
24/09/2025
മത-ഭൗതിക സമന്വിത വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുകയാണ് ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി. കേരളത്തിനകത്തും പുറത്തും വിവിധ വിദ്യാഭ്യാസ -ശാക്തീകരണ പദ്ധതികളാണ് ദാറുൽഹുദായുടെ മേൽനോട്ടത്തിൽ നടന്നു വരുന്നത്.
ദാറുൽഹുദാ റൂബി ജൂബിലി സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ച ഇൻ്റർനാഷണൽ സ്കൂളുകളാണ് വാഴ്സിറ്റിയുടെ അടുത്ത പ്രധാന പദ്ധതി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ദാറുൽഹുദാ പൊതുവിദ്യാഭ്യാസ വിഭാഗം സെൻ്റർ ഫോർ പബ്ലിക് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് (CPET) ന് കീഴിലാണ് ദേശീയ തലത്തിൽ സ്കൂൾ പദ്ധതികൾ ആരംഭിക്കുന്നത്. നാളെ (സെപ്തംബർ 24) നടക്കുന്ന 'ശുഊർ' ദാറുൽഹുദാ ദേശീയ മീലാദ് ക്യാമ്പയിൻ സമാപന സമ്മേളനത്തിൽ വന്ദ്യരായ ചാൻസലർ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പ്രൊജക്റ്റ് ലോഞ്ച് ചെയ്യും.
ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ അഭിമാനകരമായ വൈജ്ഞാനിക മുന്നേറ്റങ്ങൾ നടത്തുന്ന ദാറുൽഹുദായുടെ ഈ പ്രൊജക്റ്റിന് നിങ്ങളുടെ അകമഴിഞ്ഞ പ്രാർഥനയും പിന്തുണയും ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു. സർവശക്തൻ അനുഗ്രഹിക്കട്ടെ.
ജന. സെക്രട്ടറി,
യു ശാഫി ഹാജി