
24/07/2025
മിസ്റ്റർ ട്രി കട്ടർ ചാനൽ അരുൺ കുമാർ, VS നെ ദഹിപ്പിച്ച സ്ഥലത്ത് മകൻ അരുൺ കുമാറും ബന്ധുക്കളും ഇന്ന് രാവിലെ പ്രാർഥിക്കുന്ന ദൃശ്യം ആണിത് എനിക്കതിൽ യാതൊരു അസഹിഷ്ണുതയും ഇല്ല ഇതൊക്കെ അവനവന്റെ വിശ്വാസത്തിന്റെ ഭാഗമാണ് കാരണം ഞാനും ഇതൊക്കെ ചെയ്യുന്ന ആളാണ് പക്ഷെ തനിക്ക് എങ്ങനെ ആണ് ഉമ്മൻ ചാണ്ടിയുടെ ഖബറിൽ മാത്രം മെഴുകുതിരി കത്തിക്കുന്നതും പ്രാർഥന നടത്തുന്നതും വർഗീയം ആയി പറയാൻ തോന്നിയത്?
ഡോ അരുൺ കുമാറേ സാധാരണ മനുഷ്യർക്ക് അവരുടേതായ വിശ്വാസം ആചാരങ്ങൾ ഒക്കെ ഉണ്ട് തനിക്ക് ഇല്ലെങ്കിൽ വേണ്ട തന്നെ ആരും നിർബന്ധിച്ചിട്ടും ഇല്ല പക്ഷെ മറ്റുള്ളവരെ ഇനിയെങ്കിലും പരിഹസിക്കരുത്.. താൻ ഒറ്റ ഒരുത്തന്റെ വർഗീയ നാക്ക് കാരണം VS ഉം അയാളുടെ ഭാര്യയും അയാളുടെ മകനും ബന്ധുക്കളും അവിടെ വരുന്നവരും ഭാവിയിൽ നേരിടാൻ പോകുന്ന വിമർശനങ്ങൾ എന്തൊക്കെ ആണെന്ന് ചുമ്മാ ഒന്ന് ആലോചിച്ച് നോക്ക് സമയം കിട്ടുമ്പോ!!
Abhilash Mohanan ✍️