10/09/2024
തെങ്ങിന് മുകളിൽ തലകീഴായി കുടുങ്ങി പോയ യുവാവിനെ അതി സാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.
കോട്ടയം: ചെറുവള്ളിക്കാവിൽ തേങ്ങയിടാൻ കയറിയ ആൾ യന്ത്രത്തിൽ നിന്നും കൈവിട്ട് തെങ്ങിൻ മുകളിൽ കുടുങ്ങി. ഗ്രേഡ് അസ്സിറ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ ജയകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ്) ശ്രീ. സുവിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ് ) ഷിബു മുരളി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് ) T. N പ്രസാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസി എന്നിവർ തെങ്ങിൻ മുകളിലേക്ക് കയറുകയും ആളെ സുരക്ഷിതമായി താഴെ ഇറക്കുകയുമായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ 4882 ജയകുമാർ, 2199 TN പ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ്) 5861ഷിബു മുരളി, 6059 സുവിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ 6782 അബ്ബാസി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ ) 2653 അനീഷ് ശങ്കർ, ഫയർ വുമൺ (T) 55 അനുമോൾ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.