Nagaram

Nagaram Print News Media

നോൺ വെജിറ്റേറിയൻ ഭക്ഷണം നിഷിദ്ധമല്ലെന്നും രാജ്യത്ത് നിരോധിക്കാനാവില്ലെന്നും എന്നാൽ ബീഫ് ഒഴിവാക്കണമെന്നും മുതിർന്ന ആർ.എസ്...
15/09/2022

നോൺ വെജിറ്റേറിയൻ ഭക്ഷണം നിഷിദ്ധമല്ലെന്നും രാജ്യത്ത് നിരോധിക്കാനാവില്ലെന്നും എന്നാൽ ബീഫ് ഒഴിവാക്കണമെന്നും മുതിർന്ന ആർ.എസ്.എസ് കാര്യവാഹക് ജെ. നന്ദകുമാർ പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സംഘിന്റേതല്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) ബൗദ്ധിക വിഭാഗത്തിന്റെ തലവൻ കൂട്ടിച്ചേർത്തു.
"രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കുന്നതിനായി" തന്റെ സംഘടനയും മറ്റ് നിരവധി സംഘ് അനുബന്ധ സംഘടനകളും സെപ്തംബർ 20 മുതൽ ഗുവാഹത്തിയിൽ 'ലോക്മന്ഥൻ' എന്ന പേരിൽ ബുദ്ധിജീവികളുടെ ത്രിദിന സമ്മേളനം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തിന് പ്രത്യേക ഊന്നൽ നൽകുന്ന ചടങ്ങ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്യുമെന്ന് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

'രാജ്യത്തിന്റെ ഐക്യത്തിന് എതിരെ ചില വിദ്വേഷ ശക്തികൾ ദുഷിച്ച പ്രചാരണം നടത്തുകയാണ്. കോൺക്ലേവിനൊപ്പം, നമ്മുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" -കുമാർ പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന വിവിധ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "നോൺ വെജ് ഭക്ഷണം ഒരു വിലക്കല്ല, അത് നിരോധിക്കാൻ കഴിയി​ല്ലെന്ന്" കുമാർ പറഞ്ഞു. ആചാരപരമായും ശാസ്ത്രീയമായും ബീഫ് കഴിക്കുന്നത് ഒഴിവാക്കണമെന്നും കുമാർ പറഞ്ഞു.

ഭീമൻ മരം രക്ഷയായി,കൊക്കയിലേക്ക് മറിഞ്ഞ ബസ്സിലുണ്ടായത് അറുപതോളം യാത്രക്കാർ നേര്യമംഗലത്തിനടുത്ത് കൊച്ചി ധനുഷ്കോടി ദേശീയപാത...
13/09/2022

ഭീമൻ മരം രക്ഷയായി,
കൊക്കയിലേക്ക് മറിഞ്ഞ ബസ്സിലുണ്ടായത് അറുപതോളം യാത്രക്കാർ

നേര്യമംഗലത്തിനടുത്ത് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിൽ കെഎസ്ആര്‍ടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞു, ഒരു മരണം, ഒരാളുടെ നില ഗുരുതരം. നിരവധി പേർക്ക് പരിക്ക്. വലിയ മരത്തിൽ ബസ് തങ്ങി നിന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഇല്ലായിരുന്നെങ്കിൽ മരണ സംഖ്യ ഉയർന്നേനെ. പുലർച്ചെ പുറപ്പെട്ട ബസ് ആയിരുന്നതിനാൽ പലരും പാതി മയക്കത്തിൽ ആയിരുന്നു. ബസ് മറിഞ്ഞപ്പോൾ ആണ് പലരും ഞെട്ടി ഉണർന്നത്. പലരുടെയും കൈകലുകൾ, തല എന്നിവ ബസിന്റെ കമ്പികളിൽ ഇടിച്ചാണ് പരിക്ക് പറ്റിയത്.ബസിലുണ്ടായിരുന്നത് അറുപതോളം യാത്രക്കാര്‍.
അടിമാലി, വാളറ കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ബസില്‍ നിന്ന് പുറത്തെടുത്ത് കോതമംഗലം ധര്‍മഗിരി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മുൻ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവിന്റെ ഭർതൃ സഹോദരനാണ് ഇദ്ദേഹം . ഗുരുതരമായി പരിക്കറ്റ പത്താം മൈൽ സ്വദേശി അസീസിനെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്തെ ധർമഗിരി, ബസേലിയസ്, താലൂക് ആശുപത്രികളിലായി 44 പേർ ചികിത്സയിലാണ്. Report and photo

ഈ ലക്കം
07/09/2022

ഈ ലക്കം

We're Looking for journalist
20/08/2022

We're Looking for journalist

We are looking for partners
28/07/2022

We are looking for partners

Address

Kochi

Website

Alerts

Be the first to know and let us send you an email when Nagaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category