
01/07/2025
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മോഹൻലാലിൻറെ മകൾ വിസ്മയ , ആശംസകളും അനുഗ്രഹങ്ങളും നേർന്ന് സോഷ്യൽ ലോകവും ആരാധകരും ❤️
മലയാളി പ്രേഷകരുടെ താരരാജാവ് മോഹൻലാലിൻറെ മകൾ വിസ്മയ അഭിനയലോകത്തേക്ക് എത്തുന്നു . ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് നായികയായിട്ടാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത് . ആശീർവാദ് സിനിമാസിന്റെ 37 ആം ചിത്രം കൂടിയാണിത് . മകൻ പ്രണവിന് പിന്നാലെ ഇപ്പോൾ മകൾ വിസ്മയയും കൂടി സിനിമയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് നടൻ മോഹൻലാൽ . നിരവധി ആരാധകരാണ് പുതിയ തുടക്കത്തിന് വിസ്മയയ്ക്ക് ആശംസകളുമായി രംഗത്ത് വരുന്നത്