24/11/2025
📍കടന്നാൽ കുടുങ്ങുമോ’ കടമക്കുടി!? കായലൊളിപ്പിച്ച സുന്ദരി! കൊച്ചി യാത്രകളിലെ താരം!
കടമക്കുടി.. വെള്ളത്താൽ ചുറ്റപ്പെട്ട, പകരംവയ്ക്കുവാനില്ലാത്ത ഭൂമി... കൊച്ചിയിലെ വാരാന്ത്യ യാത്രകളിൽ ഇപ്പോഴത്തെ താരം ഈ കടമക്കുടിയാണ്. കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകളും വൈവിധ്യം നിറഞ്ഞ മത്സ്യവിഭവങ്ങളും പിന്നെ ഞണ്ടും ചെമ്മീനും ഒക്കെയായി രുചി പ്രേമികളുടെ നാവിൽ പാഞ്ചാരിമേളം കൊട്ടിക്കയറുന്ന സ്ഥലം! പഴമയുടെ ഓർമ്മകളുണർത്തുന്ന കടമക്കുടി തേടിയാണ് ഇന്ന് സഞ്ചാരികളുടെ കൊച്ചിയിലേക്കുള്ള യാത്ര! മാന്ത്രികമായ സൗന്ദര്യത്തിൽ കണ്ണുകളെ മയക്കിനിർത്തുന്ന ഇവിടെ കണ്ടറിയുവാൻ ഒരുപാട് കാഴ്ചകളുണ്ട്. കൊച്ചിയിൽ നിന്നുള്ള കൊച്ചുയാത്രകൾക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ കടമക്കുടിയെന്ന സുന്ദരിയെ പരിചയപ്പെടാം...
കൊച്ചിയെന്നു കേൾക്കുമ്പോൾ നഗരത്തിരക്കും ട്രാഫിക് ബ്ലോക്കും ഒക്കെയുള്ള ഒരു കൊച്ചിയാണ് ആദ്യം മനസ്സിലെത്തുക. എന്നാൽ ശരിക്കുമുള്ള കൊച്ചി ഇതൊന്നുമല്ല. പക്ഷേ, അത് കണ്ടറിയണമെങ്കിൽ ഈ തിരക്കിൽ നിന്നും ആദ്യം ഒന്നു പുറത്തുകടക്കണം. എന്നിട്ട് ഒരെട്ടു കിലോമീറ്റർ... മതി! കൂടിപ്പോയാൽ പതിനഞ്ചു മിനിറ്റ് ഡ്രൈവ് ചെയ്യണം.. എത്തി.. കടമക്കുടിയെത്തി! തിരക്കും ബഹളങ്ങളും എന്തിനധികം ആൾക്കൂട്ടങ്ങൾ പോലുമില്ലാതെ, നിറഞ്ഞു നിൽക്കുന്ന പച്ചപ്പുമായി റിലാക്സ് ചെയ്യുവാൻ ഇതിലും മികച്ച ഒരിടം കൊച്ചിക്കാർക്ക് സ്വപ്നങ്ങളിൽ മാത്രം!.
🎥 ©️tripwithmp