Malayalamithram

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷവും ഭരണകക്ഷിയും സജീവമായി ഉന്നയിച്ചിരുന്ന ശബരിമല സ്വർണക്കൊള്ള കേസ് അ...
22/04/2026

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷവും ഭരണകക്ഷിയും സജീവമായി ഉന്നയിച്ചിരുന്ന ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം നിലച്ചു. ഭാഭ അറ്റോമിക സെൻ്ററിൽ നിന്നുള്ള സ്വർണ സാമ്പിൾ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കാനാകൂ.

കുറ്റപത്രം നൽകുന്നതിന് സർക്കാർ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ ഈ നടപടി തുടങ്ങാനാകൂ. കുറ്റപത്രം നൽകാൻ വൈകിയതോടെ അറസ്‌റ്റിലായ എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യവും ലഭിച്ചു. ഏഴുമാസമായി അന്വേഷിച്ചിട്ടും എസ്‌ഐടിക്ക് കേസിൽ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ഇരുട്ടിൽ തപ്പി എസ്‌ഐടി
അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായിട്ടും എത്ര സ്വർണമാണ് നഷ്‌ടമായതെന്നോ അത് എന്ത്‌ ചെയ്‌തെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്വർണം പൊതിഞ്ഞ പഴയ പാളികളാണോ അതോ പുതുതായി തയ്യാറാക്കിയ പാളികളാണോ ഇപ്പോൾ ശബരിമലയിൽ ഉള്ളതെന്നും വ്യക്തമല്ല. തിരുവനന്തപുരം വിഎസ്എസ്‌സിയിൽ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല.

ഇതേത്തുടർന്നാണ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിൾ ഭാഭ അറ്റോമിക് റിസർച്ച് സെൻ്റിറിലേക്കയച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകളിലുമായി 12 പേരാണ് അറസ്‌റ്റിലായിരുന്നത്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്‌ഐടിക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ആവശ്യ പ്രകാരം മെയ് 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 2025ൽ ദ്വാരകപാലക ശിൽപ്പങ്ങൾ സ്വർണം പൂശാനായി കൊണ്ടുപോയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള നടപടി എസ്‌ഐടി നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി മുൻ ദേവസ്വം പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ എന്നിവരെ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്‌ത് മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.

കേസിൽ അറസ്‌റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനാണ് അവസാനം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്‌റ്റ് ചെയ്‌ത്‌ 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. അതോടെ കേസിലെ മുഴുവൻ പ്രതികളും ജയിൽ മോചിതരായി.
ശബരിമലയിലെ ശ്രീകോവിൽ വാതിലുകളിലും ദ്വാരപാലക വിഗ്രഹങ്ങളിലും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിലും ഗൂഢാലോചനയിലുമാണ് ശങ്കരദാസിനെ പ്രതി ചേർത്തിരുന്നത്. 13 പ്രതികളാണ് കേസിൽ ആകെയുള്ളത്. ഇതിൽ 12 പേരെയാണ് എസ്ഐടി അറസ്‌റ്റ് ചെയ്‌തത്.

പ്രതിയായ എസ് ജയശ്രീക്ക് സുപ്രീം കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. മറ്റ് ഒൻപത് പേർക്ക് റിമാൻഡ് 90 ദിവസം പൂർത്തിയായി സ്വാഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചിരുന്നു. മുരാരി ബാബു, ഡി സുധീഷ് കുമാർ, കെഎസ് ബൈജു, എ പത്മകുമാർ, എൻ വാസു, ഉണ്ണികൃഷ്‌ണൻ പോറ്റി, പങ്കജ് പണ്ടാരി ഗോവർദ്ധൻ, എൻ വിജയകുമാർ, എസ് ശ്രീകുമാർ, തന്ത്രി കണ്‌ഠര് രാജീവര് എന്നിവരെയാണ് സ്വർണക്കൊള്ളക്കേസിൽ അറസ്‌റ്റ് ചെയ്‌തത്.

#ശബരിമല #സ്വർണക്കൊള്ള #അന്വേഷണം #കുറ്റപത്രം #മലയാളമിത്രം #കേരളം #ഇന്ത്യ

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. വാശിയേറിയ പ്രവർത്തനങ്ങൾക്ക് ശേഷമാണ് പരസ്യ...
22/04/2026

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. വാശിയേറിയ പ്രവർത്തനങ്ങൾക്ക് ശേഷമാണ് പരസ്യപ്രചാരണം അവസാനിച്ചത്. ഇന്ന് നിശബ്ദ പ്രചാരണത്തിന് ശേഷം നാളെ (ഏപ്രിൽ 23) സംസ്ഥാനം പോളിങ് ബൂത്തിലേക്ക് നീങ്ങും. അതേസമയം കേരളം പോലെ കൊട്ടിക്കാലാശമോ മറ്റ് ആഘോഷങ്ങൾ ഒന്നും തമിഴ്‌നാട്ടിൽ ഇല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.
തുടർഭരണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഡിഎംകെ. അതേസമയം മറ്റ് പാർട്ടികളും സ്ഥാനാർഥികളും ഒട്ടും പിന്നിലല്ല. മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോരാട്ടം ശക്തമാണ്. ടിവികെ നേതാവ് വിജയിക്ക് എത്ര വോട്ട് ലഭിക്കുമെന്നതും മിക്കവരും നോക്കി കാണുന്ന കാര്യമാണ്. സംസ്ഥാനത്തെ 200ലധികം മണ്ഡലങ്ങളിലും സ്ഥാനാർഥികൾ അവസാനവട്ട വോട്ടഭ്യർഥനയുമായി അണിനിരന്നു. ഗ്രാമ നഗര വ്യത്യാസമില്ലാതെ എങ്ങും ആവേശമായിരുന്നു. ഇനി വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണമാണ് നടക്കുക.

വോട്ടെടുപ്പ് തിയതി അടുത്തതോടെ വിധേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള വോട്ടർമാർ നാട്ടിലേക്ക് വണ്ടി തിരിച്ചിരിക്കുകയാണ്. ചെന്നൈ, ട്രിച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലും ട്രെയിനിലും വലിയ ജനതിരക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇതിനോടകം സമൂഹമാധ്യമങ്ങ ളിൽ എല്ലാം വോട്ട് ചെയ്യാൻ മാത്രം വിദേശത്ത് നിന്ന് നാട്ടിൽ എത്തിയവരുടെ ചില റീലുകളും വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്.

പരസ്യപ്രചാരണം അവസാനിച്ചതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ബഹ്‌റൈൻ, യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ധാരാളം തമിഴ്‌ മക്കൾ സ്വന്തം നാട്ടിലേക്ക് മടങ്ങി വരുകയാണ്. ഇന്നലെ മാത്രം ചെന്നൈയിൽ നിന്ന് 1.50 ലക്ഷത്തിലധികം ആളുകൾ ബസുകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം വിമാന നിരക്കുകൾ ഗണ്യമായ വർധനവുണ്ടായിട്ടും വോട്ടുചെയ്യാനുള്ള ആവേശത്തിൽ ആളുകൾ ഒഴുകിയെത്തുകയാണ്.

ഏപ്രിൽ 23 ന് വോട്ട് ചെയ്യാനും കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനുമാണ് നാട്ടിലേക്ക് വരുന്നത്. അവസരം ലഭിച്ചാൽ തെരഞ്ഞെടുപ്പ് ഫലം കാണാൻ നിക്കുമെന്നും ബഹ്‌റൈനിലെ തമിഴ് അസോസിയേഷനുകളിലെ അംഗങ്ങൾ പറയുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഇറാൻ, ഇസ്രയേൽ യുഎസ് സംഘർഷം പ്രതിസന്ധി സൃഷ്‌ടിച്ചെങ്കിലും അവസാന നിമിഷം നാട്ടിലേക്ക് എത്താൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് തമിഴ്‌ മക്കൾ.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 21 മുതൽ ഏപ്രിൽ 23 ഉച്ചയ്ക്ക് ശേഷം ചെന്നൈയിൽ നിന്ന് 6,234 പ്രത്യേക ബസുകൾ സർവീസ് നടത്തും. കൂടാതെ 2,092 ദൈനംദിന ബസുകളും സർവീസ് നടത്തും. അതേസമയം പശ്ചിമ ബംഗാളിലും സമാന സ്ഥിതതയാണ്. രണ്ട് ഘട്ടങ്ങളായാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23നും രണ്ടാം ഘട്ടം 29നും നടക്കും. ദിവസങ്ങൾ അടുത്തതോടെ സംസ്ഥാനത്തേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

#മലയാളമിത്രം #കേരളം #ഇന്ത്യ #യൂറോപ്പ് #അമേരിക്ക

ടെഹ്‌റാൻ : വെടിനിർത്തൽ നീട്ടിവെക്കുന്നുവെന്ന അമേരിക്കൻ നിലപാടിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബർഗർ ഗാലിബ...
22/04/2026

ടെഹ്‌റാൻ : വെടിനിർത്തൽ നീട്ടിവെക്കുന്നുവെന്ന അമേരിക്കൻ നിലപാടിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബർഗർ ഗാലിബാഫിന്റെ മുതിർന്ന ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി. തോറ്റുകൊണ്ടിരിക്കുന്ന പക്ഷമല്ല നിബന്ധനകൾ നിർദേശിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപരോധം തുടരുന്നത് ബോംബാക്രമണത്തിൽ നിന്നും വ്യത്യസ്തമല്ലെന്നും മുഹമ്മദി വ്യക്തമാക്കി.
"ട്രംപിന്റെ വെടിനിർത്തലിൽ കാര്യമായി ഒന്നുമില്ല. തോൽക്കുന്ന പക്ഷമല്ല നിബന്ധനകൾ നിഷ്കർഷിക്കേണ്ടത്. ഉപരോധം തുടരുന്നത് ബോംബാക്രമണത്തിനു തുല്യമാണ്. അത് സൈനികമായി നേരിടേണ്ടതാണ്. നിലവിൽ വെടിനിർത്തൽ നീട്ടിവെക്കുന്നതായുള്ള ട്രംപിന്റെ നടപടി അപ്രതീക്ഷിത ആക്രമണങ്ങൾക്കായി സമയം കണ്ടെത്താനുള്ള തന്ത്രമാണ്. ഇറാൻ മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു" എന്നാണ് മഹ്ദി മുഹമ്മദി എക്‌സിൽ കുറിച്ചിരിക്കുന്നത്.
സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇറാൻ നേതൃത്വത്തിന് നിർദ്ദേശം രൂപീകരിക്കാൻ കൂടുതൽ സമയം ആവശ്യമാണ് എന്നറിയിച്ച് പാകിസ്ഥാൻ അഭ്യർത്ഥന നടത്തിയതിനാലാണ് വെടിനിർത്തൽ നീട്ടിവെക്കുന്നതെന്നാണ് ട്രംപ് അറിയിച്ചത്. ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അപ്പോഴും തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ സമ്പദ് വ്യവസ്ഥ പൂർണമായി തകരുകയാണെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പ്രസിഡന്റ് കുറിച്ചു

#മലയാളമിത്രം

തൃശൂര്‍: വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടമില്ലാതെ നടത്താന്‍ ആലോചന. ആചാരങ്ങളോടൊപ്പം ...
22/04/2026

തൃശൂര്‍: വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടമില്ലാതെ നടത്താന്‍ ആലോചന. ആചാരങ്ങളോടൊപ്പം പൊതുജന വികാരം കൂടി കണക്കിലെടുത്ത് തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷമാകും തീരുമാനം. ഇത്രയും ആളുകള്‍ മരിക്കുമ്പോള്‍ അതില്‍ പൊതുജനത്തിന്റെ ഒരു വലിയ വികാരമുണ്ട്.
അതിനോടൊപ്പം ആചാരങ്ങള്‍ കൂടി കണക്കിലെടുത്ത് ബാലന്‍സ് ആയൊരു സമീപനമാണ് തങ്ങള്‍ ഉദേശിക്കുന്നത്. എന്തുതന്നെ ആയാലും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കു
മെന്നും ജി. രാജേഷ് വ്യക്തമാക്കി. സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും നിര്‍ദേശങ്ങളും ജനവികാരവും കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
#മലയാളമിത്രം

തൃശൂര്‍: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്...
22/04/2026

തൃശൂര്‍: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തണമെന്ന് ബിജെപി. ബിജെപി തൃശൂര്‍ ജില്ലാ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എന്‍ഐഎ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
അറേബ്യന്‍ റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തിന് ശേഷം തുടങ്ങിയ ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
വലിയ തോതില്‍ മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണെന്നും ഇതില്‍ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
കൂടാതെ ഈ റെസ്റ്റോറന്റുകള്‍ക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടോ എന്നും ഈ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും അവശ്യപ്പെടുന്നു.
സമീപ കാലത്ത് നടന്ന വിഷു ആഘോഷങ്ങള്‍ക്കിടെ, ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിലുള്ള സാംസ്‌കാരിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ചില റെസ്റ്റോറന്റുകള്‍ ഏര്‍പ്പെട്ടതായും പരാതിയില്‍ ആരോപിക്കുന്നു.
#മലയാളമിത്രം #കേരള #ഇന്ത്യ #യൂറോപ്പ് #അമേരിക്ക

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലുണ്ടായിരുന്നത് മിസൈല്‍ നിര്‍മാണത്തിനുപയോഗിക്...
22/04/2026

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലുണ്ടായിരുന്നത് മിസൈല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന രാസ വസ്തുക്കളാണെന്ന ആരോപണവുമായി യു.എന്നിലെ മുന്‍ അമേരിക്കന്‍ അംബാസിഡറും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലി.
ചൈനയില്‍ നിന്നെത്തിയ ഈ കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് യു.എസ് നാവിക സേന നിര്‍ത്താന്‍ തുടച്ചയായി ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി അവര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കായി ചൈന രാസവസ്തുക്കള്‍ നല്‍കുന്നു എന്നതിന് തെളിവാണ് ഇതെന്ന് ഹേലി ചൂണ്ടിക്കാട്ടി.
ഇറാന്‍ ഭരണകൂടത്തെ ചൈന സഹായിക്കുന്നുവെന്നും ചൈന നല്‍കുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി മുന്നറിയിപ്പ് നല്‍കി. ചൈന ഇറാന് സൈനിക പിന്തുണ നല്‍കാനുള്ള സാധ്യത ഇപ്പോള്‍ ഗുരുതരമായ ആശങ്കയാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ഒമാന്‍ ഉള്‍ക്കടലില്‍ തടഞ്ഞു നിര്‍ത്തപ്പെട്ട കപ്പല്‍ ചൈനയിലേക്ക് പതിവായി യാത്ര ചെയ്യുന്ന ഒരു കപ്പല്‍ വ്യൂഹത്തിന്റെ ഭാഗമാണെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൊണ്ടുപോകുന്നതായി സംശയിക്കപ്പെടുന്നുണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
#മലയാളമിത്രം

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ വീണ്ടും ഇറാന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ഒമാന്‍ തീരത്തില്‍ നിന...
22/04/2026

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ വീണ്ടും ഇറാന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ഒമാന്‍ തീരത്തില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക് വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ സായുധ ബോട്ട് കണ്ടെയ്‌നര്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തില്‍ കപ്പലിന്റെ കമാന്‍ഡ് സെന്ററായ 'ബ്രിഡ്ജിന്' കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യു.കെ മാരിടൈം ട്രേഡ് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തമോ പരിസ്ഥിതി പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാന്‍ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം.
മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ച രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയും സമാനമായ രീതിയില്‍ ആക്രമണമുണ്ടായിരുന്നു. ഇന്ത്യന്‍ പതാക വഹിച്ച കപ്പലുകളെ കടലിടുക്കില്‍ വെച്ച് ഇറാന്‍ സൈന്യം തടയുകയും വെടിയുതിര്‍ക്കുകയും ചെയ്തത് നയതന്ത്ര തല ത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. സമുദ്ര വ്യാപാര പാതകളില്‍ ഇറാന്‍ നിയന്ത്രണം കടുപ്പിക്കുന്നത് അന്താരാഷ്ട്ര വ്യാപാര മേഖലയെയും ആഗോള എണ്ണ വിപണിയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
#മലയാളമിത്രം

നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. 2025 ഏപ്രിൽ 22-ന് കശ്മീരിലെ മന...
22/04/2026

നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. 2025 ഏപ്രിൽ 22-ന് കശ്മീരിലെ മനോഹരമായ പഹൽഗാം താഴ്‌വരയിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണം ഇന്നും ഓരോ ഭാരതീയന്റെയും ഉള്ളിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ നിഷ്കളങ്കരായ 26 മനുഷ്യർ അവിടെ പിടഞ്ഞുവീണപ്പോൾ, രാജ്യം ഒന്നടങ്കം ആ വേദനയിൽ പങ്കുചേർന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, ആ കണ്ണീരിന് നീതി ലഭിച്ചുവെന്ന ആശ്വാസത്തിലാണ് രാജ്യം.
പഹൽഗാമിലെ ലിഡർ നദിക്കരയിലും ബൈസരൻ താഴ്‌വരയിലും സന്തോഷം നിറഞ്ഞുനിന്ന ഒരു വൈകുന്നേരമായിരുന്നു അത്. പല പ്രായത്തിലുള്ള വിനോദ സഞ്ചാരികൾ എല്ലാം മറന്ന് അവധിക്കാലം ആഘോഷിക്കുകയായിരുന്നു. എന്നാൽ നിമിഷനേരം കൊണ്ട് ആ സമാധാനത്തെ കീറിമുറിച്ചുകൊണ്ട് ലഷ്കർ ഭീകരരുടെ തോക്കുകൾ ഗർജ്ജിച്ചു. കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് നേരെ ഭീകരർ വിവേചനരഹിതമായി വെടിയുതിർത്തു. ചിതറിത്തെറിച്ച കളിപ്പാട്ടങ്ങളും രക്തം പുരണ്ട തുണികളും കശ്മീരിന്റെ മണ്ണിൽ ഒരു വല്ലാത്ത നിശബ്ദത പടർത്തി. തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരത്തിനടുത്ത് കണ്ണീർവാർന്ന് ഇരുന്ന ഹിമാൻഷി ആ ദുരന്തത്തിന്റെ നേർചിത്രമായിരുന്നു

#മലയാളമിത്രം #കേരള #ഇന്ത്യ #യൂറോപ്പ് #അമേരിക്ക #വാർത്തകൾ

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ബുധനാഴ്ച) ഇടത്തരം മുതൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശ...
22/04/2026

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ബുധനാഴ്ച) ഇടത്തരം മുതൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, ഹായിൽ എന്നീ മേഖലകളിലും മക്ക, മദീന എന്നീ പ്രവിശ്യകളുടെ കിഴക്കൻ ഭാഗങ്ങളിലുമാണ് പ്രധാനമായും മഴ പ്രവചിച്ചിരിക്കുന്നത്.
അൽ-ബാഹ, അസീർ, ജസാൻ, നജ്‌റാൻ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴയോടൊപ്പം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
ചെങ്കടലിലും അഖബാ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. അഖബാ ഉൾക്കടലിൽ തിരമാലകൾ രണ്ടര മീറ്റർ വരെ ഉയർന്നേക്കാം. അറബിക്കടലിലും ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമ്പോൾ തിരമാലകൾ രണ്ട് മീറ്ററിൽ കൂടുതൽ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.

റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20 ഡിഗ്രിയും ആയിരിക്കും. മക്കയിൽ 36 ഡിഗ്രിയും മദീനയിൽ 33 ഡിഗ്രിയുമാണ് താപനില പ്രതീക്ഷിക്കുന്നത്. അബഹ, ഹായിൽ എന്നിവിടങ്ങളിൽ തണുപ്പേറിയ കാലാവസ്ഥയായിരിക്കും (14°C - 24°C).
മഴ പെയ്യാൻ സാധ്യതയുള്ള ഇടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും വാഹനമോടിക്കുമ്പോൾ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

#മലയാളമിത്രം #കേരള #ഇന്ത്യ #യൂറോപ്പ് #അമേരിക്ക #മഴ #സൗദിവാർത്തകൾ #മലയാളംവാർത്ത

വാഷിങ്ടന്‍: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭര...
22/04/2026

വാഷിങ്ടന്‍: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ രംഗത്ത് എത്തുന്നതുവരെ വെടിനിര്‍ത്തല്‍ തുടരും. എന്നാല്‍ നാവിക ഉപരോധം തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനിയന്‍ ആഭ്യന്തര പ്രശ്‌നങ്ങളാണ് ചര്‍ച്ചകള്‍ തകരാന്‍ കാരണം. പാകിസ്ഥാന്‍ നേതാക്കള്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#മലയാളമിത്രം #കേരളം #ഇന്ത്യ #വാർത്തകൾ #മലയാളംവാർത്ത

Address

14/291 K, Suite 15P, Edathala PO, Edapally, Pukkattupady Road, Cochin, Kerala, India. , Mob:9072851010
Kochi
683561

Alerts

Be the first to know and let us send you an email when Malayalamithram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share