18/10/2024
ചിലവന്നൂർ റോഡിലേ ഇപ്പോഴത്തേ ട്രാഫിക്ക് ബ്ലോക്ക് കാണുമ്പോൾ 2 വർഷം മുന്നേ ഉള്ള ഒരു പത്ര വാർത്ത ചേർക്കുന്നു.
ചിലവന്നൂർ റോഡ് വീതി കൂട്ടണം.
നാടിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മലയാള മനോരമ ഏജൻ്റുമാർ എഴുതുന്ന വാർത്താപംക്‌തി
നാടറിയാൻ, നാട്ടാരും
ചിലവന്നൂർ:സഹോദരൻ അയ്യപ്പൻ റോഡിലെ എളംകുളം ജംക് ഷൻ മുതൽ കുണ്ടന്നൂർ കടത്തു വരെ നീണ്ടു കിടക്കുന്ന ചിലവന്നൂർ റോഡിനു വീതി കൂട്ടുകയെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ചിലവന്നൂർ സമാന്തര റോഡെങ്കിലും പൂർത്തിയായാൽ മാത്രമേ പ്രദേശത്തെ ഗതാഗത പ്രശ്നം പരിഹരിക്കപ്പെടൂ.
70 വർഷം മുൻപു മുന്നൂറോളം കുടുംബങ്ങൾ മാത്രം താമസിച്ചിരുന്ന കാലത്തു നിർമിച്ച റോഡാണിത്. നാടിന്റെ വികസനത്തിനു വേണ്ടി വർഷങ്ങൾക്കു മുൻപ് ആളുകൾ സ്വമേധയാ ഭൂമി വിട്ടു നൽകുകയായിരുന്നു.
റോഡ് വന്നതോടെ ഭൂമിയുടെ വില ഉയർന്നു. ഇവിടെയിപ്പോൾ ആയിരക്കണക്കിനു വീടുകളായി. റോഡിനു വീതി കൂട്ടുകയെന്ന ആവശ്യത്തിൽ നിന്ന് അധികൃതർ പിന്നാക്കം പോയി.
ചിലവന്നൂർ റോഡ് വികസന സമിതിയുടെ ശ്രമഫലമായി സ്‌ഥലത്തെ കുറച്ചു ഭൂവുടമകൾ സൗജന്യമായി വിട്ടു നൽകിയ ഭൂമി ഉപയോഗിച്ചു കുറച്ചു ഭാഗം റോഡ് വീതി കൂട്ടി.
പക്ഷേ, വീതി കൂട്ടാൻ കഴിയാത്ത ഇടങ്ങളിൽ റോഡ് കുപ്പിക്കഴു ത്തു പോലെയാണ്. ദേശീയ പാത 66ലേക്ക് എളുപ്പം എത്തി ച്ചേരാൻ കഴിയുന്ന വഴിയായിട്ടും ചിലയിടങ്ങ ളിൽ കഷ്ടിച്ച് ഒരു വാഹന ത്തിനു കടന്നു പോകാനേ പറ്റൂ.
പൊന്നേത്ത് ക്ഷേത്രത്തിലേക്കു തിരിയുന്ന ജംക്ഷൻ മുതൽ റേഷൻ കട സ്‌ഥിതി ചെയ്യുന്ന ഭാഗം വരെയും, ടവർലൈൻ ഈസ്‌റ്റ് എൻക്ലേവ് റോഡ് ജംക്ഷൻ മുതൽ എ.വി. ജോൺ റോഡ് ജംക്‌ഷൻ വരെയും, വി.സി. കണ്ണൻ റോഡ് ജംക്ഷൻ മുതൽ ബണ്ട് റോഡ് ജംക്ഷൻ വരെയുമുള്ള ഭാഗങ്ങൾ ഇടു ങ്ങിയതാണ്.
ബെന്നി വള്ളുവശ്ശേരി, അംബികാപുരം ഏജന്റ്.