29/09/2025
7-ൽ 4 മാച്ച് മാത്രം കളിക്കാൻ അവസരം കിട്ടിയ വൺഡൗൺ 5th പൊസിഷൻ, എന്തിന് 8th പൊസിഷനിൽ വരെ കാത്തിരിക്കേണ്ടി വന്ന സഞ്ജു ഏഷ്യാ കപ്പ് മുഴുവൻ നേടിയത് 132 റൺ അതും പ്രഷർ സിറ്റുവേഷനും ആയിരുന്നു എല്ലാ മാച്ചും
7-ൽ 7 മാച്ചും ഓപ്പൺ ചെയ്ത് യാതൊരു പരീക്ഷണത്തിനും വിധേയൻ ആകാതെ പ്രഷർ സിറ്റുവേഷനിൽ അധികം കളിക്കേണ്ടി വരാതെ അടുത്ത പ്രിൻസ് ആയ വൈസ് ക്യാപ്റ്റൻ ആയി കെട്ടിയിറക്കിയ ഗിൽ മോനു നേടിയത് 127 റൺ സഞ്ജുവിനെക്കാൾ 3 കളി കൂടുതൽ കിട്ടിയിട്ടാണ് ഇവനീ തൂറിയ കളി കളിച്ചേ
ഇവന് വേണ്ടി ആണല്ലോ സഞ്ജുവിനെ മിഡിൽ ഓവറുകളിൽ ഇട്ട് തട്ടി കളിച്ചേ ഇവന് പകരം ആ ജെയ്സ്വാൾ വന്നിരുന്നേൽ ഒരു ഫയർ സ്റ്റാർട്ട് എങ്കിലും കൊടുത്തേനെ കോപ്പ്
ക്യാപ്റ്റൻ സൂര്യ മാത്രല്ല വൈസ് ക്യാപ്റ്റൻ ഗില്ലും ഫോം ഔട്ട് ആണ്
എന്നിട്ടും ഇന്നത്തെ മാച്ചടക്കം ടൂർണമെന്റ് മുഴുവൻ ഫെയിൽ ആയ ഇവരെ അല്ല സഞ്ജു കുറച്ച് കൂടെ ഉത്തരവാദിത്വം കാണിക്കാം എന്നാണ് എല്ലാത്തിന്റെയും ക്ലാസ്സ് എടുപ്പ്
ഓപ്പൺ ഇറങ്ങി ഒരു വർഷം 3 സെഞ്ച്വറി നേടി തന്റെ പൊസിഷൻ നന്നായി കളിച്ചിരുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച T20 WK ബാറ്റ്സ്മാനെ മിഡിൽ ഇറങ്ങി നന്നായി കളിച്ചാൽ ഈ ഇന്ത്യൻ ടീം വിശ്വസിക്കും എന്നാണോ നിഷ്കളങ്കരെ നിങ്ങൾ കരുതുന്നെ ഒരിക്കലുമില്ല
കുറേ നാളായി T20, ഏകദിന ടീമുകളിൽ, കഴിഞ്ഞ T20 ലോകകപ്പ്, അവസാനം നടന്ന ഏകദിന ഏഷ്യകപ്പ്, ഏകദിന ലോകകപ്പ് ഇതിലെല്ലാം പന്ത്, സൂര്യ എന്തിന് അരങ്ങേറ്റം നടത്താത്ത തിലകിനും ഇപ്പോൾ ഗില്ലിനും വേണ്ടി വരെ സഞ്ജുവിനെ തഴയുന്നു
അവസരത്തിനൊത്തു അവനെ അവർ ടോപ് ഓർഡർ ആക്കും മിഡിൽ ഓർഡർ ആക്കും 8th വരെ ഇറക്കാം പെട്ടെന്ന് ഒരു ദിവസം WK ആണ് WKഅല്ല, ലെഫ്റ്റി അല്ല, ഫസ്റ്റ് ചോയ്സ് അല്ല എന്നൊക്കെ പറഞ്ഞു കൊണ്ട് ടീമിൽ നിന്ന് തന്നെ മാറ്റും
ഇത് പോലെ വല്ലപ്പോളും കിട്ടുന്ന അവസരം നന്നായി ഉപയോഗിക്കുക സഞ്ജു എത്രയൊക്കെ തഴഞ്ഞാലും സഞ്ജുവിനെ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേരുണ്ട് കഴിവ് കൊണ്ടയാൾ നില നിൽക്കും...💙
©Jagan Chandhu