
24/10/2024
" ദി ഫസ്റ്റ് ക്ലാപ് " പന്ത്രണ്ടു വർഷങ്ങൾ സിനിമ സ്വപ്നം കണ്ടു നടന്നവന്റെ മുന്നിൽ തെളിയുന്ന ആദ്യ ചിത്രം. ക്യാമറയുടെ മുന്നിൽ അഭിനേതാവിനു ഇടയിൽ നീട്ടിപ്പിടിച്ച ക്ലാപ്പ് ബോർഡ് മോണിറ്ററിൽ നോക്കി ഓഗസ്റ്റ് 18 നു ആക്ഷൻ വിളിക്കുമ്പോൾ എന്റെ മനസ് ഒരു കടൽ പോലെ ആയിരുന്നു. തുടക്കം മുതൽ ഒരു കൂടെ പിറപ്പിനെപോലെ എന്തിനും ഒപ്പം നിന്ന ഞങ്ങളുടെ പ്രൊഡ്യൂസർ ശ്രീജിത്ത് സാർ ബിനി ചേച്ചി അവരുടെ അകമറഞ്ഞ പിന്തുണ പറയാതെ ഞാൻ എങ്ങനെ തുടങ്ങും. പടക്കുതിര എന്നെ വിശ്വസിച്ചേൽപ്പിച്ച ദീപുവിനും സന്ദീപിനും നന്ദി. കഥ കേട്ട് നമ്മുക്കിത് ചെയ്യാം എന്ന് പറഞ്ഞ എന്റെ നായകൻ അജു ചേട്ടൻ, നായിക സിജാ റോസ്, രഞ്ജി സാർ , നന്ദു ചേട്ടൻ , സൂരജ് ഏട്ടൻ എന്റെ പടക്കുതിരയുടെ താരങ്ങളെ നിങ്ങൾക്കും നന്ദി.
ഒരു നിശബ്ദതയിൽ എന്നിൽ പ്രതീക്ഷ അർപ്പിച്ച നൂറുക്കണക്കിന് ആളുകളുടെ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചു. അവയിൽ ആകുലതകളും വ്യാകുലതകളും കലുഷിതങ്ങളുമുണ്ടായിരുന്നു എന്ന് എനിക്ക് ബോധ്യമായിരുന്നു. അവരോടെല്ലാം ഒരു പുഞ്ചിരി പകരം നൽകി, ഒരു വലിയ യാത്രയുടെ കപ്പിത്താനായി ഞാൻ അവിടെ അരങ്ങേറി . ഒരു ചിരിയിൽ നീണ്ട ആറു മാസത്തെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി ഫുൾ കോൺഫിഡൻസിൽ കളത്തിലേക്ക് ഇറങ്ങുമ്പോള