23/07/2025
ഓപ്പറേഷന് പരിവാഹന്‍: പ്രതികളെ മാളത്തില്‍ കയറി കുരുക്കി കൊച്ചി സൈബര്‍ പൊലീസ്
പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പൊലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തു.വാഹനത്തിന് ഫൈന്‍ അടയ്ക്കാന്‍ എന്ന പേരില്‍ വ്യാജ എ പി കെ ഫയലുകള്‍ വാട്സ് ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് സൈബര്‍ പൊലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.ഈ കേസിലെ മൂന്നാം പ്രതിയ്ക്ക് പ്രായ പൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി കേസിലേക്ക് പ്രതി ചേർക്കുകയായിരുന്നു. ടെലിഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ചത്. മനീഷ് യാദവിന്റെ ബന്ധുവായ 16 വയസുകാരൻ വ്യാജ ആപ്ലിക്കേഷന്‍ തയ്യാറാക്കിയതിന്റെ ബുദ്ധി കേന്ദ്രമെന്ന് പോലീസ് പറഞ്ഞു.വാഹനത്തിന് ഫൈന്‍ അടയ്ക്കാന്‍ എന്ന പേരില്‍ വ്യാജ എ പി കെ ഫയലുകള്‍ വാട്സ് ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.വ്യാജ പരിവാഹന്‍ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എന്‍ സി ആര് പി പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയിന്മേല് കൊച്ചി സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആർ പ്രകാരം ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
゚