Stork Magic

Stork Magic Stork Magic is a platform for entertainment journalism.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം : മാളികപ്പുറം ടീമൊന്നിക്കുന്ന ഹൊറർ ഫാമിലി ഡ്രാമ  "സുമതി വളവ്" ശ്രീ ഗോകുലം മൂവീസ് ഓഗസ്...
14/07/2025

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം : മാളികപ്പുറം ടീമൊന്നിക്കുന്ന ഹൊറർ ഫാമിലി ഡ്രാമ "സുമതി വളവ്" ശ്രീ ഗോകുലം മൂവീസ് ഓഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്കെത്തിക്കുന്നു

മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാസ്വാദകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് അപ്‌ഡേറ്റ് ആണ് പ്രേക്ഷകരിലേക്കെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ സുമതി വളവ് ആഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്കെത്തിക്കും. സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മ്യൂസിക് ഡയറക്ടർ രഞ്ജിൻ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗൽഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക പ്രവർത്തകരും ഒരുമിക്കുമ്പോൾ വീണ്ടും ഒരു തിയേറ്റർ ഹിറ്റ് പിറക്കുമെന്നുറപ്പാണ്. ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്ന് നിർമിക്കുന്ന സുമതി വളവ് ബി​ഗ് ബജറ്റ് ചിത്രം എന്നതിലുപരി തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമാ ഗണത്തിലാണ് ഒരുങ്ങിയത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.

ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

14/07/2025

ചോറ്റാനിക്കര
ലഷ്മിക്കുട്ടി...................................

ഒരു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചോറ്റാനിക്കര ലഷ്മിക്കുട്ടി.

മാതാവിനേയും ഒരു ആനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്.
ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
കോ - പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - വി.സി. പ്രവീൺ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി
വാഴൂർ ജോസ്.

കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെസിനിമ പോസ്റ്റർ.""""""""""""""""''''""""""""""""""കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ...
14/07/2025

കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ
സിനിമ പോസ്റ്റർ.
""""""""""""""""''''""""""""""""""

കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ പത്താമതു വാർഷികത്തോടുനുബന്ധിച്ച് നിർമ്മിക്കുന്ന ആദ്യത്തെ (പ്രൊഡക്ഷൻ No:1) ചലച്ചിത്രത്തിന്റെ പോസ്റ്റർ മലയാളത്തിൻ്റെ പ്രീയപ്പെട്ട നടനും കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് ചെയർമാനുമായ മഹാനടൻ മോഹൻലാൽ, വൈറ്റില അബാം സ്റ്റുഡിയോയിൽ വെച്ച് നടന്ന ചടങ്ങിൽ സംവിധായകൻ മഹേഷ് നാരായണന് നൽകി പ്രകാശനം ചെയ്യുന്നു

'വീരവണക്ക'ത്തിലെ പോരാട്ട ഗീതം ഡോ. തിരുമാവളവൻ എം.പി. പ്രകാശനം ചെയ്തു.അനിൽ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം വ...
14/07/2025

'വീരവണക്ക'ത്തിലെ പോരാട്ട ഗീതം ഡോ. തിരുമാവളവൻ എം.പി. പ്രകാശനം ചെയ്തു.

അനിൽ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം വീരവണക്കത്തിലെ രണ്ടാമത്തെ ഗാനം തമിഴ്നാട് വിടുതലൈ ചിരുത്തൈകൾ കക്ഷി നേതാവ് ഡോ. തൊൾ.തിരുമാവളവൻ എം.പി. ചെന്നൈയിൽ പ്രകാശനം ചെയ്തു. ചിത്രത്തിലെ പ്രധാന നടന്മാരിലൊരാളായ റിതേഷ് ഏറ്റുവാങ്ങി.
" നുകത്തടിയൈ തോളിൽ സുമന്ത ഉഴൈപ്പാളികളേ..." എന്നു തുടങ്ങുന്ന ഗാനം പാടിയത് യാസിൻ നിസാറാണ്. നവീൻ ഭാരതിയുടെ വരികൾക്ക് ജെയിംസ് വസന്തൻ ഈണം നല്കിയിരിക്കുന്നു.
ജാതിപരമായ ഉച്ചനീചത്വങ്ങളും അവകാശ നിഷേധങ്ങളും അനുഭവിച്ചിരുന്ന കീഴാള ജനതയുടെ പോരാട്ടത്തിൻ്റെ നേർചിത്രമാണ് ഈ ഗാനമെന്ന് ഡോ. തിരുമാവളവൻ അഭിപ്രായപ്പെട്ടു.
'വീരവണക്കം' എന്ന ചിത്രത്തിന് തമിഴ്നാട്ടിൽ വൻ സ്വീകാര്യത ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രത്തിൻ്റെ നിർമ്മാണ സ്ഥാപനമായ VISARAD CREATIONS യൂട്യൂബ് ചാനലിലാണ് ഗാനം ഉള്ളത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത "തെൻട്രലേ മലൈ തെൻട്രലേ.." എന്ന ഗാനം രണ്ടു ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. തുടർന്നുള്ള ഗാനങ്ങളും ട്രെയിലറുകളും മറ്റും വിശാരദ് ക്രിയേഷൻസ് യൂട്യൂബ് ചാനൽ വഴി കാണാനാകും.
ചടങ്ങിൽ അനിൽ വി.നാഗേന്ദ്രൻ, ഛായാഗ്രാഹകൻ ടി. കവിയരശ്, അസ്സോസിയേറ്റ് ഡയറക്ടർ രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു

വടിവേലുവും ഫഹദ് ഫാസിലും  ഒന്നിക്കുന്ന "മാരീസൻ" ട്രെയിലർ.""""""""""""""""""""""വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാ...
14/07/2025

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന
"മാരീസൻ"
ട്രെയിലർ.
""""""""""""""""""""""

വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന,
സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ" മാരീസൻ"
എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന "മാരീസൻ" ജൂലൈ 25-ന്
ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.
ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ട്രാവലിങ് ത്രില്ലർ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി എഴുതുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും
വി. കൃഷ്ണമൂർത്തി തന്നെയാണ്.

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്.
കലൈസെൽവൻ ശിവാജി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സംഗീതം-യുവൻ ശങ്കർ രാജ,എഡിറ്റിങ്-ശ്രീജിത് സാരംഗ്,ആർട്ട്- ഡയറക്ഷൻ മഹേന്ദ്രൻ.

ആർ.ബി. ചൗധറിയുടെ പ്രശസ്തമായ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിന്റെ 98-ാമത് ഏറെ ഗൗരവമുള്ള സംരംഭമാണെന്ന നിലയിൽ പ്രത്യേക ശ്രദ്ധ നേടുന്നു. E4 എക്സ്പെരിമെൻറ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി സഹകരിക്കുന്നു.
"മാരീസൻ" എന്ന ചിത്രത്തിന്റെ
ആഗോള തിയേറ്റർ റിലീസ് റൈറ്റ്സ് A P ഇന്റർനാഷണൽ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിനകം പുറത്തിറങ്ങിയ ടീസർ ഇതിനകം തന്നെ 40 ലക്ഷം കാഴ്ചക്കാരെ ആകർഷിച്ച് വലിയ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്,

മാമന്നൻ എന്ന ചിത്രത്തിൽ നൽകിയ ശക്തമായ പ്രകടനത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ചെത്തുന്നത് മാരീസൻ എന്ന ചിത്രത്തിലൂടെയാകുന്നു. തങ്ങളുടെ കരിയറിൽ വ്യത്യസ്തമായ ഗ്രാമീണ ത്രില്ലർ പശ്ചാത്തലത്തിലൂടെ ഇരുവരുടെയും കോമ്പിനേഷൻ വീണ്ടും കാണാൻ കഴിയുക എന്നതിൽ തന്നെ സിനിമാക്കാഴ്ചകളിൽ വലിയ പ്രതീക്ഷയുണ്ട്.
പി ആർ ഓ-എ എസ് ദിനേശ്.

11/07/2025

ബിഗ് ബോസ് വിജയത്തിന് ശേഷം രാജു ജയമോഹൻ നായകനാകുന്ന 'ബൺ ബട്ടർ ജാം'

11/07/2025

ബിഗ് ബോസ് താരം രാജു ജയമോഹനും നായികമാരും തിളങ്ങിയ പ്രസ് മീറ്റ്

24/05/2025

പച്ചയായ മനുഷ്യരുടെ ജീവിതമാണ് 'നരിവേട്ട' പറയുന്നത്

16/05/2025

മലയാളത്തിൽ നിന്നും നല്ല വേഷങ്ങൾ ലഭിക്കുന്നില്ല
'മാമൻ' സിനിമയുടെ വിശേഷങ്ങളുമായി സ്വാസിക

14/05/2025

'മീശ മാധവൻ' ഓഡിയോ ലോഞ്ചിൽ ലാൽ ജോസിന്റെ ടെൻഷൻ എനിക്ക് നല്ല ഓർമ്മയുണ്ട്: ഗായകൻ ദേവാനന്ദ്

14/05/2025

'ഒരുപാട് സന്തോഷമുണ്ട്, ഞങ്ങളൊക്കെ ഷോർട് ഫിലിമിലൂടെ വന്നവരാണ്'
'സൂപ്പർസ്റ്റാർ കല്യാണി' ഓഡിയോ ലോഞ്ചിൽ നായിക വേഷം ചെയ്യുന്ന ഡയാന ഹമീദ്

10/05/2025

പ്രിൻസിനെയും കുടുംബത്തെയും ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് ദിലീപ്

Address


Telephone

+919048252019

Website

Alerts

Be the first to know and let us send you an email when Stork Magic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Stork Magic:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share