Uncommon Thingss

Uncommon Thingss Welcome to the official page of Uncommon Things. We brings you the exclusives from the world of cinema. Stay Tuned for more.

Do like, share subscribe to us;

30/12/2025

ആരാധർക്ക് ഒപ്പം വിജയം ആഘോഷിച്ചു ഡെലു ലു

സർവ്വത്ര ചെറിയാൻ മയം! 'ചത്താ പച്ച'യിലെ വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി റീൽ വേൾഡ് എൻ്റർടെയ്ൻമെൻ...
27/12/2025

സർവ്വത്ര ചെറിയാൻ മയം! 'ചത്താ പച്ച'യിലെ വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ്

_മലയാളത്തിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ച വിശാഖ് നായർ, ഇനി വരാനിരിക്കുന്ന ആക്ഷൻ എൻ്റർടെയ്നറായ ചത്താ പച്ച: റിങ്ങ് ഓഫ് റൗഡീസ് ലേക്ക്_

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് നിർമിച്ച് അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ്' മലയാള സിനിമയിലെ അടുത്ത് വരാൻ ഇരിക്കുന്ന വലിയ റിലീസുകളിൽ ഒന്നാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. വിശാഖ് നായർ അവതരിപ്പിക്കുന്ന 'ചെറിയാൻ' എന്ന കഥാപാത്രത്തെയാണ് ഇതിലൂടെ പരിചയപ്പെടുത്തുന്നത്.

വളരെ വ്യത്യസ്തവും കൗതുകകരവുമായ രീതിയിലാണ് വിശാഖ് ൻ്റെ ക്യാരക്ടർ പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തന്റെ ലോകത്ത് താൻ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന, അതിരുകടന്ന ആത്മവിശ്വാസമുള്ള ഒരു കഥാപാത്രമാണ് ചെറിയാൻ എന്ന് പോസ്റ്ററിലൂടെ നമുക്ക് മനസ്സിലാക്കാം. ചിത്രത്തിലെ ചെറിയാൻ്റെ കഥാപാത്രം ഈഗോ നിറഞ്ഞ സ്വഭാവം ഉള്ള ഒരു വ്യക്തി ആണെന്ന് കാട്ടിത്തരാൻ പോസ്റ്ററിലെ സാങ്കേതിക പ്രവർത്തകരുടെ പേരിന് പകരം എല്ലാ സ്ഥാനങ്ങളിലും 'ചെറിയാൻ' എന്നാണ് നൽകിയിരിക്കുന്നത്.

ഡയറക്ഷൻ, പ്രൊഡക്ഷൻ, ക്യാമറ, മ്യൂസിക് തുടങ്ങി എല്ലാ ക്രെഡിറ്റുകളിലും ചെറിയാൻ എന്ന പേര് മാത്രം: ചെറിയാൻ നായർ, ചെറിയാൻ ഷൗക്കത്ത്, ചെറിയാൻ എഹ്സാൻ ലോയ് എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. സിനിമയുടെ യഥാർത്ഥ അണിയറപ്രവർത്തകർ താൽക്കാലികമായി മാറിനിൽക്കുകയും, ചെറിയാൻ എന്ന കഥാപാത്രം പോസ്റ്റർ മുഴുവൻ കൈയടക്കുകയും ചെയ്യുന്ന ഈ രീതി വളരെ വ്യത്യസ്തമായ ഒന്നാണ്.

നിറപ്പകിട്ടാർന്ന വസ്ത്രധാരണവും കൂളിംഗ് ഗ്ലാസും സ്വർണ്ണ വാച്ചുമായി, ഒരു ഗുസ്തി ഗോദയുടെ പശ്ചത്താലത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് വിശാഖ് നായർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പറക്കുന്ന കറൻസി നോട്ടുകളും സ്പാർക്കുകളും ഗുസ്തി റിംഗിലെ ചിഹ്നങ്ങളും ചെറിയാന്റെ സ്വഭാവത്തിലെ ആഡംബരവും ഊർജ്ജവും വിളിച്ചോതുന്നു.
നേരത്തെ പുറത്തിറങ്ങിയ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾക്ക് പിന്നാലെയാണ് വിശാഖിന്റെ ഈ പുതിയ ലുക്ക് എത്തുന്നത്. മലയാളത്തിൽ “ആനന്ദം”, “ഓഫീസർ ഓൺ ഡ്യൂട്ടി”, “ഫൂട്ടേജ്” എന്നിവ മുതൽ ഹിന്ദിയിലെ “എമർജൻസി” വരെ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത വിശാഖ് നായരുടെ കരിയറിലെ ഏറെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമായിരിക്കും ചെറിയാൻ എന്ന് ഈ പോസ്റ്റർ ഉറപ്പുനൽകുന്നു.
ഫോർട്ട് കൊച്ചിയിലെ ഗുസ്തി സംസ്കാരത്തിന്റെ പശ്ചത്താലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ക്രൂ ഇൽ തന്നെ മികവുറ്റ സാങ്കേതിക പ്രവർത്തകർ ആണ്. ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, ആക്ഷൻ: കലൈ കിംഗ്സൺ, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, രചന: സനൂപ് തൈക്കൂടം, അതോടൊപ്പം ഇന്ത്യയിലെ മികച്ച സംഗീത കൂട്ടുകെട്ടിൽ ഒന്നായ ശങ്കർ ജി എഹ്സാൻ- ലോയ്, മലയാളത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ചത്ത പച്ച.
ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെറർ ഫിലിംസ്, പിവിആർ ഐനോക്സ് പിക്ചേഴ്സ്, ദ പ്ലോട്ട് പിക്ചേഴ്സ് എന്നിവരുടെ വിതരണ സഹകരണത്തോടെ 2026 ജനുവരി 22ന് ചിത്രം തിയേറ്ററുകളിലെത്തും. സമകാലിക മലയാള സിനിമയുടെ പാൻ-ഇന്ത്യൻ സ്വീകാര്യത വർദ്ധിപ്പിക്കുന്ന വലിയൊരു റിലീസ് തന്നെ ആയിരിക്കും 'ചത്താ പച്ച' എന്നതിൽ സംശയമില്ല.

26/12/2025

ക്രിസ്തുമസ് സമ്മാനം കൊടുത്തപ്പോൾ ലാലേട്ടന്റെ ചിരി കണ്ടോ

25/12/2025

തമാശ കേട്ട് പൊട്ടിച്ചിരിച്ചു മിയ

22/12/2025

മലയാളത്തിന്റെ തീരാനഷ്ടം ശ്രീനിവാസൻ സാറിനു സർക്കാർക്കാരിന്റെ ഗാർഡ് ഓഫ് ഹോണർ

21/12/2025

അച്ഛന്റെ ചിതക്കരികിൽ ധ്യാൻ

21/12/2025

ശ്രീനിയുടെ സ്വന്തം സത്യൻ ❤️

21/12/2025

ശ്രീനിയേട്ടന്റെ പ്രിയപ്പെട്ട പേനയും പേപ്പറും. അതിൽ സത്യൻ അന്തിക്കാട് എഴുതിയ വാചകം ' എല്ലാവർക്കും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ '

ആ പേപ്പർ സത്യേട്ടൻ അദേഹത്തിന്റെ സുഹൃത്തിന്റെ ചിതയിലേക്ക് വെക്കുന്ന രംഗം ആണിത്. എന്നും നന്മകൾ എന്ന ആ കൂട്ടുകെട്ടിലെ മനോഹര ചിത്രം ഓർമയിൽ എത്തുന്നു.

ആ രണ്ടു വാക്കിൽ ഉണ്ട് അവർ തമ്മിൽ ഉള്ള ബന്ധവും വ്യാപ്തിയും 🙏

21/12/2025

അച്ഛന്റെ ചിതക്കരികിൽ പൊട്ടികരഞ്ഞു ധ്യാൻ

21/12/2025

ശ്രീനിയേട്ടന്റെ അന്ത്യ കർമങ്ങൾ ചെയ്യുന്ന വിനീത്

21/12/2025

അതിയായ ദുഃഖത്തോടെ ലാലേട്ടൻ പ്രിയപ്പെട്ട ശ്രീനിയുടെ കൂടെ

20/12/2025

അച്ഛന്റെ കൂടെയുള്ള അവസാന നിമിഷങ്ങളിൽ വിനീതും ധ്യാനും

Address

Kochi

Website

Alerts

Be the first to know and let us send you an email when Uncommon Thingss posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share