28/05/2025
സിനിമ #നജസ്സ്
ഗാനങ്ങളിൽ ആർദ്രത നിറഞ്ഞ ഭാവ വിസ്മയങ്ങളിലൂടെ, സംഗീത സാമ്രാട്ട് പി ജയചന്ദ്രൻ അവസാനമായി ആലപിച്ച ചലച്ചിത്ര ഗാനം ഞങ്ങൾ നിങ്ങൾക്കായ് സമർപ്പിക്കുന്നു. 29 മെയ്, രാവിലെ 10 മണിക്ക്
കൂടെയിന്നില്ലെങ്കിലും, വസന്തങ്ങളും ശിശിരങ്ങളും കടന്നു മുന്നോട്ട് ഒഴുകുന്ന ജയേട്ടന്റെ ഗാന സുധാരസം ഓർമ്മകളിൽ നിറഞ്ഞു തന്നെ.....
ആത്മാവിൽനിന്ന് ഒഴുകിവരുന്ന, ആ സംഗീതത്തിന് ദിവ്യമായ ഒരു തേജസ്സുണ്ട്, ദൈവികഭാവമുണ്ട്. അതദ്ദേഹം ആലപിക്കുമ്പോൾ ദൈവം സ്വർഗ്ഗത്തിൽനിന്നു സ്വന്തം നാട്ടിലേക്കു പറഞ്ഞയച്ച ഭാവഗായകനായി, ഒരു കാവ്യഗന്ധർവ്വനെപ്പോലെ ജയേട്ടൻ മുന്നിൽ നിന്നുകൊണ്ടു ഇപ്പോഴും പുഞ്ചിരി തൂകുകയാണ്.
"നീലാംബരി പ്രൊഡക്ഷൻസിന്റെ" ബാനറിൽ മുരളി നീലാംബരിയും, പ്രകാശ് സി നായരും "വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ" ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദനും ചേർന്ന് നിർമ്മിക്കുന്ന #നജസ്സിൽ, എൻ്റെ രചനയിൽ ശ്രീ റിനിൽ ഗൗതം ഈണം നൽകിയ ഈ ഗാനം ഒരു പക്ഷെ ജയേട്ടൻ ആലപിച്ച അവസാന സിനിമാ ഗാനമായിരിക്കാം!!
സ്മരണകളോടെ,
മെയ് 30ന് തിയ്യേറ്ററുകളിൽ
2 Days to go!
Najuss on Theatres May 30th!
Rinil R
Rinil R