13/08/2025
തിരക്കഥ എഴുതുന്നതിന് മുൻപ് കഥയുടെ പൂർണ്ണമായ രൂപം ഒരു സംഗ്രഹമായി എഴുതുന്നത് തിരക്കഥ മനോഹരമാക്കാൻ സഹായിക്കും. ഇതിനെയാണ് സിനോപ്സിസ് എന്ന് പറയുന്നത്.
ഒരു കഥാസംഗ്രഹം തയ്യാറാക്കുമ്പോൾ, കഥയുടെ തുടക്കം, മദ്ധ്യം, ഒടുക്കം എന്നിവയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ലഭിക്കുകയും, തിരക്കഥയുടെ ഒഴുക്ക് മെച്ചപ്പെടുത്താൻ സാധിക്കുകയും ചെയ്യും.
ഒരു സിനോപ്സിസ് കഥാപാത്രങ്ങൾ, പ്രധാന സംഭവങ്ങൾ, കഥയുടെ പുരോഗതി, ക്ലൈമാക്സ് എന്നിവയെല്ലാം ചുരുക്കി അവതരിപ്പിക്കുന്നു. ഇത് തിരക്കഥാകൃത്തിന് കഥയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും അതിലെ പാളിച്ചകൾ മുൻകൂട്ടി തിരിച്ചറിയാനും സഹായിക്കും.
സിനോപ്സിസ് എഴുതുന്നത് എന്തിന്?
* തിരക്കഥക്ക് ഒരു വ്യക്തമായ ഘടനയും ദിശാബോധവും നൽകുന്നു.
* തിരക്കഥ എഴുതുന്നതിന് മുൻപ് കഥയെ പൂർണ്ണമായി മനസ്സിലാക്കാൻ സഹായിക്കുന്നതുകൊണ്ട് എഴുതാൻ എടുക്കുന്ന സമയം ലാഭിക്കാം.
* നിർമ്മാതാക്കൾക്ക് കഥയുടെ ആശയം വേഗത്തിൽ മനസ്സിലാക്കാൻ സിനോപ്സിസ് ഉപയോഗിക്കാം.
യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന തിരക്കഥയുടെ സിനോപ്സിസാണ് ഇവിടെ കൊടുക്കുന്നത്.
ഈ കഥാ സംഗ്രഹം ഇഷ്ടമായവർ ലൈക്ക് ചെയ്യുക. ഒപ്പം നിങ്ങളുടെ മനസിലുള്ള ഒരാശയത്തെ ഇതുപോലെ സിനോപ്സി സാക്കി മാറ്റുന്നതിന് ഈ നംബറിൽ വാട്സ് ആപ്പ് ചെയ്യുക 6238718062 (whatsapp only)
സിനോപ്സിസ്
മരുഭൂമിയിലെ പെൺ ജീവിതം
വിഭാഗം: ത്രില്ലർ, ഡ്രാമ
പാലക്കാട്ടെ ദാരിദ്ര്യം നിറഞ്ഞ ഒരു കൊച്ചു വീട്ടിൽ നിന്നാണ് കഥയുടെ തുടക്കം. സുമിഷ പ്രയ (20 വയസ്സ്), തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ സ്വപ്‌നങ്ങൾ കാണുന്ന മിടുക്കിയായ പെൺകുട്ടി. വീടിന്റെ ലോണുകളും കടങ്ങളും അവളെ വരിഞ്ഞുമുറുക്കുന്നു. എന്നിട്ടും, വീട്ടുകാർ ലോണെടുത്ത് അവളെ ബാംഗ്ലൂരിൽ നഴ്‌സിംഗിന് പഠിപ്പിക്കുന്നു. കോളേജ് ജീവിതവും പഠനവും അവൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു. അവിടെ കൂട്ടുകാരിയായ ഫൗസിയയെ പരിചയപ്പെടുന്നു, അവർ തമ്മിൽ ആഴത്തിലുള്ള സൗഹൃദം വളരുന്നു.
പഠനം പൂർത്തിയാക്കിയ സുമിഷ, കുടുംബത്തിന്റെ കടങ്ങൾ വീട്ടാനും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനും സൗദി അറേബ്യയിലേക്ക് പോകുന്നു. അവിടെ കുറച്ചുവർഷങ്ങൾ നഴ്‌സായി ജോലി ചെയ്യുന്നു. ഈ കാലയളവിലാണ് അവൾ ശ്രീകുമാറിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. അവർക്കൊരു മകൻ പിറക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതത്തിനിടയിൽ, സൗദിയിൽ വെച്ച് സുമിഷ ഒരു സുഹൃത്തിൽ നിന്ന് യമനിൽ നഴ്‌സിംഗ് രംഗത്ത് വലിയ സാധ്യതകളുണ്ടെന്ന് മനസ്സിലാക്കുന്നു. മെച്ചപ്പെട്ട ഭാവിക്കായി, ശ്രീകുമാറിനോടും മകനോടുമൊപ്പം അവർ യമനിലേക്ക് തിരിക്കുന്നു.
യമനിലെ ജീവിതം ആദ്യം പ്രതീക്ഷ നൽകുന്നതായിരുന്നു. സുമിഷയ്ക്ക് പുതിയ സൗഹൃദങ്ങൾ ലഭിക്കുന്നു, അതിൽ മലയാളികളായ നഴ്‌സുമാരും ഉൾപ്പെടുന്നു. യമനിലെ ഒരു ക്ലിനിക്കിൽ അവൾ നഴ്‌സായി ജോലിക്ക് കയറുന്നു.
യമനിലെ നഴ്‌സിംഗ് മേഖലയിലെ ബിസിനസ് സാധ്യതകൾ സുമിഷ ക്രമേണ തിരിച്ചറിയുന്നു. സ്വന്തമായി ഒരു നഴ്‌സിംഗ് ലാബും ഒരു ക്ലിനിക്കും തുടങ്ങാൻ അവൾ പദ്ധതിയിടുന്നു. എന്നാൽ, യമനിലെ നിയമപ്രകാരം വിദേശികൾക്ക് യമനിൽ നേരിട്ട് ബിസിനസ്സ് നടത്താൻ സാധിക്കില്ല. ഈ പ്രതിസന്ധി ഘട്ടത്തിലാണ് അവൾ ബിലാൽ മുഹമ്മദ് എന്ന യമൻ പൗരനെ പരിചയപ്പെടുന്നത്.
ബിലാലുമായി ബിസിനസ് പങ്കാളിത്തത്തെക്കുറിച്ച് സുമിഷ സംസാരിക്കുന്നു. അയാൾ ക്ലിനിക്കിനായി പണം മുടക്കുന്നു.
ലാഭത്തിന്റെ 60% തനിക്ക് ലഭിക്കുമെങ്കിൽ പങ്കാളിയാവാമെന്ന് ബിലാൽ സമ്മതിക്കുന്നു.
സുമിഷ അത് അംഗീകരിക്കുന്നു. ബിസിനസ്സ് മുന്നോട്ട് പോകവേ, അപ്രതീക്ഷിതമായി ബിലാലും സുമിഷയും തമ്മിൽ വിവാഹിതരാകുന്നു. സുമിഷയുടെ ഭർത്താവായ ശ്രീകുമാറും മകനും നാട്ടിലേക്ക് മടങ്ങിയ സമയത്തായിരുന്നു ഇത്. ശ്രീകുമാർ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ഇതിനിടെ സുമിഷയും ബിലാലും കേരളത്തിൽ വരുന്നു. ശ്രീകുമാർ തന്നെയാണ് ബിലാലിനെ കേരളത്തിലെ വിവിധ സ്ഥലങ്ങൾ കാണിക്കാനായി കൊണ്ടു പോകുന്നത്.
എന്നാൽ നാട്ടിൽ സുമിഷയുടെ ബന്ധുക്കൾ അവളോട് അകലം പാലിക്കുന്നു.
അവരുടെ ദുരൂഹമായ പെരുമാറ്റം സുമിഷയെ വല്ലാതെ അസ്വസ്ഥയാക്കുന്നു. കേരളത്തിലെത്തിയപ്പോൾ പഴയ കൂട്ടുകാരിയായ ഫൗസിയയെ സുമിഷ കാണുന്നു, പക്ഷേ സുമിഷയുടെ വിവാഹത്തെക്കുറിച്ചുള്ള സംസാരം അവരെ തമ്മിൽ അകറ്റുന്നു.
തിരികെ യമനിലെത്തിയതോടെ സുമിഷയും ബിലാലും തമ്മിലുള്ള ബന്ധം വഷളാകുന്നു.
പണത്തിന്റെ പേരിലും ശാരീരികമായ ആവശ്യങ്ങളുടെ പേരിലും ബിലാൽ സുമിഷയെ പീഡിപ്പിക്കാൻ തുടങ്ങുന്നു. സുമിഷയ്ക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒരു ദിവസം ബിലാലിന്റെ പീഡനം സഹിക്കാനാകാതെ സുമിഷ അവനെ മയങ്ങാനുള്ള മരുന്ന് കുത്തിവയ്ക്കുന്നു.
ബിലാൽ മരിക്കുന്നു. ഭയന്നുവിറച്ച സുമിഷ തന്റെ യമൻ പൗരയായ തൻ്റെ കൂട്ടുകാരിയെ ഫോണിൽ വിളിക്കുന്നു കൂട്ടുകാരിയുടെ സഹായത്തോടെ, ഒരു ഓപ്പറേഷൻ കത്തി ഉപയോഗിച്ച് ബിലാലിന്റെ ശരീരം 110 കഷണങ്ങളായി മുറിക്കുന്നു.
ആ കഷണങ്ങൾ ഫ്ലാറ്റിലെ വാട്ടർ ടാങ്കിലിടുന്നു. തുടർന്ന് സുമിഷയും ഫൗസിയയും സൗദിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നു.
ഫ്ലാറ്റിലെ താമസക്കാർക്ക് വാട്ടർ ടാപ്പിലൂടെ ചോര കലർന്ന വെള്ളം വരുന്നത് ശ്രദ്ധയിൽപ്പെടുന്നു.
അസ്വസ്ഥത തോന്നിയ അവർ പോലീസിൽ വിവരമറിയിക്കുന്നു
ഇതിനിടെ, ബിലാലിന്റെ സഹോദരൻ തന്റെ സഹോദരനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
യമൻ പോലീസ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുകയും അത് ബിലാലിന്റെതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. സുമിഷയെയും യമൻ പൗരയായ കൂട്ടുകാരിയെയും സൗദി അതിർത്തിയിൽ വെച്ച് യമൻ പോലീസ് പിടികൂടുന്നു.
കോടതിയിൽ സുമിഷ കുറ്റസമ്മതം നടത്തുന്നു.
യമൻ കോടതി സുമിഷയെ വധശിക്ഷയ്ക്കും കൂട്ടുകാരിയെ ജീവപര്യന്തം തടവിനും വിധിക്കുന്നു.
ഈ വാർത്ത മലയാള മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സുമിഷ നിരപരാധിയാണെന്നും അവളെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ ഒരു ആക്ഷൻ കൗൺസിൽ രൂപം കൊള്ളുന്നു.
ഇതിനിടെ, ജയിലിൽ നിന്ന് സുമിഷയുടെ കുറ്റസമ്മതം നടത്തുന്ന ഒരു ഫോൺ കോൾ ശബ്ദരേഖ പുറത്തുവരുന്നു. "മറ്റുവഴികളില്ലാത്തതുകൊണ്ടാണ് ഇത് ചെയ്യേണ്ടിവന്നത്" എന്ന് അവൾ അതിൽ പറയുന്നു. കൂട്ടത്തിൽ തന്നെ രക്ഷിക്കണമെന്നും അവൾ പറയുന്നു.
ആക്ഷൻ കൗൺസിൽ സജീവ മാകുന്നു. മാധ്യമങ്ങൾ സുമാഷയുടെ വാർത്ത നിരന്തരം നൽകുന്നു. വിഷയം ഗവൺമെൻ്റി ൻ്റെ ശ്രദ്ധയിൽ പെടുന്നു.
ഇന്ത്യൻ ഗവൺമെന്റ് സുമിഷയെ മോചിപ്പിക്കണമെന്ന് യമൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
എന്നാൽ, സുമിഷയുടെ ജയിൽ ഉൾപ്പെടെയുള്ള പ്രദേശം ഭരിക്കുന്നത് സർക്കാർ വിരുദ്ധ ഹൂതി വിഭാഗമാണ്. അവർ ജനാധിപത്യ വ്യവസ്ഥയ്ക്ക് എതിരും മതരാഷ്ട്രവാദികളും അമേരിക്കയ്ക്കും ബ്രിട്ടനും എതിരെ നിരന്തരം യുദ്ധ പ്രഖ്യാപനം നടത്തുന്നവരുമാണ്.
ഗവൺമെൻ്റിനോ മറ്റ് ആക്ഷൻ കൗൺസിൽ പ്രതിനിധികൾക്കോ വിഷയത്തിൽ കൂടുതലായി ഇടപെടാൻ സാധിക്കാതെ വരുന്നു.
ഈ സാഹചര്യത്തിൽ സുമിഷയുടെ വധശിക്ഷ പലതവണ നീട്ടിവയ്ക്കുന്നു.
എന്നാൽ അവസാനം 2015-ൽ വിധിച്ച വധശിക്ഷ 2025 ജൂൺ 16-ന് നടപ്പാക്കണമെന്ന് കോടതി ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറുന്നു.
അത്യന്തം ഉദ്വേഗജനകമായ ദിവസങ്ങളിലൂടെ കേരളം കടന്നുപോകുന്നു. സുമിഷയുടെ അമ്മ പത്മാവതി യമനിലെത്തി ജയിലിൽ വെച്ച് മകളെ കാണുന്നു. തന്റെ മകളുടെ ജീവൻ രക്ഷിക്കണമെന്ന് അവർ കേരളത്തോട് കണ്ണീരോടെ അഭ്യർത്ഥിക്കുന്നു.
യമനിൽ പിടിപാടുള്ള സുമിഷ പ്രിയയുടെ മോചനത്തിനായുള്ള ആക്ഷൻ കൗൺസിൽ ചെയർമാൻ സാമുവൽ യമനിലെത്തുന്നു. കൊല്ലപ്പെട്ട ബിലാലിന്റെ കുടുംബത്തിന് 10 കോടി ബ്ലഡ് മണി നൽകി സുമിഷയ്ക്ക് മാപ്പ് നൽകണമെന്ന് അദ്ദേഹം കുടുംബത്തോട് അഭ്യർത്ഥിക്കുന്നു.
എന്നാൽ, ബിലാലിന്റെ കുടുംബം വ്യക്തമായ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറുന്നു.
കേരള ഗവർണറും, പ്രതിപക്ഷത്തെ ഒരു ക്രിസ്ത്യൻ എം.എൽ.എയും, കേന്ദ്ര സർക്കാർ പ്രതിനിധികളും സുമിഷയുടെ മോചനത്തിനായി ആവുന്നത്ര ശ്രമിക്കുന്നു. പക്ഷേ, അവളുടെ മോചനം സാധ്യമാകുന്നില്ല.
വധശിക്ഷയ്ക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ശാന്തപുരം ജി.പി. അബ്ദുൾ മുഹമ്മദ് മുസ്ലിയാർ പ്രശ്നത്തിൽ നേരിട്ട് ഇടപെടുന്നു.
യമനിലെയും ലോകത്തിലെയും അറിയപ്പെടുന്ന മത നേതാ സൂഫി പണ്ഡിതനുമായി ഈ വിഷയം ചർച്ച ചെയ്യുന്നു.
ബ്ലഡ് മണി നൽകി സുമിഷയെ മോചിപ്പിക്കാൻ സാധിക്കുമെന്ന് ശാന്തപുരം അബ്ദുൾ മുഹമ്മദ് മുസ്ലിയാർ സൂചിപ്പിക്കുന്നു.
ഇതോടുകൂടി സോഷ്യൽ മീഡിയയിൽ പുതിയ പോര് ആരംഭിക്കുന്നു. ശാന്തപുരം അബ്ദുൾ മുഹമ്മദ് മുസ്ലിയാർക്ക് മുസ്ലിം തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഒരു കൂട്ടം വാദിക്കുന്നു.
സുമിഷയുടെ മോചനത്തിന്റെ ക്രഡിറ്റ് ആർക്കെന്ന ചോദ്യം കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്നു.
സാമൂഹ്യ നിരീക്ഷകൻ രാജേഷ് പണിക്കർ സുമിഷയെ മോചിപ്പിക്കരുതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും വാദിക്കുന്നു. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സുമിഷയുടെ മോചനത്തിനായി പ്രവർത്തിക്കുന്നവരും പരസ്പരം പോരടിക്കുന്നു. "അങ്ങനെയെങ്കിൽ എല്ലാ കൊലപാതകികളെയും പണം നൽകി മോചിപ്പിക്കണോ?" എന്ന് രാജേഷ് പണിക്കർ ചോദ്യം ഉന്നയിക്കുന്നു.
കേരളത്തിൽ നടക്കുന്ന ഈ സോഷ്യൽ മീഡിയ യുദ്ധം യമനിലെ മാധ്യമങ്ങൾ വാർത്തയാക്കുന്നു. ബ്ലഡ് മണിയാണ് പ്രശ്നമെന്ന് യമനിലെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. ബിലാലിന്റെ സഹോദരൻ ഒരു കാരണവശാലും ബ്ലഡ് മണി സ്വീകരിക്കില്ലെന്നും
ഒത്ത് തീർപ്പ് സാധ്യമല്ലെന്നും
സുമിഷയെ വധശിക്ഷയ്ക്ക് വിധേയയാക്കണമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നു.
സമയം അതിവേഗം മുന്നോട്ട് പോകുന്നു.
വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, ജയിലിൽ സുമിഷ തന്റെ അവസാന നിമിഷങ്ങൾ എണ്ണിക്കഴിയുന്നു. അവളുടെ ഭൂതകാലം ഒരു ഫ്ലാഷ്ബാക്കിലൂടെ കടന്നുപോകുന്നു. അവൾ ചെയ്ത കുറ്റകൃത്യത്തിന്റെ ആഴവും അതിലേക്കെത്തിച്ച സാഹചര്യങ്ങളും പ്രേക്ഷകന് മുന്നിൽ വെളിപ്പെടുന്നു. അതേസമയം, പുറത്ത്, അവസാന ശ്രമമെന്ന നിലയിൽ ബ്ലഡ് മണിക്ക് വേണ്ടി ശാന്തപുരം അബ്ദുൾ മുഹമ്മദ് മുസ്ലിയാർ അടക്കമുള്ളവർ തീവ്രമായ ശ്രമങ്ങൾ നടത്തുന്നു. ലോകത്ത് മുസ്ലിംങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൻ്റെ മുനയൊടിക്കാൻ സുമിഷയുടെ മോചനം സാധ്യമാകുമെന്ന് ശന്തപുരം തങ്ങൾ വിശ്വസിക്കുന്നു.
ഇതിനിടെ ബിലാലിന്റെ കുടുംബത്തിൽ ഒരു പിളർപ്പുണ്ടാകുന്നു, ചിലർ ബ്ലഡ് മണിക്ക് വഴങ്ങി ഒത്തു തീർപ്പിന് സമ്മതിക്കാൻ സാധ്യതയുണ്ടെന്ന് ഒരു സൂചന ലഭിക്കുന്നു.
എന്നാൽ, അവസാന നിമിഷം ഒരു ഫോൺ കോൾ വരുന്നു. ബ്ലഡ് മണി നിരസിച്ചതായും വധശിക്ഷ നടപ്പാക്കുമെന്നും അറിയിക്കുന്നു. സുമിഷയുടെ കണ്ണുകൾ നിറയുന്നു. അവൾ തന്റെ മകനെയും ഭർത്താവിനെയും ഓർക്കുന്നു. ക്യാമറ പതിയെ അവളുടെ മുഖത്ത് നിന്ന് ദൂരേക്ക് മാറുന്നു. ജയിലിന്റെ മതിലുകൾ കാണിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു. അവളുടെ വിധി എന്തായി എന്നതിനെക്കുറിച്ച് പ്രേക്ഷകർക്ക് വ്യക്തമായ ചിത്രം ലഭിക്കുന്നില്ല, പക്ഷേ ഒരു ഭീകരമായ അന്ത്യം സൂചിപ്പിക്കുന്നു.