Now Kerala

Now Kerala Its a new open media platform for informative entertainment.

17/09/2025

രാഹുൽ വിഷയത്തിൽ സിപിഐഎമ്മിനെ വലിച്ചു കേറുന്നു.

 #ചോദിച്ചുമേടിച്ചുഞാൻ പലപ്പോഴും മീനാക്ഷിയുടെ ഫോട്ടോകളുടെ തലക്കെട്ടുകൾ വളരെ കൗതുകത്തോടെ വീക്ഷിക്കാറുണ്ട്. ഉരുളക്കു ഉപ്പേര...
15/09/2025

#ചോദിച്ചുമേടിച്ചു
ഞാൻ പലപ്പോഴും മീനാക്ഷിയുടെ ഫോട്ടോകളുടെ തലക്കെട്ടുകൾ വളരെ കൗതുകത്തോടെ വീക്ഷിക്കാറുണ്ട്. ഉരുളക്കു ഉപ്പേരി പോലെയുള്ള മീനാക്ഷിയുടെ ഈ കമന്റിനുള്ള റിപ്ലൈ നിങ്ങൾ ഒന്ന് വായിച്ചു നോക്കിക്കോട്ടെ...

ഉടയിപ്പ്
15/09/2025

ഉടയിപ്പ്

"റീച്ച് കിട്ടണമെങ്കിൽ നല്ലപോലെ കഷ്ടപ്പെടണം. ഞാനും സുജിത് ഭക്തനും ഒക്കെ ട്രാവൽ വ്ലോഗർമാരായത് ഒരുപാട് യാത്ര ചെയ്തും കഷ്ടപ്...
13/09/2025

"റീച്ച് കിട്ടണമെങ്കിൽ നല്ലപോലെ കഷ്ടപ്പെടണം. ഞാനും സുജിത് ഭക്തനും ഒക്കെ ട്രാവൽ വ്ലോഗർമാരായത് ഒരുപാട് യാത്ര ചെയ്തും കഷ്ടപ്പെട്ടുമാണ്. എൻ്റെ യൂട്യൂബ് ചാനൽ ഉണ്ടാക്കാൻ വേണ്ടി ഞാൻ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്തു, റീച്ച് കൂട്ടാനായി ആഫ്രിക്കൻ ബൈക്ക് യാത്രയും നടത്തി.
പക്ഷേ, ഇപ്പൊഴത്തെ കാലത്ത് സാഹസികരെ ആർക്കും വേണ്ട. ഭൂരിഭാഗം പേർക്കും 'കോമാളികളെ'യാണ് ഇഷ്ടം. കേരളത്തിലെ ഓൺലൈൻ മീഡിയ മുഴുവൻ ഈ 'സോഷ്യൽ മീഡിയ കോമാളികളുടെ' പിന്നാലെയാണ്. മല്ലു ട്രാവലറുമായി ഒരു അഭിമുഖം നടത്തിയാൽ ചിലപ്പോൾ അധികം ആരും കാണില്ല, പക്ഷേ ഈ പറയുന്ന ആളുകളുമായി അതേ ചാനലിൽ ഒരു അഭിമുഖം വന്നാൽ ഒരുപാട് റീച്ച് കിട്ടും."

- Mallu Traveler
Now Kerala

അല്ലപിന്നെ ക്ഷമക്കും ഒരതിരില്ലേ..🙄ഗുണ്ടിയിൽ മൈലാഞ്ചി ഇട്ട അന്ന് തുടങ്ങിയതാണ് ബ്ലഡി മലയാളീസിന്റെ ചൊറിച്ചിൽ..എയറിലായി ഇത്ര...
12/09/2025

അല്ലപിന്നെ ക്ഷമക്കും ഒരതിരില്ലേ..🙄

ഗുണ്ടിയിൽ മൈലാഞ്ചി ഇട്ട അന്ന് തുടങ്ങിയതാണ് ബ്ലഡി മലയാളീസിന്റെ ചൊറിച്ചിൽ..
എയറിലായി ഇത്രേം മാസങ്ങൾ ആയിട്ടും താഴെ ഇറങ്ങാൻ സമ്മതിക്കണ്ടേ..🤔
ആർക്കായാലും ദേഷ്യം വരും..🙄
ഇനിയെങ്കിലും അത് മറന്നൂടെ..😢

ലൈംഗികാരോപണങ്ങൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാനസികാവസ്ഥ വെളിപ്പെടുത്തി രാഹുൽ ഈശ്വർ പുറത്തുവിട്ട ഫ...
11/09/2025

ലൈംഗികാരോപണങ്ങൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാനസികാവസ്ഥ വെളിപ്പെടുത്തി രാഹുൽ ഈശ്വർ പുറത്തുവിട്ട ഫോൺ സംഭാഷണം ശ്രദ്ധേയമാകുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് രാഹുൽ ഈശ്വർ ഈ സംഭാഷണം പുറത്തുവിട്ടത്. വ്യക്തിപരമായ കാര്യങ്ങൾ വെളിപ്പെടുത്തരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹത്തിന് വേണ്ടിയാണ് ഇത് പുറത്ത് വിടുന്നതെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്.
ഫോൺ സംഭാഷണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ താൻ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ച് പറയുന്നു. രാത്രിയിൽ ഗുളിക കഴിച്ചിട്ടും രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് ഉറങ്ങാൻ സാധിക്കുന്നതെന്നും, റൂമിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു. ഇത് ശാരീരികമായ വേദനകൊണ്ടല്ലെന്നും, കടുത്ത മാനസികാഘാതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുന്ന അദ്ദേഹം, തന്റെ നിരപരാധിത്വം ഒരു ദിവസം പുറത്ത് വരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നു.
"സ്ത്രീകൾക്ക് മാത്രമല്ലല്ലോ ട്രോമ" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ വ്യക്തമാക്കുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളെല്ലാം സന്തോഷത്തോടെ തൊഴിലിടങ്ങളിൽ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ റൂമിൽ നിന്ന് പുറത്തിറങ്ങുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 🙂💔

 International tv യിലൊക്കെ വരേണ്ട മുതല ജനിച്ച സ്ഥലം മാറിപ്പോയി. Support him 👏👏👏👏👏 great man 👍
22/08/2025


International tv യിലൊക്കെ വരേണ്ട മുതല ജനിച്ച സ്ഥലം മാറിപ്പോയി. Support him 👏👏👏👏👏 great man 👍

"ബലാ.ത്സംഗ കേസിൽ ഒളിവിൽ, ലുക്ക് ഔട്ട്‌ നോട്ടീസ് ": ഇതിനെല്ലാം ഇടയിൽ വേടനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്...
18/08/2025

"ബലാ.ത്സംഗ കേസിൽ ഒളിവിൽ, ലുക്ക് ഔട്ട്‌ നോട്ടീസ് ": ഇതിനെല്ലാം ഇടയിൽ വേടനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് വേടന്റെ കാമുകി!!!

ആറുമാസത്തെ എൻറെ കഠിനാധ്വാനം ആരും കാണാതെ പോകരുത്. ഷെയർ ചെയ്യാൻ മറക്കല്ലേ
06/08/2025

ആറുമാസത്തെ എൻറെ കഠിനാധ്വാനം ആരും കാണാതെ പോകരുത്.
ഷെയർ ചെയ്യാൻ മറക്കല്ലേ


കേരളത്തിലെ മാധ്യമ വേശ്യാവൃത്തിക്കാർ പറയാൻ മറന്നു പോയ വാർത്ത ഞാനിവിടെ പറയട്ടെ. ഗുജറാത്തിൽ നിന്ന് നാല് ഇസ്ലാമിക തീവ്രവാദിക...
25/07/2025

കേരളത്തിലെ മാധ്യമ വേശ്യാവൃത്തിക്കാർ പറയാൻ മറന്നു പോയ വാർത്ത ഞാനിവിടെ പറയട്ടെ.
ഗുജറാത്തിൽ നിന്ന് നാല് ഇസ്ലാമിക തീവ്രവാദികളെ ഗുജറാത്ത് ആൻറി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ഇസ്ലാമിക പ്രീണനത്താൽ പൊറുതിമുട്ടിയിരിക്കുന്ന കേരള ജനത തിരിച്ചറിയണം ഇന്ത്യയിലെയും ലോകത്തിലെയും പ്രധാന മാധ്യമങ്ങളെല്ലാം ഉറക്ക വിളിച്ചു പറഞ്ഞ ഈ വാർത്ത വേണ്ടവിധത്തിൽ ഗൗനിക്കാതെ പുറംലോകം അറിയാത്ത വിധം അതിനെ കുഴിച്ച് മൂടുന്ന ഇത്തരം പ്രവണത ആരംഭിച്ചിട്ട് കുറെ നാളായി.
ഇതിനെ ഇസ്ലാമിക പ്രീണനം എന്നല്ലാതെ മറ്റ് എന്താണ് വിളിക്കേണ്ടത്.
4 വർഷങ്ങൾക്ക് പിന്നിൽ കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 19 2020. NIA 3 മൂന്നു വ്യക്തികളെ തീവ്രവാദ ബന്ധത്തെ തുടർന്ന് ( അൽ ഖായിദ ബന്ധത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇത് എത്ര പേർ അറിഞ്ഞിട്ടുണ്ട്. അതും കുഴിച്ചുമൂടി.
2021-2023 ഉന്നത തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധത്തെ തുടർന്ന് മൂന്നു വ്യക്തികളെ അറസ്റ്റ് ചെയ്തു. ഇതും കുഴിച്ചുമൂടി.
പക്ഷേ ഇനിയും ഇത്തരം വാർത്തകൾ കുഴിച്ചുമൂടാൻ അനുവദിച്ചു കൂടാ.
സോഷ്യൽ മീഡിയയിലൂടെ ഇവർ ഇന്ത്യ വിരുദ്ധ പ്രകടിപ്പിക്കുകയും, വർഗീയ ദ്രൂവീകരണം നടത്തേണ്ടതിന് തീവ്രവാദ പ്രചാരണങ്ങൾ മൂലം വ്യക്തികളെ സ്വാധീനിക്കുവാനും തുടങ്ങുകയും അത്തരം ലഘുലേഖകൾ വിതരണം ചെയ്യുകയും ആളുകളെ ഇതിലേക്ക് ആകർഷിക്കേണ്ടതിന് ക്യാൻവാസ് ചെയ്യുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെയ്തത്. നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.
SHARE THIS NEWS FOR 🇮🇳

ഇതാണ് സത്യം.ഗുണ്ടകൾ ഗുണ്ട കളെ പ്പോലെ പ്രവർത്തിച്ചപ്പോൾ പോലീസ് പോലീസിനെ പ്പോലെ പ്രവർത്തിച്ചു. കഥ ശുഭം.
30/06/2025

ഇതാണ് സത്യം.ഗുണ്ടകൾ ഗുണ്ട കളെ പ്പോലെ പ്രവർത്തിച്ചപ്പോൾ പോലീസ് പോലീസിനെ പ്പോലെ പ്രവർത്തിച്ചു. കഥ ശുഭം.

“വേടനെ അറിയില്ല. കഴിഞ്ഞ 45 വർഷമായിട്ട് ഞാൻ ഇവിടെയുണ്ട് കേരളത്തിൽ പാട്ട് പാടാൻ പോകാത്ത സ്ഥലങ്ങളില്ല. എന്റെ ലഹരി എന്ന് പറയ...
09/05/2025

“വേടനെ അറിയില്ല. കഴിഞ്ഞ 45 വർഷമായിട്ട് ഞാൻ ഇവിടെയുണ്ട് കേരളത്തിൽ പാട്ട് പാടാൻ പോകാത്ത സ്ഥലങ്ങളില്ല. എന്റെ ലഹരി എന്ന് പറയുന്നത് ഞാൻ പാടുമ്പോൾ ജനങ്ങൾ കൈയ്യടിക്കുമ്പോൾ കിട്ടുന്ന ലഹരിയാണ്.. സംഗീതം മാത്രമാണു് എന്റെ ലഹരി..... "

എന്ന് എം ജി ശ്രീകുമാർ പറഞ്ഞതിനെ തുടർന്നു....

"മൂക്കിലൂടെ പാട്ട് പാടുന്നവനു വായ കൊണ്ടു പാടുന്നവനെ കാണുമ്പോൾ ഉള്ള വിഷമം"....!

"വല്ലവനും താളമിട്ട്, എഴുതിയ വരികൾക്കു ഏ സി റൂമിൽ ഇരുന്നു പാടിയയൊരാൾ "!!

"കൂട്ടുകാരുടെ സഹായം കൊണ്ടു മാത്രം സിനിമയിൽ പിടിച്ചു നിന്നൊരാൾ.... "

" കുറെ ചാനലിൽ മ്യൂസിക് പ്രോഗ്രാമിന് ജഡ്ജ് ആയി പോയതു കൊണ്ടു മാത്രം പത്ത് പേര് അറിയുന്നവൻ!

'വേടന്റെ പേരും പെരുമയും കണ്ടു കണ്ണ് തള്ളിയതിന്റെ അസൂയയും ചൊരുക്കും! "

"ഇവൻ ഒരു പ്രോഗ്രാം നടത്തി പത്ത് പേരെ കൂട്ടി കാണിക്കട്ടെ...! "

തുടങ്ങി...

മണ്മറഞ്ഞു പോയ അദ്ദേഹത്തിന്റെ ചേട്ടനെക്കുറിച്ചും , വീട്ടിലിരിക്കുന്ന ഭാര്യയെ കുറിച്ച് വരെ വിമർശനങ്ങളും പരിഹാസങ്ങളുമായി സോഷ്യൽ മീഡിയയിൽ കമന്റ് ബോക്സുകളിൽ എം ജി വിദ്വേഷം വാരി വിതറുന്നവരോടാണ്......

"എടേയ് ആരെ കുറിച്ചാണ് എന്തിനെ കുറിച്ചാണ് പറയുന്നതെന്നു വല്ല വെളിവും വേണ്ടഡേയ്!!

ഇന്ത്യയിൽ പല ഭാഷകളിലായി 2500 ഇൽ അധികം പാട്ടുകൾ പാടിയിട്ടുള്ളൊരു ഗായകൻ.....

യേശുദാസിനു ശേഷം മലയാളത്തിൽ ഏറ്റവും അധികം ഹിറ്റുകൾ ഉള്ള മനുഷ്യൻ...

" ദാസേട്ടൻ, പി ജയചന്ദ്രൻ " എന്നീ വൻ മരങ്ങളോട് മത്സരിച്ചു വീഴാതെ പിടിച്ചു നിന്നൊരാൾ.....

രണ്ട് ദേശീയ അവാർഡുകളും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയ പാട്ടുകാരൻ...

സൗത്ത് ഫിലിം ഫെയർ അവാർഡുകൾ അഞ്ചെണ്ണം വാരിക്കൂട്ടിയ കലാകാരൻ.....

അതും പോരാഞ്ഞു

അടിച്ചുപൊളി പാട്ടു പാടി ആളുകളെ തുള്ളിക്കാൻ പറ്റുവോ ..??

മെലഡി സോങ്‌ പാടി ആളുകളെ സന്തോഷിപ്പിക്കാൻ പറ്റുവോ ??

സാഡ് സോങ്‌ പാടി ആളുകളെ കരയിക്കാൻ പറ്റുവോ .?

ശാസ്ത്രീയ സംഗീതത്തിൽ രാഗഭാവങ്ങൾ ചേർന്ന പാട്ടു പാടി ആളുകളെ അത്ഭുതപെടുത്താൻ പറ്റുവോ ???

വെള്ളമടിക്കുന്നവരുടെ സൗകര്യത്തിനു വേണ്ടി നാക്കു കുഴയുന്ന രീതിയിൽ പാട്ടു പാടാൻ പറ്റുവോ ?

ഒറ്റശ്വാസത്തിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉള്ള പാട്ടു പാടി പാടുന്നവരേ ബുദ്ധിമുട്ടിക്കാൻ പറ്റുവോ..??

നിങ്ങളുടെ ഏതെങ്കിലും ഒരു പാട്ടു എല്ലാരുടെയും ഫേവറേറ്റ് ലിസ്റ്റിൽ കൊണ്ടുവരാൻ പറ്റുവോ..??

പാട്ടു പാടി സ്റ്റേറ്റ് അവാർഡ് വാങ്ങിക്കാൻ പറ്റുവോ .?

പാട്ടു പാടി നാഷണൽ അവാർഡ് വാങ്ങിക്കാൻ പറ്റുവോ .?

ഭക്തി ഗാനങ്ങൾ പാടി അവക്ക് ഫാൻ ബേയ്സ് ഉണ്ടാക്കാൻ പറ്റുമോ?

ആൽബം സോങ്‌സ് പാടി ഹിറ്റ് ചാർട്ടിൽ കയറ്റുവാൻ പറ്റുമോ??

തുടങ്ങിയ ചോദ്യങ്ങളുമായി അയാളെ തേടി പാട്ടിനെ സ്നേഹിക്കുന്നവർ കടന്നു വന്നപ്പോഴെല്ലാം....

"ഒക്കെ ഞാൻ റെഡി അടി മോനെ പൂക്കുറ്റി'

എന്നും പറഞ്ഞു അയാൾക്ക് മാത്രം സാധ്യമായൊരു ചിരിയോടെ കടന്നു വന്നൊരാൾ.....

പ്രണയം, സങ്കടം , സന്തോഷം, ആഹ്ലാദം, ഭക്തി, വിരഹം തുടങ്ങി ഏതു ക്യാറ്റഗറിയും അനായാസം പിടിക്കുന്നൊരാൾ......

അങ്ങേരു നിങ്ങളുടെ വേടനെ അറിയില്ല എന്ന് പറഞ്ഞാൽ അയാൾക്ക് അറിയില്ല എന്ന് തന്നെയാണ് അർഥം.....

അതു ഉൾകൊള്ളുവാനാകാതെ അയാളുടെ ലെഗസിയെ പരിഹസിക്കുന്നതൊക്കെ എന്തൊരു അറു ബോറൻ പരിപാടിയാണ് ചങ്ങായിമാരെ.....!!

കമന്റ് ബോക്സിലെ വിപ്ലവം കഴിഞ്ഞു ക്ഷീണിക്കുമ്പോൾ അഥർവ്വം എന്ന ചിത്രത്തിലെ
"പൂവായ് വിരിഞ്ഞു" എന്ന ഗാനത്തിനിടയിൽ വരുന്ന "ചന്ദനമണിപ്പടിയിലുണ്ണിമലരാടി" എന്ന വരി ഒന്നു കേട്ടു നോക്കുക...

ആ വരിക്കു അതുപോലുള്ള ഫീൽ വേറെ ആര്
പാടിയാൽ കിട്ടും എന്ന് ഒന്നു ആലോചിച്ചു നോക്കുക.....

ആ ചോദ്യത്തിനു പ്രോപ്പർ ആയൊരു റീപ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ മാത്രം വാക്കുകൾ കൊണ്ടു വേദനിപ്പിച്ചതിനു അയാളോട് മനസ് കൊണ്ടൊരു സോറി പറഞ്ഞേക്കുക......

ഒരു തലമുറയുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം ആഘോഷമാക്കിയ മനുഷ്യനാണ്...... ❤️

അയാളത് അർഹിക്കുന്നുണ്ട്.....

©️ Sanalkumar Padmanaban

Address

Kochi

Website

Alerts

Be the first to know and let us send you an email when Now Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category