
14/06/2023
മലയാളത്തിലെ സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ മൂന്നാംഭാഗം ഉടനില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. ചിത്രത്തെ കുറിച്ചുള്ള ആലോചന നേരത്തെ തന്നെയുണ്ട്, എന്നാൽ ദൃശ്യം 3 യുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജീത്തു ദ ഫോർത്തിനോട് പറഞ്ഞു. കഥ കേട്ടെന്ന് പറയുന്നതും വാസ്തവമല്ല, ദൃശ്യം 3 യ്ക്കായി പുറത്ത് നിന്ന് കഥ എടുക്കില്ലെന്നും, എല്ലാം ഒത്തുവരുമ്പോൾ മാത്രം സംഭവിക്കേണ്ട സിനിമായാണ് അത്, എപ്പോൾ, എങ്ങനെയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജീത്തു വ്യക്തമാക്കി