
14/06/2024
Barra el-Manhag / Extracurricular
There's a boy called Noor with glasses and he's pure. He scared a useless ghost and made him really toast.
ആരും പോകാൻ ഭയക്കുന്ന തൻ്റെ സ്കൂളിൻ്റെ അരിക്കിലെ പ്രേതഭവനത്തിൽ പ്രവേശിച്ച് വീരപരിവേഷത്തോടെ തിരികെ എത്തുന്ന പതിമൂന്ന് വയസ്സുകാരൻ നൂറും അവിടുത്തെ ആ ജിന്നുമായുള്ള അവൻ്റെ ഉടമ്പടിയുടെ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞു പോകുന്ന ഈജിപ്പ്റ്റ്യൻ സിനിമയാണ് Barra el-Manhag / Extracurricular. പ്രേതത്തിന്റെ വേഷം ധരിച്ച് പുറംലോകത്തിൽ നിന്നും മറഞ്ഞിരിക്കുന്ന ആ വയസ്സനായ ആളെ തൻ്റെ പുതിയ സുഹൃത്തായി ലഭിക്കുന്നതിലൂടെ ഇരുവരുടെയും ജീവിതത്തിൽ വരുന്ന മാറ്റങ്ങളിലൂടെ കഥ നീങ്ങുന്നു. നിഷ്കളങ്ക ബാല്യത്തിൻ്റെയും മനുഷ്യ ബന്ധത്തിൻ്റെയും ജീവിത സാഹചര്യങ്ങളുടെയും മനോഹാരിത അസാധ്യമായി മനസ്സിൽ കോറിയിടുന്നുണ്ട് ഈ ചിത്രം. പിതൃവാത്സല്യവും മക്കളുടെ സ്നേഹവും ഒരേപോലെ സിനിമയുടെ മുഖ്യപ്രമേയമായും മാറുന്നുണ്ട്. ഇരുവരുടെയും അരക്ഷിതാവസ്ഥയിൽ നിന്നും പരസ്പരം പ്രചോദനം ഉൾക്കൊണ്ട് സങ്കടത്തിന്റെയും പിൻവലികളുടെയും കെട്ടുമാറാപ്പുകളെ പൊട്ടിച്ചുകൊണ്ട് മുന്നേറുന്നു.
"There's a boy called Noor.
A little kid, but courageous, even if he can't find enough love. Good student. He can learn in the right way,but maybe in the wrong circumstances. He can change all those around him. The best thing is that he himself turned into an unforgettable lesson. He will be there in his own story."
ദേശങ്ങൾക്ക് അപ്പുറം എല്ലാവർക്കും ഒരേപോലെ സ്വീകാര്യമായ ഒന്നായി ഈ സിനിമ അനുഭവപ്പെടും. തീർത്തും ലളിതവും മൃദുലവുംമായ അപ്പൂപ്പൻതാടി പോലെ ഒരു സിനിമ.
Direction & Story : Amr Salama
Screenplay : Salama, Khaled Diab
Produced by Shahinaz El Akkad
Director of photography : Ahmed Beshary
Editing : Ahmed Yousry
Music : Rageh Daoud
Starring
Maged El Kedwany
Omar Sherief
Rouby
Ahmed Amin
Asmaa Abulyazeid
Ahmed Khaled Saleh
Donia Maher
Mohamed Abd El Aziem
Ali kassem
Available @ Amazon Prime