
18/05/2025
"ജീവിതത്തിൽ ഏറെക്കാലം ദുരിതക്കടൽ നീന്തിക്കടന്ന അമ്മച്ചി നിശ്ചലമായിക്കിടക്കുന്ന കാഴ്ച എന്റെ ഹൃദയം തകർക്കുന്നതായിരുന്നു. അമ്മച്ചി ഒരിക്കലും നമ്മളെ വിട്ടുപോവുമെന്ന് ഞാൻ കരുതിയതല്ല. അത്രയേറെ ഹൃദയബന്ധമുണ്ടായിരുന്നു അമ്മച്ചിയുമായി. അമ്മച്ചിയോട് ഞാൻ ഒന്നും മറച്ചുവച്ചിട്ടില്ല, അമ്മച്ചിക്ക് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്തിട്ടുമില്ല. അമ്മച്ചിയുടെ ആഗ്രഹങ്ങളൊന്നും ബാക്കിവച്ചിട്ടില്ല. അല്ലെങ്കിൽ തന്നെ അമ്മച്ചിക്ക് എന്ത് ആഗ്രഹമാണ് ഉണ്ടായിരുന്നത്. മക്കളുടെ നന്മ മാത്രം ആഗ്രഹിച്ചല്ലേ അമ്മ ഇക്കാലമത്രയും ജീവിച്ചത്. വീട്ടിൽ നിന്നും തിരികെ പോരുമ്പോൾ ശൂന്യതയായിരുന്നു. എല്ലാം നഷ്ടപ്പെട്ട മാനസികാവസ്ഥയിലായിരുന്നു ഞാൻ."
ഷാജി മാത്യുവിൻ്റെ 'ദേശാന്തര ജീവിത യാത്രകൾ' എന്ന പുസ്തകത്തിൽ നിന്ന്. കോപ്പികൾ ആവശ്യമുള്ളവർ +91 98470 72664 ലേക്ക് 250 രൂപ ഗൂഗിൾ പേ ചെയ്യുക, ഒപ്പം അയക്കേണ്ട വിലാസവും.