Kaleidoscop

Kaleidoscop JUST FOR FUN

17/12/2022

രണ്ടു വയസുകാരനെ മൂന്നാം നിലയിൽ നിന്ന് താഴേക്ക്‌ എറിഞ്ഞു പിതാവ്.
ഡൽഹി: കുടുംബ വഴക്കിനിടെ രണ്ട് വയസുള്ള മകനെ മൂന്നാംനിലയുടെ ബാൽക്കണിയിൽനിന്ന് പിതാവ് താഴേക്കെറിഞ്ഞു. ന്യൂഡൽഹിയിലെ കൽക്കാജിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൻ സിങ് എന്നയാളാണ് ഭാര്യ പൂജയുമായി വഴക്കിടുന്നതിനിടെ രണ്ട് വയസുള്ള മകനെ താഴേക്ക് എറിഞ്ഞത്. ശേഷം മൂന്നാംനിലയിൽനിന്ന് ചാടിയ മൻ സിങ്ങിനും പരിക്കേറ്റിട്ടുണ്ട്.
രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഴക്കിനെത്തുടർന്ന് മൻ സിങ്ങും ഭാര്യ പൂജയും ഏറെനാളായി വേർപിരിഞ്ഞാണ് കഴിയുന്നത്. എന്നാൽ മക്കളെ കാണാനായി മനസിങ് വന്നപ്പോൾ ഭാര്യയുമായി ഉണ്ടായ വാഗ്വാദത്തിനിടെ രണ്ട് വയസുള്ള മകനെ എടുത്ത് മൻസിങ് താഴെ കോൺക്രീറ്റ്ചെയ്ത കെട്ടിട ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ അയാളും താഴേക്ക് എടുത്തുചാടിയെന്നാണ് പോലീസ് പറയുന്നത്.

16/12/2022

93,000 പാക് സൈനികരാണ് ഇന്ത്യൻ സൈനികർക്ക് മുമ്പിൽ കീഴടങ്ങിയത്. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശും ഇതേദിവസം വിജയ് ദിവസ് ആയി ആചരിക്കുന്നുണ്ട്.
shorturl.at/azALV

16/12/2022

This December 🙏

16/12/2022
16/12/2022

releasing on December 30th worldwide..! 🧞

15/12/2022

Good night all

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി എം വി ഡി. മലപ്പുറം താനൂരിൽ സ്കൂൾ ബസിൽ നിന്നിറ...
15/12/2022

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി എം വി ഡി. മലപ്പുറം താനൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ തട്ടി അഞ്ചാം ക്ലാസുകാരി മരിച്ച സാഹചര്യത്തിലാണ് എം വി ഡി യുടെ കർശന നീക്കം.
സ്കൂൾ ബസിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് റദ്ധാക്കും. അപാകത കണ്ടെത്തിയ സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ധാക്കി. സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ കളക്ടർക്ക് ശുപാർശയും എം വി ഡി നൽകി കഴിഞ്ഞു.

ലീഗിൽ വിഭാഗീയത രൂക്ഷമാകുന്നു. കെ എം ഷാജി അനുഭാവികളെ പുറത്താക്കാൻ പാർട്ടി തീരുമാനം.      കണ്ണൂർ ജില്ലയിൽ മുസ്ലിം ലീഗ് തർക...
15/12/2022

ലീഗിൽ വിഭാഗീയത രൂക്ഷമാകുന്നു. കെ എം ഷാജി അനുഭാവികളെ പുറത്താക്കാൻ പാർട്ടി തീരുമാനം.
കണ്ണൂർ ജില്ലയിൽ മുസ്ലിം ലീഗ് തർക്കം മുറുകുന്നു. സംഘടനാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഗ്രൂപ്പിൽ പോര് ശക്തമാകുന്നത്.
അഴീകോട് മുൻ എം എൽ എ കെ എം ഷാജിയെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ അനുകൂലിച്ചു സംസാരിക്കുകയും ജില്ലാ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തുകയും ചെയ്ത 5 പേരെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്‌പെക്ട്രം ലേലംചെയ്യുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ ഒരുങ്ങുന്നു.        ഉപഗ്രഹ ആശയവിനിമയത്തിനായ...
15/12/2022

ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്‌പെക്ട്രം ലേലംചെയ്യുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ ഒരുങ്ങുന്നു.

ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്പെക്ട്രം ലേലംചെയ്യുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ. ഇതിനായി ഈ മേഖലയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതരത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ചെയർമാൻ പി.ഡി. വഗേല പറഞ്ഞു. വാർത്താവിതരണ, പ്രക്ഷേപണമുൾപ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളിൽനിന്ന് ഉപഗ്രഹ ആശയവിനിമയത്തിന് ആവശ്യമായ അനുമതികൾ നൽകുന്നതിനുള്ള ശുപാർശ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

''ലേലത്തിൽവെക്കേണ്ട സ്പെക്ട്രത്തിനും ഉപഗ്രഹാധിഷ്ഠിത ആശയവിനിമയത്തിന്റെ അനുബന്ധ വശങ്ങൾക്കുമായി ടെലികോംവകുപ്പിൽനിന്ന് ട്രായ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. പുതിയ നടപടികൾ മേഖലയെ തകർക്കുന്ന തരത്തിലാവരുത്. പുതിയ സംവിധാനങ്ങൾ ഈ മേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ്'' -വഗേല പറഞ്ഞു.
കടപ്പാട് : മാതൃഭൂമി

റൂട്ടുകൾ പിടിച്ചെടുക്കാൻ കെ എസ് ആർ ടി സി.നിലവിൽ സ്വകാര്യ ബസുകൾ ഓടുന്ന 200ഓളം റൂട്ടുകളിലേയ്ക് ഇനി കെ എസ് ആർ ടി സി വരുന്നു...
14/12/2022

റൂട്ടുകൾ പിടിച്ചെടുക്കാൻ കെ എസ് ആർ ടി സി.
നിലവിൽ സ്വകാര്യ ബസുകൾ ഓടുന്ന 200ഓളം റൂട്ടുകളിലേയ്ക് ഇനി കെ എസ് ആർ ടി സി വരുന്നു. പെർമിറ്റ്‌ പുതുക്കാത്ത 140 കി. മി പരിധി നിശ്ചയിച്ച ഓർഡിനറി ബസുകളുടെ റൂട്ടാണ് കെ എസ് ആർ ടി സി ഏറ്റെടുക്കുന്നത്.
നാലു മാസത്തിനുള്ളിൽ ഈ റൂട്ടുകളിൽ ഫാസ്റ്റ് പാസ്സഞ്ചർ അടക്കം ഓടിക്കാനാണ്‌ കോർപറേഷന്റെ തീരുമാനം.

മഴ കുറയും.ഇന്ന് കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ടതും ഇടിമിന്നലോടു കൂടിയതുമായ മഴ പെയ്തു. തീവ്ര ന്യൂന മർദ്ദത്തിന്റെ സ്വാധീന...
14/12/2022

മഴ കുറയും.
ഇന്ന് കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ടതും ഇടിമിന്നലോടു കൂടിയതുമായ മഴ പെയ്തു. തീവ്ര ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായാണ്‌ വ്യാപക മഴ പെയ്തത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മഴ കുറയാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദുർമന്ത്രവാദം: യുവതിയുടെ ഭർത്താവ് ഉൾപ്പെടെ 6പേർ പിടിയിൽ.      ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ...
14/12/2022

ദുർമന്ത്രവാദം: യുവതിയുടെ ഭർത്താവ് ഉൾപ്പെടെ 6പേർ പിടിയിൽ.
ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ഭരണിക്കാവ് സ്വദേശി അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് 25 കാരിയായ ഫാത്തിമയെ പ്രതികള്‍ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയില്‍ നൂറനാട് പൊലീസിന്റേതാണ് നടപടി.
കടപ്പാട്: ഇന്ത്യ ടുഡേ മലയാളം

Address

Kochi

Website

Alerts

Be the first to know and let us send you an email when Kaleidoscop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kaleidoscop:

Share