30/05/2024
കോക്കേഴ്സ് തിയേറ്റർ,
ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ ഭാഗമായിരുന്ന ഒരു പ്രദേശം ഒരാൾ ഓല മേഞ്ഞ ഒരു തീയറ്റർ നിർമ്മിച്, മജിസ്റ്റിക് എന്ന പേരിട്ടു അതിനുശേഷം 1969ൽ ബില്ഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ എന്ന നിലയിൽ വ്യവസ്ഥയിൽ ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയിൽ കൗൺസിലർ ആയിരുന്ന പ്രശസ്ത സിനിമ നിർമാതാവ് കൂടിയായിട്ടുള്ള ടി കെ പരീക്കുട്ടി കേരളത്തിലെ തന്നെ ആദ്യത്തെ 70എം എം തിയേറ്റർ നിർമ്മിക്കുന്നു കൊച്ചിയുടെ പ്രതാപ കാലത്തിലാണ് എന്നുള്ളത് മറക്കരുത്. അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യയുടെ ഓർമ്മയ്ക്കായി എന്ന നിലയിലാണ് ഭാര്യയുടെ പേര് തന്നെ ഇട്ടത് സൈന തീയറ്റർ, തുടർന്ന് അദ്ദേഹത്തിന്റെ മരണശേഷം അത് കൊക്കേഴ്സ് തിയേറ്ററായി രൂപാന്തരപ്പെട്ടു. 2008 ൽ കാലാവധി കഴിഞ്ഞതിനുശേഷവും കൊക്കേഴ്സ് തിയേറ്റർ നടത്തിപ്പുകാരനായി തന്നെ തുടർന്നുകൊണ്ടുപോയി 2017 ഇൽ ഒരു സമരവും പുറപ്പെട്ടതിനെ തുടർന്ന് തീയേറ്റർ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെടുന്നു.ഉടനെ മേയറും കൂട്ടാളികളും തിയേറ്റർ അടച്ചുപൂട്ടുന്നു,, ഇപ്പോൾ കേസിന്റെ പേരും പറഞ്ഞു പൂട്ടിയിട്ടിരിക്കുകയാണ്.
കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കവുന്നതേയുള്ളൂ.
എന്നാൽ ഒത്തുതീർപ്പാക്കാതെ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത് തികച്ചും അനീതിയാണ്.
പശ്ചിമ കൊച്ചിയുടെ വികസന സ്വപ്നങ്ങളെ ആകെ താറുമാറാക്കുന്ന പ്രവണതയാണ് ജിസിഡിഎയും കൊച്ചിൻ കോർപ്പറേഷനും ചെയ്തുപോകുന്നത്.
ഞങ്ങളാണ് അതായത് ഈ കൊച്ചിയാണ് കൊച്ചിൻ കോർപ്പറേഷൻ ഉണ്ടാകാനുള്ള കാരണം എന്ന് പോലും പലരും മറന്നുപോകുന്നു ഇത് കാട്ടുനീതിയാണ്,
ഞങ്ങളുടെ സംസ്കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും ഇല്ലായ്മ ചെയ്യലാണ് നിങ്ങളുടെയൊക്കെ ഉദ്ദേശമെങ്കിൽ അതിനെ നേരിടാൻ തന്നെയാണ് ഞങ്ങൾ മുന്നിട്ടിറങ്ങുന്നത്.
നീലക്കുയിൽ, ഭാർഗവീനിലയം, രാരീച്ചൻ എന്നാ പൗരൻ, കുഞ്ഞാലിമരക്കാർ തുടങ്ങിയ സിനിമകളുടെ നിർമാതാവ് കൂടിയാണ് ടി കെ പരീക്കുട്ടി എന്ന മഹത് വ്യക്തി അദ്ദേഹത്തിന്റെ ഓർമ്മയിൽ തന്നെ പുതിയ പുതിയ തീയേറ്റർ അവിടെ നിർമ്മിക്കണമെന്ന് അല്ലെങ്കിൽ ഒരു സാംസ്കാരിക കേന്ദ്രം ഉയരണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു 🚝