06/11/2025
ഇൻകാസ് ഖത്തർ ഭാരവാഹിത്വ തർക്കം പരിഹരിച്ചതിൽ കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ നിയാസ് പി എം, അഡ്വ സോണി സെബാസ്റ്റ്യൻ എന്നിവർ വഹിച്ച പങ്ക് അമൂല്യം.
ദോഹ: വർഷങ്ങളോളം ഇൻകാസ് ഖത്തറിൽ ഉണ്ടായിരുന്ന ഭാരവാഹിത്വ പ്രശ്ന പരിഹാരത്തിനു നേതൃത്വം നൽകിയത് കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ നിയാസ് പി എം, അഡ്വ. സോണി സെബാസ്റ്റ്യൻ എന്നിവരായിരുന്നു. രണ്ട് ചേരിയായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഖത്തറിലെ കോൺഗ്രസ് പ്രവാസ സംഘടനയിലെ ഭാരവാഹിത്വ പ്രശ്നം ഉടലെടുത്തിട്ട് നിരവധി വർഷങ്ങൾ ആയി. കെ പി സി സിയുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ തുടങിയിട്ട് കുറച്ച് കാലമായിരുന്നെങ്കിൽ ചർച്ചകൾ ഒന്നും ഫലവത്തായിരുന്നില്ല. കെ പി സി സി സിയുടെ മുതിർന്ന പല നേതാക്കളും മുമ്പ് ഖത്തറിൽ എത്തുകയും നേതാക്കളോട് ചർച്ച ചെയ്തു പ്രശ്നങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഐക്യം എന്ന ആഗ്രഹം സഫലീകരിച്ചില്ല. ആ ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ആണു ഖത്തറിൻ്റെ ചാർജുള്ള ജനറൽ സെക്രട്ടറിമാരായി അഡ്വ നിയാസ് പി എം, അഡ്വ സോണീ സെബാസ്റ്റ്യൻ എന്നിവർ നിയമിതരാകുന്നത്. ചാർജ് ഏറ്റെടുത്തത് മുതൽ ഖത്തറിലുള്ള പ്രശ്നത്തിൻ്റെ യതാർത്ഥ കാരണങ്ങൾ പഠിക്കാൻ ഉള്ള ശ്രമത്തിലായിരുന്നു രണ്ട് പേരും. അതിൻ്റെ ഭാഗമായി ഖത്തർ ഇൻകാസിലെ സീനിയർ നേതാക്കളോടും, വിഘടിച്ച് നിന്നിരുന്ന സെൻട്രൽ കമ്മിറ്റിയിലെ രണ്ട് വിഭാഗവുമായും, മറ്റു ജില്ലാ കമ്മിറ്റിയുമായും ഓൺലൈൻ മീറ്റിങുകൾ സംഘടിപ്പിച്ച് കാര്യങൾ മനസ്സിലാക്കാൻ ഉള്ള ശ്രമങൾ ആരംഭിച്ചു. അതിനിടയിൽ കെ പി സി സി പുനസംഘടന, ഉപതെരെഞ്ഞെടുപ്പുകൾ നടന്നതിൻ്റെ ഭാഗമായി കുറച്ച് കാലം കൂടുതൽ ഇടപെടൽ നടത്താൻ സാധിച്ചിരുന്നില്ലെങ്കിലും ഖത്തറിലെ വിഷയങ്ങൾ ഏറെക്കുറെ പഠിക്കാൻ ഉള്ള ശ്രമങ്ങൾ നിരന്തരം അവർ തുടർന്നു പോന്നു.
പുതിയ കെ പി സി സി നേതൃത്വം ചാർജ് എടുത്തതിനു ശേഷം ഖത്തറിൽ നേരിട്ട് പോയി എല്ലാ വിഭാഗവുമായും ചർച്ച നടത്താൻ തീരുമാനിച്ചു. ഇവിടെയുള്ള പ്രശ്നങളെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നതിനാൽ കാണേണ്ടവരുടെ ചാർട്ട് തയാറാക്കി നല്ല തയാറെടുപ്പോടെയാണു അവർ ഖത്തറിൽ എത്തിയത്. ഓരോ വിഭാഗത്തിനും കാണാനുള്ള ചാർട്ടുകൾ വരുന്നതിൻ്റെ ആഴ്ചകൾക്ക് മുമ്പ് തന്നെ തയാറാക്കി പബ്ലിഷ് ചെയ്തതിൽ തന്നെ എത്ര ഫലവത്തായിരുന്നു അവരുടെ രീതികൾ എന്ന് വ്യക്തമായിരുന്നു. അവർ ഖത്തറിൽ എത്തുകയും മൂന്ന് ദിവസം വിശ്രമമില്ലാതെ ഓരോ വിഭാഗത്തെയും കണ്ട് ചർച്ചകൾ നടത്തി. ആവശ്യമായ സമയം ഓരോ വിഭാഗത്തിനു നൽകി അവരിൽ നിന്ന് അവർ വിവരം ശേഖരിച്ചു. ശേഷം ഓരോ വിഭാത്തിൽ നിന്നും ഭാരവാഹി പട്ടിക കൈമാറാൻ ആവശ്യപ്പെട്ടു. ആ പട്ടികയിൽ നിന്ന് ഖത്തർ ഇൻകാസിലെ സംഘടന രംഗത്തെ പ്രവർത്തനങ്ങളിൽ ഓരോരുത്തരുടെയും സംഭാവനകൾ വിശദമായി മനസ്സിലാക്കി, അ അവർ വഹിച്ചിരുന്ന സ്ഥാനങ്ങളും, അവരുടെ മുൻ കമ്മിറ്റികളിലെ പ്രവർത്തന മികവും പരിഗണിച്ചാണു പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം ഉണ്ടായത്. തികച്ചും നീതി ബോധത്തോടെ, നിയമ സഭ ഇലക്ഷൻ സമയങ്ങളിൽ അനൈക്യങ്ങൾക്ക് സ്ഥാനം ഇല്ല എന്ന ഉദ്ധേസം മാത്രം ആഗ്രഹിച്ച്, ആത്മാർത്ഥമായി ഇടപെട്ടതിൻ്റെ ഭാഗമായി ആണു ഈ ഐക്യം സാധ്യമായത് എന്ന് വേണം കരുതാൻ. തുറന്ന മനസ്സോടെയാണു അഡ്വ നിയാസ് പി എമ്മും, അഡ്വ സോണി സെബാസ്റ്റ്യനും ഓരോ വിഭാത്തോടും സംവദിച്ചത്. പൊട്ടലും ചീറ്റലും ഇല്ലാതെ ഏറ്റവും ഫലവത്തായ ഒരു കമ്മിറ്റി പ്രഖ്യാപനം ഉണ്ടായപ്പോൾ അതിനു ചുക്കാൻ പിടിച്ച അഡ്വ നിയാസ് പി എമ്മിനും, അഡ്വ. സോണി സെബാസ്റ്റ്യനും ഖത്തർ ഇൻകാസിനെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് ആണു കടന്നു കയറിയത്. പ്രസ്ഥാനത്തെ സ്നേഹിക്കുകയും, അവിടെയുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ നേതൃത്വം നൽകുകയും ചെയത് പ്രിയ നേതാക്കൾ വലിയാ ആദരം അർഹിക്കുന്നു. കീറാമുട്ടിയായി വർഷങളായി ഖത്തർ ഇൻകാസിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ആണു തീരുമാനം ആയത്.
Sony Sebastian