08/07/2025
കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം; പ്രദേശത്ത് പുക വ്യാപിച്ചു
__________________________
ⓃⒸⓋ ⓃⒺⓌⓈ
•2025 - ജൂലൈ - 08
•ചൊവ്വ, ●11:00 P M
__________________________
അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം. ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് നിഗമനം. പ്രദേശത്താകെ പുക വ്യാപിച്ചു. പ്രദേശത്ത് അപകടം പതിവാകുന്നുവെന്ന് ആരോപിച്ച് കൊച്ചിന്‍ റിഫൈനറിയുടെ മുന്നില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് ബി.പി.സി.എല്ലുമായി സബ് കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ നാട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനമായി. ആശുപത്രിയിലുള്ളവര്‍ക്ക് ചികിത്സയ്ക്കുള്ള പണം നല്‍കാനും തീരുമാനിച്ചു.
https://www.instagram.com/reel/DL2t0LrPHhh/?igsh=MWdwbjJhcDFwc3FzMg==