Smart Nikshepam

Smart Nikshepam നിക്ഷേപം, ബിസിനസ് തുടങ്ങിയ മേഖലകളിലെ വിവരങ്ങളും വാര്‍ത്തകളും ഇവിടെ പങ്കുവയ്ക്കുകയാണ്.

13/10/2025

സിബില്‍ സ്‌കോര്‍ 750 ഉണ്ടായിരുന്നിട്ടും വായ്പ ലഭിക്കുന്നില്ലേ ? ഇതാ 5 കാരണം

മുംബൈ: വായ്പ എടുക്കാന്‍ ശ്രമിക്കുന്ന അപേക്ഷകന്റെ സിബില്‍ സ്‌കോര്‍ ബാങ്ക് പരിശോധിക്കാറുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. 750ും അതിനു മുകളിലുമാണ് അപേക്ഷകന്റെ സിബില്‍ സ്‌കോര്‍ എങ്കില്‍ അത് വായ്പ ലഭിക്കാന്‍ അനുകൂലമാണെന്ന സൂചനയാണ്. പക്ഷേ 750നു മുകളില്‍ സിബില്‍ സ്‌കോര്‍ ഉണ്ടായിട്ടും വായ്പ നിരസിക്കപ്പെടാറുണ്ട്. അതിന്റെ കാരണമെന്താണെന്നു പലര്‍ക്കും അറിയില്ല. ഇതാണ് ആ കാരണങ്ങള്‍.

1. ഡെബ്റ്റ്-ടു-ഇന്‍കം റേഷ്യോ

നിങ്ങളുടെ ഡെബ്റ്റ്-ടു-ഇന്‍കം റേഷ്യോ വായ്പ അനുവദിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്.
1 ലക്ഷം രൂപ ശമ്പളമുള്ള ഒരാള്‍ ഇഎംഐ ആയി അടയ്ക്കുന്നത് 45000 രൂപയാണെങ്കില്‍ അയാളുടെ ഡെബ്റ്റ്-ടു-ഇന്‍കം റേഷ്യോ 45% ആണ്. ഇങ്ങനെയുള്ളവര്‍ക്ക് സിബില്‍ സ്‌കോര്‍ 750 ന് മുകളിലുണ്ടെങ്കിലും വായ്പ ലഭിക്കില്ല.
40%ന് താഴെ ഡെബ്റ്റ്-ടു-ഇന്‍കം റേഷ്യോ ഉള്ളവര്‍ക്കാണ് ബാങ്ക് വായ്പ നല്‍കാന്‍ താത്പര്യപ്പെടുന്നത്.
ഉയര്‍ന്ന ഡെബ്റ്റ്-ടു-ഇന്‍കം റേഷ്യോ ഉള്ള ഒരാള്‍ വായ്പയെടുത്താല്‍ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുമെന്നു കണക്കാക്കുന്നു.

2. ക്രെഡിറ്റ് പരിധി

ഓരോ വ്യക്തിക്കും ഓരോ ക്രെഡിറ്റ് ലിമിറ്റ് ഉണ്ടാകും. ഒരു വ്യക്തി അയാളുടെ ക്രെഡിറ്റ് ലിമിറ്റിന്റെ 30%ല്‍ അധികം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതും വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. ഇത്തരം സാഹചര്യത്തില്‍ ഒരു മികച്ച സിബില്‍ സ്‌കോര്‍ ഉണ്ടായിട്ടും കാര്യമില്ല.

3. ഒന്നിലധികം വായ്പ അപേക്ഷകള്‍

ചുരുങ്ങിയ കാലത്തിനിടെ വായ്പ ലഭിക്കാന്‍ നിരവധി തവണ അപേക്ഷിച്ചാല്‍ അത് വായ്പ ലഭിക്കാതിരിക്കാന്‍ കാരണമാകും.
മൂന്ന് മാസത്തിനുള്ളില്‍ മൂന്നില്‍ കൂടുതല്‍ അപേക്ഷകള്‍ വായ്പ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാം. കാരണം ഇത്തരം പ്രവര്‍ത്തിയിലൂടെ വായ്പ നല്‍കാന്‍ ഉദ്ദേശിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിങ്ങള്‍ക്കു സാമ്പത്തിക സമ്മര്‍ദ്ദമുണ്ടെന്നു വ്യാഖ്യാനിച്ചേക്കാം.

4. തൊഴില്‍ ചരിത്രം

വായ്പ അനുവദിക്കുന്നതിനു മുന്‍പു നിങ്ങളുടെ തൊഴില്‍ ചരിത്രവും പരിഗണിക്കാറുണ്ട്. ഇടയ്ക്കിടെ ജോലി മാറുന്ന ഒരു അപേക്ഷകനെ ഉയര്‍ന്ന അപകടസാധ്യത ഉള്ള ആളായിട്ടാണു കണക്കാക്കുന്നത്.
രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്നോ അതിലധികമോ ജോലി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഒരു അപേക്ഷകനെ അസ്ഥിരമായി കാണപ്പെടാന്‍ ബാങ്കിനെ പ്രേരിപ്പിക്കും. ഒരുപക്ഷേ അയാള്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ പോലും.

5. ദീര്‍ഘകാലം വായ്പ കൃത്യമായി അടയ്ക്കുന്നവര്‍

ദീര്‍ഘകാലമായി വായ്പ കൃത്യമായി തിരിച്ചടച്ചു കൊണ്ടിരിക്കുന്നവരെയാണു ബാങ്കിനു കൂടുതല്‍ ഇഷ്ടം.
മൂന്ന് വര്‍ഷം കൃത്യമായി വായ്പ തിരിച്ച് അടച്ചു കൊണ്ടിരിക്കുന്ന 720 സിബില്‍ സ്‌കോര്‍ ഉള്ള ഒരാള്‍ക്ക് ആറ് മാസത്തെ വായ്പ തിരിച്ചടവ് ചരിത്രമുള്ള, 750 സിബില്‍ സ്‌കോറുള്ള ആളെക്കാള്‍ പരിഗണന ബാങ്ക് നല്‍കും.

Send a message to learn more

കൊച്ചിയുടെ സമൃദ്ധിക്ക് ഒരു വയസ്സ് തികഞ്ഞു.വാര്‍ഷികാഘോഷം നടത്തിപത്ത് രൂപയ്ക്ക് ഊണ് നല്‍കുന്ന കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ട...
08/10/2022

കൊച്ചിയുടെ സമൃദ്ധിക്ക് ഒരു വയസ്സ് തികഞ്ഞു.
വാര്‍ഷികാഘോഷം നടത്തി

പത്ത് രൂപയ്ക്ക് ഊണ് നല്‍കുന്ന കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടല്‍ സമൃദ്ധി @ കൊച്ചി പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 നാണ് വിശപ്പുരഹിത കൊച്ചി എന്ന നഗരസഭയുടെ ആശയത്തിന് സമൃദ്ധിയിലൂടെ തുടക്കം കുറിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നഗരസഭ ആരംഭിച്ച പദ്ധതി വിശക്കുന്നവര്‍ക്ക് ഭക്ഷണവും, നഗരത്തിലെ സ്ത്രീകള്‍ക്ക് തൊഴിലും നല്‍കി ഇതിനോടകം തന്നെ ജനശ്രദ്ധ നേടികഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം സമൃദ്ധിയിലെത്തിയ 8,78,555 പേര്‍ക്കാണ് 10 രൂപയ്ക്ക് ഉച്ച നേരത്തെ വിശപ്പടക്കുവാന്‍ സാധിച്ചത്. ആദ്യ ഘട്ടത്തില്‍ 13 വനിതകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ഈ ജനകീയ ഹോട്ടലില്‍ നിലവില്‍ 48 വതിനാ ജീവനക്കാരുണ്ട്. കുടുംബശ്രീയുടെ പ്രധാന ഏജന്‍സിയായ ഐഫ്രം (എ.ഐ.എഫ്.ആര്‍.എച്ച്.എം.) ആണ് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കിവരുന്നത്. തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം 77,66,313/- രൂപ വേതനം നല്‍കുവാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. നിലവില്‍ മികച്ച വേതനം ഇവര്‍ക്ക് ഉറപ്പുവരുത്താനുമാകുന്നുണ്ട്. സമൃദ്ധിയിലേക്ക് സാമഗ്രികള്‍ ലഭ്യമാക്കുന്ന അനുബന്ധ മേഖലയിലുളളവര്‍ക്കും തൊഴില്‍ ലഭ്യമാക്കുവാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു.

ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച അടുക്കളയില്‍ പാകം ചെയ്ത സാമ്പാറും, തോരനും, പപ്പടവുമുള്‍പ്പെടെ 30 രൂപ ചെലവ് വരുന്ന ഊണാണ് സമൃദ്ധിയില്‍ പത്ത് രൂപയ്ക്ക് നല്‍കുന്നത്. ഇതില്‍ ഒരു ഊണിന് 10 രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നും സബ്സിഡി ലഭിക്കും. പത്ത് രൂപ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്നത് കഴിച്ചാല്‍ ഊണൊന്നിന് പത്ത് രൂപ നഷ്ടം സഹിച്ചാണ് നഗരസഭ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.
ഈ നഷ്ടം മറികടക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഊണിനൊപ്പം മത്സ്യവും, മാംസവുമുള്‍പ്പെടെയുളള സ്പെഷ്യല്‍ വിഭവങ്ങളും, ഈ വര്‍ഷം ജനുവരി മുതല്‍ പ്രാതലും, ജൂണ്‍ മാസം മുതല്‍ അത്താഴവും മിതമായ നിരക്കില്‍ നല്‍കുവാന്‍ ആരംഭിച്ചു. ഊണിനൊപ്പം സമൃദ്ധിയിലെ സ്പെഷ്യല്‍ വിഭവങ്ങള്‍ 20 രൂപ മുതല്‍ ലഭിക്കും. വിഭവസമൃദ്ധമായ സ്പെഷ്യല്‍ പൊതിചോറുകളും, കാറ്ററിംഗ് സേവനങ്ങളും ഇപ്പോള്‍ സമൃദ്ധി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ നഷ്ടം കുറയ്ക്കുവാന്‍ സമൃദ്ധിക്ക് ലഭിച്ച സംഭാവനകളും സഹായകമായി.

ദിവസേന 3200 പേര്‍ക്ക് 10 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സമൃദ്ധിയില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും, ഗുണമേډയും ഉറപ്പുവരുത്തുന്നതിനായി നിരന്തര പരിശീലനവും, ഗുണമേډാ ഓഡിറ്റിംഗും വിട്ടുവീഴ്ചയില്ലാതെ നടന്നു വരുന്നുണ്ട്. വിശപ്പടക്കുന്നതിനോടൊപ്പം അമ്പതോളം വനിതകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കി നഗര ദാരിദ്ര്യ ലഘൂകരണത്തിനും സമൃദ്ധി @ കൊച്ചി എന്ന നഗരസഭയുടെ അഭിമാന സംരംഭം മാതൃകയാവുകയാണ്.

ഇന്ന് നടന്ന വാര്‍ഷികാഘോഷ ചടങ്ങ് കൊച്ചിന്‍ ഷിപ് യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. ഐഫ്രം (എ.ഐ.എഫ്.ആര്‍.എച്ച്.എം.) പ്രതിനിധികളെയും, സമൃദ്ധി ജനകീയ ഹോട്ടലിലെ ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. അതോടൊപ്പം കഴിഞ്ഞ ഒരുവര്‍ഷക്കാലമായി എല്ലാ അവധി ദിവസങ്ങളിലും സമൃദ്ധി ജനകീയ ഹോട്ടലില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന തേവര കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സമൃദ്ധി ഹോട്ടലിലെ ജീവനക്കാരി ജീന വിജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാډാരായ പി.ആര്‍. റെനീഷ്, സുനിത ഡിക്സണ്‍, വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍ മനു ജേക്കബ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പ്രീതി എം.ബി., കോര്‍പ്പറേഷന്‍ സെക്രട്ടറി ഷിബു വി.പി., സിറ്റി പ്രോജക്ട് ഓഫീസര്‍ ചിത്ര വി.ആര്‍., സി.ഡി.എസ്. പ്രൊജക്ട് ഓഫീസര്‍ നിസ എ., സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സുജ പി. സൈമണ്‍, എഡ്രാക് പ്രസിഡന്‍റ് രംഗദാസ പ്രഭു എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ്. പ്രസിഡന്‍റ്മാരായ മിനി ജോഷി സ്വാഗതവും ലത നന്ദിയും രേഖപ്പെടുത്തി.

     ടൂറിസം രംഗം സജീവമാകുന്നു; വിദേശസഞ്ചാരി കപ്പല്‍ കൊച്ചിയിലെത്തുന്നുകോവിഡ്19 വിതച്ച മാന്ദ്യത്തിനു ശേഷം കേരളത്തിന്റെ ടൂ...
27/09/2022


ടൂറിസം രംഗം സജീവമാകുന്നു; വിദേശസഞ്ചാരി കപ്പല്‍ കൊച്ചിയിലെത്തുന്നു

കോവിഡ്19 വിതച്ച മാന്ദ്യത്തിനു ശേഷം കേരളത്തിന്റെ ടൂറിസം രംഗം സജീവമാവുകയാണ്. ഈ വര്‍ഷം നവംബറില്‍ 516 അന്താരാഷ്ട്ര സഞ്ചാരികളുമായി എംഎസ് യൂറോപ്പ എന്ന കപ്പല്‍ കൊച്ചിയിലെത്തും. അന്താരാഷ്ട്ര സഞ്ചാരികളുമായി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ആദ്യ കപ്പല്‍ കൂടിയാണിത്.
ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി എട്ട് അന്താരാഷ്ട്ര വിനോദസഞ്ചാര കപ്പലുകളാണ് കൊച്ചിയിലെത്തുന്നത്. ഈ വര്‍ഷം ഡിസംബറില്‍ കൊച്ചിയില്‍ ബിനാലെ നടക്കുകയാണ്. അതു കാണാനും നിരവധി വിദേശികളെത്തുന്നുണ്ട്.
കോവിഡ്19-ും അതിനു ശേഷം റഷ്യ-യുക്രൈന്‍ സംഘര്‍ഷമുണ്ടാക്കിയ മാന്ദ്യവും വരും മാസങ്ങളില്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ടൂറിസം മേഖലയ്ക്കുള്ളത്.

 ഇതു സംരംഭകത്വത്തിന്റെ കാലംബില്യന്‍ ഡോളര്‍ വിപണിമൂല്യം കല്‍പ്പിക്കുന്ന, ലോകമെമ്പാടും കോടിക്കണക്കിനു പേര്‍ ഉപയോഗിക്കുന്ന ...
20/09/2022


ഇതു സംരംഭകത്വത്തിന്റെ കാലം

ബില്യന്‍ ഡോളര്‍ വിപണിമൂല്യം കല്‍പ്പിക്കുന്ന, ലോകമെമ്പാടും കോടിക്കണക്കിനു പേര്‍ ഉപയോഗിക്കുന്ന വാട്സ് ആപ്പിനെ 2014-ല്‍ ഫേസ്ബുക്ക് ഏറ്റെടുത്ത സമയത്ത് ജീവനക്കാരായുണ്ടായിരുന്നത് 55 പേര്‍ മാത്രമാണ്.

ലോകമെമ്പാടുമായി 30 ദശലക്ഷം യൂസര്‍മാരുള്ള ഇന്‍സ്റ്റാഗ്രാമിനെ 2012-ല്‍ ഫേസ്ബുക്ക് ഏറ്റെടുക്കുമ്പോള്‍ ജീവനക്കാരായുണ്ടായിരുന്നത്് 13 പേരാണ്.

ഇതില്‍നിന്നും മനസിലാക്കാവുന്ന ഒരു കാര്യമുണ്ട്, ടെക് ഇന്നൊവേഷന്റെ അടുത്ത തരംഗമുണ്ടാകുമ്പോള്‍, പരമ്പരാഗത കോര്‍പറേറ്റുകളില്‍നിന്ന് ഹൈപ്പര്‍ ടാലന്റഡ് (hyper talented), ഹൈലി സ്‌കില്‍ഡ് (highly skilled) എന്നൊക്കെ വിശേഷിപ്പിക്കുന്ന കഴിവുറ്റ വ്യക്തികളുടെ ചെറിയ ഗ്രൂപ്പുകളിലേക്ക് അധികാരം വന്നെത്തുമെന്നതാണ് അത്.

ഇത്രയും കാലം വന്‍കിട കോര്‍പറേറ്റുകളയായിരുന്നു ഏറ്റവും വലിയ തൊഴിലുടമകള്‍. കാരണം വലിയ തോതില്‍ മൂലധന നിക്ഷേപം നടത്താന്‍ സാധിച്ചിരുന്നത് അവര്‍ക്കു മാത്രമായിരുന്നു. നമ്മള്‍ക്ക് അറിയാം ഒരു ഉത്പ്പന്നമോ, സേവനമോ ഉപഭോക്താവിലേക്ക് എത്തിച്ചേരണമെങ്കില്‍ മനുഷ്യവിഭവ ശേഷി, ഫാക്ടറി, വെയര്‍ഹൗസ്, ചരക്കുഗതാഗത ശൃംഖല തുടങ്ങിയവ വേണം. ഇവ ഏകോപിപ്പിച്ചെടുക്കണമെങ്കില്‍ മാസങ്ങളും വര്‍ഷങ്ങളുമെടുക്കും. അതോടൊപ്പം മൂലധന നിക്ഷേപവും വേണം. ഇതൊക്കെ വന്‍കിട കോര്‍പറേറ്റുകള്‍ക്കു മാത്രം സാധ്യമായിരുന്ന കാര്യങ്ങളുമായിരുന്നു.

എന്നാല്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെ, സംരംഭങ്ങള്‍ക്ക് വളരെ കുറച്ചു വിഭവങ്ങളും ജീവനക്കാരും മാത്രം മതിയെന്ന സാഹചര്യമുണ്ടായി. ഇതിന് ഉദാഹരണമാണ് വാട്സ് ആപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മുകളില്‍ സൂചിപ്പിച്ച കാര്യം.

ഇതു സംരംഭകത്വത്തിന്റെ കാലമാണ്. ഒരു സംരംഭകനാകാന്‍ ആവേശകരമായ സാഹചര്യമൊരുക്കുന്ന കാലം ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നതു സംശയമാണ്. പരിമിത വിഭവങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ഇന്നോവേഷനുള്ള അവസരങ്ങളുണ്ടാക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ നമ്മള്‍ക്കു സാഹചര്യമൊരുക്കുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, മെഷീന്‍ ലേണിംഗും, ഓഗ്മെന്റഡ് റിയല്‍റ്റിയും, വെര്‍ച്വല്‍ റിയല്‍റ്റിയും, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സും ഉള്‍പ്പെടുന്ന നൂതന സാങ്കേതികവിദ്യകളുടെ സാധ്യതയെ കുറിച്ചും, ഇവയെല്ലാം ചേര്‍ന്നുള്ള മുന്നേറ്റത്തെ കുറിച്ചും മനസിലാക്കേണ്ടതുണ്ട്. ഇവ സൃഷ്ടിക്കുന്ന അവസരങ്ങളെ തിരിച്ചറിയുകയും പരമാവധി ഉപയോഗിക്കുകയും ചെയ്യണമെങ്കില്‍ വൈദഗ്ധ്യവും, അറിവും ആവശ്യമാണ്.

ഇത്തരം ഘടകങ്ങള്‍ ഇന്ന് വന്‍കിട കോര്‍പറേറ്റുകളില്‍ കുറവാണ്. ഒരിക്കലും വന്‍കിട സ്ഥാപനങ്ങളില്‍ ഇന്‍ ഹൗസ് ഇന്നൊവേഷന്‍ (in-house innovation) സംഭവിക്കാറില്ലെന്നതാണ് ഒരു യാഥാര്‍ഥ്യം. മാത്രമല്ല വ്യക്തികള്‍ക്ക് വളര്‍ന്നുവരാന്‍ കഴിയുന്ന സാഹചര്യമൊരുക്കി കൊണ്ട് അവരുടെ ശക്തിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ വന്‍കിട സ്ഥാപനങ്ങള്‍ ശ്രമിക്കാറില്ല.

ഒരു സ്ഥാപനത്തിന്റെ പുരോഗതിക്കു പുതിയ പ്രവണതകള്‍ കൊണ്ടുവരാന്‍ കഴിവുള്ളവരെയും (mavericks), വെല്ലുവിളി സ്വീകരിക്കുന്നവരെയും (risk takers) ആവശ്യമാണ്. അവര്‍ക്കു നവീകരിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ഇന്നൊവേറ്റര്‍മാര്‍ക്കു കോര്‍പറേഷനുകളിലെ പഴഞ്ചനും, പുരാതനപരവുമായ സംഘടനാ രീതിയുമായി പൊരുത്തപ്പെട്ടു പോകാന്‍ പൊതുവേ സാധിക്കാറില്ല. ഇന്നൊവേഷന് ചുറുചുറുക്കും, തീവ്ര ചിന്തകളും ആവശ്യമാണ്. എന്നാല്‍ ഇവ രണ്ടും വന്‍കിട സ്ഥാപനങ്ങളില്‍ അസാധ്യമാണ്. അവിടെ നടക്കുന്ന ഒരു കാര്യം പ്രഗല്‍ഭരായ വ്യക്തികളെ നിയമിക്കുന്നതും, മികച്ച സംരംഭങ്ങളെ ഏറ്റെടുക്കുന്നതുമാണ്.
ഏറ്റവും ആധുനികമായ കാഴ്ചപ്പാടുകളെ മനസിലാക്കുവാന്‍ സാധിക്കുന്ന, ടെക്നിക്കല്‍ വൈദഗ്ധ്യമാര്‍ജ്ജിച്ച വ്യക്തികളുടെ ഒരു ചെറു സംഘത്തിനായിരിക്കും ഇന്നൊവേഷന്റെ അടുത്ത തരംഗത്തില്‍ വിജയിക്കാന്‍ സാധിക്കുക.
*************************************************

19/09/2022


സംരംഭകത്വ സെമിനാര്‍ 26-ന്

ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആലുവ എടത്തല അല്‍ അമീന്‍ കോളേജിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 26-ന് സംരംഭകത്വ സെമിനാര്‍ നടത്തും. രാവിലെ 9.30-ന് വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
വ്യവസായമന്ത്രാലയത്തിനു കീഴില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എംഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് സെമിനാര്‍. കേന്ദ്ര സംസ്ഥാന വ്യവസായ ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകളും ഉണ്ടാകും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 22-ന് മുമ്പ് വാട്‌സാപ് വഴിയോ ഇ-മെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 0487-2360536
വാട്‌സാപ്: 83300 80536
ഇ മെയില്‍: [email protected]

       ഒരു വർഷം ഒരു ലക്ഷം സംരംഭം: സംരംഭകത്വ ശില്പശാല വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ...
16/09/2022


ഒരു വർഷം ഒരു ലക്ഷം സംരംഭം: സംരംഭകത്വ ശില്പശാല

വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി അങ്കമാലി മണ്ഡലത്തിൽ അവലോകനയോഗവും, സംരംഭകത്വ ശില്പശാലയും നടന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് റോജി.എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും അങ്കമാലി മുൻസിപ്പാലിറ്റിയിലുമായി ഈ വർഷം 982 സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 391 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനറൽ ഓറിയന്റേഷൻ പ്രോഗ്രാമുകളും ലോൺ മേളകളും പൂർത്തിയായി. സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായത്തിനായി എല്ലാ പഞ്ചായത്തുകളിലും ഹെൽപ്പ് ഡസ്ക്കുകൾ ആരംഭിക്കുകയും ഇന്റേണുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

അങ്കമാലി നഗരസഭയിൽ 105, കാലടി ഗ്രാമപഞ്ചായത്ത് 54, മലയാറ്റൂർ ഗ്രാമപഞ്ചായത്ത് 29, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് 29, അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് 18, കറുകുറ്റി ഗ്രാമപഞ്ചായത്ത് 50, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് 28, പാറക്കടവ് ഗ്രാമപഞ്ചായത്ത് 46, തുറവൂർ ഗ്രാമപഞ്ചായത്ത് 32 വീതം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അധ്യക്ഷത വഹിച്ചു, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. രമ മുഖ്യപ്രഭാഷണം നടത്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വി. ജയദേവൻ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ ജോർജ്ജ്, ആലുവ താലൂക്ക് വ്യവസായ ഓഫീസർ ഹേമ ജോസഫ്, അങ്കമാലി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പാർവ്വതി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

14/09/2022

ബംപര്‍ ടിക്കറ്റ് വില്‍പന: ഇതുവരെ നേടിയത് 215.04 കോടി രൂപ

നറുക്കെടുപ്പിന് ഇനി നാല് നാളുകള്‍ ബാക്കി നില്‍ക്കേ, സംസ്ഥാന സര്‍ക്കാരിന് ഓണ ബംപര്‍ ലോട്ടറി ടിക്കറ്റ് വില്‍പനയിലൂടെ ഇതുവരെ ലഭിച്ചത് 215.04 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 18-നാണ് നറുക്കെടുപ്പ്‌

60 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 53, 76,000 ടിക്കറ്റുകളും വിറ്റുപോയെന്നും റിപ്പോര്‍ട്ട്.
ഓണബംപര്‍ ടിക്കറ്റ് വില 500 രൂപയായത് ഈ വര്‍ഷം മുതലാണ്. മുന്‍ വര്‍ഷം 300 രൂപയായിരുന്നു. ഈ വര്‍ഷം ഒന്നാം സമ്മാനത്തുക 25 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്തു.............

14/09/2022


മെഗാ ട്രേഡ് എക്‌സ്‌പോ 21 മുതല്‍

സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോര്‍ക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ട്രേഡ് എക്‌സ്‌പോ ഈ മാസം 21 മുതല്‍ 25 വരെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും......

13/09/2022


യുവ സംരംഭക സംഗമം

കേരളത്തില്‍ ചെറുപ്പക്കാരുടെ ഇടയില്‍ സംരംഭകത്വം വളര്‍ത്തുക എന്ന ലക്ഷ്യവുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവല്പമെന്റ് (കീഡ്) സംഘടിപ്പിക്കുന്ന ' യുവ ബൂട്ട് ക്യാമ്പ് ' 14,15 തീയതികളില്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കും. രാവിലെ 10-ന് വ്യവസായ മന്ത്രി പി.രാജീവ് സംഗമം ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

Address

Kochi

Website

Alerts

Be the first to know and let us send you an email when Smart Nikshepam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category