DrishyaVision

DrishyaVision DrishyaVision V/s Views and Perspectives from around us as news and analysis.

സര്‍ക്കാരിന് ആശ്വാസം; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം, കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം....
10/10/2025

സര്‍ക്കാരിന് ആശ്വാസം; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം,

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. ഹര്‍ജിക്കാര്‍ക്ക് ലോക്കല്‍ സ്റ്റാന്‍ഡി ഇല്ലെന്ന് നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച്, ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശകളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം റദ്ദാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ശബരിമല സ്വര്‍ണപ്പാളിയില്‍ തിരിമറി നടന്നു,  475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി; എറണാകുളം: ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്ര...
10/10/2025

ശബരിമല സ്വര്‍ണപ്പാളിയില്‍ തിരിമറി നടന്നു, 475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി;

എറണാകുളം: ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി. വിജിലന്‍സ് കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വര്‍ണം എന്നല്ല. ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റന്‍ പോറ്റി ഇവര്‍ക്കു നിര്‍ദേശം നല്‍കി .474.99 ഗ്രാം സ്വര്‍ണത്തിന്റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ നിന്ന് ഈ സ്വര്‍ണം പോറ്റിക്ക് കൈമാറി. എന്നാല്‍ പോറ്റി ഇത് ബോര്‍ഡിന് ഇത് വരെ കൈമാറിയിട്ടില്ല. ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ അന്വേഷണം നടത്തണം. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

കുട്ടികളെ ഉപദ്രവിക്കുന്ന പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടാമെന്ന് ഹൈക്കോടതി.കൊച്ചി: കുട്ടികളെ ഉപദ്രവിക്കുന്ന പങ്കാളിയില...
09/10/2025

കുട്ടികളെ ഉപദ്രവിക്കുന്ന പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടാമെന്ന് ഹൈക്കോടതി.

കൊച്ചി: കുട്ടികളെ ഉപദ്രവിക്കുന്ന പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടാമെന്ന് ഹൈക്കോടതി. കുട്ടികളെ ഉപദ്രവിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമായ ക്രൂരതയായി കണക്കാക്കാനാവും. . 2019 മേയ് 25ലെ കോട്ടയം കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചതിനെതിരെയും ജീവനാംശം കൂട്ടിക്കിട്ടണമെന്നാവശ്യപ്പെട്ടും ഭാര്യയും ജീവനാംശം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും നല്‍കിയ ഹരജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം. വിദേശത്ത് ജോലിയുള്ള ഹരജിക്കാരന്റെ ആദ്യ വിവാഹത്തിലെ കുട്ടികള്‍ രണ്ടാനമ്മയ്ക്ക് ഒപ്പമായിരുന്നു താമസം. രണ്ടാനമ്മയുടെ ഉപദ്രവങ്ങളെ കുറിച്ചുള്ള കുട്ടികളുടെ മൊഴികള് പരിഗണിച്ച് വിവാഹ മോചനം അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവില്‍ ഹൈകോടതി ഇടപെട്ടില്ല. കുടുബ കോടതി ജീവനാംശമായി പ്രതിമാസം 6000 രൂപ വീതമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, ഭര്‍ത്താവിന്റെ പദവിയും വരുമാനവും ജീവിത സാഹചര്യങ്ങളും പരിഗണിച്ച് 15000 രൂപ വീതം ഹരജിക്കാരിക്ക് നല്‍കാന്‍ ഹൈകോടതി ഉത്തരവിട്ടു.

സിനിമാ മേഖലയിലെ  ലൈംഗിക അതിക്രമവും ചൂഷണവും;  നിയമത്തിന്റെ കരട്   നവംബര്‍ ആദ്യവാരം വരുമെന്ന് സര്‍ക്കാര്‍ കൊച്ചി. സിനിമാ മ...
09/10/2025

സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും ചൂഷണവും; നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം വരുമെന്ന് സര്‍ക്കാര്‍

കൊച്ചി. സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും തൊഴില്‍ ചൂഷണവും തടയുന്ന നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. . ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങുന്ന പ്രത്യേക ബെഞ്ച് മുന്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് നിയമ നിര്‍മാണം വേണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് സിനിമാ നയവുമായി ബന്ധപ്പെട്ട് കോണ്‍ക്ലേവ് നടത്തുകയും കോണ്‍ക്ലേവില്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി എന്നീ രണ്ട് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തയ്യാറാക്കിയ കരട് നിയമനിര്‍മ്മാണം നവംബര്‍ ആദ്യവാരം മന്ത്രിസഭയില്‍ വയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റിയുടെ ഭരണഘടനയെ ചോദ്യം ചെയ്തും അന്വേഷണം ആവശ്യപ്പെട്ടും ഉള്ള മറ്റ് കാര്യങ്ങളെക്കുറിച്ചും കോടതി അന്വേഷിച്ചു.ഹേമ കമ്മറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചുതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. മൊഴി നല്‍കിയവര്‍ സഹകരികാത്തതാണ് അന്വോഷണം അവസനാപിക്കാന്‍ കാരണം.

വയനാട് : കേന്ദ്രത്തിന്റെ ചിറ്റമ്മ നയം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതികൊച്ചി: വയനാട് ദുരന്ത ബാധിതരുടെ വിഷയത്തില്‍ കേന്ദ...
09/10/2025

വയനാട് : കേന്ദ്രത്തിന്റെ ചിറ്റമ്മ
നയം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്ത ബാധിതരുടെ വിഷയത്തില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആര്‍ബിഐ മാനദണ്ഡമനുസരിച്ച് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.വായ്പയില്‍ ജപ്തിവിലക്കി അതിരൂക്ഷ വിമര്‍ശന ഉന്നയിച്ച ഹൈക്കോടതി സംസ്ഥാനത്തോട് ചിറ്റമ്മ നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രത്തിന് അധികാരം ഇല്ലെന്നും ആര്‍ബിഐ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ നിലപാട് അറിയിച്ചത്.വായ്പ എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകള്‍ ബ്ലൂ പ്രിന്റ് തയ്യാറാക്കി തീരുമാനം എടുക്കണം. ബാങ്കുകള്‍ സ്വതന്ത്ര സ്ഥാപനമായതിനാല്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഇതു പരിശോധിച്ച കോടതി അതിരൂക്ഷ വിമര്‍ശനമാണ് കേന്ദ്ര നിലപാടില്‍ വ്യക്തമാക്കിയത്. ദുരന്തബാധിതരുടെ വസ്തുവില്‍ ജപ്തി നടപടികള്‍ സ്റ്റേ ചെയ്തു കോടതി കേന്ദ്രത്തിന്റെ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കരുത്തുറ്റ ഭാഷയില്‍ വ്യക്തമാക്കി. സമാന ദുരന്തം നേരിട്ട മമമൊ, ഗുജറാത് തുടങ്ങി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ സാമ്പത്തിക സഹായം കോടതിയുടെ മുന്നിലുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിനോട് അവഗണനയാണെന്നും ചിറ്റമനയം അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര നിലപാട് അസ്വസ്ഥതപ്പെടുത്തുന്നു എന്നും തുടര്‍നടപടിക്ക് ബാങ്കുകളെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കുന്നു എന്നും കോടതി. ദുരന്തനിവാരണ ചട്ടത്തില്‍ വായ്പ എഴുതിത്തള്ളാന്‍ വ്യവസ്ഥ ഇല്ലെന്നാണ് കേന്ദ്രം ആവര്‍ത്തിച്ച് കോടതി അറിയിച്ചത്. കേന്ദ്രത്തിന് അധികാരം ഇല്ലെന്ന ന്യായം പറയാതെ താല്പര്യമില്ലെങ്കില്‍ അങ്ങനെ പറയൂ എന്നും കോടതി പരിഹസിച്ചു.ഭരണഘടനാപരമായ വഴികള്‍ കേന്ദ്രത്തിന്റെ മുന്നിലുള്ളപ്പോള്‍ അതിന് മനസ്സുണ്ടോ എന്നതാണ് പ്രധാനമെന്നും കോടതി വിമര്‍ശിച്ചു. കേരള ബാങ്ക് അടക്കമുള്ള ബാങ്കുകള്‍ വായ്പ എഴുതിത്തള്ളിയത് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വായ്പ നല്‍കിയ ദേശസാത്കൃത ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട കോടതി ഇവര്‍ റിക്കവറി നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും വ്യക്തമാക്കി .

16 കോടി മുടക്കി 400 കോടി തൂക്കി ; ഇന്ന് ചെലവ് 125 കോടി, റെക്കോര്‍ഡ് കളക്ഷനുമായി കാന്താര 2ഒരു സിനിമ റിലീസ് ചെയ്യുക അതിന് ...
07/10/2025

16 കോടി മുടക്കി 400 കോടി തൂക്കി ; ഇന്ന് ചെലവ് 125 കോടി, റെക്കോര്‍ഡ് കളക്ഷനുമായി കാന്താര 2

ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണം ലഭിച്ച് മുന്നേറുക എന്നത് വലിയ കാര്യമാണ്. ഇത്തരത്തില്‍ ഹിറ്റായി മാറിയ സിനിമകള്‍ക്ക് ഒരു രണ്ടാം ഭാഗം വരിക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. കാരണം ആദ്യ ഭാഗം അത്രത്തോളം ഇംപാക്ട് പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനൊപ്പമോ അല്ലെങ്കില്‍ അതിനും മേലെ നില്‍ക്കുന്നതായിരിക്കണം രണ്ടാം ഭാഗം. അത്തരത്തില്‍ മലയാളികള്‍ അടക്കം ഏറ്റെടുത്ത കാന്താര സിനിമയുടെ പ്രിക്വല്‍ ആണ് പ്രേക്ഷകരെ ഒന്നാകെ അമ്പരിപ്പിക്കുന്നത്. വന്‍ ദൃശ്യവിസ്മയവും പ്രകടനവും മേക്കിങ്ങുമെല്ലാം സമ്മാനിച്ച കാന്താര ചാപ്റ്റര്‍ 1 കേരളത്തില്‍ അടക്കം മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുകയാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തില്‍ 300 കോടി എന്ന നേട്ടം ആഗോളതലത്തില്‍ നേടി കാന്താര ചാപ്റ്റര്‍ 1 പ്രദര്‍ശനം തുടരുകയാണ്. പ്രമുഖ ട്രാക്കര്‍ന്മാരുടെ റിപ്പോര്‍ട്ട് പ്രകാരം 370 കോടിയാണ് ഇതുവരെ കാന്താര 1 നേടിയിരിക്കുന്ന കളക്ഷന്‍. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷന്‍. ഗ്രോസ് കളക്ഷന്‍ 307 കോടിയും ആണ്. ഓവര്‍സീസില്‍ നിന്നും 63 കോടി രൂപയാണ് പടം കളക്ട് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കര്‍ണാടകയില്‍ നിന്നും മികച്ച കളക്ഷനാണ് കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ര്‍ണാടകയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് കാന്താര ച്പ്റ്റര്‍ 1. കെജിഎഫ് 2വിന്റെ കളക്ഷനെ മറികടന്നാണ് കാന്താര ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 183 കോടിയാണ് കെജിഎഫ് 2 നേടിയതെങ്കില്‍, ആദ്യ വാരാന്ത്യത്തില്‍ 183.60 കോടിയാണ് കാന്താര നേടിയത്.

ശബരിമല സ്വര്‍ണ്ണപാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണം ആരംഭിക്കുംപത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപാള...
07/10/2025

ശബരിമല സ്വര്‍ണ്ണപാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണം ആരംഭിക്കും

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിര്‍ദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേര്‍ന്ന് അന്വേഷണ സംഘം തുടര്‍ നടപടികള്‍ ആലോചിക്കുക. നിലവില്‍ ദേവസ്വം വിജിലന്‍സ് പകുതിയില്‍ കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം ഇന്നും നിയമസഭയില്‍ ആളിക്കത്തിക്കാന്‍ പ്രതിപക്ഷം. ഇന്നലത്തെ പോലെ ഇന്നും ചോദ്യോത്തര വേളയില്‍ പ്രശ്‌നം ഉന്നയിക്കും. സ്വര്‍ണ്ണം മോഷണം പോയെന്ന ഹൈക്കോടതി കണ്ടെത്തലിന്റ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ കടുപ്പിക്കാന്‍ ആണ് പ്രതിപക്ഷ നീക്കം. ദേവസ്വം മന്ത്രിയുടെയും ബോര്‍ഡ് പ്രസിഡന്റിന്റെയും രാജി ആണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയാല്‍ ചര്‍ച്ച കാമെന്നായിരുന്നു ഇന്നലെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

ദുല്‍ഖറിന്റെ അടക്കം 6 ആഢംബര വാഹനങ്ങള്‍ കസ്റ്റഡിയില്‍ തുടരും, 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റികൊച്ചി :...
07/10/2025

ദുല്‍ഖറിന്റെ അടക്കം 6 ആഢംബര വാഹനങ്ങള്‍ കസ്റ്റഡിയില്‍ തുടരും, 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി

കൊച്ചി : ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങള്‍ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയില്‍ തുടരുകയാണ്. ദുല്‍ഖറിന്റെ വാഹനം ഉള്‍പ്പെടെ കസ്റ്റഡിയിലുണ്ട്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടും പിടികൂടാനായത് 39 വാഹനങ്ങള്‍ മാത്രമാണ്. ഓപ്പറേഷന്‍ നുംഖോറില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. പരിശോധന തുടങ്ങിയപ്പോള്‍ തന്നെ വിദേശത്ത് നിന്നെത്തിച്ച വാഹനങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണത്തിന് തമിഴ്‌നാട്, കര്‍ണാടക പൊലീസിന്റെ സഹായം തേടും. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കേരളത്തില്‍ എത്തിച്ചത് 200 ഓളം വാഹനങ്ങളെന്നാണ് കസ്റ്റംസിന്റെ നിഗമനം. എന്നാല്‍, 39 വാഹനങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. അന്വേഷിച്ചുചെന്ന പലയിടത്തും കസ്റ്റംസ് സംഘത്തിന് വാഹനം കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം ബെംഗളുരൂവിലേക്കും ചെന്നൈയിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം. പരിശോധനയ്ക്ക് കര്‍ണാടക, തമിഴ്‌നാട് പൊലീസിന്റെ സഹായം തേടും. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരി?ഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ജി പരി?ഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2004 മോഡല്‍ വാഹനം ഇറക്കുമതി ചെയ്തത് റെഡ് ക്രോസ് ആണെന്നും 5 വര്‍ഷമായി ഉപയോ?ഗിക്കുന്ന വാഹനം രേഖകള്‍ പ്രകാരം നിയമവിധേയമായാണ് വാങ്ങിയതെന്നുമാണ് ദുല്‍ഖറിന്റെ വാദം. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വാഹനം ശരിയായി സൂക്ഷിക്കാന്‍ സാധ്യതയില്ലെന്നും തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍.കൊച്ചി: ശബരിമല സ...
06/10/2025

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍.

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന് ഒട്ടേറെ ആളുകള്‍ ഇമെയില്‍ അയക്കും, അത് സ്വാഭാവികം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. എല്ലാം അന്വേഷണത്തില്‍ തെളിയട്ടെ. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. അന്വേഷണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.യ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. 2019 ജുലൈ മാസത്തിലാണ് സ്വര്‍ണ്ണപ്പാളികള്‍ പോറ്റിക്ക് കൈമാറുന്നത്. ഇതിന് ഒരുമാസം മുമ്പ് പോറ്റി യാഹൂ അക്കൗണ്ടില്‍ നിന്ന് എ പത്മകുമാറിന് അയച്ച ഇ മെയില്‍ സന്ദേശം ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആരായുന്നുണ്ട്. പിന്നാലെയാണ് സ്വര്‍ണപാളികള്‍ ബോര്‍ഡ് പോറ്റിക്ക് കൈമാറുന്നത്. ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ പോറ്റിക്ക് അനുമതി നല്‍കിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിലും അടിമുടി ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഇടക്കാല റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിക്ക് കൈമാറിയത്. സംഭവത്തില്‍ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതി, അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സംഭവത്തില്‍ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോ എന്നടക്കം അന്വേഷണ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നു, സര്‍ക്കാരും ദേവസ്വം ബോര്‍ഡും 2022 ല്‍ അറിഞ്ഞു, വിമര്‍ശിച്ച് വിഡി സതീശന്‍തിരുവനന്തപുരം : ...
06/10/2025

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നു, സര്‍ക്കാരും ദേവസ്വം ബോര്‍ഡും 2022 ല്‍ അറിഞ്ഞു, വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം : ശബരിമല അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത് 2022ല്‍ തന്നെ സര്‍ക്കാരിനും ദേവസ്വം ബോഡിനും അറിയാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും കള്ള കച്ചവടത്തില്‍ പങ്കാളിയാണെന്നും സതീശന്‍ ആരോപിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിഷയത്തില്‍ കുറ്റക്കാരാണ്. സ്വര്‍ണം കവര്‍ന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്‌പോണ്‍സറെ തന്നെ ഏല്‍പ്പിച്ചു. നാല്‍പത് ദിവസം കഴിഞ്ഞാണ് ചെന്നെയില്‍ അറ്റകുറ്റപ്പണിക്ക് എത്തുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണം. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജി വക്കണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നോട്ടീസ് നല്‍കിയ അന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി പോലും തന്നില്ലെന്നും മന്ത്രിമാരുടെ മറുപടികള്‍ വിചിത്രമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പാലിയേക്കര ടോള്‍ പിരിവ്  വെള്ളിയാഴ്ച വരെ നീട്ടി, ഗതാഗത പ്രശ്‌നം ഒരു മാറ്റവുമില്ലാ എന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹൈകോടതിയ...
06/10/2025

പാലിയേക്കര ടോള്‍ പിരിവ് വെള്ളിയാഴ്ച വരെ നീട്ടി, ഗതാഗത പ്രശ്‌നം ഒരു മാറ്റവുമില്ലാ എന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹൈകോടതിയില്‍

എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോള്‍ പാതയിലെ ഗതാഗത പ്രശ്‌നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂര്‍ ജില്ലകളക്ടര്‍ കോടതിയെ അറിയിച്ചു. ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്‌നം ഉണ്ട് സുരക്ഷപ്രശ്‌നങ്ങളുണ്ട് .നാല് വരി പാത ചെറിയ സര്‍വ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് ഹൈകോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് പരാതിക്കാരന്‍ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സര്‍വീസ് റോഡുകള്‍ പൂര്‍ണ്ണമാക്കാതെ ടോള്‍ പിരിക്കാന്‍ കമ്പനിക്ക് അവകാശമില്ല പകുതി മാത്രമേ ട്രോള്‍ പിരിക്കുകയാണെങ്കില്‍ ഈടാക്കാവൂ എന്ന വാദം കോടതി കേള്‍ക്കും എന്നാണ് പ്രതീക്ഷ കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാനാണ് ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

മോഹന്‍ലാല്‍ കേരളത്തിന്റെ പൊതു സ്വത്താണെന്ന് കെസി വേണുഗോപാല്‍. 'ദേശീയ പുരസ്‌കാരം കിട്ടിയതില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്ക...
06/10/2025

മോഹന്‍ലാല്‍ കേരളത്തിന്റെ പൊതു സ്വത്താണെന്ന് കെസി വേണുഗോപാല്‍. 'ദേശീയ പുരസ്‌കാരം കിട്ടിയതില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നു'

കോട്ടയം: മോഹന്‍ലാല്‍ കേരളത്തിന്റെ പൊതു സ്വത്താണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ദേശീയ പുരസ്‌കാരം കിട്ടിയതില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ്, സംശയം ഒന്നുമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയില്‍ ആണ് ആ പരിപാടി സംഘടിപ്പിച്ചത്. മോഹന്‍ലാലിന്റെ ചടങ്ങ് ആയതിനാല്‍ ഞങ്ങള്‍ അത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി. മോഹന്‍ലാല്‍ എല്ലാവരും സ്‌നേഹിക്കുന്ന മഹാനടനാണ്. സംഘാടകരാണ് തീരുമാനിക്കേണ്ടത് മോഹന്‍ലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത്. അത് സംഘാടകരുടെ കുഴപ്പമാണ്. മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കൊടുക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാന്‍ ആയിരുന്നു അവര്‍ ശ്രമിക്കേണ്ടത്. അത് കേരളത്തിന്റെ ആദരവാക്കി മാറ്റപ്പെട്ട വണ്ണം പ്രൗഢി കൊടുക്കേണ്ടത് സംഘാടകരുടെ താല്പര്യമല്ലേ. അവരുടെ ഹൃദയ വിശാലതയല്ലേ കാണിക്കേണ്ടത്. അവരെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒരു ഒരു പി ആര്‍ ആക്കിയിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Address

Kaloor
Kochi
682017

Alerts

Be the first to know and let us send you an email when DrishyaVision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share