ENTE Gramam Kilimanoor

ENTE Gramam Kilimanoor kilimanoor

തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ്‌ താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ്‌ കിളിമാനൂർ. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ സ്ഥാനം. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന ഇപ്പോഴത്തെ എസ്.എച്ച് 1 (പഴയഎം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു.

ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനങ

്ങൾ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്, കിളിമാനൂർ ഗ്രാമപഞ്ചായത്ത്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45062
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
• തപാൽ
• ടെലിഫോൺ
695601, 695614
+0470
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കിളിമാനൂർ കൊട്ടാരം

മെയ് 31 ലോക പുകയില വിരുദ്ധദിനം: ഓരോ വര്‍ഷവും ഒരു പ്രത്യേക വിഷയം ആസ്പദമാക്കിയാണ് പുകയിലവിരുദ്ധദിനം ആചരിച്ചുവരുന്നത്. ''പു...
31/05/2020

മെയ് 31 ലോക പുകയില വിരുദ്ധദിനം:
ഓരോ വര്‍ഷവും ഒരു പ്രത്യേക വിഷയം ആസ്പദമാക്കിയാണ് പുകയിലവിരുദ്ധദിനം ആചരിച്ചുവരുന്നത്. ''പുകയിലയും - ശ്വാസകോശസംബന്ധമായ രോഗങ്ങളും' എന്നുള്ളതാണ് ഇത്തവണത്തെ ആശയം.

പുകവലി കൊറോണ വൈറസിന് മനുഷ്യശ്വാസകോശത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പഠനം. പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവരിലും എ.സി.ഇ-2 എന്‍സൈമുകള്‍ വളരെ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് കൊറോണ വൈറസിന്റെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

*സബ്‌സിഡിയോടുകൂടി കാർഷികയന്ത്രങ്ങളും കാർഷിക ഉപകരണങ്ങളും വാങ്ങാം*അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചു കൃഷിപ്പണികളുമായി മുന്...
26/05/2020

*സബ്‌സിഡിയോടുകൂടി കാർഷികയന്ത്രങ്ങളും കാർഷിക ഉപകരണങ്ങളും വാങ്ങാം*

അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചു കൃഷിപ്പണികളുമായി മുന്നോട്ടു പോകുവാൻ സാധിക്കില്ലായെന്നു കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. ഭാവന സമ്പന്നനും കഠിനാധ്വാനികളായ അഭ്യസ്തവിദ്യർക്ക് കാർഷികോപകരണങ്ങളും അനുബന്ധം മെഷിനറികളും കർഷകർക്ക് കൊടുത്തുകൊണ്ട് ഒരു പുതിയ ബിസിനസ് മേഖലയിലേക്ക് കാലെടുത്ത് വയ്ക്കാവുന്നതാണ്.

കേന്ദ്രഗവൺമെന്റിന്റെയും, സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ കർഷകർക്ക് നേരിട്ട് *കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization* എന്ന പദ്ധതിയിലൂടെ നേരിട്ട് വാങ്ങാവുന്നതാണ്. ഈ പദ്ധതിപ്രകാരം നിങ്ങൾക്ക് ലഭിക്കേണ്ടതായ സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കൈമാറുന്നതാണ്.

വിവിധയിനം ട്രാക്റ്ററുകൾ, കൊയ്ത്തു മെതി യന്ത്രങ്ങൾ, എല്ലാവിധ ആവി പുക ഉണക്കൽ യന്ത്രങ്ങൾ, നടീൽ യന്ത്രങ്ങൾ, കഴുകൽ യന്ത്രങ്ങൾ, അലുമിനിയം കോവണികൾ, ഇലക്ട്രോണിക് സോളാർ കാർഷിക യന്ത്രങ്ങൾ, കാർഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങൾ തുടങ്ങിയവയും, പുൽവെട്ടു യന്ത്രമടക്കമുള്ള കാർഷിക ഉപകരണങ്ങളും, പൊടിക്കൽ അരയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും ഇത്തരത്തിൽ കർഷകർക്ക് വാങ്ങാവുന്നതാണ്.

പ്രസ്തുത പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി https://agrimachinery.nic.in/Farmer/Management/Index എന്ന വെബ്‌സൈറ്റിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിങ്ങളുടെ ആധാർ കാർഡും, പാസ്പോര്ട്ട് സൈസിലുള്ള ഫോട്ടോയും, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും, ഗുണഭോക്താവിന്റെ പേരുവിവരങ്ങളടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പിയും, ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസെൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്പോർട്ട് എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും SC / ST / OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖയുടെയും സ്‌കാൻ കോപ്പിയും രെജിസ്ട്രേഷൻ ചെയ്യുമ്പോൾ കരുതേണ്ടതാണ്.

സർക്കാരിന്റെ ഈ പദ്ധതിയിൽ കാർഷിക യന്ത്ര - ഉപകാരണനിർമ്മാതാക്കൾക്കും, സംരംഭകർക്കും, സൊസൈറ്റികൾക്കും, സ്വാശ്രയ സംഘങ്ങൾക്കും, മറ്റും പങ്കെടുക്കാവുന്നതും, സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി മെഷിനുകൾ വാങ്ങി ഉപയോഗിക്കാവുന്നതും, ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് https://agrimachinery.nic.in/ എന്ന കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അറിയാവുന്നതാണ്.

ഈ പദ്ധതിയുടെ ഭാഗമായി പുതുതായി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവാക്കൾ, വിദേശത്തുനിന്നും മടങ്ങിയെത്തിയവർ, കൂടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിയവർക്ക് aims.kerala.gov.in/subhikshakeralam എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനും,
സംശയ നിവാരണങ്ങൾക്കുമായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക

Department Of Agriculture, Cooperation & Farmers Welfare, Ministry Of Agriculture & Farmers Welfare

വീട് വയ്ക്കാൻ പറ്റിയ വസ്തു വിൽപ്പനക്ക്..₹140,000/CENTPangodeവീട് വയ്ക്കാൻ പറ്റിയ വസ്തു വിൽപ്പനക്ക്...റോഡ് സൈഡിൽ..1 km ചു...
19/03/2019

വീട് വയ്ക്കാൻ പറ്റിയ വസ്തു വിൽപ്പനക്ക്..
₹140,000/CENT
Pangode
വീട് വയ്ക്കാൻ പറ്റിയ വസ്തു വിൽപ്പനക്ക്...റോഡ് സൈഡിൽ..1 km ചുറ്റളവിൽ ആരാധനാലയങ്ങൾ സ്‌കൂൾ മാർകറ്റ് എന്നിവ ഉണ്ട്...140000 സെന്റ് ലൊക്കേഷൻ കല്ലറ പാങ്ങോട്..പ്ലൈവുഡ് ഫാക്ടറി സമീപം +91 8075397503

31/01/2019
Hurry – Yes, you want to encourage your kids for their examination, buy fabulous exam board with a exciting price from y...
13/01/2018

Hurry – Yes, you want to encourage your kids for their examination, buy fabulous exam board with a exciting price from your favorite shop "MYBOOKS" Kilimanoor , Limited offer

06/07/2017
16/04/2017

Live cake... , Shawarma and Shawaya chicken , juice, ice cream, chips, haluwa, sweets and chocola

28/11/2016

A leading distributor in Kilimanoor, wanted a Salesman. Contact us. 9947109569

28/11/2016

കിളിമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിതരണക്കാർക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. ..ബന്ധപ്പെടുക..9947109569

09/07/2016

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌
ജാഗ്രതപാലിക്കുക. !
പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആ വാതിരിക്കാൻ പോലീസ് പറയുന്നചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം:
1⃣ കവർച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതിൽ തകർത്താണ് അകത്ത് കയറിയത് : വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പുo ഉള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക ,എല്ലാ വാതിലുകളും അടക്കുകയും താക്കോൽ ഉപയോഗിച്ചും പൂട്ടുക ,വാതിലിന്റെ പുറകിൽഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും
2⃣ വീടിനു പുറത്ത അടുകളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും ലൈറ്റ് ഓഫാക്കാതിരിക്കുക
3⃣ അപരിചിതരായ സന്ദർശകർ ,പിരിവുകാർ, പഴയ വസ്ത്ര പായ് വസ്തു ശേഖരിക്കുന്നവർ ,യാചകർ ,പുതപ്പ് പോലുളളവ വിൽക്കുന്ന കഛവടക്കാർ പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ പദമായ രീതിയിൽ സഞ്ചരികുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക
4⃣ കവർച്ചക്കാർക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ ,ആയുധങ്ങൾ എന്നിവ വീട്ടിൽ അവർക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക
5⃣ കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുകയും പണം ആഭരണം തുടങ്ങിയവ അൾമറ മേശ പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക
6⃣ കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേ സമയം അന്വേഷണം നടത്തുക
7⃣ പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി ,വാതിൽ ,അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ തൊടാതിരിക്കുക തെളിവ് നഷ്ടപെടും
8⃣ വലിയ സംമ്പാദ്ധ്യം ഉള്ളവർCCTV Camara Curcut സ്ഥാപിക്കുക
9⃣ കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക
🔟 രാത്രി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക
ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.
ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേകം മറ്റുള്ളവരിലേക് ഷെയർ ചെയ്യുക.
NB : നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനി ൽ അറീക്കുക ....
പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും ആർഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക .......
സ്നേഹത്തോടെ,
കേരളാ പോലീസ്‌
*എല്ലാവര്ക്കും അയച്ചു കൊടുക്കൂ ഇ സന്ദേശം.*

Address

SH-1
Kilimanoor
695601

Website

Alerts

Be the first to know and let us send you an email when ENTE Gramam Kilimanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share