20/06/2021
എനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആണ് എന്ന് അറിയാതെ വളരെ നിഷ്കളങ്കമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു പാവം വൃദ്ധ😭😭.
covid പ്രോട്ടോക്കോളും നിയമങ്ങളും ഇതുപോലുള്ള നിഷ്കളങ്കരും പാവങ്ങളും വൃദ്ധരും ആയ ആളുകളുടെ നെഞ്ചത്തേക്ക് അടിച്ചു കയറ്റണം, ഒരു പാവത്തിനെയും വെറുതെ വിടരുത്.
അപ്പോഴാണ് ഒരു ഭരണാധികാരി യഥാർത്ഥ ഭരണാധികാരിയാകൂ
"ഇതാ.... ഈ മാസ്ക് ധരിക്കൂ.. "
എന്ന് പറഞ്ഞ് വെറും 5 രൂപയുടെ ഒരു സർജിക്കൽ മാസ്ക് നൽകി കരുണ കാണിക്കേണ്ടുന്ന ഒരു ഘട്ടത്തിൽ എന്തൊരു അന്തസ്സുകെട്ട പ്രോട്ടോകോൾ ആണിവരുടേത്.
ഈ വൃദ്ധമാതാവിന്റെ നിഷ്‌കളങ്ക മുഖവും പ്രതികരണവും കണ്ടിട്ട് എങ്ങിനെയാണ് ഈ അപമാനിക്കലിന് 'ശമ്പളം വാങ്ങി'കൾക്ക് തോന്നിയതാവോ?
നാടിനോടും, മനുഷ്യരോടുമുള്ള പ്രതിബദ്ധതയാണെങ്കിൽ കരുതൽ തമ്പ്രാക്കന്മാർക്ക് ആ രഥത്തിൽ നിന്ന് ഒന്നിറങ്ങി ആ മാതാവിനൊപ്പം പോയി തൊട്ടടുത്ത വീട്ടുകാരെ ഉണർത്താമായിരുന്നു.
സ്വന്തം വീട്ടിൽ നിന്നിറങ്ങി സർവ്വസാധാരണമായി നടക്കാറുള്ള കുളിക്കാൻ പോകലാണത് എന്ന് സുവ്യക്തമാണ് അവരുടെ വാക്കിൽ.. അത്രയും സമീപത്തുമാവും അവർ പറയുന്ന 2 വീടുകളും.
നിങ്ങൾ വരച്ചു കൊടുത്ത അഞ്ഞൂറിന്റെ ശിക്ഷാ പേപ്പറിനെക്കാൾ വലുതാണെടോ പ്രായം ചെന്ന് ബാല്യ ചാപല്യങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞ ആ വൃദ്ധയുടെ ഭാവങ്ങൾ ക്യാമറയിൽ പകർത്തി പബ്ലിക്കിന് ഇട്ടു കൊടുത്തത്.
(ഇവിടെയിത് പോസ്റ്റ് ചെയ്യുന്നതും തത്തുല്ല്യ അപമാനിക്കലാണെന്നറിയാം.
ജനം കാണട്ടെ നിങ്ങളുടെ ദുഷ്ട മനസ്സുള്ള ഏർപ്പാടുകൾ..)
നിയമം എല്ലാവർക്കും തുല്യമാണ്... പക്ഷെ...!
ഈ നിഷ്കളങ്കമായ ഉമ്മയെ mask ധരിപ്പിച്ചു കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി കൊടുക്കുന്നതിനു പകരം പരിഹാസ പരമായി പെരുമാറിയ വനിതാ ഉദ്യോഗസ്ഥക്കെതിരെ നിയമ നടപടി സ്വീകരിക്കുക.
ഈ പ്രായം നിങ്ങൾക്കും വരും. അന്ന് നിങ്ങൾ സ്നേഹിക്കപ്പെടണമെങ്കിൽ ഇങ്ങനെയുള്ളവരെ നിങ്ങളും ആദരിക്കുക.
ഫൈന്‍ എഴുതികൊടുക്കുന്ന ആ ഉദ്ദ്യോഗസ്ഥക്കും അറിയില്ലെ ? ആ വയസ്സായ ഉമ്മയുടെ സംസാരം തന്നെ എത്ര പ്രയാസത്തിലാണ്..ആ നിഷ്ക്കളങ്കത കണ്‍ടില്ലെ? ഈ സാഹചര്യത്തില്‍ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് കരുണയാണ് കാണിക്കേണ്‍ടത്..അല്ലാതെ,!!
ഇത്തരം പ്രായമായവര്‍ക്ക് ഗവണ്‍മെന്‍റിന്‍റെ ഈ നിയമങ്ങളെ അറിയില്ലായിരിക്കും