Channar Books

Channar Books Channar Books is a publishing, reviewing , editing and consulting company located in Ernakulam, Kerala India. drjoshschannar. com.

U can contact us by clicking our page or paying a visit to our website www. Also we make announcements regarding new films.

26/01/2025

Channar Books gladly announces the title of our next book with ISBN Number :

Narayanism : The Essence of Sree Narayana Dharma

നല്ല കാതലുള്ള “കാതൽ ”സിനിമ: മമ്മൂട്ടിയുടെ എനിക്ക് ഇഷ്ടമില്ലാത്ത ചില സിനിമകളും കുറച്ചു മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാലും ഈ ...
25/11/2023

നല്ല കാതലുള്ള “കാതൽ ”സിനിമ:

മമ്മൂട്ടിയുടെ എനിക്ക് ഇഷ്ടമില്ലാത്ത ചില സിനിമകളും കുറച്ചു മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാലും ഈ നടൻ ഏറെ നന്നായിരിക്കുമെന്ന ഉത്തമവിശ്വാസം മനസ്സിന്റെ അടിത്തട്ടിൽ എപ്പോഴുമുണ്ട്. ആ വിശ്വാസം ദൃഢമായി ഉറപ്പിച്ച സിനിമയാണ് ഇപ്പോൾ കണ്ട ‘കാതൽ ’.

കാതൽ ചർച്ച ചെയ്യുന്ന വിഷയം അതീവ ദുർഘടം പിടിച്ചതാണ്, എവിടെയും എപ്പോഴും പാളിപ്പോകാം. നൂൽപ്പാലത്തിലൂടെയുള്ള യാത്രയാണത്. അത് അത്ര മെയ് വഴക്കത്തോടെയാണ് അനുഗ്രഹീതനായ സംവിധായകൻ ജിയോ ബേബി നിർവഹിച്ചിരിക്കുന്നത്. സ്വവർഗ രതി കുറ്റകരമായി ആധുനികസമൂഹം കണക്കാക്കുന്നില്ല. എങ്കിലും അതിന്റെ stigma ഇപ്പോഴും മാറിയിട്ടില്ല. ഓസ്‌കർ വൈൽഡ് നെപ്പോലുള്ള ചില വിശ്വസാഹിത്യകാരന്മാർ ഇത് കടുത്തകുറ്റമായി കണക്കാക്കിയിരുന്ന പണ്ടു കാലത്തു ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. ഇപ്പോഴത്തെ അയർലണ്ട് പ്രധാനമന്ത്രി,ഇന്ത്യൻ വംശജനായ ഡോക്ടർ താൻ ഒരു സ്വവർഗ അനുരാഗി ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിൽ ജയിച്ചു അവിടെ ഇപ്പോഴും പ്രധാനമന്ത്രി ആയിരിക്കുന്ന വ്യക്തിയാണ്! എന്നാൽ ഇന്ത്യയിൽ ഈ കാര്യം പറഞ്ഞുകൊണ്ട് ഒരാളും ഒരു പാർട്ടിയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകില്ല. അതാണ് ഈ സിനിമയിൽ മാത്യു ദേവസ്യ എന്ന മമ്മൂട്ടി കഥാപാത്രത്തെ സ്ഥാനാർഥിയാക്കിയ രാഷ്ട്രീയ പാർട്ടിയും നേരിട്ടത്!
ഇത്തരം ഒരു grey വിഷയത്തിൽ ഒരു അവബോധം സമൂഹത്തിലുണ്ടാക്കിയെടുക്കുവാൻ ഒരു ജനപ്രിയസിനിമയുടെ ഫോർമാറ്റിൽ തന്നെ യഥാർഥ്യബോധത്തോടെ വിഷയം അവതരിപ്പിച്ച സംവിധായകൻ വിജയിച്ചിരിക്കുന്നു എന്നു നിസ്സംശയം പറയാം.

ഇനി അഭിനേതാക്കളെ എടുത്താൽ പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. മമ്മൂട്ടി തന്റെ അനിതരസാധാരണമായ അഭിനയത്തിലൂടെ നമുക്ക് അദ്ദേഹത്തിലുള്ള അമിതവിശ്വാസം വീണ്ടും ഊട്ടിഉറപ്പിക്കുകയാണ് കാതലിൽ ചെയ്തിരിക്കുന്നത്. ജ്യോതിക ഒരു പക്ഷെ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് ഒരു സ്വവർഗ അനുരാഗിയുടെ ഭാര്യയായി, അവളുടെ ആത്മസംഘർഷങ്ങൾ മിഴിവുറ്റ അഭിനയത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്!

കാണികളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു അഭിനേതാവ് ആണ് മമ്മൂട്ടിയുടെ അപ്പൻ ദേവസ്സിയായി അഭിനയിച്ച ആർ എസ് പണിക്കർ. പൊതുസമൂഹത്തിൽ അദ്ദേഹം പല നിലകളിൽ ലബ്ദപ്രതിഷ്ട്ടനെങ്കിലും അഭിനേതാവ് എന്ന നിലയിൽ തന്റെ ആദ്യചിത്രത്തിൽ തന്നെ അദ്ദേഹം തന്റെ പ്രകടനം ഏറെ ശ്രദ്ധേയമാക്കി. വളരെ കുറച്ചു സംഭാഷണത്തിലൂടെ, എന്നാൽ കടുത്ത മാനസികാസംഘർഷങ്ങൾ കടിച്ചമർത്തി കഴിയുന്ന പിതാവായി പണിക്കർ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്! അതുപോലെ തങ്കനായി അഭിനയിച്ച നടനും, മമ്മൂട്ടിയുടെ വക്കീലായി അഭിനയിച്ച നടിയും ഒക്കെ ഏറെ പ്രശംസാർഹമായ രീതിയിൽ തങ്ങളുടെ റോളുകൾ മികച്ചതാക്കി. എല്ലാ അർത്ഥത്തിലും മികച്ച, മിതത്വം പാലിച്ച ഒരു ദൃശ്യവിരുന്ന് “കാതൽ ” പ്രേക്ഷകർക്കു ലഭ്യമാക്കുന്നു.

കാതൽ എടുത്തുകാണണമെങ്കിൽ കുറച്ചു വെള്ള ആദ്യം ഉണ്ടാകണം. ആ വെള്ള വകുത്തു നമ്മൾ നോക്കുമ്പോൾ കാണുന്നത് കാതലാണ്! അടുത്തകാലത്തു ഇത്രയും കാതലുള്ള ഒരു ചിത്രം കണ്ടതായി ഓർക്കുന്നില്ല!

ഡോ ജോഷ് ശ്രീധരൻ
24/11/23

ഡോ ജോഷ് എസ് ചാന്നാർ രചിച്ചു ചാന്നാർ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകം “(വി)ശുദ്ധ മലയാളം” മലയാളവർഷം ചിങ്ങം 1 ന് പ്...
01/08/2023

ഡോ ജോഷ് എസ് ചാന്നാർ രചിച്ചു ചാന്നാർ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകം “(വി)ശുദ്ധ മലയാളം” മലയാളവർഷം ചിങ്ങം 1 ന് പ്രസാധനം ചെയ്യുന്നു. 11 ലേഖനങ്ങളുടെ സമാഹാരമാണ് . ചിലതൊക്കെ മുൻപ് കലാകൗമുദി, മാതൃഭൂമി, ഭാഷാപോഷിണി എന്നീ വാരികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂല ദ്രാവിഡ കുടുംബത്തിൽ നിന്നുള്ള മലയാളത്തിന്റെ വികാസം, ഭാഷാ ശുദ്ധി / അശുദ്ധി ഭാഷയിൽ, ഭാഷാ ശുദ്ധി സംബന്ധിച്ചു ബഷീറിന്റെ നിരീക്ഷണങ്ങൾ, പുലയർ - ബ്രാഹ്മണർ കേന്ദ്ര കഥാപാത്രങ്ങളായ, മതപരിവർത്തനം ചർച്ച ചെയ്യുന്ന, ചന്തുമേനോന്റെ സമകാലികൻ പോത്തേരി കുഞ്ഞമ്പുവിന്റെ നോവൽ സരസ്വതിവിജയത്തിന്റെ പുനർവായന, മലയാളത്തിലെ ആദ്യ മിസ്റ്റിക് കവിതയായ ശ്രീ നാരായണ ഗുരുദേവന്റെ കുണ്ടലിനിപ്പാട്ടിന്റെ ആസ്വാദനം ഒക്കെ ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. എല്ലാ മലയാള ഭാഷാ സ്നേഹികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

The cover of the new book in Malayalam authored by Dr Josh S Channar and published by Channar Books . We solicit your ki...
16/07/2023

The cover of the new book in Malayalam authored by Dr Josh S Channar and published by Channar Books . We solicit your kind support and cooperation .

വായനാദിനവും പുസ്തകങ്ങളും : ഷേക്‌സ്‌പിയറുടെ സമകാലികനായ ഫ്രാൻസിസ് ബേക്കൺ ( Bacon ) ആണ് ആദ്യമായി ലൈബ്രറിയിലെ പുസ്തകങ്ങളെ മൂ...
19/06/2023

വായനാദിനവും പുസ്തകങ്ങളും :

ഷേക്‌സ്‌പിയറുടെ സമകാലികനായ ഫ്രാൻസിസ് ബേക്കൺ ( Bacon ) ആണ് ആദ്യമായി ലൈബ്രറിയിലെ പുസ്തകങ്ങളെ മൂന്നായി -- ചരിത്രം , കവിത ( സാഹിത്യം ), ഫിലോസഫി -- എന്ന് വർഗീകരിക്കുന്നത് ! തുടർന്ന് വീണ്ടും വിഷയങ്ങൾ അനുസരിച്ചു സബ് ക്ലാസിഫിക്കേഷൻ നടത്തും . ബേക്കൺ വായനയെപ്പറ്റി പറഞ്ഞത് , എല്ലാവർക്കും അറിയാവുന്നത് , ഇന്നത്തെ ദിനത്തിൽ പെട്ടെന്ന് ഓർമയിൽ വരുന്നു : "വായന മനുഷ്യനെ പൂർണ്ണനാക്കുന്നു !"

വെറുതെ എന്തെങ്കിലും കിട്ടുന്നത് വായിച്ചാൽ പൂർണ്ണനാകുമോ ? ഇല്ല !
അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് " ചില പുസ്തകങ്ങൾ ഭാഗികമായി മാത്രമേ വായിക്കേണ്ടു ; മറ്റു ചിലത് ഓടിച്ചു മാത്രമേ വായിക്കാവൂ ; വളരെ കുറച്ചു പുസ്തകങ്ങൾ മാത്രമേ മുഴുവനും ശരിയായി ശ്രദ്ധിച്ചു കാര്യങ്ങൾ ഗ്രഹിച്ചു വായിക്കേണ്ടൂ ."

ഈ വായനാദിനത്തിൽ എന്ത് എങ്ങനെ വായിക്കുന്നു എന്നതും വായന പോലെ തന്നെ പ്രധാനപ്പെട്ടതാണ് !

എല്ലാ അക്ഷരസ്നേഹികൾക്കും വായനാ ദിന ആശംസകൾ 💐

ഡോ ജോഷ് ശ്രീധരൻ

24/01/2022

Sree Narayana Gurudevan's 'Athmopadesa Sathakam' translated to Italian by the Italian author Dr Sabrina Lei !

Born in Italy , Dr Lei was born in a Muslim family . She is now in the forefront of promoting Gurudevan's ideal of a universal society liberated from all hues of religion , race , caste etc.

Congrats , Lei !

Address

72, Ganesh Kalamandir Road, Vaduthala PO
Kochi
682023

Telephone

+919745205566

Website

Alerts

Be the first to know and let us send you an email when Channar Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Channar Books:

Share

Category