Radio Rangh

Radio Rangh Media Services
(1)

20/08/2026

ഇടവയിൽ കുടുംബശ്രീ വിപണന മേള ആരംഭിച്ചു.

ഓഗസ്റ്റ് 19,20,21 തീയതികളിലാണ് മേള നടക്കുന്നത്.

മേളയുടെ ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് പിസി ബാബു അധ്യക്ഷനായിരുന്നു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശൈലജ. എസ്, ബിനു. ജി, ഷാബിന. ടി , മറ്റ് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ.എൻ. സി, കുടുംബശ്രീ ചാർജ് ഓഫീസർ കൂടിയായ അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ. എം.എം, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ. സി.എസ്, വൈസ് ചെയർപേഴ്സൺ കദളി തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നടക്കുന്ന വിപണന മേളയിൽ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ കൂടാതെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പലഹാരങ്ങൾ, അച്ചാറുകൾ, വിവിധ ഭക്ഷണ വസ്തുക്കൾ, ചായ, കോഫി, ബിരിയാണി, പായസം എന്നിവ സഹിതം ലഭ്യമാണ്.

ആഘോഷപൂർവ്വം നടക്കുന്ന വിപണന മേളയിൽ നിരവധി പേരാണ് ഉൽപ്പന്നങ്ങൾ വാങ്ങാനായി എത്തിക്കൊണ്ടിരിക്കുന്നത്.

കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ ഇതിനോടൊപ്പം അരങ്ങേറുന്നുണ്ട്.

16/08/2026

മനോഹരമായ, ഹൃദ്യമായ ആലാപനം. രാമായണത്തിന് ഇത്രയും ഭംഗിയൊ?

15/08/2026

അർത്ഥമറിഞ്ഞ് ഇത്രയും മനോഹരമായി രാമായണം കേട്ട് മനം സമ്പൂർണ്ണമായി. നന്ദി.

14/08/2026

പിന്നോക്ക അധസ്ഥിത വിഭാഗത്തിൻ്റെ സംവരണം നടപ്പിലാക്കുന്നതിൽ വീഴ്‌ച പാടില്ല.

ശ്രീ. ഡോ. സ്വാമി സച്ചിദാനന്ദ.

ജനസംഖ്യയിലെ ഭൂരിപക്ഷവിഭാഗമായ പിന്നോക്ക അഗസ്തിത ജനവിഭാഗത്തിന്റെ്റെ ഭരണഘടനാപരമായ സംവരണം നടപ്പിലാക്കുന്നതിൽ ഒരു വീഴ്ച്‌ചയും പാടില്ലെന്ന് ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും മഠാധിപതിയുമായ ഡോ. സ്വാമിസച്ചിദാനന്ദ . കേന്ദ്രസർക്കാരുകളെ അറിയിച്ചു. തിരുവനന്തപുരം തായ്ന‌ാട് സൊസൈറ്റി ഹാളിൽ നടന്ന ആൾ ഇന്ത്യ OBC- SC/ST മഹാജന ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന മതസൗഹാർദ സമ്മേളനവും സംഘടനയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമിജി.

സാമൂഹ്യ രംഗത്തും രാഷ്ട്രീയ രംഗത്തും, ഉദ്യോഗരംഗത്തും ഭൂരി പക്ഷ അടിസ്ഥാന ജനത ഈ വർത്തമാനകാലത്ത് ഏറെ പിന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യം സ്വാമിജി തൻ്റെ ഉദ്ബോധനപ്രസംഗത്തിൽ കാര്യ കാരണം സഹിതം വിവരിച്ചു.

സമ്മേളനത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പങ്കെടുത്തു.

ഈഴവ മഹാജന ട്രസ്റ്റിന്റെ ദേശീയ ചെയർമാനും എൻ. യു. ബി. സി പ്രസിഡൻ്റുമായ എസ്. സുവർണ്ണകുമാർ അദ്ധ്യക്ഷതവഹിച്ചു.

ശ്രീ. ഡോ. വി. പി. സുഹൈൽ മൗലവി ( പാളയം ഇമാം) മതസൗഹാർദ്ദ സമ്മേള നത്തിൽ സാമൂഹിക വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ഡയമണ്ട് ജനസേവന ചാരി റ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു.

നിരവധി പിന്നോക്ക പട്ടികജാതി/ പട്ടിക വർഗ്ഗ ജാതി സംഘടനാ നേതാക്കൾ സമ്മേ ളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിൻ്റെ സ്വാഗതപ്രസംഗം നടത്തിയത് ശ്രീ വി. വി രാജേന്ദ്രൻ അവർകൾ ആണ്.

ശ്രീ ഡോ. എം. ആർ. യശോധരൻ ഡയറക്‌ടർ ( ഗുരു ഗ്രാമം) പിന്നോ ക്കാവസ്ഥ എന്തുകൊണ്ട് എന്ന വിഷയത്തെ വളരെ വിശദമായി അവലോകന പ്രസംഗം നടത്തി.

AIOSSMF മുഖ്യ രക്ഷാധികാരിയും BIM ദേശീയ ചെയർമാനും ശ്രീകുടുംബശ്രീ സംസ്ഥാന പ്രസിഡൻ്റുമായ ശ്രീ. പൂന്തുറ തോമസ് ജോസഫ് വിജ്ഞപത്തി പ്രസംഗം നട ത്തി.

AIOSSMF ൻ്റെ ദേശീയ ചെയർമാൻ കെ. ബി. ചന്ദ്രദേവ് ഫെഡറേഷന്റെ പ്രവർത്ത നങ്ങളെക്കുറിച്ച് വിശദീകരിച്ചു.

മികച്ച പത്ര പ്രവർത്തകനും സാംസ്‌കാരിക ചാരിറ്റി പ്രവർത്തകനുമായ ശ്രീ. കലാപ്രേമി ബഷീർ ബാബു അവർകൾ ഈ കാലഘട്ടത്തിൽ സംഘടനയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

ശ്രീ. രാമഭദ്രൻ SMS Institute ചെയർമാൻ പിന്നോക്കാവസ്ഥയെക്കു റിച്ച് സംസാരിച്ചു.

ശ്രീമതി അജിത കൊല്ലം ശ്രീ നാരായണ വേൾഡ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്, പിന്നോക്ക പട്ടികജാതി / പട്ടിക വർഗ്ഗ സ്ത്രീകളുടെ പിന്നോക്കാവസ്ഥയെ ക്കുറിച്ച് സംസാരിച്ചു.

ശ്രീമതി സിന്ധു ഹരിദാസ് ഡയമണ്ട് ജനസേവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർപേഴ്‌സണും AIOSSMF ൻ്റെ സംസ്ഥാന പ്രസിഡൻ്റ് ചാരിറ്റി വിഷയങ്ങ ളെക്കുറിച്ച് സംസാരിച്ചു.

ശ്രീമതി റഹ്മാ ബീവി AIOSSMF ൻ്റെ സംസ്ഥാന ട്രഷറർ സ്ത്രീകളുടെ സാംസ്‌കാരിക ഉന്നമനത്തിനുവേണ്ടി സംസാരിച്ചു.

ഹോമിയോ പതിപകർച്ച വ്യാധി പ്രതിരോധ വിധക്തൻ ശ്രീ. ഡോ. ശിവപ്രസാദ് കരുണാകരൻ സംസാരിച്ചു.

ശ്രീമതി ജയ ഗംഗാധരൻ വൈറ്റ് നൗ ചെയർപേഴ്സൺ ആൾ കേരള പ്രൈവറ്റ് ബസ് അസോസിയേഷൻ രക്ഷാധികാരി.സാമൂഹ്യപ്രവർത്തക തൃശ്ശൂർ,

ശ്രീമാൻ ശിവശർമ്മ ( സംഘടനാ സെക്രട്ടറി),
സജിലാൽ കഴക്കൂട്ടം (സ്റ്റേറ്റ് സെക്രട്ടറി), തങ്കമണി നരുവാമൂട് ( സ്റ്റേറ്റ് സെക്രട്ടറി) റൂബി കല്ലറ ( സംസ്ഥാന വൈസ് പ്രസിഡന്റ് ), കാര യ്ക്കാമണ്ഡപം അനിത, ( സംസ്ഥാന എക്സിക്യൂട്ടീവ് അംഗം) ശ്രുതി കൗൺസിലർ പൂന്തുറ എന്നിവർ സംഘടനയ്ക്കു വേണ്ടി സമ്മേളനത്തിൽ സംസാരിച്ചു.

14/08/2026

രാമായണം സുന്ദരകാണ്ഡം രാവണന്റെ പുറപ്പാട് ॐ RAMAYANAM SUNDARAKANDAM RAVANANTE PURAPPAD

12/08/2026

വർക്കല പാപനാശം കടൽത്തീരത്ത് പിതൃതർപ്പണത്തിന് പതിനായിരങ്ങളെത്തി

പിതൃസ്മരണയുടെ പുണ്യവുമായി കർക്കിടക വാവുബലി ദിനത്തിൽ വർക്കല പാപനാശം കടൽത്തീരത്തേക്ക് പതിനായിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി.

ദക്ഷിണ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബലിതർപ്പണ കേന്ദ്രങ്ങളിലൊന്നായ പാപനാശത്ത് പുലർച്ചെ മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു.

മരിച്ചുപോയ മുൻതലമുറക്കാരുടെ ആത്മശാന്തിക്കായി കർമ്മങ്ങൾ ചെയ്യുവാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധിപ്പേരാണ് ഇവിടെയെത്തിയത്.

കടൽത്തീരത്ത് തയാറാക്കിയ പ്രത്യേക ബലിത്തറകളിൽ മുഖ്യകാർമ്മികരുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ചടങ്ങുകൾ നടന്നു.

കടലിൽ സ്നാനം ചെയ്ത്, പിതൃക്കൾക്ക് എള്ളും പൂവും അർപ്പിച്ച് ഭക്തിപൂർവ്വം പ്രാർത്ഥിച്ചാണ് ഭക്തർ മടങ്ങിയത്.

ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പോലീസ്, ഫയർഫോഴ്സ്, ലൈഫ് ഗാർഡുകൾ എന്നിവരുടെ ശക്തമായ സന്നാഹവും കടൽത്തീരത്ത് ഏർപ്പെടുത്തിയിരുന്നു. ആവശ്യമായ ഒരുക്കങ്ങൾ ദേവസ്വം ബോർഡും പ്രാദേശിക ഭരണകൂടവും സംയുക്തമായാണ് നടത്തിയത്.

ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങുന്നവർക്കായി പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

12/08/2026

അതി മനോഹരം ഈ രാമായണ പാരായണം ഈ കർക്കിടക മാസം മുഴുവൻ ദിനവും ഓരോ വീടുകളിലും ഈ ശബ്ദം ഒഴുകി നടക്കട്ടെ...

11/08/2026

📰 പ്രവാസികൾക്കും കുടുംബത്തിനും 1 കോടി രൂപ വരെ മെഡിക്കൽ & അപകട ഇൻഷുറൻസ്! നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ 🚨✈️

തിരുവനന്തപുരം: പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയർ പ്ലസ്' (NORKA Care Plus) രണ്ടാംഘട്ട എൻറോൾമെന്റിന് തുടക്കമാകുന്നു!

പദ്ധതിയുടെ രണ്ടാംഘട്ട എൻറോൾമെന്റും ഇതിനായുള്ള പുതിയ പോർട്ടലും 2026 ഓഗസ്റ്റ് 18-ന് ബഹു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി (United India Insurance Co. Ltd.), വിദാൽ ഹെൽത്ത് TPA (Vidal Health TPA), അക്ഷയ ഇൻഷുറൻസ് ബ്രോക്കേഴ്സ് (AIBL) എന്നിവരുമായി സഹകരിച്ചാണ് നോർക്ക റൂട്ട്സ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

📌 പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും:

🛡️ 1 കോടി വരെ GMC + GPA പരിരക്ഷ: തിരഞ്ഞെടുത്ത സ്ലാബ് അനുസരിച്ച് ₹1 കോടി രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസും (Group Mediclaim Cover - GMC), ₹1 കോടി രൂപ വരെയുള്ള അപകട ഇൻഷുറൻസും (Group Personal Accident - GPA) ലഭ്യമാണ്.

🗓️ എൻറോൾമെന്റ് കാലാവധി: 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ മാത്രം! (പോളിസി പ്രാബല്യത്തിലുള്ളത്: 2026 ഓഗസ്റ്റ് 18 മുതൽ 2027 ഏപ്രിൽ 14 വരെ).

⏳ ക്ലെയിം വെയിറ്റിംഗ് പീരിയഡ്: എൻറോൾമെന്റ് തീയതി മുതൽ 30 ദിവസം.

👥 പ്രായപരിധി: 18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള പ്രവാസികൾക്ക്.

👴 മാതാപിതാക്കളുടെ സംരക്ഷണം: ₹10 ലക്ഷം മുതൽ ₹1 കോടി വരെയുള്ള പോളിസികളിൽ 80 വയസ്സ് വരെയുള്ള പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളെയുംഉൾപ്പെടുത്താം.

🏥 ക്യാഷ്‌ലെസ്സ് ചികിത്സ (Cashless Facility): കേരളത്തിലെ 688-ലധികം ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലൊട്ടാകെയുള്ള 24,000-ത്തോളം ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് ചികിത്സാ സൗകര്യം ലഭ്യമാണ്.

💰 പ്രീമിയം നിരക്കുകൾ (GST ഉൾപ്പെടെ):
(2027 ഏപ്രിൽ 14 വരെയുള്ള 8 മാസത്തേക്കുള്ള നിരക്കുകൾ)

🔹 1. ₹5 ലക്ഷം GMC + ₹10 ലക്ഷം GPA • പ്രവാസി മാത്രം: ₹5,499 • പ്രവാസി + പങ്കാളി + 2 കുട്ടികൾ: ₹9,039

🔹 2. ₹10 ലക്ഷം GMC + ₹10 ലക്ഷം GPA • പ്രവാസി മാത്രം: ₹9,833 • പ്രവാസി + പങ്കാളി + 2 കുട്ടികൾ: ₹17,039 • പ്രവാസി + കുടുംബം + മാതാപിതാക്കൾ: ₹44,364

🔹 3. ₹15 ലക്ഷം GMC + ₹15 ലക്ഷം GPA • പ്രവാസി മാത്രം: ₹12,839 • പ്രവാസി + പങ്കാളി + 2 കുട്ടികൾ: ₹22,961 • പ്രവാസി + കുടുംബം + മാതാപിതാക്കൾ: ₹56,478

🔹 4. ₹20 ലക്ഷം GMC + ₹20 ലക്ഷം GPA • പ്രവാസി മാത്രം: ₹13,829 • പ്രവാസി + പങ്കാളി + 2 കുട്ടികൾ: ₹24,625 • പ്രവാസി + കുടുംബം + മാതാപിതാക്കൾ: ₹60,740

🔹 5. ₹25 ലക്ഷം GMC + ₹25 ലക്ഷം GPA • പ്രവാസി മാത്രം: ₹14,556 • പ്രവാസി + പങ്കാളി + 2 കുട്ടികൾ: ₹25,893 • പ്രവാസി + കുടുംബം + മാതാപിതാക്കൾ: ₹63,813

🔹 6. ₹50 ലക്ഷം GMC + ₹50 ലക്ഷം GPA • പ്രവാസി മാത്രം: ₹15,231 • പ്രവാസി + പങ്കാളി + 2 കുട്ടികൾ: ₹26,964 • പ്രവാസി + കുടുംബം + മാതാപിതാക്കൾ: ₹66,017

🔹 7. ₹1 കോടി GMC + ₹1 കോടി GPA • പ്രവാസി മാത്രം: ₹19,439 • പ്രവാസി + പങ്കാളി + 2 കുട്ടികൾ: ₹34,107 • പ്രവാസി + കുടുംബം + മാതാപിതാക്കൾ: ₹80,191

(അധികമായി വരുന്ന ഓരോ കുട്ടിക്കും (25 വയസ്സ് വരെ) സ്ലാബ് അനുസരിച്ച് ₹2,753 മുതൽ ₹6,565 വരെ അധിക പ്രീമിയം നൽകേണ്ടതാണ്).

📊 നോർക്ക കെയർ പ്ലസ്: ഇതുവരെയുള്ള നേട്ടങ്ങൾ:
ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിൽ നിന്നായി 1,62,000-ത്തോളം പ്രവാസി കുടുംബങ്ങൾ ഇതുവരെ എന്റോൾ ചെയ്തു.

2026 ജൂലൈ 31 വരെ 31,660 പോളിസി ഉടമകൾക്കായി ₹227 കോടി രൂപ ക്ലെയിം നൽകി.

സമർപ്പിച്ച ക്ലെയിമുകളിൽ 99.38% വിജയകരമായി തീർപ്പാക്കാനും സാധിച്ചു.

📲 എങ്ങനെ അപേക്ഷിക്കാം?

നോർക്ക റൂട്ട്സ് വെബ്‌സൈറ്റ്: 🌐 www.norkaroots.kerala.gov.in

ഓൺലൈൻ പോർട്ടൽ: 🌐 norkacareplus.akshayagroup.net.in

'NORKA Care Plus' മൊബൈൽ ആപ്ലിക്കേഷൻ വഴിയും (Google Play Store & Apple App Store) എൻറോൾ ചെയ്യാം.

📞 ജില്ലാടിസ്ഥാനത്തിലുള്ള സപ്പോർട്ട് നമ്പറുകൾ:

• ടോൾ ഫ്രീ: 1800 2022 502 / 1860 4191 401 •

തിരുവനന്തപുരം: +91 9249548301 • കൊല്ലം: +91 9249548302 • പത്തനംതിട്ട: +91 9249548303 • ആലപ്പുഴ: +91 9249548304 • കോട്ടയം: +91 9249548305 • എറണാകുളം: +91 9249548306 • ഇടുക്കി: +91 9249548307 • തൃശൂർ: +91 9249548308 • പാലക്കാട്: +91 9249548309 • മലപ്പുറം: +91 9249548310 • കോഴിക്കോട്: +91 9249548311 • വയനാട്: +91 9249548312 • കണ്ണൂർ: +91 9249548313 • കാസർഗോഡ്: +91 9249548314 • എസ്‌കലേഷൻ സപ്പോർട്ട്: +91 9249548315

📢 ഈ പ്രധാനപ്പെട്ട വിവരം നിങ്ങളുടെ പ്രവാസി സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലേക്കും പരമാവധി ഷെയർ ചെയ്യൂ!

11/08/2026

മനസ്സിൽ തട്ടി ആലപിച്ചത്... മനസ്സ് അതേപടി സ്വീകരിച്ചു..

10/08/2026

സുന്ദര മായ പാരായണം കേൾക്കുമ്പോൾ ഒരു ദിവസം ധന്യ മായി

Address

JC Chambers, Panampilly Nagar
Kochi
682036

Alerts

Be the first to know and let us send you an email when Radio Rangh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Radio Rangh:

Shortcuts

Share