04/09/2026
ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന തൊടുപുഴക്കാരുടെ ശ്രദ്ധയ്ക്ക്..
ഓർഡർ ചെയ്ത സാധനങ്ങൾ ആർക്കും delivery കൊടുക്കാൻ തൊടുപുഴയിലെ delivery partner തയ്യാറാകുന്നില്ല. അതുകൊണ്ട് വന്ന സാധനങ്ങൾ എല്ലാം കസ്റ്റമറുടെ അനുവാദം കൂടാതെ വൈകുന്നേരം OTP അയച്ച് രാത്രി 10 മണിക്ക് ശേഷം miss call അടിച്ച് കസ്റ്റമർ സ്ഥലത്ത് ഇല്ല എന്ന് പറഞ്ഞ് തിരിച്ചയക്കലാണ് അവന്മാരുടെ പരിപാടി.
ഇന്ന് ഒരു ഓർഡർ thodupuzha delivery partner ഗോഡൗണിൽ എത്തിയതായി കാണിച്ചു. Otp യും വന്നു. മുൻപ് 2 തവണ അനുവാദം കൂടാതെ ഐറ്റം തിരിച്ചയച്ചത് അറിയാവുന്ന കൊണ്ട് നേരിട്ട് delivery ഗോഡൗണിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവർ പറയുന്നു ഐറ്റം 31 ആം തിയതി തിരിച്ചു പോയെന്ന്.. എങ്ങനെയുണ്ട്. ഫോണിലെ ആപ്പിൽ കാണിച്ചത് ഇന്ന് delivery ആകും എന്ന്. എങ്കിൽ പിന്നെ എന്നെ ഒന്ന് വിളിച്ചിട്ട് തിരിച്ചു വിട്ടുകൂടായിരുന്നോ എന്ന് ചോദിച്ചപ്പോൾ പറയുകയാണ് " 2500" orders തിരിച്ചു കേറ്റി വിട്ടു. ഈ 2500 പേരെയും വിളിച്ചു ചോദിക്കാൻ പറ്റുമോ" എന്ന്. അപ്പൊ online payment ഉം നടത്തി സാധനം വാങ്ങിച്ചിട്ട് ഇപ്പൊ കിട്ടും എന്ന് വിചാരിച്ചിരുന്ന കസ്റ്റമർ ആരായി..? മണ്ടൻ ആയി.
നിങ്ങൾക്ക് ആർക്കെങ്കിലും ഇത്തരത്തിലുള്ള അനുഭവം തൊടുപുഴയിൽ ഉണ്ടായിട്ടുണ്ടോ..?? ഏതായാലും തൊടുപുഴക്കാർ ഒരു 2 മാസത്തേക്ക് flipkart ൽ നിന്നും സാധനം വാങ്ങുന്നതായിരിക്കും നല്ലത്.. ആമസോൺ delivery യിൽ സാധനം കൊണ്ട് തരാൻ ഒരു പട്ടി പോലും ഇല്ല..