KAYAMKULAM NEWS

KAYAMKULAM NEWS കായംകുളത്തെ പ്രാദേശിക വാർത്തകൾ, ചിത്രങ്ങൾ, വിഞ്ജാനം, വിനോദം, ചരിത്രം, പരസ്യം, തൊഴിൽ അവസരങ്ങൾ
(1)

നാളെ KSU പഠിപ്പ് മുടക്കുംതേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ‍്യാർഥിയായ മിഥുൻ (13) വൈദ‍്യുതാഘാതമേറ്റ് മരിച്ച സംഭവത...
17/07/2025

നാളെ KSU പഠിപ്പ് മുടക്കും

തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ‍്യാർഥിയായ മിഥുൻ (13) വൈദ‍്യുതാഘാതമേറ്റ് മരിച്ച സംഭവത്തിനെ തുടർന്ന് വെള്ളിയാഴ്ച സംസ്ഥാന വ‍്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു.
#കായംകുളംവാർത്തകൾ #ഹരിപ്പാട് #കായംകുളം #ഓച്ചിറ #കായംകുളംന്യൂസ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ അതിസങ്കീർണ്ണ ഹൃദയ ശസ്ത്രക്രിയ വിജയം; കാർത്തികപ്പള്ളി സ്വദേശിക്ക് പുതുജീവൻ15 ലക്ഷം രൂപയുടെ സർജറി...
17/07/2025

ആലപ്പുഴ മെഡിക്കൽ കോളേജിൽ അതിസങ്കീർണ്ണ ഹൃദയ ശസ്ത്രക്രിയ വിജയം; കാർത്തികപ്പള്ളി സ്വദേശിക്ക് പുതുജീവൻ

15 ലക്ഷം രൂപയുടെ സർജറി സൗജന്യമായാണ് ചെയ്തത്

ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന രക്തധമനിയിലെ അപൂർവ വീക്കം ബാധിച്ച കാർത്തികപ്പള്ളി സ്വദേശിയായ പുത്തൻമണ്ണേൽ രണദേവിന് (66) ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ സമ്മാനിച്ചു. കഴിഞ്ഞ ജൂൺ 30ന് 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായത്. രണദേവ് ബുധനാഴ്ച്ച(ജൂലൈ 16ന്) ആരോഗ്യവാനായി ആശുപത്രി വിട്ടു.

വീക്കം മഹാധമനിയുടെ പ്രാധാന ഭാഗത്തായിരുന്നതിനാൽ ഹൃദയത്തിൻ്റെ പ്രവർത്തനം പൂർണ്ണമായി നിർത്തി ഹാർട്ട് ലങ് മെഷീൻ ഉപയോഗിച്ച് തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കുമുള്ള നിയന്ത്രിതമായ രക്തചംക്രമണം ഉറപ്പാക്കുകയായിരുന്നു പ്രധാന വെല്ലുവിളി. നാലുമണിക്കൂറോളം ഹാർട്ട് ലങ് മെഷീന്റെ സഹായത്തോടെ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും വീക്കം വന്ന ഭാഗം നീക്കം ചെയ്തു കൃത്രിമ രക്തധമനി വെച്ച് പിടിപ്പിക്കുകയും ചെയ്തു.

ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന അപൂർവ്വ രോഗാവസ്ഥയാണിത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷം രൂപവരെ ചെലവ് വരുന്ന ഈ അപൂർവ ശസ്ത്രക്രിയ സർക്കാർ ആശുപത്രിയിൽ സൗജന്യമായാണ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം 48 മണിക്കൂർ വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ നൽകി. പിന്നീട് ബോധം വീണ്ടെടുത്ത രോഗിയെ ഐസിയുവിൽ അഞ്ചുദിവസം പരിചരിക്കുകയും തുടർന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു.

സർജറിയിൽ ആവശ്യമായ വിലകൂടിയ ഉപകരണങ്ങൾ സംസ്ഥാന സർക്കാരിൻ്റെ കരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയാണ് (കാസ്പ്) ലഭ്യമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ, കാസ്പ് ജീവനക്കാർ തുടങ്ങിയവരുടെ ഇടപെടലിന്റെ ഫലമായാണ് സൗജന്യമായി ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാക്കാനായത്.

ശസ്ത്രക്രിയയിൽ ഡോ. വി സുരേഷ് കുമാർ, കെ ടി ബിജു, ഡോ. ആനന്ദകുട്ടൻ, ഡോ. കൊച്ചുകൃഷ്ണൻ, ഡോ. വീണ, ഡോ. ഹരികുമാർ, ഡോ. ബിറ്റു, ഡോ. അനാമിക, ഡോ. ചോവങ്ങ് തുടങ്ങിയ വിദഗ്ധർ പങ്കാളികളായി.

പ്രണാമം... 🌹ഡെയ്സി പാപ്പച്ചൻ അന്തരിച്ചു..കായംകുളത്തെ പുരാതന കുടുംബമായ കൊല്ലശ്ശേരിസിലെ ഡോക്ടർ പാപ്പച്ചന്റെ സഹധർമ്മിണിയായ ...
17/07/2025

പ്രണാമം... 🌹

ഡെയ്സി പാപ്പച്ചൻ അന്തരിച്ചു..
കായംകുളത്തെ പുരാതന കുടുംബമായ കൊല്ലശ്ശേരിസിലെ ഡോക്ടർ പാപ്പച്ചന്റെ സഹധർമ്മിണിയായ ഡെയ്സി പാപ്പച്ചൻ കർത്താവിലേക്ക് മടങ്ങി..

വര്ഷങ്ങളോളം കായംകുളം പ്രൈവറ്റ് ബസ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന കൊല്ലശ്ശേരിസ് ടെക്സ്റ്റയിൽസ് ഈ കുടുംബത്തിന്റെ വകയായിരുന്നു..

അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ ഡോ. പാപ്പച്ചൻ ഭാര്യ ഡെയ്സി പാപ്പച്ചന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു..
ആദരാഞ്ജലികൾ.. 🌹

കടപ്പാട് : മുജീബ് റഹുമാൻ

സ്കൂളിൽ വച്ച് 13 കാരൻ ഷോക്കേറ്റ് മരിച്ചുകൊല്ലം;- തേവലക്കരയിൽ അൽപ്പ സമയം മുൻപാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (...
17/07/2025

സ്കൂളിൽ വച്ച് 13 കാരൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം;- തേവലക്കരയിൽ അൽപ്പ സമയം മുൻപാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ( 13 ) ആണ് മരിച്ചത്.

സ്കൂളിൽ എത്തിയ കുട്ടികൾ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കളിയ്ക്കുന്നതിനിടെ ഒരു കുട്ടിയുടെ ചെരുപ്പ് സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ കുടുങ്ങി. ഇത് എടുക്കാൻ ശ്രമിച്ചപ്പോൾ കെട്ടിടത്തിനോട് ചേർന്ന് കിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം. മൃതദേഹം ശാസ്താംകോട്ട ആശുപത്രിയിൽ..!!

ഓച്ചിറ പ്രയാർ ആർ വി എസ് എം ഹയർസെക്കൻഡറി സ്‌കൂളിൻറെ സിൽവർ ജൂബിലി ആഘോഷങ്ങൾ -ത്വിഷ എന്ന പേരിൽ 25 പരിപാടികൾ ഉൾപ്പെടുത്തി വിപ...
16/07/2025

ഓച്ചിറ പ്രയാർ ആർ വി എസ് എം ഹയർസെക്കൻഡറി സ്‌കൂളിൻറെ സിൽവർ ജൂബിലി ആഘോഷങ്ങൾ -ത്വിഷ എന്ന പേരിൽ 25 പരിപാടികൾ ഉൾപ്പെടുത്തി വിപുലമായി ആഘോഷിക്കുകയാണ്. ഇതിൻ്റ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു
#കായംകുളംവാർത്തകൾ #ഓച്ചിറ #കായംകുളംന്യൂസ്‌

16/07/2025
16/07/2025

പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി.

ഇതോടെ ഈ വർഷം കേരള സിലിബസ് വിദ്യാർത്ഥികള്‍ക്ക് പട്ടികയില്‍ തുല്യത ലഭിക്കുന്ന വിധത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. കേസ് നാലാഴ്ചയ്ക്കകം കേള്‍ക്കാമെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനമടക്കം എല്ലാ കക്ഷികള്‍ക്കും മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നോട്ടീസ് അയച്ചു.

വിദ്യാർത്ഥികള്‍ക്ക് പ്രശ്നം ഉണ്ടാകാതിരിക്കാനാണ് അപ്പീല്‍ നല്‍കാത്തതെന്ന് കേരളം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഈ വർഷം ഇനി റാങ്ക് പട്ടികയില്‍ ഒന്നും ചെയ്യാനാവില്ലെന്നും പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നത് അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികള്‍ നല്‍കിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഈ ഹർജിക്കെതിരെ സിബിഎസ്‌ഇ വിദ്യാർത്ഥികളുടെ തടസഹർജിയും കോടതി പരിഗണിച്ചിരുന്നു. പ്രോസ്പെക്സില്‍ മാറ്റം വരുത്തിയതില്‍ സുപ്രീംകോടതി ഇന്നലെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രോസ്പെക്സില്‍ മാറ്റം വരുത്താൻ സർക്കാറിന് അധികാരം ഉണ്ടെന്നായിരുന്നു കേരള സിലബസ് വിദ്യാർത്ഥികളുടെ വാദം. റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപാണ് ഫോർമുലയില്‍ മാറ്റം വരുത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും സിബിഎസ്‌ഇ വിദ്യാർത്ഥികളുടെ അഭിഭാഷകനും വാദിച്ചിരുന്നു.

കൊയ്‌പ്പള്ളികാരാണ്മ ഹൈസ്കൂളിൽ  എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളുടെ പ്രവർത്തനോദ്ഘാടനം ...
16/07/2025

കൊയ്‌പ്പള്ളികാരാണ്മ ഹൈസ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളുടെ പ്രവർത്തനോദ്ഘാടനം യു പ്രതിഭ എം എൽ എ നിർവഹിച്ചു.

#കായംകുളംന്യൂസ്‌ #കായംകുളംവാർത്തകൾ

ഉമ്മൻ‌ചാണ്ടി അനുസ്മരണവും കാരുണ്യ സ്പർശം പദ്ധതികളുടെ ഉദ്‌ഘാടനവും വെള്ളിയാഴ്ച കായംകുളത്ത്മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ...
16/07/2025

ഉമ്മൻ‌ചാണ്ടി അനുസ്മരണവും കാരുണ്യ സ്പർശം പദ്ധതികളുടെ ഉദ്‌ഘാടനവും വെള്ളിയാഴ്ച കായംകുളത്ത്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനമായ ജൂലൈ 18ന് കാരുണ്യ സ്പർശം 2025 വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് കാദിശാ ഓഡിറ്റോറിയത്തിൽ.
മുൻ മുഖ്യമന്ത്രി ആദരണീയനായ ഉമ്മൻചാണ്ടി സാറിൻറെ രണ്ടാം ചരമ വാർഷികം സമുചിതമായി ആചരിക്കുവാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ തീരുമാനിച്ചു. അനുസ്മരണ ദിനമായ ജൂലൈ 18ന് വെള്ളിയാഴ്ച വൈകിട്ട് 4:00 മണിക്ക് കായംകുളം കാദിശാ ഓഡിറ്റോറിയത്തിൽവച്ച് അനുസ്മരണ സമ്മേളനം നടത്തുന്നു അനുസ്മരണ സമ്മേളനത്തിൽ വച്ച് നിർധനരായ കോൺഗ്രസ് പ്രവർത്തകർക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം എ എസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി. നിർവഹിക്കും. സാകേത് പബ്ലിക് സ്കൂളിലെ ഭിന്ന ശേഷിക്കുട്ടികൾക്കുള്ള ഒരു വാഹനത്തിൻ്റെ താക്കോൾ ദാനം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നിർവഹിക്കും അംഗ വൈകല്യമുള്ള 15 രോഗികൾക്കുള്ള വെപ്പുകാലും, അന്ധത ബാധിച്ചവർക്കുള്ള ധനസഹായവും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പിസി വിഷ്ണുനാഥ് എംഎൽഎ ,ചാണ്ടി ഉമ്മൻ എംഎൽഎ,ഡിസിസി പ്രസിഡണ്ട് ബി ബാബു പ്രസാദ്, ഫിലിം സ്റ്റാർ രമേശ് പിഷാരടി തുടങ്ങിയവർ മുഖ്യപ്രഭാഷകരായി പങ്കെടുക്കും.പ്രമുഖ കോൺഗ്രസ് നേതാക്കൾ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തുമെന്ന് പ്രോഗ്രാം ചീഫ് കോഡിനേറ്റർ കറ്റാനംഷാജി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ ടി. സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
#കായംകുളംവാർത്തകൾ #കായംകുളംന്യൂസ്‌ #കായംകുളം #ഹരിപ്പാട് #ഓച്ചിറ

 #കായംകുളംവാർത്തകൾ  #കായംകുളംന്യൂസ്‌    #കായംകുളം  #ഓച്ചിറ
16/07/2025

#കായംകുളംവാർത്തകൾ #കായംകുളംന്യൂസ്‌ #കായംകുളം #ഓച്ചിറ

സ്വീകരണം നൽകി സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിൽ അറസ്‌റ്റ്‌ വര...
15/07/2025

സ്വീകരണം നൽകി

സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിൽ അറസ്‌റ്റ്‌ വരിച്ച്‌ ജയിൽമോചിതനായ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ എസ് ടി അഖിലിന് കായംകുളത്ത് സ്വീകരണം നൽകി. കായംകുളം റെയിൽവേ സ്‌റ്റേഷനിലെത്തിയ അഖിലിനെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ സ്വീകരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ മുഹമ്മദ് ജുറൈജ്, ജില്ലാ കമ്മിറ്റി അംഗം മിനീസ ജബ്ബാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ, ഏരിയ പ്രസിഡന്റ്‌ നൗഫൽ ഷാജി, സെക്രട്ടറി കാശീനാഥ്, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എൽ ഉഷ തുടങ്ങിയവർ പങ്കെടുത്തു.

Address

Kayamkulam

Alerts

Be the first to know and let us send you an email when KAYAMKULAM NEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KAYAMKULAM NEWS:

Share

കായംകുളം ന്യൂസ്

കായംകുളത്തെ സംബന്ധിച്ചും കായംകുളത്തെ വാർത്തകളും ചിത്രങ്ങളും നിങ്ങളിലേക്ക് എത്തിക്കാൻ.....