Twenty 20 Vyppin Group

Twenty 20 Vyppin Group നാടിന്റെ നന്മയ്ക്കും, കുട്ടികളുടെ ശോഭനമായ ഭാവിക്കും വേണ്ടി ട്വന്റി ട്വന്റി എന്ന അഴിമതിരഹിത പാർട്ടി.

ജനങ്ങൾ പൊട്ടൻമാരല്ല... അവർ നേരും നെറിയുമുള്ള പാർട്ടി ട്വന്റി ട്വന്റിയിൽ കണ്ടെത്തിക്കഴിഞ്ഞു...
29/02/2024

ജനങ്ങൾ പൊട്ടൻമാരല്ല... അവർ നേരും നെറിയുമുള്ള പാർട്ടി ട്വന്റി ട്വന്റിയിൽ കണ്ടെത്തിക്കഴിഞ്ഞു...

അയ്യഞ്ചു വർഷം കൂടുമ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എരിതീയിൽ നിന്ന് വറചട്ടിയിലേക്കും വീഴാൻ തന്നെ കേരളത....

ഇങ്ങിനെ നമ്മുടെ കേരളത്തിൽ മൊത്തം ആകുവാൻ നിങ്ങൾ ഓരോരുത്തരും ട്വന്റി ട്വന്റിക്കായി വോട്ടുകൾ ചോദിക്കുക... സത്യസന്ധമായ ഭരണം ...
29/02/2024

ഇങ്ങിനെ നമ്മുടെ കേരളത്തിൽ മൊത്തം ആകുവാൻ നിങ്ങൾ ഓരോരുത്തരും ട്വന്റി ട്വന്റിക്കായി വോട്ടുകൾ ചോദിക്കുക... സത്യസന്ധമായ ഭരണം ആണ് നമുക്ക് വേണ്ടത്...

ട്വന്റി20 യുടെ സാരഥി സാബു ജേക്കബ് ട്വന്റി20യുടെ പഞ്ചായത്ത് മെമ്പർമാർക്കായി നടത്തിയ ഈ പ്രസംഗം നിങ്ങൾ കേൾക്കാതെ പ....

മാധ്യമങ്ങൾക്ക് ട്വന്റി ട്വന്റി എന്ന നേരുള്ള, നെറിവുള്ള പ്രസ്ഥാനം അലർജിയാണത്രേ...
27/02/2024

മാധ്യമങ്ങൾക്ക് ട്വന്റി ട്വന്റി എന്ന നേരുള്ള, നെറിവുള്ള പ്രസ്ഥാനം അലർജിയാണത്രേ...

ഇനി എന്തിന് കലണ്ടറിന് കാശ് വാങ്ങുന്ന പത്രത്തെ വീട്ടിൽ വരുത്തണം,.. ഇവിടെ നന്മകൾ നടന്നാൽ പോരെ....?
27/02/2024

ഇനി എന്തിന് കലണ്ടറിന് കാശ് വാങ്ങുന്ന പത്രത്തെ വീട്ടിൽ വരുത്തണം,.. ഇവിടെ നന്മകൾ നടന്നാൽ പോരെ....?

27/02/2024

കാണൂ.... അഴിമതി കണ്ട് മനം മടുത്ത ഈ ജനതയുടെ പ്രത്യാശയെ.... ത്യാഗത്തെ....

27/02/2024

ട്വന്റി ട്വന്റി പാർട്ടി ചീഫ് കോഡിനേറ്റർ ആയ സാബു. M. ജേക്കബ് സാറിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ നാം കൂടെ അണിചേർന്നാൽ അതിലൂടെ നമ്മുടെ സ്വപ്‌നങ്ങൾ കൂടിയാണ് സാക്ഷാത്ക്കരിക്കപ്പെടുക...

കാരണം, ട്വന്റി ട്വന്റി വിഭാവനം ചെയ്യുന്നത് അഴിമതി ഇല്ലാത്ത, കോഴ കൊടുത്തുകൊണ്ട് ഉദ്യോഗസ്ഥന്മാരെ നശിപ്പിക്കാത്ത, നട്ടെല്ലുള്ള ഭരണം ആണ്. അങ്ങിനെ വന്ന് കഴിഞ്ഞാൽ തന്നെ വെറുതെ ഒരു ഡയറിയും കക്ഷത്ത് വെച്ച് ഒരു പണിക്കും പോകാതെ, കോടീശ്വരൻമാർ ആകുന്ന ജന സമ്പത്ത് ഊറ്റുന്ന രാഷ്ട്രീയ വ്യവസായികൾ ഇല്ലാതായിക്കോളും..
അപ്പോൾ പാവപ്പെട്ട പൗരന്റെ അവസ്ഥയും നന്നായിക്കോളും....

28/01/2024

അങ്ങനെ ഒരുത്തനും കേരളത്തിൽ നിന്ന് രക്ഷപെടാമെന്ന് സ്വപ്നം കാണേണ്ട.. 😉

പോകാൻ ഉദ്ദേശിക്കുന്നവന്റെ മേലേ ക്യാപ്റ്റൻ സർക്കാർ എസ്‌കേപ്പ് ടാക്സ് അടിക്കും. അതായത് ഭാവിയിൽ അവൻ കേരളത്തിൽ അടയ്ക്കേണ്ടിയിരുന്ന ടാക്സ് മുഴുവൻ അടച്ചിട്ടു പോയാൽ മതി. അതാണ് എസ്‌കേപ്പ് ടാക്സ്.. 😁.

ആഹാ.... എന്തിരു മനോഹരമായ വൃത്തികെട്ട LDF സ്വപ്‌നങ്ങൾ....

കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി. 60 വയസിന് മുകളിലുള്ളവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ. മുല്ലപ്പെരിയാറിൽ പുതി...
28/01/2024

കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി. 60 വയസിന് മുകളിലുള്ളവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കും. കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷ കേരളത്തിൽ നടപ്പിലാക്കും. ഭക്ഷ്യധാന്യങ്ങളുടെയും മരുന്നുകളുടെയും വില 50% വരെ കുറയ്ക്കും.

കഴിഞ്ഞ 68 വർഷം ഇടത്-വലത് മുന്നണികൾ ഭരിച്ചുനശിപ്പിച്ച കേരളത്തെ ട്വന്റി20 പാർട്ടിക്ക് മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് പ്രസിഡണ്ട് സാബു എം. ജേക്കബ്. ട്വന്റി20 പാർട്ടി ഞായറാഴ്ച പൂത്തൃക്കയിൽ നടത്തിയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2026-ൽ കേരളത്തിന്റെ പൊതുകടം ഏഴ് ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ട്വന്റി20 പാർട്ടി കേരളത്തിൽ അധികാരത്തിലെത്തിയാൽ 10 വർഷത്തിനുള്ളിൽ അഴിമതിയും ധൂർത്തും ഒഴിവാക്കി, ആസൂത്രണമികവോടെയും സാമ്പത്തിക അച്ചടക്കത്തോടെയും പൊതുകടം തീർത്ത്‌ മിച്ചംവരുന്ന തുക സ്ഥിരനിക്ഷേപമിടുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. 2015-ൽ 39 ലക്ഷം രൂപ കടമുണ്ടായിരുന്ന കിഴക്കമ്പലം പഞ്ചായത്തിന് എട്ട് വർഷത്തിനുള്ളിൽ 22 കോടി രൂപ മിച്ചം പിടിക്കാൻ കഴിഞ്ഞത് കേരളം മുഴുവനും മാതൃകയാക്കും.

കേരളത്തിൽ പ്രതിദിനം ഒരു കൊലപാതകവും, ഏഴ് ബലാത്സംഗങ്ങളും നടക്കുന്നു, 14 കുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നു, 60 സ്ത്രീകൾ അതിക്രമത്തിന് വിധേയമാകുന്നു. കേരളം ഇന്ന് മയക്കുമരുന്ന് കേസുകളുടെ ഹബ്ബ് ആയിരിക്കുന്നു. 2023-ൽ 35000 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. 2016-മുതൽ പിണറായിയുടെ ഭരണകാലത്ത് 43 ലക്ഷം കുറ്റകൃത്യങ്ങളാണ് നടന്നത്. ഇക്കാലയളവിൽ 55000 പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ട്വന്റി20 പാർട്ടി അധികാരത്തിലെത്തിയാൽ ആറുമാസത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ 80 ശതമാനം കുറയ്ക്കും.

അഞ്ചുവർഷത്തിനുള്ളിൽ, 60 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രതിമാസക്ഷേമപെൻഷൻ 5000 രൂപയാക്കി ഉയർത്തും. അതോടൊപ്പം എട്ടുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്കും മാസം 5000 രൂപ പെൻഷൻ നൽകും.

കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ കേരളം മുഴുവൻ സ്ഥാപിക്കുമെന്നും ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗസാധനങ്ങളുടെയും വില 50% വരെ കുറയ്ക്കുമെന്നും സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. മരുന്നിൻറെ വിലയും 50% വരെ കുറയ്ക്കും.

കേരളത്തിലെ ആറ് ജില്ലകളിലായി 95 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കും.

വന്യമൃഗശല്യമുള്ള 1000-ത്തോളം സ്ഥലങ്ങളിൽ ഇലക്ട്രിക്ക് ഫെൻസിങ് ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ സ്ഥാപിച്ച്, വന്യമൃഗഭീഷണി പൂർണ്ണമായും ഇല്ലാതാക്കും.

കടലാക്രമണഭീഷണിയുള്ള സ്ഥലങ്ങൾ (ഏകദേശം 240 കിലോമീറ്റർ) മുഴുവനും കടൽഭിത്തി കെട്ടി സംരക്ഷിക്കും.

ബ്രഹ്മപുരം മാലിന്യസംസ്കാരണപ്ലാന്റിലെ തീപിടുത്തം കൊച്ചി കോർപ്പറേഷനിലെ ഭരണക്കാരുടെ അഴിമതിയും കെടുകാര്യസ്ഥിതിയും മൂലമാണ്. എറണാകുളം നഗരത്തിലെ മാലിന്യം മുഴുവനും സംസ്കരിക്കുവാൻ സാധിക്കുന്നരീതിയിൽ ബ്രഹ്മപുരം പ്ലാന്റിനെ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും.

ഭരണരംഗത്തെ അഴിമതിയും ദുർച്ചിലവും കുറയ്ക്കുന്നതിന് മന്ത്രിമാരുടെ എണ്ണം 21-ൽനിന്നും പതിനൊന്നായി കുറയ്ക്കും.

പ്രതിവർഷം ഒരുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കേരളത്തിൽനിന്നും വിദേശപഠനത്തിനു പോകുന്നത്. ഈ ഇനത്തിൽ 10000 കോടി രൂപയാണ് ഓരോ വർഷവും ഇവിടെനിന്നും രാജ്യത്തിന് പുറത്തേക്കൊഴുകുന്നത്. അതുപോലെ അന്യസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനുപോകുന്ന രണ്ടുലക്ഷം വിദ്യാർഥികൾ ഏകദേശം 3000 കോടി രൂപ ചിലവഴിക്കുന്നുണ്ട്. തീർത്തും പരാജയപ്പെട്ട കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ ഉടച്ചുവാർക്കുവാൻ ട്വന്റി20 പാർട്ടിക്ക് മാത്രമേ കഴിയുകയൂള്ളൂ.

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ റോഡുകളും അന്താരാഷ്ട്രനിലവാരത്തിൽ ബി.എം.ബി.സി. ടാറിങ് ചെയ്യുമെന്നും, അഞ്ചുവർഷത്തിനുള്ളിൽ പഴം-പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനൽകി. അതോടൊപ്പം റബ്ബർ കർഷകരുടെയും നെൽകർഷകരുടെയും മത്സ്യബന്ധനമേഖലയിലെയും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കും. സ്വകാര്യആശുപത്രികളിൽ നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പുവരുത്തും.

മികച്ച തൊഴിലവസരങ്ങളുടെ അഭാവംമൂലം 45 ലക്ഷം ആളുകൾ വിദേശത്തും 35 ലക്ഷം ആളുകൾ അന്യസംസ്ഥാനങ്ങളിലും പ്രവാസികളായി കഴിയുന്നു. ഇതുമൂലം 40 ലക്ഷത്തോളം മാതാപിതാക്കളാണ് കേരളത്തിൽ അനാഥരായി ജീവിക്കുന്നത്. ഈ ദുരിതത്തിൽനിന്നും കേരളം രക്ഷപ്പെടണമെങ്കിൽ ട്വന്റി20 പാർട്ടി അധികാരത്തിലെത്തണം.

അഞ്ചുലക്ഷത്തോളം വരുന്ന കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാരുടെ ചട്ടുകമാക്കാൻ അനുവദിക്കില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അഞ്ചുവർഷത്തിലൊരിക്കൽ, അതാതു ജില്ലകളിൽ മാത്രമായി ചുരുക്കും.

കഠിനാധ്വാനികളും പ്രതിഭാശാലികളുമായ മലയാളികൾ അർഹിക്കുന്നത്, കടംകയറി കാലിയായ ഖജനാവുള്ളതും ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടുന്നതുമായ ഒരു കേരളമല്ല. ഇവിടുത്തെ ജനങ്ങൾ സമൂലമായ ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കയാണ്.

ട്വന്റി20 പാർട്ടി ജനങ്ങൾക്ക്‌ നൽകിയ എല്ലാ വാഗ്ദാനങ്ങളും കൃത്യമായി നടപ്പിലാക്കി. ട്വന്റി20 പാർട്ടിക്ക് മാത്രമേ ഭരണരംഗത്തെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥിതിയും അവസാനിപ്പിച്ചു കേരളത്തെ രക്ഷിക്കാൻ സാധിക്കുവെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പാർട്ടി അധികാരത്തിനും പണത്തിനും വേണ്ടി രാഷ്ട്രീയത്തിൽ വന്നതല്ല, മറിച്ച് ജനങ്ങളുടെ ക്ഷേമവും നാടിൻറെ വികസനവും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്.

വൈപ്പിൻ : തന്റേടവും കറ കളഞ്ഞ സ്നേഹവും പെട്ടെന്ന് ചൂടാകുന്ന പ്രകൃതവും...എങ്കിലും ഒരാപത്ത് കണ്ടാൽ ഓടിക്കൂടാൻ മടിക്കാത്ത സ്...
15/05/2023

വൈപ്പിൻ : തന്റേടവും കറ കളഞ്ഞ സ്നേഹവും പെട്ടെന്ന് ചൂടാകുന്ന പ്രകൃതവും...

എങ്കിലും ഒരാപത്ത് കണ്ടാൽ ഓടിക്കൂടാൻ മടിക്കാത്ത സ്വഭാവം...

പക്ഷെ കാലാ കാലങ്ങളായി വാഗ്ദാനപെരുമഴയിൽ പലരും വന്ന് തിരഞ്ഞെടുപ്പ് ഗോദയിൽ പോരാടി വിജയിച്ചു പോയിട്ടുണ്ട്....

ഒരിക്കൽ ഞാനൊക്കെ ചെറിയ കുട്ടിയായി സ്കൂളിൽ പഠിക്കുന്ന കാലം. ഇവിടന്ന് ജയിച്ചു കയറിയ ശ്രീ. P. K. വേലായുധൻ എന്ന MLA പിന്നീട് ജലസേചന വകുപ്പ് മന്ത്രിയായിട്ടുണ്ടായിരുന്നു...

അന്ന് രൂക്ഷമായ വൈപ്പിൻ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ചെയ്ത നടപടികൾ എത്ര ആത്മാർത്ഥമായിരുന്നു എന്ന് നെഞ്ചിൽ കൈവച്ച് സത്യം പറയുന്ന എതിരാളികൾ പോലും ഇന്നും സമ്മതിക്കുന്നതാണ്.

സ്നേഹിച്ചാൽ സ്വന്തം ജീവൻ വരെ കൊടുക്കാൻ തയ്യാറാവുന്ന വൈപ്പിൻകരക്കാരെ പതിറ്റാണ്ടുകളായി മാറി മാറി വരുന്ന നേതാക്കൾ പറ്റിക്കുകയാണ്...

ഇവിടെ ഞങ്ങൾ ഉറച്ചു നിന്ന് പറയുന്നു....

ഒരൊറ്റ തവണ നിങ്ങൾ ട്വന്റി 20 യെ വൈപ്പിൻ കര ഏൽപ്പിക്കൂ.... 5 വർഷത്തിനുള്ളിൽ നല്ല മാറ്റങ്ങൾ ഞങ്ങളുടെ നേതൃത്വം നിങ്ങൾക്ക് തന്നിരിക്കും... അതിനായി വോട്ട് ചെയ്യാൻ ഒരു കിറ്റും നമുക്ക് താല്പര്യം ഇല്ല എന്ന് നിങ്ങൾ ഓരോരുത്തരും ഉറപ്പിക്കുക... കിറ്റല്ല.... കിട്ടാനുള്ള അവകാശമാണ് ഞങ്ങളുടെ ആവശ്യം.....

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. 26 കിലോമീറ്റർ നീളവും.ശരാശരി 2.5 കിലോമീറ്റർ വീതിയുമുള്ള ഈ ദ....

വരൂ.... നമുക്ക് നല്ലൊരു നാളേയ്ക്കായി ഒന്നിക്കാം....
15/05/2023

വരൂ.... നമുക്ക് നല്ലൊരു നാളേയ്ക്കായി ഒന്നിക്കാം....

Address

Kochi
682005

Telephone

+919847239429

Website

Alerts

Be the first to know and let us send you an email when Twenty 20 Vyppin Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Twenty 20 Vyppin Group:

Share