06/07/2026
യൂട്യൂബറും പ്രമുഖ ഫുഡ് വ്ളോഗറുമായ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ പാചക വീഡിയോയില്‍ സൈബറാക്രമണവും അധിക്ഷേപവും. ഫിറോസിന്റെ പ്രശസ്തമായ 'വില്ലേജ് ഫുഡ് ചാനലിൽ' കഴിഞ്ഞ ദിവസം പങ്കുവെച്ച 'പെഷവാരി ചിക്കൻ ചാർഗ' എന്ന പാകിസ്താനി വിഭവത്തിന്റെ റെസിപ്പിയാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
'ആവിയിൽ വേവിച്ചെടുക്കുന്ന, പാകിസ്താനിൽ വളരെ പ്രശസ്തമായ ഒരു റെസിപ്പിയാണ് ഇന്ന് നമ്മൾ തയ്യാറാക്കുന്നത്' എന്ന് ഫിറോസ് വീഡിയോയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ചിക്കൻ മുഴുവനോടെ മസാല പുരട്ടി ആവിയിൽ വേവിച്ചെടുക്കുന്ന വ്യത്യസ്തമായ ഈ വിഭവം നിരവധി പേർ ലൈക്ക് ചെയ്യുകയും റീച്ച് നേടുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റ് ചെയ്തും തങ്ങളുടെ ഇഷ്ടം പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഫിറോസിനും വില്ലേജ് ഫുഡ് ചാനലിനും നേരെ കമന്റ് ബോക്‌സിൽ ഭീഷണികളും അധിക്ഷേപങ്ങളും ഉയരുന്നുണ്ട്.
പാകിസ്താനി വിഭവം ഇന്ത്യയിലിരുന്ന് ഉണ്ടാക്കിയതിനെ ചോദ്യം ചെയ്താണ് കമന്റുകളിൽ ഭൂരിഭാഗവും. 'ശ്രീരാമന്റെ ഈ ഭാരതത്തിൽ പാകിസ്താനി ഭക്ഷണം ഉണ്ടാക്കുവാൻ നാണമില്ലേ!', 'ഇനി മേലിൽ പാകിസ്താൻ വിഭവങ്ങൾ ഇടരുത്', 'പാകിസ്താൻ റെസിപ്പി ചെയ്യണമെങ്കിൽ പാകിസ്താനിലേക്ക് പൊയ്ക്കൂടേ' തുടങ്ങിയ അങ്ങേയറ്റം പ്രകോപനപരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ 'പാകിസ്താന്റെ റെസിപ്പി ആയതുകൊണ്ട് ഞങ്ങൾ ഭാരതീയർ ഇത് കാണില്ല' എന്നും ചിലർ പരിഹാസത്തോടെയും കുറിച്ചിട്ടുണ്ട്.
FOLLOW for next part🎬