01/10/2025
കാട്ടൂർ: കാട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. 2025 സെപ്റ്റംബർ 17-ന് ആരംഭിച്ച കേരളോത്സവത്തിൽ കലാകായിക മത്സരങ്ങളിലായി നൂറോളം യുവതീ യുവാക്കൾ പങ്കെടുത്തു.
വ്യക്തിഗത-ഗ്രൂപ്പ് തല മത്സരങ്ങൾക്കൊടുവിൽ യുവചേതന ക്ലബ്ബ് ഒന്നാം സ്ഥാനവും, നന്മ ക്ലബ്ബ് രണ്ടാം സ്ഥാനവും, എസ്.എ.എ.സി കരാഞ്ചിറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാട്ടൂർ കാറ്റിക്കിസം ഹാളിൽ ചേർന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. അനീഷ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർമാരായ വിമല സുഗുണൻ, ഇ.എൽ. ജോസ്, ജയശ്രീ സുബ്രഹ്മണ്യൻ, അംബുജ രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Kattoor Varthakal
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7