17/10/2025
ഈ ലോകത്തെ ശക്തരുടെ പേരിൽ പൂച്ചയുടെ പേര് ഞാൻ എവിടെയും കണ്ടിട്ടില്ല....
എന്നാൽ തന്റെ മുന്നിൽ വന്നു നിൽക്കുന്നത് പട്ടിയോ പാമ്പോ പഴുതാരയോ എന്തിന് സിംഹമോ പോലും ആവട്ടെ അതിനോട് ഒരു കൈ നോക്കാം എന്ന ലൈൻ ആണ് കക്ഷിക്ക്...അത്രക്ക് ധൈര്യമാണ്....റിഫ്ലക്സ് അപാരവും...
എങ്ങനെ വീണാലും നാല് കാലിൽ എന്നത് മറ്റൊരു സവിശേഷതയും....
മനുഷ്യ വർഗം underrate ചെയ്ത ഒരു ജീവിയാണോ പൂച്ച എന്നു പോലും പലപ്പോഴും തോന്നാറുണ്ട്... പുള്ളിയുടെ കഴിവിനുള്ള അംഗീകാരം നമ്മൾ കൊടുക്കാത്തത് പോലെ...
സത്യത്തിൽ ഒരു സംഭവം തന്നെയാണ് പൂച്ച..എനിക് പരിമിതി ഉള്ളത് കൊണ്ട് ജീവിതത്തിൽ ഇനി ഒന്നും ചെയ്യാൻ ഇല്ല എന്നു കരുതുന്നവർ പൂച്ചയുടെ attitude നെ കുറിച്ചു മാത്രം ചിന്തിച്ചാൽ മതി...സിംഹത്തിന്റെ ശക്തിയോ പാമ്പിന്റെ മാരക വിഷമോ പട്ടിയുടെ ആഗ്രസ്സിവ് ആയ റിയാക്ഷനോ ഒന്നും അതിനില്ല...but ആശാൻ ഇതിനോടൊക്കെ പിടിച്ചു നിൽക്കും...കട്ടക്ക് തന്നെ...
അതാണ് പൂച്ച ...
അല്ല..
പൂച്ച സെർ...☺️☺️💥
©ഹിരണ് നെല്ലിയോടൻ
Trending Kerala