06/08/2025
*കേരളാ ഫിലിം പോളിസി കോൺക്ലേവ്*
ആഗസ്റ്റ് 2 & 3 - 2025,
തിരുവനന്തപുരം.
മലയാള സിനിമാ നയ രൂപീകരണത്തിനായി സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ഫിലിം പോളിസി കോൺക്ലേവിൽ ശ്രീ ബെന്നി ആർട്ട് ലൈൻ ,ശ്രീ. RH സതീഷും ശ്രീ.സിസി ദാമോദരനും ശ്രീ. ഗിരീഷ് കുമാറും "ഫെസോക്കിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
75 ൽ പരം സംഘടനകളിൽ നിന്നും 450 പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുത്തത്.
ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഓപ്പൺ ഫോറത്തിൽ രണ്ടു ദിവസങ്ങളിലുമായി, 47 പ്രതിനിധികൾക്കാണ് നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ചത്.
രണ്ടു ദിവസവും സംസാരിക്കാൻ നമുക്ക് അവസരം ലഭിച്ചു.
പരിമിത സമയത്തിനുള്ളിൽ നിന്നുകൊണ്ട് നമ്മുടെ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൽ കഴിഞ്ഞുവെന്ന കാര്യം പങ്കുവെക്കുന്നു. നമ്മുടെ ആവശ്യങ്ങളടങ്ങിയ കത്ത് മിനിസ്റ്റർ ആവശ്യപ്പെട്ടതിൻ പ്രകാരം നൽകി.
ബഹു. മന്ത്രിയുടെ മറുപടി പ്രസംഗത്തിൽ
നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഇടപെടുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.