Kerala Vision News 24x7

Kerala Vision News 24x7 Kerala Vision News 24 x 7 is an initiative of independent Cable TV Operators in Kerala Your trusted source for news, 24x7.

Follow us on Facebook to stay informed and engaged with the world around you.

14/08/2026

അതിരപ്പിള്ളി കാലടി പ്ലാന്റേഷൻ റോഡിൽ കാട്ടാന എണ്ണപ്പന റോഡിലേക്ക് മറിച്ചിട്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

80-ാം സ്വാതന്ത്ര്യ ദിനാഘാഷത്തിന് ഒരുങ്ങി രാജ്യം, കനത്ത സുരക്ഷിയിൽ  ഡല്‍ഹിയും  പരിസര പ്രദേശങ്ങളും
14/08/2026

80-ാം സ്വാതന്ത്ര്യ ദിനാഘാഷത്തിന് ഒരുങ്ങി രാജ്യം, കനത്ത സുരക്ഷിയിൽ ഡല്‍ഹിയും പരിസര പ്രദേശങ്ങളും

മഴ കനക്കും6 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്
14/08/2026

മഴ കനക്കും
6 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്

ഉത്തരാഖണ്ഡിൽ വൻ ദുരന്തംനിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങി ഏഴ് തൊഴിലാളികൾ മരിച്ചു. 14 പേര്‍ക്ക് പരിക്ക്
14/08/2026

ഉത്തരാഖണ്ഡിൽ വൻ ദുരന്തം
നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങി ഏഴ് തൊഴിലാളികൾ മരിച്ചു.
14 പേര്‍ക്ക് പരിക്ക്

14/08/2026

ചമോലിയില്‍ നിര്‍മ്മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് ഏഴ് മരണം....

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതിസംസ്ഥാനത്തെ ബെവ്‌റേജസ് കോർപ്പറേഷൻ ജവാൻ റമ്മിന് മുൻഗണന ന...
13/08/2026

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

സംസ്ഥാനത്തെ ബെവ്‌റേജസ് കോർപ്പറേഷൻ ജവാൻ റമ്മിന് മുൻഗണന നൽകുന്നതിനെതിരേ നൽകിയ ഹർജിയിൽ അനുകൂല നടപടിയുമായി സുപ്രീം കോടതി. സർക്കാർ മദ്യനയം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. കേരള ബെവ്‌റേജസ് കോർപ്പറേഷനും ജവാൻ റം നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസിനെതിരേ പ്രതിഷേധം; അഭിഭാഷക എൻറോൾ‌മെൻറ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽസുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്...
13/08/2026

ചീഫ് ജസ്റ്റിസിനെതിരേ പ്രതിഷേധം; അഭിഭാഷക എൻറോൾ‌മെൻറ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കുന്നതിനെ എതിർത്തവരുടെ എൻറോൾമെൻറ് നടത്തില്ലെന്ന് പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി ബാർ കൗൺസിൽ ഒഫ് ഇന്ത്യ (ബിസിഐ). കൗൺസിൽ യോഗം ചേർന്നാണ് തീരുമാനം പിൻവലിച്ചത്. ബിസിഐ ചെയർമാൻ മനൻ കുമാർ മിശ്രയാണ് ഹൈദരാബാദ് നാഷണൽ അക്കാഡമി ഒഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് ( എൻഎഎൽഎസ്എആർ) 2026 ബാച്ചിലെ ബിരുദ ധാരികളുടെ എൻറോൾമെൻറ് താത്കാലികമായി വിലക്കിയിരുന്നത്. ബിസിഐ നടപടിക്കെതിരേ വിമർശനം ശക്തമായിരുന്നു. സിജെപി ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ബിസിഐ നടപടിയിൽ നിന്ന് പിന്മാറിയത്

അമ്മയുടെ താലിമാല പൊട്ടിച്ചു; പണം ഫോൺവാങ്ങിയും കുടിച്ചും തീർത്തു;മകനും കൂട്ടാളിയും പിടിയിൽതീക്കോയി സ്വദേശി ടോജൻ കുര്യൻ , ...
13/08/2026

അമ്മയുടെ താലിമാല പൊട്ടിച്ചു;
പണം ഫോൺവാങ്ങിയും കുടിച്ചും തീർത്തു;
മകനും കൂട്ടാളിയും പിടിയിൽ
തീക്കോയി സ്വദേശി ടോജൻ കുര്യൻ , അരുവിത്തറ സ്വദേശി മുഹമ്മദ് ഷംഷാദ് അൽത്താഫുമാണ് അറസ്റ്റിലായത്

കോട്ടയത്ത് അമ്മയുടെ സ്വർണമാല പൊട്ടിച്ച മകനെയും അത് വിൽക്കാൻ സഹായിച്ച് കൂട്ടുകാരനെയും അറസ്റ്റുചെയ്ത് പോലീസ്. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ കുര്യന്റെ മകൻ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ അരുവിത്തറ ചേല പീരുപറമ്പിൽ കബീറിന്റെ മകൻ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്ന കുട്ടാപ്പി എന്നിവരാണ് അറസ്റ്റിലായത്.

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം; NALSAR-ലെ ബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കില്ലെന്ന് ബാർ കൗൺസിൽ; BCI ആസ്ഥാനം വളയ...
13/08/2026

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം; NALSAR-ലെ ബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കില്ലെന്ന് ബാർ കൗൺസിൽ; BCI ആസ്ഥാനം വളയും, ഉത്തരവ് പിൻവലിച്ച് മാപ്പു പറയണമെന്നും സിജെപി.. https://www.keralavisionnews.com/2026/08/13/bci-nalsar-university-of-law-hyderabad-following-student-protests-against-chief-justice-of-india-surya-kant-however-after-backlash-and-calls-for-protests-by-groups-like-cjp-the-bci-reversed-its-decision-and-withdrew-the-order-31224

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം; NALSAR-ലെ ബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കില്ലെന്ന് ബാർ കൗൺസിൽ; BCI ആസ്ഥാന....

തൃശൂർ എം.ഒ റോഡ് ജംഗ്ഷൻ സബ് വേയിൽ കൊലപാതകംവലക്കാവ് സ്വദേശി ചെമ്പൻ ശരത്ത് പിടിയിൽ വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതക...
13/08/2026

തൃശൂർ എം.ഒ റോഡ് ജംഗ്ഷൻ സബ് വേയിൽ കൊലപാതകം
വലക്കാവ് സ്വദേശി ചെമ്പൻ ശരത്ത് പിടിയിൽ
വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം
കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശ്ശൂർ നഗരത്തിലെ സബ് വേയിൽ കൊലപാതകത്തിൽ നിരവധി കേസുകളിലെ പ്രതിയായ വലക്കാവ് സ്വദേശി ചെമ്പൻ ശരത്ത് പിടിയിൽ.എം ഒ റോഡ് ജംഗ്ഷനിലെ സബ് വേയിൽ ആയിരുന്നു സംഭവം.നഗരത്തിൽ അലഞ്ഞുതിരിച്ച് നടക്കുന്ന പേരറിയാത്ത ആളാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.പിടിയിലായ ശരത്തും മരണപ്പെട്ട ആളും തമ്മിൽ സബ് വേയ്ക്ക്‌ ഉള്ളിൽ വച്ച് വാക്ക് തർക്കം ഉണ്ടായി. തുടർന്ന് നടന്ന മർദ്ദനത്തിൽ മരണപ്പെട്ടയാളുടെ തലയ്ക്ക് പുറകിൽ മാരകമായി പരിക്കേറ്റു. ആദ്യം ഇയാളെ തൃശൂർ ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇന്ന് ഉച്ചതിരിഞ്ഞ് ആണ് മരിച്ചത്.കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Address

COA Bhavan, 4th Cross, G-21, Thoundayil Road, Panampilly Nagar
Kochi
682036

Alerts

Be the first to know and let us send you an email when Kerala Vision News 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Vision News 24x7:

Shortcuts

Share