Dyfi Valiya Pallamthuruth

Dyfi Valiya Pallamthuruth news portal

04/07/2021

comrade TS RAJAN with DYFI

04/07/2021

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പറവൂരിലെ CPI നേതാവ്

03/04/2021
13/02/2021
‘നവ കേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്‌’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ പ്രചരണാർത്ഥം പ...
13/02/2021

‘നവ കേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്‌’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ പ്രൊഫൈൽ ഫ്രെയിം ക്യാമ്പയിനിൽ പങ്കാളിയാവുക.

ലിങ്കിൽ ക്ലിക്ക് ചെയ്ത് ട്രൈ ഇറ്റ് ഓപ്ഷൻ വഴി പ്രൊഫൈൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാവുന്നതാണ്

https://www.facebook.com/1699793256928460/posts/2881989592042148/

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ തുടരാൻ സാധിക്കണം. വികസന മുന്നേറ്റം സാധ്യമാകണം.

പെൻഷൻ ഔദാര്യമായി കണ്ട യുഡിഎഫ് കാലത്തു നിന്നും പെൻഷൻ അവകാശമാക്കിയ എൽഡിഎഫ് കാലത്തിലേക്കുള്ള മാറ്റമാണ് ഇടതുപക്ഷ ബദൽ.  സാമൂഹ...
13/02/2021

പെൻഷൻ ഔദാര്യമായി കണ്ട യുഡിഎഫ് കാലത്തു നിന്നും പെൻഷൻ അവകാശമാക്കിയ എൽഡിഎഫ് കാലത്തിലേക്കുള്ള മാറ്റമാണ് ഇടതുപക്ഷ ബദൽ. സാമൂഹ്യ സുരക്ഷാ പെൻഷൻ തുക 600 രൂപയിൽ നിന്ന് 1600 രൂപയായി ഉയർത്തുക മാത്രമല്ല, അതു കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു. അതിനു പുറമേ, യുഡിഎഫ് ഭരണകാലത്തെ 18 മാസ പെൻഷൻ കുടിശ്ശികയും കൊടുത്തു തീർത്തു. അർഹതപ്പെട്ടവർക്ക് ഓരോ മാസവും വീട് തേടി പെൻഷൻ എത്തിക്കുന്ന സംവിധാനവും ഇടതുപക്ഷ സർക്കാർ നടപ്പിലാക്കി.

സമൂഹത്തിൽ അരക്ഷിതാവസ്ഥയിൽ കഴിയുന് വയോധികരേയും, അശരണ സമൂഹത്തിനേയുമാകെ നെഞ്ചോട് ചേർത്ത് കൊണ്ടാണ് ഇടതുപക്ഷ സർക്കാർ മുന്നേറുന്നത്. അഞ്ചു വർഷ കാലയളവിൽ പെൻഷൻ വിതരണത്തിൽ ഭീമമായ കുടിശിക വരുത്തിയ വലതു മാതൃകയല്ല, മറിച്ച് നാടാകെ മഹാപ്രളയങ്ങളാലും, കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കെടുതിയാലും, വിട്ടുപോവാത്ത കോവിഡ് മഹാമാരിയാലും പൊറുതി മുട്ടിയ കാലത്തും പെൻഷൻ വിതരണം മുടക്കാതിരിക്കാൻ ആർജ്ജവം കാണിച്ച സർക്കാരാണിത്.

അതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. എന്തായാലും കണ്ണടച്ച് ഇരുട്ടാക്കുന്നവരോട് ഈ കണക്കുകൾ സംസാരിക്കട്ടെ

ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി സംസ്ഥാനത്തിന്റെ വികസനം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ സർ...
13/02/2021

ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി സംസ്ഥാനത്തിന്റെ വികസനം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ സർക്കാർ രൂപീകരിച്ച സംവിധാനമാണ് കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനമാണ് ഈ സർക്കാർ കൊണ്ട് വന്നത്. റോഡുകളും പൊതുവിദ്യാലയങ്ങളും ആശുപത്രികളും തുടങ്ങി എല്ലാ മേഖലയെയും കിഫ്‌ബി വഴി ഉന്നത നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിന് കഴിഞ്ഞു.

കിഫ്ബിയിലൂടെ ഇതുവരെ 43730 കോടി രൂപയുടെ 555 വലിയ മുതൽമുടക്കുള്ള പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ 318 പദ്ധതികൾ ടെൻഡർ പൂർത്തീകരിച്ച് വർക്ക് അവാർഡ് ചെയ്തുകഴിഞ്ഞു. രണ്ട് സുപ്രധാന അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഇന്ത്യയിലെ തന്നെ പൊതുമേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗാണ് കിഫ്ബിക്കു നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിൻ്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയത്.

12/02/2021

യുവത പറയുന്നു
ഭാവി കേരളത്തെ കുറിച്ച്....

ഭാവി കേരളത്തെ സംബന്ധിച്ച് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ യുവാക്കളുടെ അഭിപ്രായങ്ങൾ സമാഹരികയുകയും അവ ക്രോഡീകരിച്ച് സർക്കാരിനു സമർപ്പിക്കയുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന യുവജനക്ഷേമബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയാണ് Speake Young- യുവത പറയുന്നു ഭാവി കേരളത്തെ കുറിച്ച്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ
ഒരേ ദിവസം ഒരേ സമയത്ത് പരിപാടി സംഘടിപ്പിക്കുന്നു.

https://www.facebook.com/1699793256928460/posts/2881395685434872/

12/02/2021
12/02/2021
‘നവ കേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്‌’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ നാളെ(13 - ...
12/02/2021

‘നവ കേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്‌’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ നാളെ(13 - 02 - 2021 ) തുടക്കമാകും. സ. എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ സംസ്ഥാന മുഖ്യമന്ത്രിയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് വടക്കൻ മേഖലാ ജാഥ പര്യടനം നടത്തുക. ഫെബ്രുവരി 26 ന് നടക്കുന്ന വടക്കൻ മേഖലാജാഥയുടെ സമാപന സമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പങ്കെടുക്കും.

കാസർഗോഡ് നിന്ന് സ. എ വിജയരാഘവൻ നേതൃത്വം നൽകുന്ന ജാഥയിൽ എൽ ഡിഎഫ് നേതാക്കളായ സ. കെ പി രാജേന്ദ്രൻ (സിപിഐ), അഡ്വ. പി സതീദേവി(സിപിഐ എം), പി ടി ജോസ്, ജനറൽ സെക്രട്ടറി (കേരള കോൺഗ്രസ് (മാണി), കെ ലോഹ്യ (ജനതാദൾ(എസ്), പി കെ രാജൻ മാസ്റ്റർ (എൻ സി പി), ബാബു ഗോപിനാഥ് (കോൺഗ്രസ് (എസ്), കെ പി മോഹനൻ (ലോക്താന്ത്രിക് ജനതാദൾ), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് (ബി), കാസിം ഇരിക്കൂർ (ഐ എൻ എൽ), ബിനോയ് ജോസഫ് (കേരള കോൺഗ്രസ് (സ്കറിയ), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ അംഗങ്ങളാണ്.

Address

KOCHI
Kochi

Website

Alerts

Be the first to know and let us send you an email when Dyfi Valiya Pallamthuruth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dyfi Valiya Pallamthuruth:

Share

Category