Majumdar.mt-My thoughts are my films

Majumdar.mt-My thoughts are my films എന്റെ ചിന്തകളാണ് എന്റെ സിനിമകൾ

പ്രിയപ്പെട്ട വിനായകൻ.... താങ്കൾക്ക് വേണ്ടിയാണ് ഇന്നത്തെ പോസ്റ്റും ഇതിലെ കഥയും.....താങ്കളെ ഞാൻ അടുത്ത് കണ്ടുതുടങ്ങിയത് ആറ...
23/07/2023

പ്രിയപ്പെട്ട വിനായകൻ.... താങ്കൾക്ക് വേണ്ടിയാണ് ഇന്നത്തെ പോസ്റ്റും ഇതിലെ കഥയും.....
താങ്കളെ ഞാൻ അടുത്ത് കണ്ടുതുടങ്ങിയത് ആറെട്ട് വർഷങ്ങൾക്ക് മുൻപ് മുതലാണ്. എറണാകുളം ബെസ്റ്റാന്റിന്റെ തൊട്ടടുത്തുള്ള അംബേദ്കർ സ്റ്റേടിയത്തിന് കിഴക്ക് ഭാഗത്തുള്ള ബാത്ത്റൂമിന്റെ തൊട്ട് വടക്കുഭാഗത്തുള്ള തണൽമരങ്ങൾക്ക് താഴെ ഉച്ചയൂണ് കഴിഞ്ഞ് ഞാനെന്റെ ഓട്ടോയിൽ വിശ്രമിക്കുന്ന സമയങ്ങളിൽ.താങ്കളും അവിടെയുള്ള താങ്കളുടെ സുഹൃത്തുക്കളും മദ്യപിക്കുന്നതും തമാശപറഞ്ഞിരിക്കുന്നതും. ചില ദിവസങ്ങളിൽ എന്റെ ഓട്ടോയിൽ ബിവറേജിൽനിന്നും മദ്യം വാങ്ങിവന്നിട്ടുണ്ട്. അന്നൊക്കെ താങ്കളെക്കുറിച്ച് എനിക്ക് മതിപ്പായിരുന്നു. കാരണം വന്നവഴി മറക്കാത്ത കലാകാരൻ... പിന്നീട് രണ്ടോമൂന്നോ വർഷങ്ങൾക്ക് ശേഷം ഒരുസിനിമയുമായി ബന്ധപ്പെട്ട് ഞാൻ താങ്കളെ അന്വേഷിച്ചിറങ്ങി. മാനേജരുടെ നമ്പറിലേക്ക് വിളിച്ചു. അപ്പൊ അറിഞ്ഞത് മലയാള സിനിമയിൽ താങ്കൾ മേടിക്കുന്നത് 30ലക്ഷത്തിനു മേൽ ആണെന്നും പക്ഷെ ഇപ്പോൾ ഒരു തമിഴ് സിനിമ ചെയ്യുകയാണ് അതിനാൽ ഒരു വർഷത്തേക്ക് മറ്റ് സിനിമകളിൽ ഡേറ്റ് കൊടുക്കുന്നില്ല എന്നുമാണ്. അപ്പൊ ഞാൻ വെറുതെ ചോദിച്ചു തമിഴിൽ ഇപ്പൊ വിനായകന്റെ പേയ്മെന്റ് എത്രയാ....?
അദ്ദേഹം പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല എന്നോട് പറഞ്ഞത് 7 കോടി എന്നാണ്. വല്ലാത്ത സന്തോഷമായിരുന്നു. അഭിമാനവും വര്ഷങ്ങളായി സിനിമാമേഖലയിൽ ഉണ്ടെങ്കിലും കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ സംസ്ഥാന പുരസ്കാരം നേടിയതിനപ്പുറം മലയാളികൾക്ക് അടിച്ചമർത്തപ്പെട്ട കുറേ ജനത ഈ മെട്രോസിറ്റിക്ക് നടുവിൽ ജീവിച്ചിരിപ്പുണ്ടെന്ന് തുറന്നു കാണിച്ച സിനിമ.......
പക്ഷെ അതൊന്നുമല്ല പ്രശനം സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ മാറണം വീണായകാ ... അതെങ്ങിനെ പറഞ്ഞുതരണം എന്നെനിക്കറിയില്ല. പകരം ഞാനൊരു കഥപറഞ്ഞുതരാം.....
ഈ കഥ എന്റെ സുഹൃത്ത് സുനിച്ചേട്ടൻ ഒരിക്കലെന്നോട് പറഞ്ഞതാണ്.

ഒരു ബലൂൺ കച്ചവടക്കാരൻ ഒരു പാർക്കിന് മുന്നിൽ തന്റെ കയ്യിലുള്ള ബലൂണുകളുമായി. നിൽക്കുകയാണ്. അയാളുടെ കയ്യിലുള്ളത് കുറേ കറുത്ത ബലൂണുകളും അത്രതന്നെ വെളുത്തബാലൂണുകളും. വെയിലുകൊണ്ട് അയാൾ വളരെ അവശനായിരുന്നു. അയാളുടെ അടുത്തുനിന്നും കുട്ടികൾ ബലൂണുകൾ വാങ്ങിച്ചുതുടങ്ങി. പക്ഷെ അവർ വാങ്ങിച്ചതെല്ലാം വെളുത്ത ബലൂണുകളായിരുന്നു. എല്ലാ വെളുത്ത ബലൂനുകളും വിറ്റുപോയി. ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ ദൂരെ നിൽക്കുന്നുണ്ടായിരുന്നു. അയാൾ ആ ബലൂൺ വിൽപ്പനക്കാരന്റെ അരികിലെത്തി "ഇന്ന് നല്ല കച്ചവടമാണല്ലോ..."അയാൾ "ഇല്ല സർ ഈ കറുത്തബലൂണുകൾ കൂടി വിറ്റുകഴിഞ്ഞാലേ എനിക്കെന്തെങ്കിലും കിട്ടുകയുള്ളു. അതുകൂടി കഴിഞ്ഞാലേ വിശന്നു വീട്ടിലിരിക്കുന്ന എന്റെ രണ്ട് കുട്ടികൾക്കും ഭാര്യക്കും കഴിക്കുവാനായി എന്തെങ്കിലും വാങ്ങിക്കുവാൻ കഴിയൂ.... അയാൾ ആ വെയിലത്തു തന്നെ കയ്യിലെ കറുത്ത ബലൂണുകളുമായയി അങ്ങിനെനിന്നു. പക്ഷെ ആരും അത് വാങ്ങിയില്ല. ഇത് കണ്ട് നേരത്തെ വന്ന് സംസാരിച്ചയാൽ വീണ്ടും ബലൂൺ കച്ചവടക്കാരനോട്...."ഒന്നും വിറ്റില്ല അല്ലേ..."
ഇല്ല സർ... നാളെ ഞാൻ ഈ കറുത്ത ബലൂണുകൾക്ക് പകരം നിറയെ വെളുത്ത ബലൂണുകൾ കൊണ്ടുവരും... "
അതെന്തിന് നിങ്ങൾക്ക് ഈ കുട്ടികളുടെ മുന്നിൽ കറുത്ത ഈ ബലൂണുകളെ പ്രമോട്ട് ചെയ്യാൻ അറിയാത്തതുകൊണ്ടാണ് ഈ കറുത്ത ബലൂണുകൾ വിൽക്കുവാൻ കഴിയാതിരുന്നത്.
"....എങ്ങിനെയാണ് ഞാൻ ഈ കറുത്ത ബലൂണുകളെ പ്രമോട്ട് ചെയ്യേണ്ടത്....?"
"....നാളെ നിങ്ങൾ ഈ കറുത്ത ബലൂണുകൾക്കൊപ്പം വെളുത്ത ബലൂണുകളും എടുക്കുക. എല്ലാ ബലൂന്നിലും ഹൈഡ്രജൻ തുല്യമായി നിറക്കുക. വെളുത്തബലൂണുകൾക്കുള്ള ചരടുകളെക്കാൾ നീളം ഈ കറുത്ത ബലൂണുകൾക്ക് കെട്ടുക അപ്പൊ വെളുത്ത ബലൂണുകളെക്കാൾ ഉയരത്തിൽ ഈ ബലൂനുകൾ കാറ്റിൽ ഇങ്ങനെ ഉലയും... ഒന്ന് ശ്രമിച്ചുനോക്ക്...."
പിറ്റേദിവസം ആ ബലൂൺ വിൽപ്പനക്കാരൻ അയാൾ പറഞ്ഞതുപോലെ ചെയ്തു. പാർലക്കിന്റെ മുൻപിൽ തന്റെ ബലൂണുകളുമായി വന്ന് നിന്നു.
കുട്ടികൾ തടിച്ചുകൂടി. വളരെ ഉയരത്തിൽ പറക്കുന്ന കറുത്തബലൂണുകളിലേക്കാണവർ വിരൽ ചൂണ്ടിയത്. എല്ലാ കറുത്ത ബലൂണുകളും വിറ്റുതീർന്നു ... പിന്നീട് വരുന്നവർ ആ വെളുത്ത ബലൂണുകളും വാങ്ങിത്തീർത്തു. ആ ബലൂൺ വിൽപ്പനക്കാരന് അന്ന് വളരെ സന്തോഷമായിരുന്നു...
==================
വിനായകന്റെ വീഡിയോയുടെ പേരിൽ ഒറ്റദിവസം കൊണ്ട് അദ്ദേഹത്തെ സിനിമയിൽ നിന്ന് വിളക്കെർപ്പെടുത്തിയതിനോട് ഞാൻ യോജിക്കുന്നില്ല. അത് ആ കലാകാരനോട് ചെയ്യുന്ന ക്രൂരതയാണ്. മാസങ്ങൾക്ക് മുൻപ് മയക്കുമരുന്നിന്റെ പേരിൽ രണ്ടു പേരെ സംഘടന വിലക്കിയിട്ട് ദിവസങ്ങൾ ആകുന്നതിനുമുന്നേ അതിലൊരാൾ സിനിമയിലഭിനയിച്ചിട്ടും സംഘടനയിലൊരാളും നടപടിക്ക് മുതിർന്നില്ല.... ഒറ്റദിവസം കൊണ്ട് വിനായകനെതിരെ നിങ്ങൾ നടപടി എടുത്തെങ്കിൽ... അത് അതുതന്നെയാണ്... വിനായകന്റെ ജാതി... വിനായകൻ എപ്പോഴും പറയുന്ന തന്റെ സമൂഹം..... ഈ നിർമാത്താക്കളുടെ ഓഫീസിന്റെ അൻപതോ നൂറോ മീറ്ററുകൾക്ക് അപ്പുറം സ്ഥിതിചെയ്യുന്ന കമ്മട്ടിപ്പാടം.
അതിൽ എന്റെ പ്രതിഷേധം ഞാൻ അറിയിക്കുന്നു

ഒരാള് ജീവിച്ചിരിപ്പുണ്ടോ എന്നറിയണം..."മേ ഹൂം മൂസ "
10/09/2022

ഒരാള് ജീവിച്ചിരിപ്പുണ്ടോ എന്നറിയണം...
"മേ ഹൂം മൂസ "

the teaser of movie starring Movie Credits :Starr...

11/07/2022

ശ്രീമഹാ ദേവന്റെ......

ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ...
29/06/2022

ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.... ഇതാ ആ പേരുകാരൻ ഇവിടെയുണ്ട്.
Thanks Anuja Roy, Asramam Bhasi, Binuraj Kalapeetom, Shyam Achuth, Jayachandran Cicc T B Lal
ആദ്യ വീഡിയോ നിങ്ങൾ കണ്ടെന്നു കരുതുന്നു. രണ്ടാം ഭാഗം കാണുക.
ലിങ്ക് 👇👇ക്ലിക്ക് ചെയ്യുക

പെരുമ്പടവത്തിന്റെ "ഒരു സങ്കീർത്തനം പോലെയെന്ന നോവൽ ഇനിയും വായിക്കാത്തവർ വിളിക്കുക jayachandran cicc bookspress club road eranakulam+919847165324കേരള ...

https://youtu.be/T8hp94sx4yI
12/06/2022

https://youtu.be/T8hp94sx4yI

എന്റെ ബാലകൃഷ്ണൻ മാഷിനെ 40വർഷത്തിനുശേഷം കണ്ടുമുട്ടി #ബാലകൃഷ്ണൻ #കലേഷ് #ചിത്രകലേഷ്

ആഗ്രഹിച്ചത് തൊട്ടടുത്ത് നിന്നു പോലും ചിലപ്പോൾ നഷ്ടമമായി പോകാം.  അത് ഒരു പക്ഷേ നമ്മൾ ആഗ്രഹിച്ചതിനെക്കാൾ മികച്ചതായിരിക്കുക...
09/06/2022

ആഗ്രഹിച്ചത് തൊട്ടടുത്ത് നിന്നു പോലും ചിലപ്പോൾ നഷ്ടമമായി പോകാം. അത് ഒരു പക്ഷേ നമ്മൾ ആഗ്രഹിച്ചതിനെക്കാൾ മികച്ചതായിരിക്കുകയും ചെയ്യും. ജീവിതമാണ്, പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടാകും, അതെല്ലാം തരണം ചെയ്ത് മുന്നേറുകയാണ് നാം ചെയ്യേണ്ടത്.
ജീവിതത്തിൽ നമ്മൾ തീരുമാനിക്കുന്നതു പോലെയല്ല കാര്യങ്ങൾ നടക്കുന്നത്. ജീവിതത്തിൽ സംഭവിക്കുന്നത് നല്ലതോ, ചീത്തയോ ആകട്ടെ ഏത് കാര്യങ്ങളിലും നല്ലത് കാണുവാൻ മാത്രം മനസ്സിനെ ശീലിപ്പിക്കണം. ജീവിതചക്രം എന്നത് തിരിഞ്ഞ് കൊണ്ടേയിരിക്കും. അതിനിടയിൽ നാം എന്ത് ചെയ്യണം എന്നോർത്ത് നിശ്ചലരായി നിൽക്കാതെ, അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, ജീവിതത്തിൽ മുന്നേറാൻ ശ്രമിക്കണം. അങ്ങനെയായാൽ മാത്രമേ ജീവിത വിജയം സാധ്യമാകു.... എന്റെ കഥ.... എനിക്ക് പറയാനുള്ളത് ഇനി എന്റെ ചാനലിലൂടെ ഇന്നുമുതൽ നിങ്ങളിലേക്ക് എത്തും.... എന്റെ സബ്സ്ക്രൈബർമാരാണ് എന്റെ യൂട്യൂബ് ചാനൽകുടുംബം. ഇന്ന്തന്നെ സബ്സ്‌ക്രൈബ് ചെയ്ത് ഈ കുടുംബത്തിലെ ഒരംഗമാകൂ.... കാരണം എന്റെ കഥകളിൽ... തുറന്നുപറച്ചിലുകളിൽ എപ്പോഴെങ്കിലും നിങ്ങളും കടന്നുവരും തീർച്ച 🥰
ഇന്ന് വൈകിട്ട് 6pm....
ക്ലിക്ക് ലിങ്ക് 👇👇👇

my story mt

Address

Kochi

Website

Alerts

Be the first to know and let us send you an email when Majumdar.mt-My thoughts are my films posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share