See With Eliza

See With Eliza When you accept yourself the way you are....you look beautiful
(3)

✨ 44 & Fearless ✨ഇന്നലെ എന്റെ 44-ാംജന്മദിനത്തിൽ എന്നെ ഓർത്ത് വിഷ് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. എന്റെ ജന്മദിനം ...
19/11/2025

✨ 44 & Fearless ✨

ഇന്നലെ എന്റെ 44-ാംജന്മദിനത്തിൽ എന്നെ ഓർത്ത് വിഷ് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. എന്റെ ജന്മദിനം ഇത്രയും സ്‌നേഹത്തിലും പോസിറ്റിവിറ്റിയിലും നിറച്ചതിനു THANK YOU ❤️

വയസ്സ് എന്നത് വെറും ഒരു നമ്പർ മാത്രമാണ് എന്നതാണ് ഞാൻ പഠിച്ച ഏറ്റവും വലിയ കാര്യം. ഒരു വ്യക്തിക്കും തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രക്ക് expiry date ഇല്ല.
സ്വപ്നങ്ങൾ തുടങ്ങാനും, വഴികൾ മാറ്റാനും, ഉയരങ്ങൾ കയറാനും നമുക്ക് ഏത് വയസ്സിലും കഴിയും.

ജീവിതം നമുക്ക് ഓരോ വർഷവും ഒരു പുതിയ അധ്യായം തുറന്ന് തരുന്നു…
ആധ്യായം 44 — ആത്മവിശ്വാസത്തിന്റെ, ധൈര്യത്തിന്റെ, സന്തോഷത്തിന്റെ, സ്വയം സ്നേഹത്തിന്റെ വർഷം ✨

നല്ല ആശംസകൾ അയച്ച എല്ലാ മനോഹര ഹൃദയങ്ങൾക്കും വീണ്ടും നന്ദി ❤️
Let’s keep inspiring each other, always.

സ്നേഹപ്രവാഹം എന്ന ആൽബത്തിലൂടെ മലയാളികൾക്ക് ഒട്ടേറെ മനോഹര ഗാനങ്ങൾ സമ്മാനിച്ച ജസ്റ്റിൻ പനക്കൽ അച്ഛന്റെ പുതിയ ഗാനം നാളെ വൈക...
13/11/2025

സ്നേഹപ്രവാഹം എന്ന ആൽബത്തിലൂടെ മലയാളികൾക്ക് ഒട്ടേറെ മനോഹര ഗാനങ്ങൾ സമ്മാനിച്ച ജസ്റ്റിൻ പനക്കൽ അച്ഛന്റെ പുതിയ ഗാനം നാളെ വൈകുന്നേരം 6 മണിക്ക് നമ്മുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നു. 40 വർഷങ്ങൾക്കു ശേഷം വീണ്ടും ഇതാ അച്ഛന്റെ ഒരു ഗാനം കൂടി. എല്ലാവരും കാത്തിരിക്കുക

10/11/2025

പ്രായത്തെ തോൽപ്പിക്കുന്ന കരവിരുതുമായി ഒരമ്മ! ക്രിസ്മസ് അലങ്കാര വസ്തുക്കളും കൈകൊണ്ട് നിർമ്മിച്ച മനോഹരമായ സമ്മാനങ്ങളുമായി അവർ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഈ ക്രിസ്മസ് കാലത്ത്, അവരുടെ കരവിരുതിനെ പ്രോത്സാഹിപ്പിക്കാം, അവരുടെ ഉത്പന്നങ്ങൾ വാങ്ങി ഈ ക്രിസ്മസ് കൂടുതൽ മനോഹരമാക്കാം.

07/11/2025

വൈദ്യുതി ബില്ല് കണ്ട് മടുത്തോ സോളാർ പാനൽ ഇൻസ്റ്റാളേഷനിലൂടെ നിങ്ങളുടെ വീട്ടിൽ സൗരോർജ്ജം സ്ഥാപിച്ച് പണം ലാഭിക്കാം. പരിസ്ഥിതി സൗഹൃദപരമായ ഈ രീതിയിലൂടെ നിങ്ങളുടെ ജീവിതം കൂടുതൽ സുന്ദരമാക്കാം. കൂടുതൽ വിവരങ്ങൾക്കും സൗജന്യ കൺസൾട്ടേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക : 8891771725

05/11/2025

Solar വയ്ക്കാം ഒറ്റ പൈസ കയ്യിൽ നിന്നും ഇടാതെ

22/10/2025

പുതിയ പാട്ടുകളുമായി ജസ്റ്റിൻ പനക്കൽ അച്ഛൻ
പാട്ടുകൾ see with eliza യൂട്യൂബ് ചാനലിൽ ആസ്വദിക്കാം

22/10/2025

സർജറിയെ പേടിച്ച് മുട്ടുവേദനയും മറ്റ് സന്ധി വേദനകളുമായി കഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സന്തോഷ വാർത്ത! മരുന്നുകളുടെയോ ശസ്ത്രക്രിയയുടെയോ സഹായമില്ലാതെ ഫിസിയോതെറാപ്പിയിലൂടെ പൂർണ്ണമായി രോഗം മാറ്റിയെടുക്കാൻ കഴിയുന്ന ഒരു സ്ഥാപനത്തെയാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.
സാധാരണക്കാർക്ക് പോലും താങ്ങാൻ കഴിയുന്ന ചിലവിൽ, ഏറ്റവും മികച്ച ചികിത്സയും പരിചരണവും ഇവിടെ ലഭിക്കുന്നു. മുട്ടുവേദന, നടുവേദന, കഴുത്തു വേദന, ഡിസ്ക് പ്രശ്നങ്ങൾ, മറ്റ് സ്പോർട്സ് ഇഞ്ചുറികൾ തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരമുണ്ട്.
ഈ സെന്ററിൽ നിന്ന് ചികിത്സയെടുത്ത് പൂർണ്ണമായും സുഖപ്പെട്ട നിരവധി പേരുടെ അനുഭവ സാക്ഷ്യങ്ങളും അവരുടെ മാറ്റങ്ങളും ഈ വീഡിയോയിൽ നിങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ചികിത്സകരെയും, സൗകര്യങ്ങളെയും, അവരുടെ വിജയ കഥകളെയും കുറിച്ച് അറിയാൻ വീഡിയോ മുഴുവനായി കാണുക!
കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനുമായി വിളിക്കുക
Millet's physiotherapy centre 9846 19 1543, 98463 91363

18/10/2025

മാറ്റത്തിനനുസരിച്ച് പഠിക്കാം! 🌟
ഇനി കണക്കുകൾ ഒരു പേടിസ്വപ്നമല്ല! നിങ്ങളുടെ കുട്ടിയുടെ ഓർമ്മശക്തി, ശ്രദ്ധ, വേഗത, ഗണിതത്തിലുള്ള താൽപ്പര്യം എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച Abacus പരിശീലന പരിപാടിയെക്കുറിച്ചാണ് ഞങ്ങളുടെ ഈ പുതിയ വീഡിയോ.
വീഡിയോ മുഴുവനായി കാണുക, ഈ ഓൺലൈൻ അക്കാദമിയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കുക.
മറ്റെന്തിനെക്കാളും വേഗത്തിൽ കണക്കുകൾ ചെയ്യാനുള്ള കഴിവ്, ആത്മവിശ്വാസം, ഏകാഗ്രത എന്നിവ കുട്ടികൾക്ക് നേടാൻ ഇത് സഹായിക്കും. കൂടുതൽ അറിയാനും ക്ലാസ്സുകൾ ബുക്ക് ചെയ്യാനും ഇന്ന് തന്നെ ബന്ധപ്പെടുക: 90372 07948
ഇപ്പോൾത്തന്നെ ഷെയർ ചെയ്യൂ! നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഉപകാരപ്രദമാകും.

ഇന്ന് ആറാം പിറന്നാൾ see with eliza ക്ക്‌ 🥳 തുടങ്ങിയ അന്ന് മുതൽ നിങ്ങൾ തന്ന സപ്പോർട്ടും സ്നേഹവും വിലയേറിയതാണ്. Direction ...
29/09/2025

ഇന്ന് ആറാം പിറന്നാൾ see with eliza ക്ക്‌ 🥳 തുടങ്ങിയ അന്ന് മുതൽ നിങ്ങൾ തന്ന സപ്പോർട്ടും സ്നേഹവും വിലയേറിയതാണ്. Direction ഇഷ്ടപ്പെടുന്ന ഡോർഫിനു വേണ്ടി മാത്രം ഒരു അവതാരികയായി ഞാൻ മാറുമ്പോൾ ഡോപ്പിയെ സപ്പോർട്ട് ചെയ്യുകയെന്നതിനപ്പുറം എന്റെ ലക്ഷ്യം ട്രാവൽ ചാനൽ ആയതുകൊണ്ട് തന്നെ യാത്ര ചെയ്യാൻ അവസരം ഉണ്ടല്ലോ എന്നുള്ളതായിരുന്നു. തുടങ്ങി നാലാം മാസം കൊറോണ പണിതുടങ്ങിയപ്പോൾ എല്ലാരേം പോലെ ഞങ്ങളും പെട്ടുപോയെങ്കിലും അന്ന് ചാനൽ തന്ന വരുമാനം മാത്രമായിരുന്നു പിടിവള്ളി 🙏🏼🤍 അന്നത്തെ അവതരണത്തിലെ പിഴവുകൾ തിരുത്തി തന്നിരുന്നവരേം, കമന്റ്സ് ലൂടേയും, likes ഉം share ഉം തന്നു കൂടെ നിന്നവരെയും നന്ദിയോടെ ഓർക്കുന്നു🙏🏼🙏🏼 ഇടയിൽ Cancer ന്റെ രൂപത്തിൽ തടസ്സങ്ങൾ വന്നപ്പോൾ നിങ്ങൾ ഓരോരുത്തരുടെയും support ഒന്ന് കൊണ്ട് മാത്രമാണ് എന്റെ ചികിത്സയും സർജറിയും മുന്നോട്ടു പോയതെന്നതും നന്ദിയോടെ ഓർക്കുന്നു 💗🙏🏼 Interview തന്ന് സഹകരിച്ച എല്ലാവർക്കും, ചാനൽ subscribe ചെയ്തിട്ടുള്ള ഓരോരുത്തർക്കും... ഞങ്ങളെ സ്‌നേഹിക്കുന്ന... വീഡിയോ കാണുന്ന എല്ലാവർക്കും... ഒരായിരം നന്ദി.... ഇനിയും ഒപ്പം ഉണ്ടാവണം 💗💗

എന്റെ മൂന്ന് വയസ്സിന്റെ birthday കഴിഞ്ഞതിന്റെ അടുത്ത ദിവസങ്ങളിൽ എറണാകുളത്തു നടന്ന ഒരു exhibition കാണാൻ ഞങ്ങളെല്ലാരും കൂട...
25/09/2025

എന്റെ മൂന്ന് വയസ്സിന്റെ birthday കഴിഞ്ഞതിന്റെ അടുത്ത ദിവസങ്ങളിൽ എറണാകുളത്തു നടന്ന ഒരു exhibition കാണാൻ ഞങ്ങളെല്ലാരും കൂടി പോയതോർക്കുന്നു. അന്നാണ് ആദ്യമായ് ഒരു ഫാമിലി ഫോട്ടോ എടുത്തതും. അന്നൊക്കെ ക്യാമറ കണ്ടാൽ അപ്പോൾ ഞാൻ പല്ല് കാണാത്ത വിധം ചുണ്ട് കൂട്ടി പിടിക്കുന്നത് അങ്ങനെ നിൽക്കല്ലേ എന്ന് മറ്റുള്ളവർ പറയുന്നതുമൊക്കെ ഇപ്പോഴും ഓർക്കുന്നു. പക്ഷേ... അന്നൊക്കെ എനിക്ക് ഫോട്ടോ എടുക്കുന്നതൊക്കെ ചമ്മലായിരുന്നു എന്ന് തോന്നുന്നു 😊 ചെറുപ്പത്തിൽ രണ്ടോ മൂന്നോ തവണ ഫോട്ടോ എടുത്ത ഓർമ്മയാണ് ഉള്ളത്, അതിലൊന്ന് വല്യേച്ചിയുടെ കല്യാണത്തിനായിരുന്നു, മറ്റൊന്ന് ഗൾഫിൽ നിന്നും ഫിലോ ആന്റി വന്നപ്പോൾ അവരുടെ ക്യാമെറയിൽ ആന്റിയുടെ മോന്റെ ഒപ്പം കയ്യിൽ ഉണ്ണിയപ്പവും പിടിച്ചൊരെണ്ണം. അന്നൊക്കെ ആ ഫോട്ടോ കിട്ടാൻ കാത്തിരിക്കുന്നൊരിരിപ്പുണ്ടായിരുന്നു. എത്ര ആഴ്ച്ച കഴിഞ്ഞാണതൊന്നു കാണാനാവുക! പക്ഷേ ഈ ഫാമിലി ഫോട്ടോ അന്ന് തന്നെ കിട്ടിയത് കുട്ടിയായ എനിക്ക് അത്ഭുതമായിരുന്നു. ഫാമിലി ഫോട്ടോയിലെ മറ്റു ഭാഗങ്ങൾ എല്ലാം പൂർണ്ണമായി നശിച്ചു പോയെങ്കിലും എന്റെ ഈ ഭാഗം ഇങ്ങനെ അവശേഷിച്ചു. ഈ ഫോട്ടോ യിൽ എന്റെ കണ്ണിൽ നോക്കിയാൽ അല്പ്പം സങ്കടം പോലെ തോന്നുമെങ്കിലും സത്യത്തിൽ അന്ന് ഞാൻ വലിയ സന്തോഷത്തിൽ തന്നെയായിരുന്നു കേട്ടോ അത് ഞാനിന്നും ഓർക്കുന്നുണ്ട്. ഇന്നിപ്പോൾ ഫോട്ടോക്ക്‌ pose ചെയ്യാനൊന്നും ഒരു മടിയുമില്ല 😊 ജീവിതം നമ്മെ എത്ര മാറ്റിയെടുക്കുന്നുവല്ലേ? അന്നൊക്കെ ഉള്ളിൽ സന്തോഷം ആണെങ്കിലും സങ്കടം മുഖത്തു കാണിക്കാൻ ആയെങ്കിൽ ഇന്ന് ഉള്ളു നീറിയാലും മുഖത്തു അത് കാണാറേയില്ല 😅

"ജീവിതം നമ്മെ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെ കൊണ്ടുപോകാറുണ്ട്. എന്റെ ഹിസ്റ്ററെക്ടമി കഴിഞ്ഞതിന് ശേഷം, ചിലപ്പോളൊക്ക...
24/09/2025

"ജീവിതം നമ്മെ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെ കൊണ്ടുപോകാറുണ്ട്. എന്റെ ഹിസ്റ്ററെക്ടമി കഴിഞ്ഞതിന് ശേഷം, ചിലപ്പോളൊക്കെ ഞാൻ അനുഭവിക്കുന്ന ഏകാന്തത, മടുപ്പ്, കുറ്റബോധം... ഇവയുടെ എല്ലാം ആഴം എത്ര മാത്രമാണെന്ന് ആരെ പറഞ്ഞു മനസ്സിലാക്കാനാവും? ചില ദിവസങ്ങൾ വളരെ ഭാരമുള്ളതുപോലെയാണ്. പക്ഷേ..
ഇപ്പോൾ എനിക്ക് തിരിച്ചറിയാനാവുന്നുണ്ട് — ഇതെല്ലാം ഒരു പുതിയ തുടക്കത്തിന്‍റെ അടയാളങ്ങളാണ്. 🌿
സുഖം പ്രാപിക്കുന്നത് ശരീരത്തിൽ മാത്രമല്ല, മനസ്സിലൂടെയും നടക്കുന്നു. 💙 ജീവിതം നമ്മെ പരീക്ഷിക്കുമ്പോൾ, നാം സ്വയം കരുണ കാണിക്കുകയും, പ്രതീക്ഷ കൈവിടാതിരിക്കുകയും വേണം. നിങ്ങളുടെ യാത്ര എത്ര ബുദ്ധിമുട്ടുള്ളതായാലും, നിങ്ങൾ ശക്തരാണ്, നിങ്ങൾക്ക് പുതുതായി പൂത്തുലയാൻ കഴിയും. 🌸✨

Address

Massivayalil House, Chellanam P. O
Kochi
682008

Website

Alerts

Be the first to know and let us send you an email when See With Eliza posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to See With Eliza:

Share