31/07/2025
ഈ പറഞ്ഞത് ശെരിയല്ലേ?
നിങ്ങൾ യോജിക്കുന്നുണ്ടോ?
വിവാഹം ആഘോഷമാക്കുന്ന നമ്മുടെ സമൂഹം വിവാഹമോചനം എപ്പോഴും ഒളിപ്പിച്ചുവെക്കും. എന്നാൽ, വിവാഹമോചനം പുതിയൊരു ബന്ധനമാണെന്ന് തോന്നുന്നവർക്ക് പുതിയ വഴിതെളിയിക്കുകയാണ് 'ബ്രേക്ക് ഫ്രീ സ്റ്റോറീസ്' എന്ന കൂട്ടായ്‌മയിലൂടെ റാഫിയ അഫി❤️
ഒൻപതുമാസം മുൻപായിരുന്നു റാഫിയയുടെ വിവാഹമോചനം. ഒരുപാട് വിഷമങ്ങളിലൂടെ കടന്നുപോയെങ്കിലും ചേർത്തുപിടിക്കാൻ കുടുംബമുണ്ടായി. മകളോടൊപ്പം പുതിയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിതാവിനൊപ്പം അദ്ദേഹത്തിന്റെ്റെ ബിസിനസ് നടത്താൻ തുടങ്ങി. ഫുട്ബോൾ കളിക്കാൻ താത്പര്യമുള്ള സ്ത്രീകൾക്കായി ഇൻസ്റ്റഗ്രാം വഴി ഒരു കൂട്ടായ്‌മയും തുടങ്ങി.
"വിവാഹമോചനവുമായി ബന്ധപ്പെട്ട എന്റെ ചില കാഴ്ച്‌ചപ്പാടുകൾ സാമൂഹികമാധ്യമംവഴി പങ്കുവെച്ചപ്പോൾ പലരും അവരുടെ അനുഭവങ്ങൾ പറഞ്ഞു. കുടുംബത്തിൻ്റെ പിന്തുണകിട്ടാത്ത ഒരുപാടുപേർ ചുറ്റുമുണ്ടെന്നത് ഞെട്ടിക്കുന്ന അറിവായിരുന്നു" -റാഫിയ പറയുന്നു.
മുൻപ് അപരിചിതരായ സ്ത്രീകളെ സംഘടിപ്പിച്ച് ക്യാമ്പ് നടത്തിയ അനുഭവത്തിൻ്റെ വെളിച്ചത്തിൽ വിവാഹമോചിതർക്കായി ഒരു ക്യാമ്പ് നടത്തിയാലോ എന്നായി. മേയ് 24-ന് വാഗമണ്ണിൽ ആദ്യ ക്യാമ്പ് നടത്തി. വിവാഹമോചിതർ, പിരിഞ്ഞ് താമസിക്കുന്നവർ, വിധവകൾ തുടങ്ങി 17 പേർ സാമൂഹികമാധ്യമംവഴി അറിഞ്ഞ് പങ്കെടുത്തു. എല്ലാവരെയും ഒരു സന്തോഷത്തിന്റേ്റേയും തമാശയുടേയും അന്തരീക്ഷത്തിലെത്തിക്കുകയാണ് ക്യാമ്പിൽ ആദ്യംചെയ്യുക. സ്വയംപരിചയപ്പെടൽ, ഭക്ഷണം, ട്രക്കിങ്, ഗെയിമുകൾ എന്നിവയ്ക്കുശേഷം താത്പര്യമുള്ളവർക്ക് സ്വന്തം കഥപറയാം. വിഷമങ്ങൾ പങ്കുവെക്കാം. അവരെ വിലയിരുത്താതെ, ഉപദേശിക്കാതെ മറ്റുള്ളവർ അതുമുഴുവൻ കേൾക്കും.
തുടർന്ന് ആലപ്പുഴയിലും കോഴിക്കോട്ടെ കക്കാടംപൊയിലിലും ദുബായിലും ക്യാമ്പുകൾ നടത്തി. "നന്നായി പോവുകയാണെങ്കിൽ കുടുംബം മനോഹരമാണ്, എന്നാൽ ഒത്തുപോകാനാവില്ലെങ്കിൽ ഇറങ്ങിപ്പോരുകയാണ് നല്ലത്. ആത്മാഭിമാനം നഷ്ടപ്പെടുത്താതിരിക്കാൻ കുട്ടികളെ ആദ്യമേ പരിശീലിപ്പിക്കണം" - റാഫിയ 🥰