Mollywood Diary

Mollywood Diary Door to cinema

23/09/2023
നവാഗത സംവിധായകൻ ആദം സമർ രചനയും,സംവിധാനവും നിർവഹിച്ച തമിഴ് ചിത്രം സീൻ നമ്പർ 62 അവസാനഘട്ട ചിത്രീകരണം പൂർത്തിയായി.നവ മുകുന്...
30/01/2022

നവാഗത സംവിധായകൻ ആദം സമർ രചനയും,സംവിധാനവും നിർവഹിച്ച തമിഴ് ചിത്രം സീൻ നമ്പർ 62 അവസാനഘട്ട ചിത്രീകരണം പൂർത്തിയായി.നവ മുകുന്ദ പ്രൊഡക്ഷൻസ്,പവൻപുത്ര ഫിലിംസ് എന്നീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വേണു ജി റാം,നിഖിൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് സീൻ നമ്പർ62 എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയം ആസ്പദമാക്കിയ സിനിമയുടെ സസ്പെൻസ് പോലെ തന്നെ, അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.തമിഴ്,തെലുങ്ക്, കന്നട,മലയാളം, എന്നീ മേഖലയിൽ നിന്നും പ്രശസ്തരായ ടെക്നീഷ്യൻസ് ഈ ചിത്രത്തിൽ അണിനിരക്കുന്നു.DOP-വിജയ് വെങ്കട്ട്,എഡിറ്റിംഗ്-എസ് പി രാജസേതുപതി. സംഗീതം-ജി കെ വി,ഗാനരചന- ശിവപ്രകാശം എസ്,പ്രൊഡക്ഷൻ മേനേജർ റിനേഷ് കെ,കൊറിയോഗ്രാഫി പ്രഭാകരൻ,സംഘട്ടനം-മിറട്ടൽ സെൽവ,അർജുൻ.സീൻ നമ്പർ 62 എന്ന കേവലമൊരു ടൈറ്റിൽ പോസ്റ്റർ കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം,തമിഴിലെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ സൈക്കോ,രാക്ഷസൻ എന്നീ സിനിമകൾക്ക് ശേഷം ചരിത്രം ആവർത്തിക്കുമെന്ന നവാഗത സംവിധായകൻ ആദം സമർ രചനയും,സംവിധാനവും നിർവഹിച്ച തമിഴ് ചിത്രം സീൻ നമ്പർ 62 അവസാനഘട്ട ചിത്രീകരണം പൂർത്തിയായി.നവ മുകുന്ദ പ്രൊഡക്ഷൻസ്,പവൻപുത്ര ഫിലിംസ് എന്നീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വേണു ജി റാം,നിഖിൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് സീൻ നമ്പർ62 എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയം ആസ്പദമാക്കിയ സിനിമയുടെ സസ്പെൻസ് പോലെ തന്നെ, അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തമിഴ്,തെലുങ്ക്, കന്നട,മലയാളം, എന്നീ മേഖലയിൽ നിന്നും പ്രശസ്തരായ ടെക്നീഷ്യൻസ് ഈ ചിത്രത്തിൽ അണിനിരക്കുന്നു.DOP-വിജയ് വെങ്കട്ട്,എഡിറ്റിംഗ്-എസ് പി രാജസേതുപതി. സംഗീതം-ജി കെ വി,ഗാനരചന- ശിവപ്രകാശം എസ്,പ്രൊഡക്ഷൻ മേനേജർ റിനേഷ് കെ,കൊറിയോഗ്രാഫി പ്രഭാകരൻ,സംഘട്ടനം-മിറട്ടൽ സെൽവ,അർജുൻ.സീൻ നമ്പർ 62 എന്ന കേവലമൊരു ടൈറ്റിൽ പോസ്റ്റർ കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം,തമിഴിലെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ സൈക്കോ,രാക്ഷസൻ എന്നീ സിനിമകൾക്ക് ശേഷം ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.ഏപ്രിൽ മാസം ആദ്യ വാരത്തോടെ ഈ ചിത്രം തീയേറ്ററിൽ പ്രദർശനത്തിനായി എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.

പൂമലയിൽ"ആകാശത്തിനു താഴെ """"'""""'"""""'''""'"""""""""""""'"'"""""""കലാഭവൻ പ്രജോദ് , തിരു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക...
24/01/2022

പൂമലയിൽ
"ആകാശത്തിനു താഴെ "
"""'""""'"""""'''""'"""""""""""""'"'"""""""
കലാഭവൻ പ്രജോദ് , തിരു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന "ആകാശത്തിനു താഴെ "എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ പൂമലയിൽ ആരംഭിച്ചു.
എം എൽ ഏ സേവ്യർ ചിറ്റിലപ്പള്ളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
പ്രശസ്ത സംവിധായകൻ പ്രിയനന്ദനൻ ഫസ്റ്റ് ക്ലാപ്പടിച്ചു.
"ഭാരത പുഴ" യിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപ് ഈ ചിത്രത്തിൽ നായികയാവുന്നു.
കണ്ണൂർ വാസൂട്ടി,പളനി സ്വാമി,മീനാക്ഷി മഹേഷ് , രമാദേവി,എം ജി വിജയ് , മായ സുരേഷ്,അരുൺ ജി, വിജോ അമരാവതി,
ടിക്ക്ടോക്കിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
ദേശീയ അവാർഡ് നേടിയ 'പുലിജന്മം'എന്ന ചിത്രത്തിനു ശേഷം അമ്മ ഫിലിംസിന്റെ ബാനറിൽ എം ജി വിജയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ഷാൻ പി റഹ്മാൻ നിർവ്വഹിക്കുന്നു.പ്രദീപ് മണ്ടൂർ കഥ തിരക്കഥ
സംഭാഷണമെഴുതുന്നു.
ലിജിസോന വർഗ്ഗീസ് എഴുതിയ വരികൾക്ക്
ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റിങ്- സന്ദീപ് നന്ദകുമാർ.
പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,
കല-ഇന്ദുലാൽ കാവീട്,
മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ,
വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ,
സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര,
ഡിസൈൻ-അധിൻ ഒള്ളൂർ,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,അസ്സോസിയേറ്റ് ഡയറക്ടർ-ഹരി വിസ്മയം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്.
വളരെ കാലികപ്രസക്തവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയമാണ് 'ആകാശത്തിനു താഴെ' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
പി ആർ ഒ-എ എസ് ദിനേശ്.

കെ എസ് സേതുമാധവൻഅനുസ്മരണ യോഗം""""""""""""""""""""""''"''""""""മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ ( മാക്ട ) നേതൃത്വത്ത...
03/01/2022

കെ എസ് സേതുമാധവൻ
അനുസ്മരണ യോഗം
""""""""""""""""""""""''"''""""""

മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ ( മാക്ട ) നേതൃത്വത്തിൽ മലയാള സിനിമയുടെ രാജശില്പിയായ കെ എസ് സേതുമാധവന്റെ അനുസ്മരണ യോഗം എറണാകുളം കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. അനുസ്മരണ യോഗത്തിൽ സിബി മലയിൽ,കമൽ, ജോൺ പോൾ, ബാലചന്ദ്രമേനോൻ, എസ് എൻ,സ്വാമി,ശ്രീമൂലനഗരം മോഹൻ,ഷിബു ചക്രവർത്തി എന്നിവർ സംസാരിച്ചു.
മാക്ട യുടെ പരമോന്നത ബഹുമതിയായ " മാക്ട ലെജൻഡ് ഓണർ പുരസ്കാരം 2021 " കെ എസ് സേതുമാധവന് ആയിരുന്നു. ചടങ്ങിൽ കെ എസ് സേതുമാധവന്റെ മുഖചിത്രത്തോട് കൂടിയ മാക്ടയുടെ 2022 ലെ ഡയറി, ബാലചന്ദ്രമേനോൻ ജോൺ പോളിന് നല്കി പ്രകാശനം ചെയ്തു.മാക്ട ജനറൽ സെക്രട്ടറി സുന്ദർ ദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി കെ ബാബുരാജ് നന്ദിയും പറഞ്ഞു.

" എല്ലാം സെറ്റാണ് "ടൈറ്റിൽ പോസ്റ്റർ റിലീസ്.""""""""""""""""""""""""""""""""""""""" പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാ...
01/12/2021

" എല്ലാം സെറ്റാണ് "
ടൈറ്റിൽ പോസ്റ്റർ റിലീസ്.
"""""""""""""""""""""""""""""""""""""""
പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എല്ലാം സെറ്റാണ് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.
സഹ നിര്‍മ്മാണം- ഹെലീന്‍,റംഗീഷ്,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഫാസില്‍ കാട്ടുങ്കല്‍, സംഗീതം- ജയഹരി പി.എസ്, എഡിറ്റര്‍-രതീഷ് മോഹനന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹോചിമിന്‍ കെ.സി, പ്രൊഡക്ഷന്‍ ഡിസൈനര്‍-രുവൈഷിദ്, കോസ്റ്റ്യൂം ഡിസൈനര്‍- സുകേഷ് താനൂര്‍,മേക്കപ്പ്- റെജീഷ് ആര്‍ പൊതാവൂര്‍, സൗണ്ട് ഡിസൈനര്‍- നിജിന്‍ വര്‍ഗീസ്, സ്റ്റില്‍സ്- 'നവീന്‍ മുരളി,പരസ്യക്കല- ആര്‍ട്ടോകാര്‍പസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

" വാമനൻ "പൂജയും സ്വിച്ചോൺ കർമ്മവും..""""""""""""""'"""""'''"""'""""""""'"""''ഇന്ദ്രൻസ് നായകനായി നവാഗതനായ എ ബി  ബിനിൽ  കഥ...
24/11/2021

" വാമനൻ "
പൂജയും സ്വിച്ചോൺ കർമ്മവും..
""""""""""""""'"""""'''"""'""""""""'"""''
ഇന്ദ്രൻസ് നായകനായി നവാഗതനായ എ ബി ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "വാമനൻ" എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും
എറണാകുളം കടവന്ത്ര കൊലയ്ക്കു ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു.സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സീമ ജി നായർ ആദ്യ ക്ലാപ്പടിച്ചു.
മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഹരീഷ് കണാരൻ, സീമ ജി നായർ , സിനു സിദ്ധാർഥ്, എ ബി അജി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.അരുൺ ശിവൻ ഛായഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മയുടെ വരികൾ ക്ക് നിതിൻ ജോർജ്ജ് സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ്
പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,
കല-നിധിൻ എടപ്പാൾ,
മേക്കപ്പ്-അഖിൽ ടി രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രജീഷ് പ്രഭാശൻ,
ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ ...ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് "വാമനൻ".
നവംബർ ഇരുപത്തിയെട്ടിന് കുട്ടിക്കാനത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാർത്ത പ്രചരണം-എ എസ്.ദിനേശ്.

"പത്തൊമ്പതാംനൂറ്റാണ്ട് " പതിനാലാമത്തെ ക്യാരക്ടർ പോസ്റ്റർ."''''"""""""'"""""""""""""""""""""   പത്തൊൻപതാം നൂറ്റാണ്ടിൻെറ പ...
21/11/2021

"പത്തൊമ്പതാംനൂറ്റാണ്ട് " പതിനാലാമത്തെ ക്യാരക്ടർ പോസ്റ്റർ.
"''''"""""""'"""""""""""""""""""""
പത്തൊൻപതാം നൂറ്റാണ്ടിൻെറ പതിനാലാമത്തെ ക്യാരക്ടർ പോസ്റ്റർ തിരുവിതാംകൂറിലെ ചന്ദ്രക്കാരൻ ആയിരുന്ന രാമൻ തമ്പിയുടേതാണ്...
ഇന്നത്തെ വില്ലേജോഫീസറെ ആ കാലഘട്ടത്തിൽ ചന്ദ്രക്കാരൻ എന്നാണു വിളിക്കുന്നത്.കരം അടയ്ക്കാത്ത പ്രജകളെ തൽക്ഷണം ശിക്ഷിക്കാനും അധ:സ്ഥിതർ അയിത്തം പാലിക്കുന്നുണ്ടൊയെന്ന് നിരീക്ഷിക്കനും അധികാരമുള്ളവനായിരുന്നു ചന്ദ്രക്കാരൻ...
പ്രശസ്ത നടൻ അലൻസിയറാണ് രാമൻ തമ്പിയെ അവതരിപ്പിക്കുന്നുത്..
ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്ന തമ്പി കൊട്ടാരത്തിലെ മന്ത്രിയോടും ദിവാനോടും വരെ നേരിട്ട് ഇടപഴകാൻ സ്വാതന്ത്ര്യം നേടിയെടുത്ത അതീവ തന്ത്രശാലിയും ബുദ്ധിമാനും ആയിരുന്നു..
ആറാട്ടുപുഴ വേലായുധനെന്ന പോരാളിയെ എങ്ങനെയും ഇല്ലാതാക്കാനുള്ള പ്രമാണിമാരുടെ ഗൂഢാലോചന നടപ്പാക്കാൻ ശ്രമിക്കുന്ന വക്രബുദ്ധിക്കാരനെ അലൻസിയർ അതീവ തൻമയത്വത്തോടെ അവതരിപ്പിക്കുന്നു.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന "പത്തൊമ്പതാം നൂറ്റാണ്ട് " എന്ന ചിത്രത്തിന്റെ
ചിത്രീകരണം നവംബർ 22-ന് പൂർത്തിയാകും
ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍.
ആദിനാട് ശശി,മന്‍രാജ്, പൂജപ്പുരഴരാധാക്യഷ്ണന്‍, ജയകുമാര്‍,നസീര്‍ സംക്രാന്തി,ഹരീഷ് പേങ്ങന്‍,ഗോഡ്‌സണ്‍, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'.
ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി എസ്, അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജൻ ഫിലിപ്പ്,പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

" ലൗ കഫേ "വീഡിയോ ഗാനം റിലീസ്.""""""""""""""""""""""""""""""""""""നവഗ്രഹാ സിനി ആർട്സിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകരായ ടി എ...
19/11/2021

" ലൗ കഫേ "
വീഡിയോ ഗാനം റിലീസ്.
""""""""""""""""""""""""""""""""""""
നവഗ്രഹാ സിനി ആർട്സിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകരായ ടി എസ്സ് സുരേഷ് ബാബു, സാജൻ എന്നിവർ അണിയിച്ചൊരുക്കിയ പ്രണയ സാന്ദ്രമായ "ലൗ കഫേ" എന്ന മ്യൂസിക്കൽ ആൽബത്തിലെ ഒരു വീഡിയോ ഗാനം റിലീസായി.
മധു ബാലകൃഷ്ണൻ പാടിയ "മറന്നതെന്തേ,അകന്നതെന്തേ "എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഡോക്ടർ വി ഗോപുജി പണ്ഡിറ്റ് എഴുതിയ വരികൾക്ക് നിർമ്മൽ,പിറവം രാധാകൃഷ്ണൻ സംഗീതം നല്കിയ ഗാനമാണിത്.
സാജൻ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് ആൽബത്തിൽ
അബാബീൽ റാഫീ, മുഹമ്മദാലി, അൽത്താഫ്, ( വകതിരിവ് ഫെയിം) സൗപർണിക, ശാരിക, സിന്ദുസുരേഷ്, അരുന്ധതി തുടങ്ങിയവർ അഭിനയിക്കുന്നു.
മൂന്നാർ, കോവളം എന്നിവിടങ്ങളിലെ മനോഹാരിതയിലാണ് "ലൗ കഫേ" ചിത്രീകരിച്ചിരിക്കുന്നത്.ഛായഗ്രഹണം ജോസ് ആലപ്പി പുഷ്പൻ നിർവ്വഹിക്കുന്നു.
നൃത്തസംവിധാനം- അയ്യപ്പദാസ്,എഡിറ്റിംഗ് ലിബിൻ ഇടമണ്ണില, പരസ്യകല-മനോജ് ഡിസൈൻ.
ടി എസ്സ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ആൽബത്തിലെ, പി ജയചന്ദ്രൻ ആലപിച്ച മറ്റൊരു ഗാനം ഉടൻ റിലീസ് ചെയ്യുന്നതാണ്.
വാർത്ത പ്രചരണം-എ എസ്സ് ദിനേശ് .

Love Cafe | Sajan | Madhubalakrishnan | Navagraha Cine Arts | Malayalam Album Songs |Produced by: Navagraha Cine ArtsDirected By: SajanMusic: Nirmel & Pirava...

" മ്യാവൂ"'യു' സർട്ടിഫിക്കറ്റ്. """"""""""""""""""""""""""""""""""""""" സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന...
16/11/2021

" മ്യാവൂ"
'യു' സർട്ടിഫിക്കറ്റ്.
"""""""""""""""""""""""""""""""""""""""
സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന " മ്യാവൂ " എന്ന ചിത്രത്തിന് യു സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.
'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന " മ്യാവൂ " എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് "മ്യാവു". പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.
ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍,
കല-അജയന്‍ മങ്ങാട്,
മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,
എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍.പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന "മ്യാവൂ "
ഡിസംബർ 24-ന് എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

"മരയ്ക്കാർ അറബിക്കടലിന്റെ സിംഹം"തീം മ്യൂസിക് റിലീസ്,സൈന മ്യൂസിക്കിലൂടെ."""""""""""""""""""""""""""""""""""""മോഹന്‍ലാലിനെ...
16/11/2021

"മരയ്ക്കാർ അറബിക്കടലിന്റെ സിംഹം"
തീം മ്യൂസിക് റിലീസ്,
സൈന മ്യൂസിക്കിലൂടെ.
"""""""""""""""""""""""""""""""""""""

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ തീം മ്യൂസിക് സൈന മ്യൂസിക്കിലൂടെ പുറത്തിറക്കി.
മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് റിലീസ് ചെയ്തത്.
മ്യൂസികിന്റെ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുല്‍ രാജ് ആണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം
ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ എത്തും.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന എപ്പിക് ഹിസ്‌റ്റോറിക്കല്‍ വാര്‍ ചിത്രത്തിന്റെ തിരക്കഥ അനി ശശിയും പ്രിയദര്‍ശനും ചേര്‍ന്നെഴുതുന്നു.
ഛായാഗ്രഹണം-തിരു, ഗാനരചന-ബികെ ഹരിനാരായണന്‍, ഷാഫി കൊല്ലം, പ്രിയദര്‍ശന്‍, സംഗീതം-റോണി റാഫേല്‍, കലാസംവിധാനം-സാബു സിറിള്‍, എഡിറ്റിംങ്- അയ്യപ്പന്‍ നായര്‍.
തിയേറ്ററില്‍ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നേടിയത്.
മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി. സായ് എന്നിവര്‍ നേടി.
സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Address

Kochi
682028

Telephone

+918289936610

Website

Alerts

Be the first to know and let us send you an email when Mollywood Diary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mollywood Diary:

Share