതിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീത്തിൽ ഒരു അവിഭാജ്യഘടകമായിരുന്നു ഷിബു സോറൻ. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായി. 8 തവണ പാർലമെൻ്റിലെത്തി. കൽക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവർത്തിച്ചു.

1962ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കർഷകൻ്റെ അവകാശങ്ങൾക്കായി പോരാടിയായിരുന്നു അത്. 1972ൽ ജാർഖണ്ഡ് മുക്തി മോർച്ച എന്ന സംഘടനയുണ്ടാക്കി. 38 വർഷക്കാലം സംഘടനയെ നയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മകൻ ചുമതല ഏറ്റെടുത്തത്. നിലവിൽ രാജ്യസഭാംഗമാണ്.

ചരമ അറിയിപ്പ് മാധവൻ (82)ശ്രീനഗരിയിൽ (പുത്തൻപുരയിൽ)പേഴുംകവല
04/08/2025

ചരമ അറിയിപ്പ്
മാധവൻ (82)
ശ്രീനഗരിയിൽ (പുത്തൻപുരയിൽ)
പേഴുംകവല

Combo offers :Haircut + Hairspa + cleanup @ 1999Haircut + beard + cleanup @ 999Haircut + pedicure + manicure + facial @ ...
04/08/2025

Combo offers :

Haircut + Hairspa + cleanup @ 1999

Haircut + beard + cleanup @ 999

Haircut + pedicure + manicure + facial @ 2999

Smoothening @ 4999
Keratin @ 5999
Botox @ 6999

🔵TONI&GUY essensuals HAIRDRESSING_
ΚΑΤΤΑΡΡΑΝΑ
9074 409074

ചേര്‍ത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ മൃതദേഹമെന്ന് സംശയം; പുതുതായി ഗ്രാനൈറ്റ് പാകിയ ഭാഗം തുറന്ന് പരിശോ...
04/08/2025

ചേര്‍ത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ മൃതദേഹമെന്ന് സംശയം; പുതുതായി ഗ്രാനൈറ്റ് പാകിയ ഭാഗം തുറന്ന് പരിശോധിക്കും

ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ മൃതദേഹമെന്ന് സംശയം. പുതിയതായ.....

ആരുടെയും സഹായം കൊണ്ടല്ല കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയത്; ബിജെപിക്കെതിരെ വി ശിവന്‍കുട്ടി
04/08/2025

ആരുടെയും സഹായം കൊണ്ടല്ല കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയത്; ബിജെപിക്കെതിരെ വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്.....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇടുക്കി ഉൾപ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
04/08/2025

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇടുക്കി ഉൾപ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത....

നവജാത ശിശുവിനെ ഉപേക്ഷിച്ചു; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ കേസിൽ...
04/08/2025

നവജാത ശിശുവിനെ ഉപേക്ഷിച്ചു; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൈമാറിയത്. കുഞ്ഞിന്റെ അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി.

യുവതി കുട്ടിയെ ഉപേക്ഷിക്കുമെന്ന വിവരം കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഇവരാണ് വിവരം കളമശ്ശേരി പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തി. അവശനിലയിൽ ആയിരുന്ന കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയും കാമുകനും നേരത്തെ വിവാഹിതരായവരാണ്. ജുവനൽ ജസ്റ്റിസ് നിയമപ്രകാരവും ബിഎൻഎസ് നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് നവജാതശിശുവിന്റെ ജീവൻ രക്ഷിച്ചത്.

നെടുംങ്കണ്ടം താലൂക്ക് ആശുപത്രി ഇന്നത്തെ സേവനങ്ങൾ
04/08/2025

നെടുംങ്കണ്ടം താലൂക്ക് ആശുപത്രി ഇന്നത്തെ സേവനങ്ങൾ

Address

Kattappana
Kattapana
685515

Alerts

Be the first to know and let us send you an email when Everest Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share