01/02/2023
എല്ലാ മതസ്ഥര്‍ക്കും ലളിതമായി വായിച്ചു മനസിലാക്കാനുപകരിക്കുന്ന വിധം, ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ ശ്രീ CA P.V. Chacko ഒരു പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നു. ' യേശു ബൈബിളിലെ നാലു സുവിശേഷങ്ങളില്‍ ' എന്ന പേരില്‍.
വായന, എഴുത്ത്, പ്രസംഗം ഇവ മൂന്നും ജീവവായു ആയി കൊണ്ടുനടന്ന മലയാളത്തിന്റെ അക്ഷരരാജന്‍-10 വര്‍ഷം കൊണ്ടു ' വേദശബ്ദരത്‌നാകരം 'എന്ന ബൈബിള്‍ നിഘണ്ടു എഴുതിയ Dr.D.Babu Paul IAS , നീണ്ട ഒരു ആസ്വാദനത്തിലൂടെ ഈ ഗ്രന്ഥത്തെ ' ചാക്കോയുടെ സുവിശേഷം ' എന്ന പേരില്‍ അത്യന്തം ഉപയോഗപ്രദമെന്ന് വിശേഷിപ്പിച്ചിരിക്കുന്നു.
സാധാരണ കാണാറുള്ളതുപോലെ ക്രിസ്തുവിന്റെ ഒരു ജീവചരിത്രമല്ല ശ്രീ ചാക്കോ പറയുന്നത്. ക്രിസ്തുവിന്റെ കൂടെ നടന്ന 4 ശിഷ്യന്മാര്‍ കണ്ടതും ക്രിസ്തുവില്‍ നിന്നും കേട്ടതും പില്‍ക്കാലങ്ങളില്‍ 4 സ്ഥലത്തിരുന്ന് 4 വ്യത്യസ്ത സമൂഹങ്ങള്‍ക്കായി, എഴുതി വച്ചവയാണ് ഒരു കല്ലുകടിയും കൂടാതെ സമന്വയിപ്പിച്ച് ഏക ഗ്രന്ഥമായി അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിരുചി മുന്നില്‍ കണ്ട്, ക്രിസ്തു ചെയ്ത അത്ഭുതങ്ങള്‍, ക്രിസ്തുവിനോടുള്ള ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും പിന്നെ ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍, അവസാനം ജീവചരിത്രം എന്നിങ്ങനെ നാലു ഭാഗമായി തിരിച്ചാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. മറ്റൊരു പ്രത്യേകതയുള്ളത് 4 ഭാഗങ്ങള്‍ക്കു പ്രത്യേകം പ്രത്യേകമായി ചേര്‍ത്തിരിക്കുന്ന ഉള്ളടക്ക സൂചനാപ്പട്ടികയാണ്. അതു നോക്കി മാത്രം, ബൈബിളില്‍ എന്തു പറഞ്ഞിരിക്കുന്നു എന്നും, ആ കാര്യത്തില്‍ ഓരോ സുവിശേഷകനും എന്തൊക്കെയാണു പറഞ്ഞിരിക്കുന്നതെന്നും പെട്ടെന്ന് മനസ്സിലാക്കാം. അങ്ങനെ ഇത് ഒരു വിലപ്പെട്ട റഫറന്‍സ് ഗ്രന്ഥമായി മാറുന്നു.
ബൈബിള്‍ ഉണ്ടായിട്ട് ഏതാണ്ട് 2000 വര്‍ഷമായെങ്കിലും ബൈബിളിനെ സംബന്ധിച്ചും ആയിരക്കണക്കിനു പുസ്തകങ്ങള്‍ നാളിതുവരെ ഉണ്ടായിട്ടുണ്ടെങ്കിലും, 6 വര്‍ഷം കഷ്ടപ്പെട്ട് ശ്രീ ചാക്കോ രൂപം കൊടുത്ത ഈ പുതിയ പുസ്തകം, ബൈബിളിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്നത് തീര്‍ച്ചയാണ്.
കോപ്പി ആവശ്യമുള്ളവര്‍ ഓര്‍ഡറിനായി വിളിക്കുകയോ വാട്‌സ് ആപ്പില്‍ ബന്ധപ്പെടുകയോ ചെയ്യുക
9961 26 3331
150 രൂപയാണ് പുസ്തകത്തിന്റെ വില.