Kcbc media

Kcbc media kcbc media commission
kcbcnews.com

its official page managed by kerala catholic bishops council's media commission in order to publish news, views and events related to all the commissions under KCBC.

30/08/2026

Watch & share
കെ സി ബി സി വാരാന്ത്യ വാർത്തകൾ । 29 ആഗസ്റ്റ് 2026 ഈ ആഴ്ചയിലെ പ്രധാന സഭാ വാർത്തകൾ । KCBC Weekend News I Important Church News of the Week

ഫാ. തോമസ് അനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായികൊച്ചി, 27 ഓഗസ്റ്റ് 2026: കോട്ടയം അതിരൂപതയുടെ പുതിയ സ...
27/08/2026

ഫാ. തോമസ് അനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി
കൊച്ചി, 27 ഓഗസ്റ്റ് 2026: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് അനിമൂട്ടിലിനെ (64) സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് തിരഞ്ഞെടുത്തു. പോപ്പ് ലിയോ പതിനാലാമന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടെ, സി.സി.ഇ.ഒ (CCEO) കാനോൻ 184 അനുസരിച്ചാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. 2026 ഓഗസ്റ്റ് 27-നാണ് പ്രഖ്യാപനം പുറപ്പെടുവിച്ചത്.
1962 ജനുവരി 13-ന് കേരളത്തിലെ പയ്യാവൂരിലാണ് ഫാ. തോമസ് അനിമൂട്ടിൽ ജനിച്ചത്. പയ്യാവൂരിൽ പ്രാഥമിക-സെക്കൻഡറി വിദ്യാഭ്യാസവും മൈസൂരിൽ സർവകലാശാലാ പഠനവും പൂർത്തിയാക്കിയ അദ്ദേഹം, വൈദിക പരിശീലനത്തിനായി കോട്ടയത്തെ സെന്റ് സ്റ്റാനിസ്ലാവ് മൈനർ സെമിനാരിയിൽ ചേർന്നു.
തുടർന്ന് മംഗലാപുരത്തെ സെന്റ് ജോസഫ്സ് സെമിനാരിയിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1989 ഏപ്രിൽ 13-ന് വൈദികനായി പട്ടം സ്വീകരിച്ചു. റോമിലെ പോന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദി ഹോളി ക്രോസിൽ നിന്ന് 1993-ൽ കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടി.
വൈദിക പട്ടസ്വീകരണത്തിനു ശേഷം കോട്ടയം അതിരൂപതയിൽ വിവിധ ഇടവക-ഭരണപരമായ ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചു. പുളിഞ്ചാൽ ഇടവക വികാരി, രൂപതാധ്യക്ഷന്റെ സെക്രട്ടറി, രൂപതാ ചാൻസലർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, കത്തോലിക്കാ നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ, ഉഴവൂർ, കടുത്തുരുത്തി ഫൊറോനകളുടെ വികാരി ഫോറോനാ എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
2003 മുതൽ 2008 വരെ അമേരിക്കയിൽ പാസ്റ്ററൽ ശുശ്രൂഷ ചെയ്തു. 2025 മുതൽ കോട്ടയം അതിരൂപതയുടെ പ്രൊ-പ്രോത്തോസിഞ്ചെല്ലൂസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഫാ.സെബാസ്റ്റിൻ മിൽട്ടൺ
സെക്രട്ടറി, കെ സി ബി സി മീഡിയ കമ്മീഷൻ

15/08/2026

കെ സി ബി സി വാരാന്ത്യ വാർത്തകൾ । 15 ആഗസ്റ്റ് 2026 I ഈ ആഴ്ചയിലെ പ്രധാന സഭാ വാർത്തകൾ । KCBC Weekend News I Important Church News of the Week

09/08/2026

കെ സി ബി സി വാരാന്ത്യ സഭാ വാർത്തകൾ I KCBC Weekend News

മാവേലിക്കര, ചെന്നിത്തല മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കൊല്ലം രൂപത വികാരി ജനറാള്‍ മോണ്‍. ബൈജു...
08/08/2026

മാവേലിക്കര, ചെന്നിത്തല മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കൊല്ലം രൂപത വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയന്‍ സന്ദര്‍ശിച്ചു. സര്‍ക്കാരിൻ്റെ സഹായത്തോടെ നടക്കുന്ന ക്യാമ്പുകളില്‍ മറ്റു അത്യാവശ്യ സഹായങ്ങള്‍ ചെയ്യുന്നത് കൊല്ലം രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് (ക്യുഎസ് എസ്എസ്).

രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ധ്യാനത്തില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് വികാരി ജനറാളിൻ്റെ സന്ദര്‍ശനം. മാവേലിക്കര ഫെറോന വികാരി ഫാ. സഫറിന്‍, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോ അലക്‌സ് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

ക്രൈസ്തവ വിശ്വാസത്തിൻ്റെ ശക്തമായ സാക്ഷ്യത്തോടെ കഴിഞ്ഞ ദിവസം നടന്ന കൊളംബിയന്‍ പ്രസിഡന്‍റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ശ്രദ്ധേ...
08/08/2026

ക്രൈസ്തവ വിശ്വാസത്തിൻ്റെ ശക്തമായ സാക്ഷ്യത്തോടെ കഴിഞ്ഞ ദിവസം നടന്ന കൊളംബിയന്‍ പ്രസിഡന്‍റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ശ്രദ്ധേയമായി. ഇന്നലെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സാന്റിയാഗോ ഡി കാലി സർവ്വകലാശാലയിലെ അരീന യുഎസ്‌സി ഓഡിറ്റോറിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനിടെ കൊളംബിയയുടെ പ്രസിഡന്‍റ് ആബെലാർഡോ ഡി ലാ എസ്പ്രിയല്ലയാണ് രാജ്യത്തിന് മുന്നില്‍ തൻ്റെ ക്രിസ്തു വിശ്വാസം ശക്തമായി പ്രഘോഷിക്കുകയായിരിന്നു. "തൻ്റെ മേലുള്ള ദൈവീകമായ കടാക്ഷം ഒരിക്കലും പിൻവലിക്കാത്തതിന്" ക്രിസ്തുവിന് നന്ദി അര്‍പ്പിച്ചുക്കൊണ്ടായിരിന്നു അദ്ദേഹത്തിൻ്റെ കന്നി പ്രസംഗം.

ചടങ്ങിൻ്റെ വേദിയിൽ ഇടതുവശത്തായി ഫാത്തിമ മാതാവിൻ്റെ രൂപം സ്ഥാപിച്ചിരുന്നു. ഇരുകരങ്ങളും നീട്ടി “Viva Cristo Rey!” ( ക്രിസ്തുരാജാവ് നീണാള്‍ വാഴട്ടെ) എന്ന വാക്കുകളോടെ നിയുക്ത പ്രസിഡന്‍റ് തൻ്റെ ക്രിസ്തു വിശ്വാസം ലോകത്തിന് മുന്നില്‍ പ്രഘോഷിച്ചു. ഭരണകൂടത്തിൻ്റെ തനതു നടപടികൾക്കും ഡി ലാ എസ്പ്രിയല്ലയുടെയും വൈസ് പ്രസിഡന്റിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങിനും ശേഷം, സംയുക്തമായ സ്തുതിഗീതാലാപനവും പ്രാർത്ഥനയും നടന്നു. കൊളംബിയൻ ഗായിക മെയ്യയുടെ 'ഹല്ലേലൂയ്യ' എന്ന ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

ലിയോ പതിനാലാമൻ പാപ്പ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫ് ഡിക്കാസ്റ്ററിയുട...
08/08/2026

ലിയോ പതിനാലാമൻ പാപ്പ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫ് ഡിക്കാസ്റ്ററിയുടെ കൺസൾട്ടന്റായി സിസ്റ്റർ മരിയ നിർമാലിനി എസിയെ നിയമിച്ചു, സാർവത്രിക സഭയ്ക്ക് അഞ്ച് വർഷത്തെ സേവന കാലാവധി അവർക്ക് നൽകി. കത്തോലിക്കാ സഭയിലുടനീളമുള്ള സമർപ്പിത ജീവിത സ്ഥാപനങ്ങളെയും അപ്പോസ്തോലിക ജീവിത സമൂഹങ്ങളെയും സംബന്ധിച്ച വത്തിക്കാൻ ഡികാസ്റ്ററിയുടെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ വിളിക്കപ്പെട്ടവരിൽ സിസ്റ്റർ നിർമ്മലിനിയെയും ഈ നിയമനം ഉൾപ്പെടുത്തി.

മതസ്ഥാപനങ്ങൾ, സമർപ്പിത ജീവിതം, അപ്പോസ്തോലിക ജീവിത സമൂഹങ്ങൾ, അവരുടെ ജീവിതത്തിൽ അനുഗമിക്കുന്ന സമൂഹങ്ങൾ, ഭരണം, ദൗത്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഡികാസ്റ്ററിക്ക് ഉത്തരവാദിത്തമുണ്ട്. ഒരു കൺസൾട്ടർ എന്ന നിലയിൽ, സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡികാസ്റ്ററിയുടെ കൂടിയാലോചനകളിലും ചർച്ചകളിലും സിസ്റ്റർ നിർമ്മലിനി തൻ്റെ അനുഭവവും ഉൾക്കാഴ്ചകളും സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൺസൾട്ടർമാർ ഡികാസ്റ്ററിയുടെ മുമ്പാകെ കൊണ്ടുവരുന്ന കാര്യങ്ങളിൽ വൈദഗ്ധ്യവും ഉപദേശവും നൽകി സഹായിക്കുന്നു.

08/08/2026
ജീവനോപാധിയ്ക്കായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ പെടുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായ...
08/08/2026

ജീവനോപാധിയ്ക്കായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ പെടുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തുവാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരളത്തിൻ്റെ തീരദേശങ്ങളില്‍ അധിവസിച്ച് മത്സ്യബന്ധനം ജീവനോപാധിയാക്കിയിട്ടുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ കാലവര്‍ഷത്തില്‍ ഭീതിയിലാണ് കഴിയുന്നത്. കടലില്‍ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍, മുന്നറിയിപ്പു ലംഘിച്ചുവെന്ന ന്യായം പറഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി.

കേരളത്തിൻ്റെ സൈന്യമെന്ന് വിശേഷിപ്പിക്കുന്ന മത്സ്യതൊഴിലാളികള്‍ ഇപ്പോഴത്തെ പ്രളയത്തിലും സ്വന്തം താല്പര്യങ്ങള്‍ മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഓടി എത്തിയവരാണ്. പക്ഷേ അവരുടെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയമെടുക്കുന്നത് മനുഷ്യത്വരഹിതമാണ്. നീണ്ടകരയില്‍ ഗൗതമെന്ന വ്യക്തി അപകടത്തില്‍പെട്ടിട്ട് 8 ദിവസമായിട്ടും വിവരമൊന്നുമില്ലാത്തത് പ്രതിഷേധാര്‍ഹമാണ്. അതുപോലെതന്നെ മുതലപ്പൊഴിയില്‍ ഷിജിനെന്ന മത്സ്യത്തൊഴിലാളിയെ കാണാതായിട്ടും തിരച്ചിലില്‍ പുരോഗതിയില്ല.

കോസ്റ്റ്ഗാര്‍ഡിനും, തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്കും വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികളും ആവശ്യത്തിന് ആധുനിക ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കണം. കടലില്‍ തിരച്ചിലിനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് കെസിബിസി പ്രസിഡൻ്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു.

പാലാരിവട്ടത്തു കെ എൽ എം ൻ്റെ പുതിയ ഓഫീസ് ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ ആശീർവദിച്ചു. ആശിർവാദചടങ്ങിൽ പി ഒ സി ഡയറക്ടർ ഫാ....
07/08/2026

പാലാരിവട്ടത്തു കെ എൽ എം ൻ്റെ പുതിയ ഓഫീസ് ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ ആശീർവദിച്ചു. ആശിർവാദചടങ്ങിൽ പി ഒ സി ഡയറക്ടർ ഫാ. തോമസ് തറയിൽ , കെ എൽ എം ഡയറക്ടർ ഫാ. അരുൺ വലിയത്താഴത്, ജീസസ് ഫ്രറ്റേർണിറ്റി ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ , കെ എൽ എം പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ , സെക്രട്ടറി ഡിക്സൺ മനീക് , ട്രെഷർ അഡ്വ . തോമസ് മാത്യു , ഓഫീസ് സെക്രട്ടറി സി . ലീന , ആർദ്ര എന്നിവർ പങ്കെടുത്തു.

Address

Kochi
682025

Alerts

Be the first to know and let us send you an email when Kcbc media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kcbc media:

Shortcuts

Share