Budds Media

Budds Media Budds Media is an Entertainment Channel. It has a YouTube Channel and pages

18/03/2025

മലയിലേക്ക് വരുന്ന ലാലേട്ടനെ കണ്ടോ 😱😱

17/03/2025

ഋതു മന്ത്ര ക്രിക്കറ്റിനെ പറ്റി പറഞ്ഞത് കേട്ടോ

13/03/2025

ആറ്റുകാൽ പൊങ്കാല ഇടുന്ന അനുമോൾ

13/03/2025

സുരേഷ്‌ഗോപിയുടെ വീട്ടിലെ ആറ്റുകാൽ പൊങ്കാല

08/03/2025

ഗോഥയില്‍ വാശിയേറിയ പോരാട്ടം; കാണികളെ അമ്പരപ്പിച്ച് പെണ്‍ കരുത്ത് ; ആവേശക്കാഴ്ചയായി ലുലുമാളിലെ ഗാട്ടാ ഗുസ്തിമത്സരം

കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫ് കേരള ക്വീണ്‍

കൊച്ചി: ഗോഥയില്‍ തീ പാറുന്ന പോരാട്ടവുമായി വനിതാ ഗുസ്തി താരങ്ങള്‍. കാണികള്‍ക്ക് ആവേശക്കാഴ്ചയൊരുക്കുന്നതായിരുന്നു ലുലുമാളിലെ ഗാട്ടാ ഗുസ്തി മത്സരം. 16 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ഗാട്ട ഗുസ്തി മത്സരം വാശിയേറിയ പോരാട്ടമായി മാറി. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കേരള ഗാട്ട ഗുസ്തി അസോസിയേഷനും, കൊച്ചി ലുലുമാളും, എന്നിവയുമായി സഹകരിച്ചാണ് മത്സരം മാളില്‍ അരങ്ങേറിയത്. കേരളത്തിലെ വനിതാ കായികതാരങ്ങളുടെ ശക്തിയും കഴിവും പ്രദര്‍ശിപ്പിക്കുന്ന കാഴ്ചയായി മത്സരം മാറി. കേരള ക്വീണായി കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ലുലുമാളിലെ എട്രിയത്തിലൊരുക്കിയ മണല്‍പ്പരപ്പായിരുന്നു ഗോഥ. കയ്യടികളും ആര്‍പ്പുവിളികളും നിറഞ്ഞതോടെ വീറും വാശിയുമേറിയ ചടുല മത്സരമായി ചാമ്പ്യന്‍ഷിപ്പ് മാറുകയും ചെയ്തു.

50 കിലോ മുതല്‍ 62 കിലോ വരെയും 63 കിലോ മുതല്‍ 76 കിലോ വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങിലായിരുന്നു മത്സരം. ഓരോ മത്സരത്തിലും വനിതാ താരങ്ങളുടെ ആവേശ പോരോട്ടം നിറഞ്ഞു. കാലിടറിയും മലര്‍ത്തിയടിച്ചും വീഴ്ചയില്‍ നിന്ന് വാശിയോടെ ഉയിര്‍ത്തെണീറ്റും മത്സരം കൊഴുത്തത്. 76 കിലോ വിഭാഗത്തിന്റെ ഒന്നാം കാറ്റഗറി മത്സരത്തില്‍ കോട്ടയം സ്വദേശി അഞ്ചുമോള്‍ ജോസഫ് ഒന്നാം സ്ഥാനം നേടി, കൊല്ലം സ്വദേശി ആര്യനാഥ് രണ്ടാം സ്ഥാനവും, ആലപ്പുഴ സ്വദേശി അഞ്ജിത ആന്റണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 62 കിലോ മത്സരവിഭാഗത്തില്‍ ഇടുക്കി സ്വദേശി മഞ്ജുഷ ഒന്നാം സ്ഥാനവും, കോട്ടയം സ്വദേശി അമൃത രാജേഷ് രണ്ടാം സ്ഥാനവും, കൊല്ലം സ്വദേശി പാര്‍വതി മൂന്നാം സ്ഥാനവും നേടി.

തുടര്‍ന്ന് നടന്ന കേരള ക്വീണ്‍ മത്സരത്തില്‍ അഞ്ജുമോള്‍ ജോസഫും അമൃതരാജേഷും മല്ലടിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ അഞ്ജുമോള്‍ ജോസഫിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഫസ്റ്റ് റണ്ണറപ്പായി അമൃതരാജേഷ് മാറി. ജേതാക്കള്‍ക്ക് 10,000, 5,000, 3,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും പുരസ്‌കാരവും സമ്മാനിച്ചു. വനിതാ ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി ടി.ജെ ജോര്‍ജ്, പ്രസിഡന്റ് കെ.വി സെബാസ്റ്റ്യൻ, നാഷണൽ ഫ്രീ സ്റ്റൈൽ ​ഗോൾഡ് മെഡലിസ്റ്റ് വുമൺ ജാസ്മിൻ ജോർജ്, എം.എം സലീം എന്നിവരടങ്ങുന്ന അറംഗ പാനലായിരുന്നു വിധികര്‍ത്താക്കള്‍. ലുലു ഗ്രൂപ്പ് ഇന്ത്യ മാര്‍ക്കറ്റിങ് ഹെഡ് ഐശ്വര്യ ബാബു, ലുലു ഇന്ത്യ ലീസിങ് ജനറല്‍ മാനേജര്‍ റീമ രെജി, തുടങ്ങിയവര്‍ സംബന്ധിച്ചു.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം "ഓഫീസർ ഓൺ ഡ്യൂട്ടി" ഇനി തെലുങ്കിലേക്കും തമിഴിലേക്കും തിയേറ്ററുക...
26/02/2025

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം "ഓഫീസർ ഓൺ ഡ്യൂട്ടി" ഇനി തെലുങ്കിലേക്കും തമിഴിലേക്കും

തിയേറ്ററുകളിൽ പ്രദർശന വിജയം നേടി ബോക്സ്ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ തീർക്കുന്ന കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി മലയാളം ഭാഷക്ക് പുറമെ ഇനി തമിഴിലും തെലുങ്കിലും മറ്റു സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ മാർച്ച് മാസത്തിൽ പ്രദർശനത്തിനെത്തും. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിങ് റൈറ്റ്സ് ഇ ഫോർ എന്റർടൈൻമെന്റ് കരസ്ഥമാക്കിയത്.ചിത്രത്തിന്റെ തെലുങ്ക് ട്രയ്ലർ ഇ ഫോർ എന്റർടൈൻമെന്റ് റിലീസ് ചെയ്തു. കേരളത്തിലും വിദേശ രാജ്യങ്ങളിലും പ്രദർശന വിജയം നേടുന്ന ചിത്രത്തിന്റെ കളക്ഷൻ ഇന്നലെ തിങ്കളാഴ്ചയെക്കാൾ കൂടുതലായിരുന്നു. റിലീസ് ദിനം മുതൽ പ്രേക്ഷക പ്രശംസയും ഭാഷാ ഭേദമന്യ നിരൂപക പ്രശംസയും ലഭിക്കുന്ന ചിത്രം ശിവരാത്രി ദിനമായ ഇന്ന് കേരളത്തിലെ മിക്ക സെന്ററുകളും ഹൗസ്ഫുൾ ഷോകളയാകുകയാണ്. പ്രേക്ഷക അഭ്യർത്ഥന പ്രകാരം ശിവരാത്രി ദിനമായ ഇന്ന് ലേറ്റ് നൈറ്റ് ആൻഡ് അഡിഷണൽ ഷോകൾ നഗരങ്ങൾക്ക് പുറമെ ഗ്രാമങ്ങളിലെ തിയേറ്ററുകളിലും ചാർട്ട് ചെയ്തിട്ടുണ്ട്.

നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Address

Kochi
682019

Alerts

Be the first to know and let us send you an email when Budds Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Budds Media:

Share

Category