Gazebo Media

Gazebo Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gazebo Media, Broadcasting & media production company, Kochi.

13/07/2025

ഹാ....
ഇപ്പോ എങ്ങനിരിക്കണ്......
🔥

കർണാടകക്ക്‌ ഇത് തൊഴിലുറപ്പ് പോലെ ആണ് രാവിലെ 10 മണിക്ക് തുടങ്ങി 5 മണി വരെ... അവിടെയാണ് കേരളത്തിന്റെ മഹത്വം മനസിലാകുന്നത് ...
23/07/2024

കർണാടകക്ക്‌ ഇത് തൊഴിലുറപ്പ് പോലെ ആണ് രാവിലെ 10 മണിക്ക് തുടങ്ങി 5 മണി വരെ... അവിടെയാണ് കേരളത്തിന്റെ മഹത്വം മനസിലാകുന്നത്

2020 ആഗസ്റ്റ് 7 ലെ ആ രാത്രി നിങ്ങളോർക്കുന്നുണ്ടോ?

കോവിഡ് ലോക്ക് ഡൗൺ നിബന്ധനകൾ ശക്തമായിരുന്ന കാലം.

ആൾക്കാർ പരസ്പരം ഇടപഴകില്ല എന്നു മാത്രമല്ല പരസ്പരം കാണാൻ പോലും പേടിച്ചിരുന്ന കാലം.

കോരിച്ചൊരിയുന്ന മഴ കൂടിയായപ്പോൾ മനുഷ്യരാരും പുറത്തിറങ്ങാത്ത രാത്രി.

ആ രാത്രിയിലാണ് എട്ടുമണിയോടടുത്ത സമയത്ത് കേരളത്തിൽ,കോഴിക്കോട്, കരിപ്പൂർ വിമാനത്താവളത്തിൽ 184 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയിൽ റൺ വേയിൽ നിന്ന് തെന്നിമാറി പുറത്തേയ്ക്ക് ഇടിച്ചിറങ്ങി തകർന്നത്.

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാതിരിക്കുന്നതിന് അനേക കാരണങ്ങൾ പറയാനുണ്ടായിരുന്നിട്ടും നിമിഷ നേരത്തിനുള്ളിലാണ് ആ നാട്ടിലെ മനുഷ്യർ സ്വന്തം ജീവിത സുരക്ഷ പോലും പരിഗണിക്കാതെ കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് പാഞ്ഞെത്തി ആ യാത്രക്കാരെ മുഴുവൻ പുറത്തെടുത്ത് ആശുപത്രികളിലെത്തിച്ചത്.

അതിൽ 165 പേരുടെ ജീവൻ പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞത് ദുരന്തമുഖങ്ങളിൽ കേരളം കാണിക്കുന്ന സമാനതകളില്ലാത്ത ആ ഹൃദയെെക്യത്തിന്റെ കരുത്തിലാണ്.

© courtesy

മ്മ്‌ടെ ബേസിൽ അടുത്ത ഹിറ്റ്‌ അടിക്കാൻ വരാ....നാളെയാണ് ട്ടോ ടീസർ ❤
19/07/2024

മ്മ്‌ടെ ബേസിൽ അടുത്ത ഹിറ്റ്‌ അടിക്കാൻ വരാ....
നാളെയാണ് ട്ടോ ടീസർ ❤

I Am Kathalan in Cinemas from August 2024.
19/07/2024

I Am Kathalan in Cinemas from August 2024.

ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസൺ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒരു ഏകദിനം മാത്രം കളിച്ച ശിവം ദുബേയും അരങ്ങ...
19/07/2024

ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസൺ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒരു ഏകദിനം മാത്രം കളിച്ച ശിവം ദുബേയും അരങ്ങേറ്റം പോലും കഴിഞ്ഞിട്ടില്ലാത്ത റിയാൻ പരാഗും ടീമിലുണ്ട്! എത്ര വലിയ കോമാളിത്തരം!

ഇന്ത്യയ്ക്കുവേണ്ടി അവസാനം കളിച്ച ഏകദിനത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഒരുപാട് സവിശേഷതകൾ ഉള്ള ഒരു ഇന്നിംഗ്സാണ് അന്ന് സഞ്ജു പുറത്തെടുത്തത്.

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന സീരീസിലെ അവസാന മാച്ച് ആയിരുന്നു അത്. സഞ്ജുവിൻ്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ സീരീസ് സ്വന്തമാക്കിയത് !

ഇന്ത്യൻ ടീമിന് ഏറ്റവും മോശം റെക്കോർഡുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. ആ മണ്ണിൽ വെച്ച് ഇന്ത്യ ഇന്നേവരെ ജയിച്ചിട്ടുള്ളത് രണ്ടേ രണ്ട് പരമ്പരകൾ മാത്രമാണ്. അതിലെ ഒരു സീരീസ് വിജയം കൊണ്ടുവന്നത് നമ്മുടെ സഞ്ജുവാണ്! എത്ര മാദ്ധ്യമങ്ങൾ ഇക്കാര്യം വാഴ്ത്തിപ്പാടിയിട്ടുണ്ട്?

സഞ്ജുവിൻ്റെ സ്ഥാനത്ത് സെഞ്ച്വറി നേടിയത് ഋഷഭ് പന്ത് ആയിരുന്നുവെങ്കിലോ? സ്റ്റാർ സ്പോർട്സ് എല്ലാ വർഷവും ആ ഇന്നിംഗ്സിൻ്റെ വാർഷികം ആഘോഷിക്കുമായിരുന്നു.

നാന്ദ്രേ ബർഗർ എന്ന ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ കളിച്ചിരുന്നു. അയാളുടെ എക്സ്പ്രസ് പേസിനെതിരെ പല ബാറ്റർമാരും ബുദ്ധിമുട്ടിയിരുന്നു. അതും ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിൽ! അങ്ങനെയുള്ള ബർഗറിനെ അയാളുടെ മടയിൽ വെച്ച് തന്നെ മെരുക്കിയവനാണ് സഞ്ജു!

ടി-20 ലോകകപ്പിൻ്റെ സെമിഫൈനലിൽ ഗോൾഡൻ ഡക്കായ ശിവം ദുബേയ്ക്ക് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നു! ഓ.ഡി.ഐ ഫോർമാറ്റിൽ 56 റൺസിൻ്റെ ശരാശരിയും നൂറിൻ്റെ പരിസരത്ത് സ്ട്രൈക് റേറ്റും ഉള്ള സഞ്ജുവിനെ പടിയ്ക്ക് പുറത്ത് നിർത്തുന്നു!! ഇതാണ് ബി.സി.സി.ഐ-യുടെ നയം.

സഞ്ജുവിന് സ്ഥിരതയില്ല എന്ന പതിവ് വിലാപവുമായി ചിലർ ഉടൻ എത്തിച്ചേരും. സഞ്ജുവിനെ പിന്തുണയ്ക്കുന്നവരെ 'കേരനിര ഫാൻസ് ' എന്ന് പരിഹസിക്കാൻ അവർ മുൻപന്തിയിലുണ്ടാകും.

ഉളുപ്പുണ്ടോ എന്ന ചോദ്യം സഞ്ജു വിരോധികളോട് ചോദിക്കാനാവില്ല. സാമാന്യബോധം പോലും അവർക്കില്ല എന്ന് പറയേണ്ടിവരും.

ക്രിക്കറ്റ് ഇപ്പോൾ ഒരുപാട് മാറിക്കഴിഞ്ഞു. ക്ലീൻ ഹിറ്റർമാർക്കാണ് ഇപ്പോൾ മാർക്കറ്റുള്ളത്. ഡിഫൻസീവ് ഗെയിം ആയിരുന്ന ടെസ്റ്റ് ക്രിക്കറ്റിൽ പോലും 'ബാസ്ബോൾ' അരങ്ങുവാഴുന്ന കാലമാണിത്.

അങ്ങനെയുള്ള ആധുനിക ക്രിക്കറ്റിൽ ഏറ്റവും അനിവാര്യനാണ് സഞ്ജു. അയാളേക്കാൾ അനായാസമായി സിക്സർ പായിക്കാൻ എത്ര പേർക്ക് സാധിക്കും!? ആ പ്രതിഭ ധൂർത്തടിച്ച് കളയാനുള്ള തൊലിക്കട്ടി ഇന്ത്യൻ സെലക്ടർമാർക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ!

ടി-20 ലോകകപ്പ് വരാറാവുമ്പോൾ സഞ്ജുവിനെ ഏകദിന ടീമിൽ എടുക്കും. ഏകദിന ലോകകപ്പ് അടുത്തുവരുമ്പോൾ സഞ്ജുവിനെ ടി-20 ടീമിൽ ഉൾപ്പെടുത്തും! ഇതെല്ലാമാണ് ബി.സി.സി.ഐ-യുടെ വികൃതികൾ!

അടുത്ത ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് സഞ്ജുവിനെ തഴയാനുള്ള മാസ്റ്റർ പ്ലാൻ ബി.സി.സി.ഐ ഇപ്പോഴേ തയ്യാറാക്കുകയാണ്! സ്വന്തം രാജ്യത്തിന് വേണ്ടി തകർത്തുകളിച്ച സഞ്ജുവിനെ ദ്രോഹിക്കാൻ എന്തെല്ലാം ആസൂത്രണങ്ങളാണ് നടക്കുന്നത്! ഈ ശ്രദ്ധ ബി.സി.സി.ഐ മറ്റ് കാര്യങ്ങളിൽ കാണിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഇതിനേക്കാളെല്ലാം ട്രോഫികൾ ജയിക്കുമായിരുന്നു!

കുപ്രസിദ്ധനായ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ഒരിക്കൽ പറഞ്ഞുവെത്രേ-

''വിജയിക്കുക എന്നത് പരമപ്രധാനമാണ്. ജയിച്ചയാൾക്ക് വിശദീകരണങ്ങൾ നൽകേണ്ടിവരില്ല...!''

ഇതാണോ ബി.സി.സി.ഐ-യുടെ ഉള്ളിലിരിപ്പ്? ഒരു ടി-20 ലോകകപ്പ് ജയിച്ചതിൻ്റെ പേരിൽ എന്ത് തോന്ന്യവാസവും കാട്ടാമെന്നാണോ!?

എങ്കിൽ ഓർത്തോളൂ. ഹിറ്റ്ലർക്ക് ചരിത്രത്തിൻ്റെ കുപ്പത്തൊട്ടിയിൽ ആയിരുന്നു സ്ഥാനം. സഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കുന്ന വിഡ്ഢികളെ കാത്തിരിക്കുന്നതും അതേ വിധി തന്നെയാണ്...!

Written by-Sandeep Das

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ്റെ കൾട്ട് ക്ലാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയുടെ തകർപ്പൻ ട്രെയിലർ പുറത്തിറങ്ങി...
10/08/2023

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ്റെ കൾട്ട് ക്ലാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയുടെ തകർപ്പൻ ട്രെയിലർ പുറത്തിറങ്ങി...

മകളേ മാപ്പ്..... 🙏ആദരാഞ്ജലികൾ 😥
29/07/2023

മകളേ മാപ്പ്..... 🙏
ആദരാഞ്ജലികൾ 😥

26/07/2023

ഒരു തുള്ളി ചോര പൊടിയാതെ...
ഒരിറ്റു ശ്വാസം പോലും നഷ്ടമാകാതെ
ഒരു കുഞ്ഞു മാപ്രയെ ജീവനോടെ കുഴിച്ചു മൂടി.....

©️

Address

Kochi

Website

Alerts

Be the first to know and let us send you an email when Gazebo Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share