08/08/2025
പ്രിയപ്പെട്ട സിദ്ദിഖ് സാർ.ശതകോടി പ്രണാമം ..🙏🏻🙏🏻🙏🏻 Duas..🤲🏻🤲🏻🤲🏻
ഇക്കാക്ക എന്നും ഞാൻ വിളിച്ചിരുന്ന പ്രിയപ്പെട്ട സിദ്ദിഖ് സാർ, എനിക്ക് എൻ്റെ ഒരു മുതിർന്ന സഹോദരൻ പോലെ ആയിരുന്നു... മലയാള സിനിമയിലെ എളിമയുടെ പര്യായം ആയ Great Director
ശ്രീ,സിദ്ദിഖ് Sir നമ്മെ വിട്ട് പോയിട്ട് ഇന്ന് 2 വർഷം ആയി...ആ True Legend വിട വാങ്ങി, ഈശ്വര സന്നിധിയിലേക്ക് പോയി എങ്കിലും, പ്രിയപ്പെട്ടവർക്ക് അദ്ദേഹം പകർന്നു നൽകിയ നന്മയുടെ വാക്കുകളും , എളിമയും , പോസിറ്റിവ് എനർജിയും, ജീവിത പാഠങ്ങളും , ചിരിയുടെ തിരമാലകളും..എന്നും എല്ലാവരുടെയും ഒപ്പം ഉണ്ടാകും !!!
ഒരു കുഞ്ഞു അനിയത്തിക്ക് പറഞ്ഞു തരും പോലെ ഒത്തിരി Life lessons, Guidance, Advice ഒക്കെയും , Sir പലപ്പോഴും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്!
ചില നഷ്ടങ്ങൾ... അതിനു പകരം വെക്കാൻ മറ്റൊന്നും ഇല്ല ...ജീവിതകാലം മുഴുവൻ അത് ഓർത്തു വേദനിക്കാൻ മാത്രമേ നമുക്ക് പറ്റൂ...
സിനിമ സംബന്ധമായി എന്ത് കാര്യം ഉണ്ടായാലും, ഞാൻ ചോദിക്കുന്ന സംശയങ്ങൾക്ക് ഒക്കെ Crystal clear ആയി Sir എനിക്ക് ഉത്തരം പറഞ്ഞു തരും... സിനിമ മേഖലയിൽ വേറെയും ഒത്തിരി close ആയിട്ടുള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിലും, സിദ്ദിഖ് Sir നെ പോലെ ഇത്രയും down to earth ആയ ആരെയും കണ്ടിട്ട് ഇല്ല ഞാൻ ഇതുവരെ!!!
എൻ്റെ Videos contents, Doctors interviews ഒക്കെ നല്ലത് ആണ്...Scripting, Presentation, Voice Modulation ഒക്കെ നല്ലത് ആണെന്നും...ഇത് പോലെ positive , informative & inspirational videos തന്നെ Sheeja എപ്പോഴും ചെയ്യണം....
"Keep it up, Sheeja" എന്ന് Sir പറയുമ്പോൾ, കിട്ടുന്ന ഊർജം...അത് അത്രക്ക് വലുത് ആയിരുന്നു...!!!
Professional Doctors ആയിട്ടുള്ള എൻ്റെ Interviews ഒക്കെ very informative and pleasing ആണെന്ന്...Sir പറയുമ്പോൾ കിട്ടിയിരുന്ന സന്തോഷം, അഭിമാനം ഒക്കെ അത്രയേറെ ആയിരുന്നു. Great Director Siddique Sir അല്ലേ പറയുന്നത് എന്ന് ഓർത്ത്!!!
മലയാള സിനിമാ മേഖലയിൽ എളിമ എന്ന വാക്കിന് പര്യായം അത് Siddique Sir മാത്രം ആണെന്ന് ആണ് എനിക്ക് തോന്നിയിട്ടുള്ളത്.
2022 വർഷം ഓണത്തിന്, ഞാൻ പ്രോഗ്രാം ഹെഡ് ആയിരുന്ന Online ചാനലിൽ, ഓണം പ്രോഗ്രാമിൽ ഇടാൻ കുറച്ച് Celebrities Wishes വേണം ആയിരുന്നു...സിനിമ മേഖലയിലെ മറ്റ് പലരോടും ചോദിച്ചത് പോലെ,
Sir നോടും ഞാൻ wishes വേണം എന്ന് പറഞ്ഞിരുന്നു...പറയേണ്ട
Content ഞാൻ അയച്ചു കൊടുത്തിരുന്നു... പിറ്റെ ദിവസം തന്നെ Sir wishes video അയച്ചു തന്നിട്ട് പറഞ്ഞു.
"ഇത് ഷീജ കൊള്ളാമോ എന്ന് നോക്കൂ , ഇഷ്ടം ആയില്ലെങ്കിൽ വേറെ അയക്കാം" !!! എന്ന് ...അത്രയും മഹാനായ ഒരു കലാകാരൻ, സംവിധായകൻ, തിരക്കഥകൃത്ത് വെറും ഒരു വട്ട പൂജ്യം ആയ എന്നോട് പറഞ്ഞ വാക്കുകൾ!!! ഇത് കേട്ട് ഞെട്ടി ഞാൻ പറഞ്ഞു 'അയ്യോ Sir ഇത് തന്നെ മതി ...ഇത് excellent ആണ്..."എന്ന്.
നമ്മുടെ Great Ex President
Dr APJ ABDUL KALAM Sir ne എനിക്കു വല്യ ഇഷ്ടം ആണ്. 🤍🙏🏻
കലാം Sir നേ പോലെ തന്നെ Sir എന്ത് Humble ആണെന്ന് ഞാൻ പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് Siddique Sir പറഞ്ഞു...
"Sheeja , You made my day" !!! എന്ന്...
കുട്ടിക്കാലം മുതൽ നമ്മെ ചിരിപ്പിച്ച , Siddique Lal ഹിറ്റ് സിനിമകൾ...
Sir മാത്രം ആയി ചെയ്ത Hit Movies... Evergreen ആയി എന്നും ഉണ്ടാവും...നമ്മുടെ മനസ്സിൽ...
അവ പൊട്ടി ചിരിപ്പിക്കും...
ചിലപ്പോ... കരയിപ്പിക്കും...നമ്മെ ചിന്തിപ്പിക്കും...!!!
Sir ഒത്തിരി Bless ചെയ്തിട്ട് ഉണ്ട് മോനെയും എന്നെയും....ആ blessings ഒക്കെയും എന്നും ഒരു ശക്തി ആയി തന്നെ കൂടെ ഉണ്ടാവും അല്ലേ Sir...!!!🙏🏻
ഈ ലോകത്തു നടക്കുന്ന ചില അനീതികൾ ഒക്കെ കാണുമ്പോൾ, ഞാൻ Sir nod ഒരിക്കൽ പറഞ്ഞു. "ദൈവം ഒന്നും ഇല്ല Sir... "എന്ന്, അപ്പോൾ "അങ്ങനെ ഒന്നും പറയാൻ പാടില്ല ഷീജ" എന്ന് പറഞ്ഞു എന്നെ ഉടനെ തിരുത്തി.
"Faith നമുക്ക് അത് ഉറപ്പായും ഉണ്ടാവണം ജീവിതത്തിൽ" എന്ന് പറഞ്ഞു...
2023 ഡിസംബർ മാസം, സിദ്ദിഖ് Sir shoot തുടങ്ങാൻ പ്ലാൻ ചെയ്തിരുന്ന movie... അതിൽ Sir എന്നെ cast ചെയ്തിട്ട് ഉണ്ടായിരുന്നു..
എപ്പോൾ ആയാലും ഞാൻ
ആദ്യം ആയി ചെയ്യുന്ന movie, അതിൽ, ഒരു കുഞ്ഞു വേഷം ആണെങ്കിലും, അത് ഒരു Good Director nte movie ആവണം,
ഒരു good production company ആവണം... നല്ല ഒരു charactor role ആയിരിക്കണം..
Overall നല്ല ഒരു Crew ആവണം , എന്നത് എൻ്റെ ഒരു ആഗ്രഹം ആയിരുന്നു.
2016 മുതലേ, movie ചാൻസസ് , ഒക്കെ വന്നു എങ്കിലും , അത് ഒക്കെ ഞാൻ ഒഴിവാക്കുക ആയിരുന്നു. മീഡിയ ഫീൽഡ് , ഗ്രാഫിക്സ് ഫീൽഡ് & മോഡലിംഗ് മാത്രം ആയിരുന്നു അപ്പോൾ ഞാൻ ഫോക്കസ് ചെയ്തിരുന്നത്...
സിനിമ മേഖലയിൽ തന്നെ ഉള്ള സുഹൃത്തുക്കൾ വഴി, 2021 മുതൽ വീണ്ടും chances വന്നപ്പോൾ, ഓരോ excuse പറഞ്ഞ് , ഞാൻ ഒഴിവാക്കിയപ്പോൾ, Friends ഒക്കെയും എന്നെ വഴക്കു പറഞ്ഞിരുന്നു...
അപ്പോ ഞാൻ അവരോട് പറയും... "അത് ഒന്നും കുഴപ്പം ഇല്ല...എൻ്റെ Ethics അനുസരിച്ച് മാത്രേ ഞാൻ work ചെയ്യൂ..ഞാൻ ആഗ്രഹിക്കുന്ന പോലെ നല്ലത് വരും" എന്ന്...
അത് പോലെ തന്നെ Great Director Siddique Sir nte movie യിൽ Sir cast ചെയ്തപ്പോൾ, അത് one of my greatest blessings ആയി തന്നെ തോന്നി...
But, man proposes, god disposes...!!!
Movie project കൂടാതെ web series കൂടി Sir plan ചെയ്തിട്ട് ഉണ്ടായിരുന്നു....എൻ്റെ മകൻ Hummu ( Humayoon Hussain) English voice over ചെയ്യാറുണ്ട് for Ads, Documentaries, Indian Medical Association works and Movies nu ഒക്കെ. Monte voice Sir nu ഒത്തിരി ഇഷ്ടം ആയിരുന്നു..
So Sir nte webseries project nu വേണ്ടിയും മോൻ്റെ voice വേണം എന്ന് പറഞ്ഞിരുന്നു...
പക്ഷേ.........അതേ ....മരണം അത് എപ്പോഴും നമ്മുടെ കൂടെ ഉണ്ട്.... ഇപ്പൊ ഇത് എഴുതുന്നു ഞാൻ... അടുത്ത നിമിഷം....എനിക്ക് എന്ത് സംഭവിക്കും എന്ന് എനിക്ക് അറിയില്ല...നമുക്കു ആർക്കും അറിയില്ല!!! ഈ നിമിഷത്തിൻ്റെ നന്മകളും, കാരുണ്യവും, സന്തോഷവും, സങ്കടവും ഒക്കെയെ നമ്മുടെ കയ്യിൽ ഉള്ളൂ....!!!
Siddique Sir നേ പോലെ HUMBLE ആയ ഒരു മനസ്സ് , അത് ഒരു മനുഷ്യൻ്റെ ഒരു GREAT QUALITY ആണ്...
കുറച്ച് എങ്കിലും അത് പോലെ ആവാൻ, ശ്രമിക്കാം,നമുക്ക് ഓരോരുത്തർക്കും..🙏🏻
Great Siddique sir,
ശത കോടി പ്രണാമം, Sir... 🙏🏻🙏🏻🙏🏻
പകർന്നു നൽകിയ ജീവിത മൂല്യങ്ങൾക്ക് എന്നും
നിറഞ്ഞ സ്നേഹം, ആദരവ് ... 🙏🏻🙏🏻🙏🏻🤍🤍🤍 എന്നും എന്നും... എൻ്റെ മനസ്സിൽ ഉണ്ടാവും.... എൻ്റെ Elder brother ആയി... ഒരു വഴികാട്ടി ആയി...!!!
Sheeja kunjumol. 🙏🏻
Sheeja Kunjumol
Sheeja Kunjumol
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹