Idukki Online News

Idukki Online News News update, Live streaming, Flash News, Entertainment News

10/10/2025

അധിക ചാർജ് വാങ്ങിച്ചു വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ട് യുവാവ്.
ഒടുവിൽ നടന്നത്. എം വി ഡി യുടെ സമ്മാനം

കട്ടപ്പന.ഉടുമ്പൻചോലയിൽ യുവാവ്  വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽകണ്ടെത്തിയ സംഭവം. പ്രതി അറസ്റ്റിൽ.ക...
02/10/2025

കട്ടപ്പന.ഉടുമ്പൻചോലയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽകണ്ടെത്തിയ സംഭവം. പ്രതി അറസ്റ്റിൽ.കാരിത്തോട്,കൈലാസ നാട്,മുണ്ടകത്തറപ്പേൽ,പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി.നാഗരാജ് (33) ആണ് അറസ്റ്റ്ലായത്. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു, സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് ഉറക്കത്തിനിടെ കഴുത്തു അറക്കപ്പെട്ടു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സോൾരാജിന്റെ അളിയനാണ് (സഹോദരി ഭർത്താവ് ) നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുംകണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോഴാണ് സോൽരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്, കേസിന്റെയും മർദ്ദനത്തിന്റെയും ദേഷ്യത്തിലാണ് നാഗരാജ് കൊലപാതകം നടത്തിയത്.
വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിന്റെ കഴുത്തറത്താണ് നാഗരാജ് കൊലപാതകം നടത്തിയത് എന്ന് പോലീസിന് മൊഴിനൽകി..
കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തം വാർന്നു വീടിനുള്ളിൽ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ നാഗരാജ്സോൾ രാജിന്റകഴുത്തു അറത്തു കൊല്ലുകയായിരുന്നു എന്ന് പോലീസിന് മൊഴിനൽകി. തുടർന്ന് കൊലപാതകത്തിനു ഉപയോഗിച്ച കോഴിയെ വെട്ടുന്ന കത്തി സമീപത്തെ തോട്ടിൽ വലിച്ചെറിഞ്ഞ ശേഷം കടന്നു കളഞ്ഞു. രണ്ട് ദിവസം കഴിഞ്ഞു വീട്ടിലെത്തിയ നാഗരാജിന്റെ ഭാര്യ കവിതയാണ് സോൽരാജ് മരിച്ചു കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പോലീസ് സ്‌ഥലത്തി നടത്തിയ അന്വേഷണത്തി നോടുവിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസ്ന്റെ നിർദേശനുസരണം കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ മാരായ അനൂപ്മോൻ, ജർലിൻ.വി.സ്കറിയ, റ്റി. സി. മുരുകൻ,എസ്‌.ഐ.മാരായ മഹേഷ്, ദിജു ജോസഫ് എ.എസ്‌.ഐ. അൻഷദ് ഖാൻ,സുബൈർ, എസ്‌.സി.പി.ഒമാരായ അഭിലാഷ്,
എം.പ്രദീപ്, സിജോ ജോസഫ്, ശ്രീജിത്, സുജിത്, സുജുരാജ്,
അനീഷ് വി.കെ, സുബിൻ, ദീപക്, അനു അയ്യപ്പൻ, സലിൽ.
സി പി ഒ മാരായ രഞ്ജിത്ത്, അനീഷ് സിജോമോൻ, സിന്ധുമോൾ, എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

30/09/2025

Peerumedu

Shout out to my newest followers! Excited to have you onboard! Biju Mathew, Sajimol Shaji, Binu Kr, Aneesh Narayanan, Su...
29/09/2025

Shout out to my newest followers! Excited to have you onboard! Biju Mathew, Sajimol Shaji, Binu Kr, Aneesh Narayanan, Subaida Sulaiman, Lalu Chand

29/09/2025

IDUKKI's mini Switzerland

പഴയ സെന്റ് ജോർജ് സ്കൂൾ. ഈ വരാന്തയിലൂടെ ഓടിനടന്നവർ ഉണ്ടോ. കാലമെത്ര കഴിഞ്ഞാലും ഓർമ്മകൾ മായുകില്ല ❤️. #
28/09/2025

പഴയ സെന്റ് ജോർജ് സ്കൂൾ. ഈ വരാന്തയിലൂടെ ഓടിനടന്നവർ ഉണ്ടോ. കാലമെത്ര കഴിഞ്ഞാലും ഓർമ്മകൾ മായുകില്ല ❤️.

#

Idukki
27/09/2025

Idukki

അടുത്ത ( 27-09-2025 ) 24  മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യ...
26/09/2025

അടുത്ത ( 27-09-2025 ) 24 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. IMD_KSDMA

ഇടുക്കി സബ് കളക്ടർ “നേരിൽ സബ് കളക്ടർ” എന്ന ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം ആരംഭിച്ചു.ഇടുക്കി: ഇടുക്കി സബ് കളക്ടറുടെ ഓഫീ...
25/09/2025

ഇടുക്കി സബ് കളക്ടർ “നേരിൽ സബ് കളക്ടർ” എന്ന ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം ആരംഭിച്ചു.

ഇടുക്കി: ഇടുക്കി സബ് കളക്ടറുടെ ഓഫീസ്, സാധാരണക്കാരായ ജനങ്ങളുമായി ബന്ധം കൂടുതൽ വേഗവും സുതാര്യവുമാക്കുന്നതിനായി “നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു.
ഈ നൂതനമായ മുൻകൈയോടുകൂടി നിവേദനങ്ങൾ, പരാതികൾ, പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയ്ക്കായി സബ് കളക്ടറെ കാണാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക്, ഇനി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരികയോ ക്യൂവിൽ കാത്തുനിൽക്കേണ്ടി വരികയോ ഇല്ല. പകരം, ഒരു ലളിതമായ QR കോഡ് വഴിയോ, ലിങ്ക് വഴിയോ ഓൺലൈനിൽ നേരിട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും സബ് കളക്ടറെ കാണുകയും ചെയ്യാം.

ബുക്കിംഗ് ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScZ0P2pPyW2M3eZeUJ9q5uz0cs6S7bU3q5SdIMDmN2uyjT-GA/viewform

പ്രവർത്തന രീതി വളരെ ലളിതമാണ്:

1.QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ബുക്കിംഗ് ലിങ്ക് തുറക്കുക.
2. പേര്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ നൽകി സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ഒരു ചെറിയ ഗൂഗിൾ ഫോം പൂരിപ്പിക്കുക.
ഫോം ലളിതവും, ദ്വിഭാഷയിലും (ഇംഗ്ലീഷ്/മലയാളം) ലഭ്യമാണ്, പൂരിപ്പിക്കാൻ ഒരു മിനിറ്റിൽ താഴെ മാത്രമേ എടുക്കൂ.
3.സമർപ്പിച്ചു കഴിഞ്ഞാൽ, വിവരങ്ങൾ ഓട്ടോമാറ്റിക് ആയി സബ് കളക്ടറുടെ ഓഫീസിൽ എത്തും.
4.പൗരന്മാർക്ക് മീറ്റിംഗ് വിവരങ്ങളടങ്ങിയ ഒരു സ്ഥിരീകരണ സന്ദേശം ഇമെയിൽ വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ ലഭിക്കും.

അപ്പോയിന്റ്മെന്റ് സമയങ്ങൾ (പ്രാരംഭ ഘട്ടം):

ദിവസങ്ങൾ: ബുധൻ, വെള്ളി
സമയം: വൈകുന്നേരം 3:00 – 4:30 വരെ
ഓരോ ദിവസവും 15 മിനിറ്റ് വീതമുള്ള 6 സ്ലോട്ടുകൾ (ആഴ്ചയിൽ 12 സ്ലോട്ടുകൾ).

തുടക്കത്തിൽ, ഈ സേവനം ഈ രണ്ട് ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ. ആവശ്യം അനുസരിച്ച് ഭാവിയിൽ കൂടുതൽ സ്ലോട്ടുകൾ ചേർക്കുന്നതാണ്.

ഭാവി വികസനം:
നിലവിൽ, QR കോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. .ഉടൻ തന്നെ ഇത് വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കും. ഇത് ജില്ലയിലെ എല്ലാ പൗരന്മാർക്കും എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും.

ഈ പരിപാടിയുടെ പ്രാധാന്യം:
കേരളത്തിലെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് ഇടുക്കി. സബ് കളക്ടറെ കാണുന്നതിനായി പൗരന്മാർക്ക് പലപ്പോഴും ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നു. “നേരിൽ സബ് കളക്ടർ” എന്നാ പദ്ധതിയിലൂടെ ജനങ്ങളുടെ യാത്ര കുറയ്ക്കാനും, സമയം ലാഭിക്കാനും , സർക്കാർ ഇടപെടലുകൾ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവും സുതാര്യവുമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയെ കുറിച്ച സബ് കളക്ടറുടെ വാക്കുകൾ:
ഭരണം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിത്. അപ്പോയിന്റ്മെന്റ് പ്രക്രിയ ഡിജിറ്റലാക്കുന്നതിലൂടെ, ആളുകൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ കാണുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇത് ഒരു ചെറിയ തുടക്കമാണ്, എന്നാൽ ജനങ്ങളുടെ പ്രതികരണവും പങ്കാളിത്തവും കൊണ്ട് ഇത് കൂടുതൽ വികസിപ്പിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇടുക്കിയെ ജനസൗഹൃദ ഭരണത്തിന്റെ മാതൃകയാക്കി മാറ്റുന്നതിനായി സർക്കാരിനെ ജനങ്ങളുടെ വീടുകളിലേക്ക് അടുപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി .

📞 സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ഇ നമ്പറിലേക് ബന്ധപ്പെടാവുന്നത് ആണ് : 04862-232231 / 9447184231

IDUKKI SUB COLLECTOR LAUNCHES “NERIL SUB COLLECTOR” – ONLINE APPOINTMENT SYSTEM FOR CITIZENS

The office of the Sub Collector, Idukki, has introduced “Neril Sub Collector” (Direct with Sub Collector) – an online system for booking appointments with the Sub Collector designed to make citizen interaction easier, faster, and more transparent.

With this initiative, citizens who wish to meet the Sub Collector for petitions, grievances, and important matters will no longer need to travel long distances or wait in queues. Instead, they can directly book an appointment online through a simple QR code or link.

👉 Booking link: https://docs.google.com/forms/d/e/1FAIpQLScZ0P2pPyW2M3eZeUJ9q5uz0cs6S7bU3q5SdIMDmN2uyjT-GA/viewform

The process is straightforward:

1. Scan the QR code or open the booking link.

2. Fill in a short Google Form with name, phone number, email, and select a convenient slot.

3. The form is simple, bilingual (English/Malayalam), and takes less than one minute to fill.

Once submitted, the details automatically reach the Sub Collector’s office.

Citizens will then receive a confirmation message via email or WhatsApp with the meeting details.

Appointment Slots (Initial Phase):

Days: Wednesday & Friday

Time: 3:00 PM – 4:30 PM

Each day has 6 slots of 15 minutes each (12 slots per week).

Initially, the service will run only on these two days. Depending on the demand, more slots will be added in the future.

Future Expansion:
Currently, the QR code is being circulated through print and digital media. Soon, it will also be displayed in village offices, taluk offices, the collectorate, and Akshaya centres to ensure easy access for all citizens across the district.

Why this initiative?
Idukki is one of the largest districts in Kerala, and citizens often have to travel long distances to meet the Sub Collector. With “Neril Sub Collector,” the aim is to reduce travel, save time, and make government interaction more citizen-friendly, efficient, and transparent.

Speaking about the initiative, the Sub Collector said:
“This is one step towards bringing administration closer to people. By making the appointment process digital, we want to ensure that no citizen feels burdened just to meet their officer. It is a small beginning, but with people’s response and participation, we hope to expand it further. This is part of our effort to bring government closer to people’s homes, making Idukki a model for citizen-friendly governance.”

📞 For doubts or clarifications: 04862-232231 / 9447184231

നാളെ (26-09-2025) കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യത. IMD - KSDMA
25/09/2025

നാളെ (26-09-2025) കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യത. IMD - KSDMA

കട്ടപ്പന പുളിയൻമലയിലുണ്ടായ ബൈക്ക് അപകടത്തിൽ ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ കുമളി സ്വദേശി ജോയ്സ് മരണപ്പെട്ടു
25/09/2025

കട്ടപ്പന പുളിയൻമലയിലുണ്ടായ ബൈക്ക് അപകടത്തിൽ ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ കുമളി സ്വദേശി ജോയ്സ് മരണപ്പെട്ടു

21/09/2025

Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.

Whenever you see the Stars icon, you can send me Stars.

Address

IDUKKI
Kattapana
685508

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 10pm

Alerts

Be the first to know and let us send you an email when Idukki Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Idukki Online News:

Share